1യഹോവ യാക്കോബിനോടു മനസ്സലിഞ്ഞു യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്തു അവരെ പാര്‍പ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോടു ചേര്‍ന്നുകൊള്ളും.
1အကြောင်းမူကား၊ ထာဝရဘုရားသည် ယာကုပ်အမျိုးကို သနား၍ ဣသရေလအမျိုးကို တဖန်ရွေးကောက်သဖြင့်၊ သူတို့ကို နေရင်းပြည်၌နေရာ ချတော်မူလိမ့်မည်။ တကျွန်း တနိုင်ငံသားတို့သည် သူတို့နှင့် ပေါင်းဘော်၍ ယာကုပ်အမျိုး၌ ဆည်းကပ်ကြ လိမ့်မည်။
2ജാതികള്‍ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേല്‍ഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവര്‍ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും.
2တပါးအမျိုးသားတို့သည် သူတို့ကို နေရင်း အ ရပ်သို့ ပို့ဆောင်ကြလိမ့်မည်။ ဣသရေလအမျိုးသားတို့ သည် တပါးအမျိုးသားတို့ကို ထာဝရဘုရား၏ ပြည် တော်တွင်၊ကျွန်နှင့် ကျွန်မအရာ၌ ထား၍ စေစားကြလိမ့် မည်။ အထက်က သိမ်းသွားဘူးသော သူတို့ကို တဖန် သိမ်းယူခဲ့ကြလိမ့်မည်။ ညှဉ်းဆဲဘူးသော သူတို့ကိုလည်း အုပ်စိုးကြလိမ့်မည်။
3യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നലകുന്ന നാളില്‍
3ထိုအခါ ထာဝရဘုရားသည် သင့်ကို ငြိုငြင်ခြင်း၊ စိုးရိမ်ခြင်း၊ သူတပါး စေစား၍ ဆင်းရဲစွာ အစေ ကျွန် ခံရခြင်းထဲက နှုတ်၍၊ ချမ်းသာ ပေးတော် မူလျှင်၊
4നീ ബാബേല്‍രാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലുംപീഡിപ്പിക്കുന്നവന്‍ എങ്ങനെ ഇല്ലാതെയായി! സ്വര്‍ണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!
4သင်သည် ဗာဗုလုန် ရှင်ဘုရင်ကို ရည်ဆောင်၍၊ ပုံစကားကို ဤသို့မြွက်ဆိုလိမ့်မည်။ အစိုးတရပြုသော သူသည် ဆုံးလေပြီတကား။ ရွှေမြို့တော်သည် ဆုံးလေ ပြီကား။
5യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.
5လူသတ္တဝါတို့ကို အမျက်ထွက်၍၊ အစဉ်မပြတ် ရိုက်ခြင်း၊အတိုင်းတိုင်း အပြည်ပြည်တို့ကို မာနစိတ်နှင့် အုပ်စိုး၍၊အစဉ်မပြတ် ညှဉ်းဆဲခြင်းကို ပြုသော အဓမ္မ လူတို့၏တောင်ဝေးကို၎င်း၊
6വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആര്‍ക്കും അടത്തുകൂടാത്ത ഉപദ്രവത്താല്‍ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നേ.
6ထိုသို့အစိုးရသော သူတို့၏ ရာဇလှံတံကို၎င်း၊ထာဝရဘုရား ချိုးတော်မူပြီ။
7സര്‍വ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവര്‍ ആര്‍ത്തു പാടുന്നു.
7မြေတပြင်လုံးသည် ငြိမ်ဝပ်ချမ်းသာခြင်းရှိ၏။ ရွှင်လန်းစွာ သီချင်းဆိုသံနှင့် ကြွေးကြော်ကြ၏။
8സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചുനീ വീണുകിടന്നതുമുതല്‍ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു.
8ထင်းရှုးပင်နှင့် လေဗနုန် အာရဇ်ပင်တို့က၊ သင်တို့သည် လဲပြီးသည်နောက်၊ ငါတို့ကို ခုတ်လှဲသော သူသည် မတက်မလာရဟု သင့်ကို ရည်ဆောင်၍ ဝမ်းမြောက်ကြ၏။
9നിന്റെ വരവിങ്കല്‍ നിന്നെ എതിരേല്പാന്‍ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണര്‍ത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളില്‍നിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.
9သင်သည် ရောက်လာသောအခါ၊ အောက်အ ရပ် မရဏာနိုင်ငံသည် ကြိုဆိုအံ့သောငှါ လှုပ်လေ၏။ သင်္ချိုင်းသားများနှင့် လောကီမင်းများအပေါင်းတို့ကို သင့်အတွက်ကြောင့် နှိုးဆော်လေ၏။ အတိုင်းတိုင်း အပြည်ပြည်သော ရှင်ဘုရင် အပေါင်းတို့ကို ရာဇပလ္လင် တို့မှ ထစေ၏။
10അവരൊക്കെയും നിന്നോടുനീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങള്‍ക്കു തുല്യനായ്തീര്‍ന്നുവോ? എന്നു പറയും.
10ထိုသူအပေါင်းတို့က၊ သင်သည်လည်း ငါတို့ကဲ့သို့ အားနည်းပါသည်တကား။ ငါနှင့် တူပါသည် တကား။
11നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികള്‍ നിനക്കു പുതെപ്പായിരിക്കുന്നു.
11သင်၏ ဘုန်းအသရေနှင့် သင်၏ တုရိယာမျိုး အသံဗလံတို့ကို မရဏနိုင်ငံတွင် ရှုတ်ချလေပြီတကား။ သင့်အောက်၌ ပိုးကောင်များကို ခင်းလျက်၊ သင့်အပေါ်၌ တီကောင်များကို ခြုံလျက်ရှိပါသည်တကားဟု သင့်ကို နှုတ်ဆက်၍ ပြောဆိုကြလိမ့်မည်။
12അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
12အိုနံနက်သား၊ မိုဃ်းသောက်ကြယ်၊ သင်သည် ကောင်းကင်က ကျလေပြီတကား။ အပြည်ပြည် တို့ကို နှိပ်စက်သောသင်သည်၊ မြေတိုင်အောင် ခုတ်လှဲခြင်းကို ခံရလေပြီတကား။
13“ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കു മീതെ വേക്കും; ഉത്തരദിക്കിന്റെ അതൃത്തിയില്‍ സമാഗമപര്‍വ്വതത്തിന്മേല്‍ ഞാന്‍ ഇരുന്നരുളും;
13သင်ကလည်း၊ ကောင်းကင်ပေါ်သို့ငါ တက် မည်။ ဘုရားသခင်၏ ကြယ်တို့အပေါ်မှာ ငါ့ပလ္လင်ကို ငါချီးမြှောက်မည်။ မြောက်မျက်နှာဘက်၊ ဗျာဒိတ်တော် တောင်ပေါ်မှာ ငါထိုင်မည်။
14ഞാന്‍ മേഘോന്നതങ്ങള്‍ക്കു മീതെ കയറും; ഞാന്‍ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തില്‍ പറഞ്ഞതു.
14မိုဃ်းတိမ်ထိပ်ပေါ်သို့ ငါတက်မည်။ အမြင့်ဆုံး သောဘုရားကဲ့သို့ ငါနေမည်ဟု စိတ်အကြံရှိ လေပြီ။
15എന്നാല്‍ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
15သို့သော်လည်း၊ သင်သည်မရဏနိုင်ငံ၊ သင်္ချိုင်း တွင်းထဲသို့ နှိမ့်ချခြင်းကို ခံရလေပြီ။
16നിന്നെ കാണുന്നവര്‍ നിന്നെ ഉറ്റുനോക്കിഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും
16သင့်ကိုမြင်သောသူတို့သည် စေ့စေ့ကြည့်ရှု၍ ဆင်ခြင်ပြီးလျှင်၊ မြေကြီးကို တုန်လှုပ်စေ၍၊ တိုင်းနိုင်ငံများ ကို လှုပ်ချောက်သောသူကား ဤသူလော။
17ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവന്‍ ഇവനല്ലയോ എന്നു നിരൂപിക്കും.
17လောကီနိုင်ငံကို တောကဲ့သို့ဖြစ်စေ၍၊ မြို့များကို ဖျက်ဆီးသောသူ၊ အချုပ်ခံရသောသူတို့ကို မိမိနေရာသို့ တဖန်မလွှတ်သောသူကား ဤသူလော။
18ജാതികളുടെ സകലരാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തില്‍ മഹത്വത്തോടെ കിടന്നുറങ്ങുന്നു.
18အပြည်ပြည်သောရှင်ဘုရင်အပေါင်းတို့သည် အသီးအသီး မိမိတို့စေတီ၌ ဘုန်းအသရေနှင့် အိပ်ကြ၏။
19നിന്നെയോ നിന്ദ്യമായോരു ചുള്ളിയെപ്പോലെയും വാള്‍കൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയില്‍നിന്നു എറിഞ്ഞുകളഞ്ഞിരിക്കുന്നു.
19သင့်ကိုမူကား၊ရွံရှာဘွယ်သော သစ်ခက်ကဲ့သို့ သင်္ချိုင်းထဲကထုတ်ပစ်ရ၏။ ကွပ်မျက်သောသူ၊ ထားဖြင့်ထိုးသောသူ၊ သင်္ချိုင်းတွင်း၌ ကျောက်စုထဲသို့ ချသောသူများနှင့် ဖုံးအုပ်လျက်၊ ခြေဖြင့်ကျော်နင်း သောအသေကောင်ဖြစ်လေ၏။
20നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേര്‍ എന്നും നിലനില്‍ക്കയില്ല.
20သူတပါးတို့နှင့်ရောနှော၍ သင်္ဂြိုလ်ခြင်းကိုမခံရ။ အကြောင်းမူကား၊ မိမိပြည်ကို ဖျက်ဆီးပြီ။ မိမိအမျိုး သား ချင်းတို့ကို သတ်လေပြီ။ အဓမ္မပြုသော သူတို့၏အနွယ် သည် ဂုဏ်အသရေအလျှင်းမရှိရဟု ပြောဆိုကြလိမ့်မည်။
21അവന്റെ മക്കള്‍ എഴുന്നേറ്റു ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങള്‍കൊണ്ടു നിറെക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവര്‍ക്കും അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കുലനിലം ഒരുക്കിക്കൊള്‍വിന്‍ .
21သူ၏ သားမြေးတို့သည်မထ၊ မြေကြီးကိုမပိုင်၊ မြေတပြင်လုံးတွင် ရန်သူများကို မနှိုးဆော်နိုင် မည်အ ကြောင်း၊ သူတို့အဘို့ ဘိုးဘေးတို့၏ အပြစ်ကြောင့်ကွပ် မျက်ခြင်းကို ပြင်ကြလော့။
22ഞാന്‍ അവര്‍ക്കും വിരോധമായി എഴുന്നേലക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലില്‍നിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൌത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
22ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရားမိန့် တော်မူသည်ကား၊ ငါသည်သူတို့တဘက်၌ ထ၍ ဗာဗုလုန် မြို့၏နာမနှင့် အကြွင်းအကျန်ကို၎င်း၊ သားမြေးတို့ကို၎င်း ပယ်ဖြတ်မည်ဟု ထာဝရဘုရား မိန့်တော်မူ၏။
23ഞാന്‍ അതിനെ മുള്ളന്‍ പന്നിയുടെ അവകാശവും നീര്‍പ്പൊയ്കകളും ആക്കും; ഞാന്‍ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
23ငါသည် ထိုမြို့ကို ဖြူကောင်များနေရာ၊ ရေလွှမ်း မိုးရာအရပ်ဖြစ်စေမည်။ ဖျက်ဆီးခြင်း၏ တန်မြက်စည်း ဖြင့်လှည်းမည်ဟု ကောင်းကင်ဗိုလ်ခြေအရှင် ထာဝရ ဘုရားမိန့်တော်မူ၏။
24സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതുഞാന്‍ വിചാരിച്ചതുപോലെ സംഭവിക്കും; ഞാന്‍ നിര്‍ണ്ണയിച്ചതുപോലെ നിവൃത്തിയാകും.
24ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရားသည် ကျိန်ဆို၍ မိန့်တော်မူသည်ကား၊
25എന്റെ ദേശത്തുവെച്ചു ഞാന്‍ അശ്ശൂരിനെ തകര്‍ക്കും; എന്റെ പര്‍വ്വതങ്ങളില്‍വെച്ചു അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേല്‍ നിന്നു നീങ്ങും; അവന്റെ ചുമടു അവരുടെ തോളില്‍നിന്നു മാറിപ്പോകും.
25ငါ၏မြေပေါ်မှာ အာရှုရိမင်းကို ငါနှိပ်စက်မည်။ ငါ၏ တောင်ရိုးပေါ်မှာ ခြေဖြင့် ကျော်နင်းမည်ဟု ငါကြံ စည်သည် အတိုင်းဖြစ်၍၊ ငါစီရင်ချက်လည်း တည်ရ လိမ့် မည်။ ထိုအခါ သူ၏ ထမ်းဘိုးကို သူတပါးအပေါ်က ရွှေ့ ၍၊သူတို့ပခုံးပေါ်မှာ တင်သောဝန်ကိုချရသော အခွင့်ရှိ လိမ့်မည်။
26സര്‍വ്വഭൂമിയെയും കുറിച്ചു നിര്‍ണ്ണയിച്ചിരിക്കുന്ന നിര്‍ണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേല്‍ നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ.
26မြေတပြင်လုံးတွင် ထိုသို့ကြံစည်တော်မူ၏။ ခပ်သိမ်းသော ပြည်တို့အပေါ်မှာ ထိုသို့လက်တော်ကို ဆန့်လျက်ရှိ၏။
27സൈന്യങ്ങളുടെ യഹോവ നിര്‍ണ്ണയിച്ചിരിക്കുന്നു; അതു ദുര്‍ബ്ബലമാക്കുന്നവനാര്‍? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാര്‍?
27ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား၏ အကြံတော်ကို အဘယ်သူဖျက်လိမ့်မည်နည်း။ ဆန့်တော် မူသောလက်တော်ကို အဘယ်သူလှန်လိမ့်မည်နည်း။
28ആഹാസ്രാജാവു മരിച്ച ആണ്ടില്‍ ഈ പ്രവാചകം ഉണ്ടായി
28အာခတ်မင်းကြီး အနိစ္စရောက်သောနှစ်တွင် ခံရသော ဗျာဒိတ်တော် ဟူမူကား၊
29സകലഫെലിസ്ത്യ ദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സര്‍പ്പത്തിന്റെ വേരില്‍നിന്നു ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസര്‍പ്പമായിരിക്കും.
29အိုဖိလိတ္တိပြည်လုံး၊ သင့်ကိုရိုက်သောကြိမ်လုံးကျိုး သည်ကိုထောက်၍၊ဝမ်းမမြောက်နှင့်။ ထိုမြွေအမျိုးထဲက မြွေဆိုးပေါက်လိမ့်မည်။ သူ၏အနွှယ်သည်လည်း ပျံတတ် သော မီးမြွေဖြစ်လိမ့်မည်။
30എളിയവരുടെ ആദ്യജാതന്മാര്‍ മേയും; ദരിദ്രന്മാര്‍ നിര്‍ഭയമായി കിടക്കും; എന്നാല്‍ നിന്റെ വേരിനെ ഞാന്‍ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവന്‍ കൊല്ലും.
30အတိုင်းထက်အလွန် ဆင်းရဲသောသူတို့သည် စားရကြလိမ့်မည်။ ဆင်းရဲ ငြိုငြင်သောသူတို့သည် ဘေး လွတ်လျက် အိပ်ရကြလိမ့်မည်။ ငါသည်သင်၏အမြစ်ကို သွေ့ခြောက်ခြင်းအားဖြင့် သတ်၍၊သင်၏ အကြွင်းကို လည်း မြွေဆိုးသည်ကွပ်မျက်လိမ့်မည်။
31വാതിലേ, അലറുക; പട്ടണമേ നിലവിളിക്ക; സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നീ അലിഞ്ഞുപോയി; വടക്കുനിന്നു ഒരു പുകവരുന്നു; അവന്റെ ഗണങ്ങളില്‍ ഉഴന്നുനടക്കുന്ന ഒരുത്തനും ഇല്ല. 32 ജാതികളുടെ ദൂതന്മാര്‍ക്കും കിട്ടുന്ന മറുപടിയോയഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാര്‍ ശരണം പ്രാപിക്കും എന്നത്രേ.
31အိုတံခါး၊ညည်းတွားလော့။ အိုမြို့၊ ငိုကြွေးမြည် တမ်းလော့။ အိုဖိလိတ္တိပြည်လုံး၊ သင်သည်မှိုင် တွေလျက်ရှိ ၏။ မြောက်မျက်နှာမှ မီးခိုးထွက်လာ၏။ ထိုအလုံးအရင်း ၌ တယောက်တခြားစီနေသော သူမရှိ။
32တပြည်တနိုင်မှ ရောက်လာသော သံတမန်တို့ အား အဘယ်သို့ ပြန်ပြောရမည်နည်း ဟူမူကား၊ ထာဝရဘုရားသည် ဇိအုန်မြို့ကို တည်ထောင်တော်မူ သည်ဖြစ်၍၊ ကိုယ်တော်၏ ဆင်းရဲသားတို့သည် ထိုမြို့၌ ကိုးစားကြ၏။