1അശ്ശൂര്‍രാജാവായ സര്ഗ്ഗോന്റെ കല്പനപ്രകാരം തര്‍ത്താന്‍ അശ്ദോദിലേക്കു ചെന്നു അശ്ദോദിനോടു യുദ്ധംചെയ്തു അതിനെ പിടിച്ച ആണ്ടില്‍,
1အာရှုရိရှင်ဘုရင်သာဂုန်စေလွှတ်သော ဗိုလ် မင်းတာတန်သည် အာဇုတ်မြို့သို့စစ်ချီ၍၊ ထိုမြို့ကို လုပ် ကြံသော နှစ်တွင်
2ആ കാലത്തു തന്നേ, യഹോവ ആമോസിന്റെ മകനായ യെശയ്യാവോടുനീ ചെന്നു നിന്റെ അരയില്‍നിന്നു രട്ടുശീല അഴിച്ചുവെച്ചു കാലില്‍നിന്നു ചെരിപ്പും ഊരിക്കളക എന്നു കല്പിച്ചു; അവന്‍ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
2ထာဝရဘုရားက၊ သင်သည်သွား၍ ခါးစည်း သော လျှော်တေအဝတ်နှင့် ခြေနင်းကိုချွတ်လော့ဟု၊ အာမုတ်သားဟေရှာယကို မိန့်တော်မူသည်အတိုင်း၊ သူ သည် ပြု၍ အဝတ်ကို မဝတ်၊ ခြေနင်းကိုမစီးဘဲ သွားလာ လျက်နေ၏။
3പിന്നെ യഹോവ അരുളിച്ചെയ്തതു; എന്റെ ദാസനായ യെശയ്യാവു മിസ്രയീമിന്നും കൂശിന്നും അടയാളവും അത്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,
3ထာဝရဘုရားကလည်း၊ ငါ့ကျွန်ဟေရှာယသည် အဲဂုတ္တုပြည်နှင့် ကုရှပြည်၌ ပုပ္ပနိမိတ်၊ အံ့ဘွယ်သော အရာကိုပြခြင်းငှါ၊ သုံးနှစ်ပတ်လုံး အဝတ်ကိုမဝတ်၊ ခြေနင်းကိုမစီးဘဲ သွားလာသကဲ့သို့၊
4അശ്ശൂര്‍രാജാവു മിസ്രയീമില്‍നിന്നുള്ള ബദ്ധന്മാരെയും കൂശില്‍നിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജെക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറെക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
4ထိုနည်းတူ၊အဲဂုတ္တုလူများကို အရှက်ခွဲခြင်း အလိုငှါ၊ အာရှုရိရှင်ဘုရင်သည် အဲဂုတ္တုလူနှင့် ကုရှ လူအကြီးအငယ်တို့အား အဝတ်နှင့် ခြေနင်းကို ချွတ်၍၊ တင်ပါးကိုမျှ မဖုံးစေဘဲ၊ ဘမ်းဆီးချုပ်ထား သိမ်းသွား လိမ့်မည်။
5അങ്ങനെ അവര്‍ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും.
5အာဇုတ်မြို့သားတို့သည် ကြောက်ကြလိမ့်မည်။ သူတို့ ကိုးစားသော ကုရှပြည်ကို၎င်း၊ ဝါကြွားသော အဲဂုတ္တုပြည်ကို၎င်း ရှက်ကြလိမ့်မည်။
6ഈ കടല്‍ക്കരയിലെ നിവാസികള്‍ അന്നുഅശ്ശൂര്‍രാജാവിന്റെ കയ്യില്‍ നിന്നു വിടുവിക്കപ്പെടുവാന്‍ സഹായത്തിന്നായി നാം ഔടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും എന്നു പറയും.
6ထိုကမ်းနားမှာ နေသောသူများကလည်း၊ ကြည့်ပါ၊ အာရှုရိရှင်ဘုရင်၏ လက်မှလွတ်ခြင်းငှါ ငါတို့ မြော်လင့်ရာအရာ၊ ပြေး၍ခိုလှုံရာအရာသည် ထိုသို့ဖြစ်ပါ သည်တကား။ ငါတို့သည် အဘယ်သို့ လွတ်နိုင်ပါမည် နည်းဟု ထိုအခါဆိုကြလိမ့်မည်။