Malayalam

Myanmar

Isaiah

27

1അന്നാളില്‍ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാള്‍കൊണ്ടു വിദ്രുതസര്‍പ്പമായ ലിവ്യാഥാനെയും വക്രസര്‍പ്പമായ ലിവ്യാഥാനെയും സന്ദര്‍ശിക്കും; സമുദ്രത്തിലെ മഹാസര്‍പ്പത്തെ അവന്‍ കൊന്നുകളയും.
1ထိုကာလ၌ ထာဝရဘုရားသည် ပြေးတက်သော မြွေလဝိသန် ကို၎င်း၊ လိမ်သောမြွေလဝိသန်ကို၎င်း ခိုင်ခံ့ ကြီးမားသော ထားတော်နှင့် ဒဏ်ပေး၍၊ ပင်လယ်၌ ရှိသော နဂါးကိုလည်း သတ်တော်မူလိမ့်မည်။
2അന്നു നിങ്ങള്‍ മനോഹരമായോരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിന്‍ .
2ထိုကာလ၌ စပျစ်ဥယျာဉ်ကို အကြောင်းပြု၍၊ ဤသို့ သီချင်းဆိုကြလော့။
3യഹോവയായ ഞാന്‍ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാന്‍ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാന്‍ അതിനെ രാവും പകലും സൂക്ഷിക്കും.
3ငါထာဝရဘုရားသည် ဥယျာဉ်စောင့်ဖြစ်၏။ မ ခြားမလပ်ရေလောင်းမည်။ အဘယ်သူမျှ မဖျက်စေခြင်း ငှါ၊ နေ့ညဉ့်မပြတ် စောင့်ရှောက်မည်။
4ക്രോധം എനിക്കില്ല; യുദ്ധത്തില്‍ പറക്കാരയും മുള്‍പടര്‍പ്പും എനിക്കു വിരോധമായിരുന്നെങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ അവയുടെ നേരെ ചെന്നു അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.
4ငါ့အမျက်ငြိမ်းပြီ။ ဆူးပင်မျိုးကိုမူကား၊ စစ်ပွဲ၌ ငါတွေ့ပါစေသော။ချက်ချင်းတိုက်၍ တပြိုင်နက်မီးရှို့ မည်။
5അല്ലെങ്കില്‍ അവന്‍ എന്നെ അഭയം പ്രാപിച്ചു എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവന്‍ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.
5သို့မဟုတ် ငါ၏အစွမ်းသတ္တိကို ကိုးစား၍၊ငါနှင့် မိဿဟာယ ဖွဲ့ကြစေ။ ငါနှင့် မိဿဟာယ ဖွဲ့ကြစေ သော။
6വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേല്‍ തളിര്‍ത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂര്‍ണ്ണമാകയും ചെയ്യും.
6နောင်ကာလ၌ ယာကုပ်သည် အမြစ်ကျလိမ့် မည်။ ဣသရေလသည် စိမ်းလန်း၍ အဖူးအငုံ ထွက်သ ဖြင့်၊ လောကီနိုင်ငံကို အသီးနှင့် ပြည့်စေလိမ့်မည်။
7അവനെ അടിച്ചവരേ അടിച്ചതുപോലെയോ അവന്‍ അവനെ അടിച്ചതു? അവനെ കൊന്നവരെ കൊന്നതുപോലെയോ അവന്‍ കൊല്ലപ്പെട്ടിരിക്കുന്നതു?
7သူ့ကိုညှဉ်းဆဲသောသူတို့ကို ညှဉ်းဆဲတော်မူသည် နည်းတူ၊ သူ့ကို ညှဉ်းဆဲတော်မူသလော။ သူ့ကိုသတ်သော သူတို့သည် အသေသတ်ခြင်းကို ခံရကြသည်နည်းတူ၊ သူ သည်အသေသတ်ခြင်းကို ခံရသလော။
8അവരെ ഉപേക്ഷിച്ചതിനാല്‍ നീ മിതമായിട്ടു അവളോടു വാദിച്ചു; കിഴക്കന്‍ കാറ്റുള്ള നാളില്‍ അവന്‍ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.
8သူ့ကို စွန့်ပစ်၍ အတော်အတန် ဆုံးမတော်မူ ၏။ အရှေ့လေလာသောအခါ၊ ပြင်းစွာသောလေဖြင့် တိုက်သွားတော်မူ၏။
9ഇതുകൊണ്ടു യാക്കോബിന്റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവന്‍ ബലിപീഠത്തിന്റെ കല്ലു ഒക്കെയും ഇടിച്ചുതകര്‍ത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോള്‍ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിര്‍ന്നുനില്‍ക്കയില്ല.
9ထိုသို့ယာကုပ်အမျိုးသည် ယဇ်ပလ္လင်ကျောက်တို့ ကို ထုံးကျောက်ကဲ့သို့ ချိုးဖဲ့၍၊အာရှရပင်နှင့် ရုပ်တုတို့ကို လှဲသောအခါ၊ မိမိအပြစ်ပြေ၍၊ အပြစ်ပြေရှင်းခြင်း အ ကျိုးကျေးဇူးရှိသမျှကို ခံရလိမ့်မည်။
10ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിര്‍ജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്നു അവിടെയുള്ള തളിരുകളെ തിന്നുകളയും.
10သို့သော်လည်း၊ ခိုင်ခံ့သောမြို့သည်၊ ဆိတ်ညံ သောအရပ်၊ တောကဲ့သို့ စွန့်၍ ပစ်ထားသောနေရာဖြစ် လိမ့်မည်။ ထိုအရပ်၌ နွားသငယ်သည် ကျက်စားလျက်၊ အိပ်လျက်နေ၍၊ အညွန့်များကို ကိုက်စားလိမ့်မည်။
11അതിലെ കൊമ്പുകള്‍ ഉണങ്ങുമ്പോള്‍ ഒടിഞ്ഞുവീഴും; സ്ത്രീകള്‍ വന്നു അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ടു അവരെ നിര്‍മ്മിച്ചവന്നു അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവന്‍ അവര്‍ക്കും കൃപ കാണിക്കയുമില്ല.
11အခက်အလက်တို့သည် သွေ့ခြောက်သောအခါ ချိုးခြင်းသို့ရောက်၍၊ မိန်းမတို့သည် လာ၍မီးရှို့ကြလိမ့် မည်။ အကြောင်းမူကား၊ ပညာမဲ့သောအမျိုးဖြစ်၏။ ထို့ ကြောင့်၊ဖန်ဆင်းပြုပြင်တော်မူသောသူသည် မသနား၊ ကျေးဇူးမပြုဘဲ နေတော်မူလိမ့်မည်။
12അന്നാളില്‍ യഹോവ നദിമുതല്‍ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേല്‍ മക്കളേ, നിങ്ങളെ ഔരോന്നായി പെറുക്കി എടുക്കും.
12အိုဣသရေလ အမျိုးသားတို့၊ ထိုကာလ၌လည်း၊ ထာဝရဘုရားသည် မြစ်ကြီးမှစ၍၊ အဲဂုတ္တုမြစ်တိုင်အောင် သစ်သီးများကို သိမ်းယူတော်မူသဖြင့်၊ သင်တို့သည် တ ယောက်နောက် တယောက်၊ ကောက်သိမ်းခြင်း ကျေးဇူး တော်ကို ခံရကြလိမ့်မည်။
13അന്നാളില്‍ മഹാകാഹളം ഊതും; അശ്ശൂര്‍ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവയെ നമസ്കരിക്കും.
13ထိုကာလ၌လည်း၊ ကြီးသောတံပိုးကို မှုတ်ရလိမ့် မည်။ အာရှုရိပြည်၌ပျောက်သောသူ၊ အဲဂုတ္တုပြည်၌ စွန့် ပစ်သောသူတို့သည်လာ၍၊ယေရုရှလင်မြို့တွင်၊သန့်ရှင်းသော တောင်ပေါ်မှာ ထာဝရဘုရားရှေ့တော်၌ ဝတ်ပြု၍ ကိုး ကွယ်ကြလိမ့်မည်။