Malayalam

Myanmar

Isaiah

22

1ദര്‍ശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകംനിങ്ങള്‍ എല്ലാവരും വീടുകളുടെ മുകളില്‍ കയറേണ്ടതിന്നു നിങ്ങള്‍ക്കു എന്തു ഭവിച്ചു?
1ဗျာဒိတ်ရူပါရုံချိုင့် နှင့် ဆိုင်သော ဗျာဒိတ်တော် ကား၊ သင့်တမြို့လုံးသည် အိမ်မိုးပေါ်သို့ တက်ရမည် အကြောင်း၊ အဘယ်အမှု ရောက်သနည်း။
2അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂര്‍ണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാര്‍ വാളാല്‍ കൊല്ലപ്പെട്ടവരല്ല, പടയില്‍ പട്ടുപോയവരും അല്ല.
2အထက်က အသံဗလံများ၍ အုတ်အုတ်ကျက် ကျက် ပြုတတ်သောမြို့၊ ရွှင်လန်းသောမြို့၊ သင်၏ လူသေ တို့သည် ထား လက်နက်ကြောင့် ဆုံးကြသည်မဟုတ်။ စစ်တိုက်ရာမှာ သေကြသည် မဟုတ်။
3നിന്റെ അധിപതിമാര്‍ എല്ലാവരും ഒരുപോലെ ഔടിപ്പോയിരിക്കുന്നു; അവര്‍ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നില്‍ ഉണ്ടായിരുന്നവരൊക്കെയും ദൂരത്തു ഔടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.
3သင်၏ မင်းအပေါင်းတို့သည် အတူပြေးကြ၏။လေးသမားတို့ လက်၌ ချည်နှောင်လျက်ရှိကြ၏။ တွေ့သ မျှသော သင်၏ လူတို့သည် အဝေးသို့ ပြေးသော်လည်း၊ အတူချည်နှောင်လျက်ရှိကြ၏။
4അതുകൊണ്ടു ഞാന്‍ പറഞ്ഞതുഎന്നെ നോക്കരുതു; ഞാന്‍ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാന്‍ ബദ്ധപ്പെടരുതു.
4ထိုကြောင့် ငါဆိုသည်ကား၊ ငါ့ကိုမကြည့်ပါနှင့်။ ပြင်းစွာ ငိုရမည်။ ငါ့အမျိုးသတို့သမီး ပျက်စီးသည်ဖြစ်၍၊ ငါ့စိတ်ပြေစေခြင်းငှါ မကြိုးစားပါနှင့်။
5സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കല്‍നിന്നു ദര്‍ശനത്താഴ്വരയില്‍ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാള്‍ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാള്‍ തന്നേ.
5ကောင်းကင် ဗိုလ်ခြေသခင်အရှင်ထာဝရ ဘုရားသည်၊ ဗျာဒိတ်ရူပါရုံချိုင့်တွင် စီရင်တော်မူ သဖြင့်၊ ဒုက္ခခံရာကာလ၊ နှိပ်စက် နှောင့်ရှက်ရာကာလ၊ မြို့ရိုးကို ဖြို၍ တောင်တို့ကို အော်ဟစ်ရာကာလသည် ရောက်လေ ပြီ။
6ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീര്‍പരിചയുടെ ഉറനീക്കുകയും ചെയ്തു.
6ဧလံအမျိုးသည် မြှားတောင့်ကို ဆောင်လျက်၊ ရထားစီးသူရဲ၊ မြင်းစီးသူရဲ တို့နှင့်တကွ လာ၏။ ကိရ အမျိုးသည် ဒိုင်းလွှားကို ထုတ်လေ၏။
7അങ്ങനെ നിന്റെ മനോഹരമായ താഴ്വരകള്‍ രഥങ്ങള്‍കൊണ്ടു നിറയും; കുതിരപ്പട വാതില്‍ക്കല്‍ അണിനിരത്തും.
7သင်၏ အမြတ်ဆုံးသော ချိုင့်တို့သည် ရထားနှင့် ပြည့်ကြ၏။ မြင်းစီးသူရဲတို့သည် မြို့တံခါးရှေ့မှာ တပ်ချ ကြ၏။
8അവന്‍ യെഹൂദയുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങള്‍ വനഗൃഹത്തിലെ ആയുധവര്‍ഗ്ഗത്തെ നോക്കി,
8ယုဒပြည်ကို ဖွင့်လှစ်သည် ဖြစ်၍၊ သင်သည် ထိုအခါ လက်နက်စုံ သိုထားရာ၊ တောနန်းတော်သို့ ကြည့်ရှုလိမ့်မည်။
9ദാവീദിന്‍ നഗരത്തിന്റെ ഇടിവുകള്‍ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിര്‍ത്തി,
9ဒါဝိဒ်၏မြို့ အပြိုအပျက်များသည်ကို သင်၏ လူတို့သည် မှတ်ရကြလိမ့်မည်။ အောက်ရေကန်မှထွက် သော ရေကို စုဝေးစေကြလိမ့်မည်။
10യെരൂശലേമിലെ വീടുകള്‍ എണ്ണി, മതില്‍ ഉറപ്പിപ്പാന്‍ വീടുകളെ പൊളിച്ചുകളഞ്ഞു.
10ယေရုရှလင်မြို့၌ ရှိသောအိမ်များကို ရေတွက် ကြလိမ့်မည်။ မြို့ရိုးကို ပြုပြင်လိုသောငှါ၊ အိမ်များကို ဖြို ဖျက်ကြလိမ့်မည်။
11പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാന്‍ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഔര്‍ത്തതുമില്ല.
11ရေကန်ဟောင်းမှထွက်သော ရေစုဝေးရာ ကိုလည်း၊ မြို့ရိုးနှစ်ထပ်စပ်ကြားတွင် လုပ်ကြလိမ့်မည်။ သို့ရာတွင်၊ ဤအမှုကို စီရင်တော်မူသောသူကို သင်တို့ သည် မကြည့်မမှတ် တတ်ကြ။ ရှေးက ဖန်ဆင်းတော်မူ သောသူကို ပမာဏမပြု တတ်ကြ။
12അന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും
12ထိုကာလ၌ ငိုကြွေးမြည်တမ်းခြင်း၊ ဆံပင်ကို ပယ်ဖြတ်ခြင်း၊ လျှော်တေအဝတ်ကို ဝတ်စည်းခြင်း အလို ငှါ၊ ကောင်းကင်ဗိုလ်ခြေသခင် အရှင်ထာဝရဘုရားသည် နှိုးဆော် တိုက်တွန်းတော်မူသော်လည်း၊
13രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോള്‍ ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.
13ကြည့်ပါ။ဝမ်းမြောက် ရွှင်လန်းခြင်းအမှု၊ သိုးနွား များကိုသတ်ခြင်း၊ အမဲသားစားခြင်း၊ စပျစ်ရည် သောက် ခြင်း အမှုကို ပြုလျက်၊ ငါတို့သည် စားကြကုန်အံ့၊ သောက် ကြကုန်အံ့၊ နက်ဖြန်သေရ ကြမည်ဟု ပြောဆို ကြ သည် တကား။
14സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നതുനിങ്ങള്‍ മരിക്കുംവരെ ഈ അകൃത്യം നിങ്ങള്‍ക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
14ကောင်းကင်ဗိုလ်ခြေ အရှင်ထာဝရဘုရားသည် ငါ့နား၌ ဗျာဒိတ် ပေးတော်မူသည်ကား၊ အကယ်စင်စစ် သင်တို့အပြစ်သည် သင်တို့ မသေမချင်းတိုင်အောင် မပြေ မရှင်းရဟု ကောင်းကင်ဗိုလ်ခြေသခင် အရှင်ထာဝရ ဘု ရား မိန့်တော်မူ၏။
15സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു ഇപ്രകാരം കല്പിക്കുന്നുനീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു;
15ကောင်းကင်ဗိုလ်ခြေသခင် အရှင်ထာဝရ ဘု ရား မိန့်တော်မူသည်ကား၊ ဘဏ္ဍာတော်စိုး၊ နန်းတော် အုပ်ရှေဗနအိမ်သို့ သွားပြီးလျှင်၊
16നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആക്കായിട്ടു? ഉയര്‍ന്നോരു സ്ഥലത്തു അവന്‍ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയില്‍ തനിക്കു ഒരു പാര്‍പ്പിടം കൊത്തിയുണ്ടാക്കുന്നു.
16မြင့်သော အရပ်၌ ကိုယ်သင်္ချိုင်းတွင်းကို ထွင်း ၍၊ ကိုယ်နေရာကို ကျောက်၌ထုလုပ်သောသူ၊ သင်သည် ဤအရပ်၌ သင်္ချိုင်းတွင်းကို ကိုယ်အဘို့ထွင်းစေခြင်းငှါ၊ ဤအရပ် နှင့် အဘယ်သို့ဆိုင်သနည်း။
17എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.
17ထာဝရဘုရားသည် ပြင်းစွာသော နှင်ထုတ်ခြင်း ဖြင့် သင့်ကို နှင်ထုတ်တော်မူလိမ့်မည်။ သင့်ကို အမှန် ကိုင်ဘမ်း၍၊
18അവന്‍ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.
18တလိမ့်လိမ့် လှိမ့်လျက်၊ လောက်လွှဲစာကဲ့သို့ ကျယ်သောပြည်သို့ ပစ်လိုက်တော်မူလိမ့်မည်။ သင်သည် ထိုပြည်၌ သေရလိမ့်မည်။ ထိုပြည်၌လည်း သင်၏ ကြက် သရေရထားတို့သည်၊ သင့်အရှင်၏ အမျိုးအရှက်ကွဲစရာ ဖြစ်ရကြလိမ့်မည်။
19ഞാന്‍ നിന്നെ നിന്റെ ഉദ്യോഗത്തില്‍നിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവന്‍ നിന്നെ പറിച്ചുകളയും.
19ငါသည်လည်း သင်၏ အရာကို နှုတ်မည်။ သင် ၏ နေရာမှ သင့်ကိုချမည်။
20അന്നാളില്‍ ഞാന്‍ ഹില്‍ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.
20ထိုကာလ၌ ငါ့ကျွန်၊ ဟိလခိ၏ သားဧလျာကိမ် ကို ငါခေါ်၍၊
21അവനെ ഞാന്‍ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാന്‍ അവന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ യെരൂശലേം നിവാസികള്‍ക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.
21သင်၏ဝတ်လုံ နှင့် ဝတ်ဆင်စေမည်။ သင်၏ ခါးစည်းနှင့် ချီးမြှောက်၍၊ သင်၏ အစိုးရသော အခွင့်ကို အပ်ပြီးလျှင်၊ သူသည် ယေရုရှလင်မြို့သူ၊ ယုဒအမျိုးသား တို့၏ အဘဖြစ်လိမ့်မည်။
22ഞാന്‍ ദാവീദ് ഗൃഹത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ വേക്കും; അവന്‍ തുറന്നാല്‍ ആരും അടെക്കുകയില്ല; അവന്‍ അടെച്ചാല്‍ ആരും തുറക്കുകയുമില്ല.
22ဒါဝိဒ်မင်းမျိုး၏ တံခါးသော့ကိုသူ၏ ပခုံးပေါ်မှာ ငါတင်ထားသဖြင့်၊ သူသည် အဘယ်သူမျှမပိတ်နိုင် အောင် ဖွင့်လိမ့်မည်။ အဘယ်သူမျှ မဖွင့်နိုင်အောင် ပိတ် လိမ့်မည်။
23ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാന്‍ അവനെ തറെക്കും; അവന്‍ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും.
23မြဲသော အရပ်၌ စွဲသောတံစို့ကဲ့သို့ သူ့ကိုငါစွဲစေ မည်။ သူသည် မိမိအဘ၏ အိမ်၌ ကြက်သရေပလ္လင် ဖြစ်လိမ့်မည်။
24അവര്‍ അവന്റെമേല്‍ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതല്‍ തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും.
24သူ၏ အဘအိမ်၌ ရှိသမျှသော ဘုန်းအသရေ၊ အမျိုးအနွယ်၊ အမြတ်အယုတ်၊ ခွက်ဖလားရှိသမျှ၊ အင်တုံ၊ အိုးအမျိုးမျိုးတို့ကို သူ၌ဆွဲထားကြလိမ့်မည်။
25അന്നാളില്‍ ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകര്‍ന്നുപോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
25ကောင်းကင်ဗိုလ်ခြေ အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ ထိုကာလတွင် မြဲသောအရပ်၌ အရင်စွဲသောတံစို့သည် နေရာမှရွှေ့၍၊ ခုတ်လှဲခြင်းကို ခံရလိမ့်မည်။ သူ၌ဆွဲထားသော ဥစ္စာသည်လည်း၊ ခုတ်ပယ်ခြင်းကို ခံရလိမ့်မည်ဟု ထာဝရဘုရား မိန့်တော် မူ၏။