Malayalam

Myanmar

Isaiah

18

1അയ്യോ, കൂശിലെ നദികള്‍ക്കരികെ ചിറകു കിരുകിരുക്കുന്നതും കടല്‍വഴിയായി വെള്ളത്തിന്മേല്‍ ഞാങ്ങണകൊണ്ടുള്ള തോണികളില്‍ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!
1အဲသယောပိ မြစ်များအနားမှာ အသံမြည်တတ် သော အတောင်ရှိ၍၊
2ശീഘ്രദൂതന്മാരേ, നിങ്ങള്‍ ദീര്‍ഘകായന്മാരും മൃദുചര്‍മ്മികളുമായ ജാതിയുടെ അടുക്കല്‍, ആരംഭംമുതല്‍ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കല്‍, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍ .
2ပင်လယ်လမ်းဖြင့်၎င်း၊ ရေပေါ်၌ဂမာလှေဖြင့် ၎င်း၊ သံတမန်တို့ကို လွှတ်တတ်သောပြည်၊ နားထောင် လော့။ ခိုင်မာပြင်းထန်လျက် ရှေ့ဦးစွာမှစ၍ ယခုတိုင် အောင်၊ ကြောက်မက်ဖွယ်ဖြစ်ထသော၊ ခွန်အားကြီး၍ နှိမ်နင်းတတ်ထသော၊ မြစ်ကွဲပြားသော မြေ၌နေသော လူမျိုးထံသို့၊ လျင်မြန်သောတံမန်တို့၊ သွားကြလော့။
3ഭൂതലത്തിലെ സര്‍വ്വനിവാസികളും ഭൂമിയില്‍ പാര്‍ക്കുംന്നവരും ആയുള്ളോരേ, പര്‍വ്വതത്തിന്മേല്‍ കൊടി ഉയര്‍ത്തുമ്പോള്‍, നിങ്ങള്‍ നോക്കുവിന്‍ ; കാഹളം ഊതുമ്പോള്‍ കേള്‍പ്പിന്‍ .
3လောကီနိုင်ငံ၌ နေသောမြေကြီးသား အပေါင်း တို့၊ တောင်ပေါ်မှာ အလံကို ထူသောအခါ ကြည့် ရှုကြ လော့။ တံပိုးမှုတ်သောအခါ နားထောင်ကြလော့။
4യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുവെയില്‍ തെളിഞ്ഞു മൂക്കുമ്പോള്‍, കൊയ്ത്തുകാലത്തു ഉഷ്ണത്തില്‍ മേഘം മഞ്ഞു പൊഴിക്കുമ്പോള്‍, ഞാന്‍ എന്റെ നിവാസത്തില്‍ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.
4ထာဝရဘုရားသည် ငါ့အားမိန့်တော်မူသည် ကား၊ နေအရောင်ထဲမှာ ကြည်လင်သော အရှိန်ကဲ့သို့၎င်း၊ အသီးအနှံကို သိမ်းယူရာ ပူသောကာလ၌ နှင်းနှင့် ပြည့်စုံသော မိုဃ်းတိမ်ကဲ့သို့၎င်း၊ ငါသည်ကျိန်းဝပ်၍ ငါ့ နေ ရာအရပ်မှာ ကြည့်ရှုမည်။
5കൊയ്ത്തിന്നു മുമ്പെ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു മുന്തിരിങ്ങാ, മൂക്കുമ്പോള്‍, അവന്‍ അരിവാള്‍കൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.
5စပျစ်သီးကို သိမ်းယူရာ ကာလမတိုင်မှီ အငုံ့ စေ့စုံ၍၊ အပွင့်လည်း လုံးသောအသီး ဖြစ်စဉ်အခါ၊ အညွန့်များကို တံစဉ်နှင့်ဖြတ်၍၊အခက်အလက်များကို သုတ် သင်ပယ်ရှင်းတော်မူမည်။
6അതു ഒക്കെയും മലയിലെ കഴുകിന്നും ഭൂമിയിലെ മൃഗത്തിന്നും ഇട്ടുകളയും; കഴുകു അതുകൊണ്ടു വേനല്‍ കഴിക്കും; ഭൂമിയിലെ സകലമൃഗവും അതു കൊണ്ടു വര്‍ഷം കഴിക്കും.
6သူတို့သည် တောင်ပေါ်မှာ နေတတ်သော ငှက် များ၊ တောသားရဲများတို့၏ အဘို့ဖြစ်၍၊ ငှက်တို့သည် နွေ ကာလ၌၎င်း၊ သားရဲအပေါင်းတို့သည် ဆောင်းကာလ ၌၎င်း၊ သူတို့အပေါ်မှာ နေကြလိမ့်မည်။
7ആ കാലത്തു ദീര്‍ഘകായന്മാരും മൃദുചര്‍മ്മികളും ആയ ജാതി, ആരംഭംമുതല്‍ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നേ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോന്‍ പര്‍വ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവേക്കു തിരുമുല്‍ക്കാഴ്ചകൊണ്ടുവരും.
7ထိုအခါ ခိုင်မာပြင်းထန်လျက် ရှေ့ဦးစွာမှစ၍ ယခုတိုင်အောင် ကြောက်မက်ဘွယ်ဖြစ်ထသော၊ ခွန် အားကြီး၍ နှိမ်နင်းတတ်ထသော၊ မြစ်များ ကွဲပြား သော မြေ၌နေသောလူမျိုးသည်၊ ကောင်းကင် ဗိုလ်ခြေအရှင် ထာဝရဘုရား၏ နာမတော်တည်ရာ ဇိအုန်တောင်သို့၊ ကောင်းကင်ဗိုလ်ခြေ အရှင် ထာဝရ ဘုရားဘို့ လက် ဆောင်ပဏ္ဏာကို ဆောင်ခဲ့ကြ လိမ့်သ တည်း။