1അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോടു ആണ്ടു കൂട്ടുവിന്‍ ; ഉത്സവങ്ങള്‍ മുറെക്കു വന്നുകൊണ്ടിരിക്കട്ടെ.
1အရေလမြို့၊ ဒါဝိဒ်မင်းနေသော အရေလမြို့ သည် အမင်္ဂလာရှိ၏။ တနှစ်ပေါ်မှာ တနှစ်ထပ်ကြလော့။ ပွဲတို့ကို အလှည့်လှည့်ခံကြလော့။
2എന്നാല്‍ ഞാന്‍ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും.
2သို့ရာတွင်၊ အရေလမြို့ကို ငါဆင်းရဲစေ၍၊ ထို မြို့သည် ဝမ်းနည်းခြင်းနှင့် ညည်းတွားခြင်းရှိသော်လည်း၊ အရေလမြို့ကဲ့သို့ ငါ့ရှေ့မှာ ဖြစ်ရလိမ့်မည်။
3ഞാന്‍ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.
3ငါသည် သင့်ပတ်ဝန်းကျင်၌ တပ်ချမည်။ မြေရိုး နှင့် ဝိုင်းထား၍၊ မြေကတုပ်များကိုလည်း တူးလုပ်မည်။
4അപ്പോള്‍ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്കു പൊടിയില്‍നിന്നു പതുക്കെ വരും; വെളിച്ചപ്പാടന്റേതുപോലെ നിന്റെ ഒച്ച നിലത്തുനിന്നു വരും; നിന്റെ വാക്കു പൊടിയില്‍നിന്നു ചിലെക്കും.
4သင်သည် နှိမ့်ချခြင်းကို ခံ၍မြေထဲက ပြောရ လိမ့်မည်။ မြေမှုန့်ထဲက ငယ်သောအသံနှင့် မြွက်ရလိမ့် မည်။ သင်ပြောသောအသံသည် နတ်ဝင်သူပြောသံကဲ့သို့ မြေထဲကထွက်၍၊ သင်သည် မြေမှုန့်ထဲက အသံသေးနှင့် တိုးတိုးမြွက်ဆိုရလိမ့်မည်။
5നിന്റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും നിഷ്കണ്ടകന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിര്‍പോലെയും ഇരിക്കും; അതു ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.
5သို့ရာတွင်၊သင်၏ ရန်သူအလုံးအရင်းသည် အ ဏုမြူကဲ့သို့၎င်း၊ ကြောက်မက်ဘွယ်သောသူ အလုံးအရင်း သည် လွင့်သွားသော ဖွဲကဲ့သို့၎င်းဖြစ်၍၊ အလျင်တဆော ချက်ခြင်း အမှုရောက်လိမ့်မည်။
6ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും മഹാനാദത്തോടും കൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാല്‍ സന്ദര്‍ശിക്കപ്പെടും.
6ကောင်းကင်ဗိုလ်ခြေ အရှင်ထာဝရဘုရားသည်၊ မိုဃ်းချုန်းခြင်း၊ မြေလှုပ်ခြင်း၊ အသံဗလံမြည်ခြင်းနှင့် တ ကွ မိုဃ်းသက်မုန်တိုင်း၊ လောင်တတ်သော မီးလျှံအားဖြင့် အပြစ်ပေးတော်မူမည်။
7അരീയേലിന്റെ നേരെ യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം അതിന്നു അതിന്റെ കോട്ടെക്കും നേരെ യുദ്ധം ചെയ്തു അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നേ, ഒരു സ്വപ്നംപോലെ, ഒരു രാത്രിദര്‍ശനംപോലെ ആകും.
7အပြည်ပြည်ကလာ၍၊ အရေလမြို့ကို စစ်တိုက် သော အလုံးအရင်း၊ အရေလမြို့နှင့် ရဲတိုက်ကိုတိုက်၍ ညှဉ်းဆဲသော သူအပေါင်းတို့သည် အိပ်မက်တည်းဟူ သော ညဉ့်ရူပါရုံကဲ့သို့ ဖြစ်ရကြလိမ့်မည်။
8വിശന്നിരിക്കുന്നവന്‍ താന്‍ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോള്‍ വിശന്നിരിക്കുന്നതുപോലെയും ദാഹിച്ചിരിക്കുന്നവന്‍ താന്‍ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോള്‍ ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോന്‍ പര്‍വ്വതത്തോടു യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം ഇരിക്കും.
8မွတ်သိပ်သောသူသည် အိပ်မက်တွင်စားရသည် ဟုထင်သော်လည်း၊ နိုးသောအခါ အမွတ်အသိပ်မပြေသ ကဲ့သို့၎င်း၊ ရေငတ်သူသည် အိပ်မက်တွင် သောက်ရသည် ဟုထင်သော်လည်း၊ နိုးသောအခါ နွမ်းနယ်လျက်၊ တောင့် တလျက်ရှိသကဲ့သို့၎င်း၊ အပြည်ပြည်ကလာ၍၊ ဇိအုန် တောင်ကိုစစ်တိုက်သော အလုံးအရင်းသည်ဖြစ်ရလိမ့် မည်။
9വിസ്മയിച്ചു സ്തംഭിച്ചുപോകുവിന്‍ ; അന്ധതപിടിച്ചു കുരുടരായിത്തീരുവിന്‍ ; അവര്‍ മത്തരായിരിക്കുന്നു. വീഞ്ഞുകൊണ്ടല്ലതാനും; അവര്‍ ചാഞ്ചാടിനടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.
9ဖင့်နွှဲ၍ မှိုင်တွေကြလော့။ ကာမဂုဏ်၌ ပျော် မွေ့၍ မွှန်လျက်နေကြလော့။ စပျစ်ရည်ကို မသောက်ဘဲ ယစ်မူးလျက်၊ သေရည်သေရက်ကို မသောက်ဘဲ တိမ်း ယိမ်းလျက် ရှိကြ၏။
10യഹോവ ഗാഢനിദ്ര നിങ്ങളുടെമേല്‍ പകര്‍ന്നു നിങ്ങളുടെ കണ്ണുകളെ അടെച്ചിരിക്കുന്നു; അവന്‍ പ്രവാചകന്മാര്‍ക്കും നിങ്ങളുടെ ദര്‍ശകന്മാരായ തലവന്മാര്‍ക്കും മൂടുപടം ഇട്ടിരിക്കുന്നു.
10အကြောင်းမူကား၊ ထာဝရဘုရားသည် အိပ်ချင် သောသဘောကို သင်တို့၌ သွင်းသဖြင့်၊ သင်တို့မျက်စိကို ပိတ်၍၊ သင်တို့၏ ပရောဖက်များ၊ မင်းများ၊ ဗျာဒိတ်ခံသူ များတို့ကို ဖုံးလွှမ်းတော်မူပြီ။
11അങ്ങനെ നിങ്ങള്‍ക്കു സകലദര്‍ശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങള്‍ പോലെ ആയിത്തീര്‍ന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കയ്യില്‍ കൊടുത്തുഇതൊന്നു വായിക്കേണം എന്നു പറഞ്ഞാല്‍ അവന്‍ എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും.
11ဗျာဒိတ်တော်ရှိသမျှသည် တံဆိပ်ခတ်သောစာ ကဲ့သို့ သင်တို့၌ ဖြစ်၏။ ထိုစာသည် စာတတ်သောသူအား ပေး၍၊ ဤစာကို ဘတ်ပါလော့ဟု ဆိုလျှင်၊ ထိုသူက၊ ဤစာ ကို ငါမဘတ်နိုင်။ တံဆိပ်ခတ်လျက်ရှိ၏ဟု ပြန်ပြောတတ် ၏။
12അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കയ്യില്‍ കൊടുത്തുഇതൊന്നു വായിക്കേണം എന്നു പറഞ്ഞാല്‍ അവന്‍ എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും.
12ထိုစာကို စာမတတ်သောသူအားပေး၍၊ ဤစာ ကိုဘတ်ပါလော့ဟု ဆိုလျှင်၊ ထိုသူက၊ ငါသည် စာမတတ် ဟုပြန်ပြောတတ်၏။
13ഈ ജനം അടുത്തു വന്നു വായ് കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര്‍ എങ്കല്‍നിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മന:പാഠമാക്കിയ മാനുഷകല്പനയത്രെ.
13ထာဝရဘုရားကလည်း၊ ဤလူမျိုးသည် နှုတ်နှင့် ငါ့ထံသို့ ချဉ်းကပ်၍၊ နှုတ်ခမ်းနှင့် ငါ့ကို ရိုသေကြ၏။ စိတ် နှလုံးမူကား ငါနှင့်ဝေးလှ၏။ လူတို့စီရင်သော ပညတ်တို့ ကို အမှီပြု၍ ငါ့ကိုကြောက်ရွံ့ကြ၏။
14ഇതു കാരണത്താല്‍ ഞാന്‍ ഈ ജനത്തിന്റെ ഇടയില്‍ ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയോരു പ്രവൃത്തി തന്നേ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കര്‍ത്താവു അരുളിച്ചെയ്തു.
14ထိုကြောင့်၊ အံ့ဩကြောက်မက်ဘွယ်သောအမှု ကို ဤလူမျိုးတွင် တဖန် ငါပြုဦးမည်။ သူတို့တွင် ပညာရှိ တို့၏ ပညာသည် ပျက်စီးလိမ့်မည်။ ဥာဏ်ကောင်းသော သူတို့၏ ဥာဏ်လည်း ကွယ်ပျောက်လိမ့်မည်ဟု မိန့်တော် မူ၏။
15തങ്ങളുടെ ആലോചനയെ യഹോവേക്കു അഗാധമായി മറെച്ചുവേക്കുവാന്‍ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തില്‍ ചെയ്കയുംഞങ്ങളെ ആര്‍ കാണുന്നു? ഞങ്ങളെ ആര്‍ അറിയുന്നു എന്നു പറകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!
15ထာဝရဘုရား မသိစေခြင်းငှါ၊ နက်နဲသောအ ကြံကို ကြံ၍၊ မှောင်မိုက်ထဲမှာ အမှုကိုပြုလျက်၊ ငါတို့ကို အဘယ်သူမြင်သနည်း။ ငါတို့ကို အဘယ်သူသိသနည်းဟု ပြောဆိုတတ်သောသူတို့သည် အမင်္ဂလာရှိကြ၏။
16അയ്യോ, ഇതെന്തൊരു മറിവു! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായതു ഉണ്ടാക്കിയവനെക്കുറിച്ചുഅവന്‍ എന്നെ ഉണ്ടാക്കീട്ടില്ല എന്നും, ഉരുവായതു ഉരുവാക്കിയവനെക്കുറിച്ചുഅവന്നു ബുദ്ധിയില്ല എന്നും പറയുമോ?
16သင်တို့သည် ဖောက်ပြန်ကြသည်တကား။ အိုး ထိန်းသမားကို၊ အိုးမြေကဲ့သို့ မှတ်ရမည်လော။ လုပ်အပ် သောအရာသည် လုပ်တတ်သောသူကို ရည်မှတ်၍၊ ဤသူ သည် ငါ့ကိုမလုပ်ဟု ဆိုရမည်လော၊ ဖန်ဆင်းအပ်သော အရာသည် ဖန်ဆင်းတတ်သောသူကို ရည်မှတ်၍၊ ဤသူ ၌ ပညာအတတ်မရှိဟု ဆိုရမည်လော။
17ഇനി അല്പകാലംകൊണ്ടു ലെബാനോന്‍ ഒരു ഉദ്യാനമായി തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ?
17လေဗနုန်တောင်သည် ဝပြောသောလယ်ပြင်ကဲ့ သို့၎င်း၊ ဝပြောသောလယ်ပြင်သည် တောကဲ့သို့၎င်း ဖြစ်ရ သောအချိန်နီးပြီ မဟုတ်လော။
18അന്നാളില്‍ ചെകിടന്മാര്‍ പുസ്തകത്തിലെ വചനങ്ങളെ കേള്‍ക്കുകയും കരുടന്മാരുടെ കണ്ണുകള്‍ ഇരുളും അന്ധകാരവും നീങ്ങി കാണുകയും
18ထိုကာလ၌ နားပင်းသောသူတို့သည် ကျမ်းစ ကားကို ကြားကြ လိမ့်မည်။ မျက်စိကန်းသောသူတို့သည် မြှေးရှက်ခြင်း၊ မှောင်မိုက်ခြင်းနှင့် ကင်းလွတ်၍ မြင်ကြ လိမ့်မည်။
19സൌമ്യതയുള്ളവര്‍ക്കും യഹോവയില്‍ സന്തോഷം വര്‍ദ്ധിക്കയും മനുഷ്യരില്‍ സാധുക്കളായവര്‍ യിസ്രായേലിന്റെ പരിശുദ്ധനില്‍ ആനന്ദിക്കയും ചെയ്യും.
19စိတ်နှိမ့်ချသော သူတို့သည် ထာဝရဘုရားကို အမှီပြု၍၊ ဝမ်းမြောက်ခြင်း တိုးပွါးကြလိမ့်မည်။ လူတို့တွင် ဆင်းရဲသောသူတို့သည် ဣသရေလအမျိုး၏ သန့်ရှင်း သောဘုရားကို အမှီပြု၍ ရွှင်လန်းကြလိမ့်မည်။
20നിഷ്കണ്ടന്‍ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ.
20အကြောင်းမူကား၊ ကြောက်မက်ဘွယ်သောသူ သည် ဆုံးရှုံးရ၏။ ဆဲရေးသောသူသည် ပျောက်ကုန်ရ၏။ သူ့အပြစ်ကို ချောင်းမြောင်းသောသူ၊
21മനുഷ്യരെ വ്യവഹാരത്തില്‍ കുറ്റക്കാരാക്കുകയും പട്ടണ വാതില്‍ക്കല്‍ ന്യായം വിസ്തരിക്കുന്നവന്നു കണിവെക്കയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിന്നു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.
21တရားတွေ့၍ ဆင်းရဲသောတို့ အပြစ်ရောက်စေ သောသူ၊ မြို့တံခါးဝမှာ အမှုသည်ကို ကျော့မိစေခြင်းငှါ ပြုသောသူ၊ အပြစ်မရှိသောသူကို မတရားသဖြင့် ရှုံးစေ သောသူ အပေါင်းတို့ကို သုတ်သင်ပယ်ရှင်းရ၏။
22ആകയാല്‍ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യക്കോബ്ഗൃഹത്തെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുയാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല.
22သို့ဖြစ်၍ အာဗြဟံ အမျိုးကို ရွေးနှုတ်တော်မူ သော ထာဝရဘုရားသည်၊ ယာကုပ်အမျိုးကိုရည်မှတ်၍ မိန့်တော်မူသည်ကား၊ ယာကုပ်အမျိုးသည် နောက်တဖန် ရှက်ကြောက်ခြင်း၊ မျက်နှာပျက်ခြင်း မရှိရ။
23എന്നാല്‍ അവന്‍ , അവന്റെ മക്കള്‍ തന്നേ, തങ്ങളുടെ മദ്ധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോള്‍ അവര്‍ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവര്‍ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
23ထိုအမျိုးသားတို့သည် ငါစီရင်သောအမှုကိုမြင် လျှင်၊ ငါ့နာမကို မိမိတို့တွင် ရိုသေကြလိမ့်မည်။ ယာကုပ်အ မျိုး၏ သန့်ရှင်းသောဘုရားကို ရိုသေ၍၊ ဣသရေလအမျိုး ၏ ဘုရားသခင်ကို ကြောက်ရွံ့ကြလိမ့်မည်။
24മനോവിഭ്രമമുള്ളവര്‍ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവര്‍ ഉപദേശം പഠിക്കയും ചെയ്യും.
24စိတ်သဘောဖောက်ပြန်သောသူတို့သည် ပညာ သတိကို ရကြ၍၊ ဆန့်ကျင်ဘက်ပြုသော သူ တို့သည်လည်း၊ ဆုံးမဩဝါဒစကားကို နာယူကြလိမ့်မည်။