Malayalam

Myanmar

Isaiah

31

1യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമില്‍ചെന്നു കുതിരകളില്‍ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകര്‍ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!
1စစ်ကူတောင်းအံ့သောငှါ အဲဂုတ္တုပြည်သို့သွား ၍၊မြင်းတို့ကို အမှီပြုလျက် များစွာသော ရထားတို့ကို၎င်း၊ အားကြီးသော မြင်းစီးသူရဲတို့ကို၎င်းခိုလှုံလျက်၊ ဣသရေ လ အမျိုး၏ သန့်ရှင်းသောဘုရားကို မမြော်လင့်၊ ထာဝရ ဘုရားကို မရှာဘဲနေသောသူတို့သည် အမင်္ဂလာရှိကြ၏။
2എന്നാല്‍ അവനും ജ്ഞാനിയാകുന്നു; അവന്‍ അനര്‍ത്ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവന്‍ ദുഷ്കര്‍മ്മികളുടെ ഗൃഹത്തിന്നും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേലക്കും.
2ထိုဘုရားသည် ဥာဏ်တော်ကျယ်၍၊ သူတို့အ ပေါ်မှာ ဘေးကိုသက်ရောက်စေတော်မူမည်။ စကား တော်မပျက်ဘဲ၊ ဆိုးသောလူမျိုးကို၎င်း၊ မတရားသဖြင့် ပြုသောသူတို့ဘက်မှာ နေသောသူတို့ကို၎င်း တဘက်၌ ထတော်မူမည်။
3മിസ്രയീമ്യര്‍ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകള്‍ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോള്‍ സഹായിക്കുന്നവന്‍ ഇടറുകയും സഹായിക്കപ്പെടുന്നവന്‍ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
3အဲဂုတ္တုပြည်သားတို့သည် ဘုရားမဖြစ်၊ လူသက် သက် ဖြစ်ကြ၏။ သူတို့မြင်းသည်လည်း ဝိညာဉ်မဖြစ်၊ အသားသက်သက် ဖြစ်၏။ ထာဝရဘုရားသည် လက် တော်ကို ဆန့်တော်မူသောအခါ၊ မစတတ်သောသူသည် လဲလိမ့်မည်။ အလုံးစုံတို့သည် အတူပျက်စီးခြင်းသို့ ရောက်ကြလိမ့်မည်။
4യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നുസിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോള്‍ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ ക്കുക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോന്‍ പര്‍വ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‍വാന്‍ ഇറങ്ങിവരും.
4ထာဝရဘုရားသည် ငါ့အားမိန့်တော်မူသည် ကား၊ ခြင်္သေ့နှင့် ခြင်္သေ့သငယ်သည် လုယူရာ အကောင် ပေါ်မှာနေသောအခါ၊ သိုးထိန်းအလုံးအရင်း၏ ဆီးတား အော်ဟစ်ခြင်းကို မကြောက်၊ သူတို့ပြုသောအသံဗလံအား ဖြင့် အရှုံးမခံသကဲ့သို့၊ ထိုနည်းတူ၊ ကောင်းကင်ဗိုလ်ခြေ အရှင်ထာဝရဘုရားသည် မိမိတောင်တည်းဟူသော ဇိ အုန်တောင်တော်ဘက်မှာ စစ်တိုက်ခြင်းငှါ ဆင်းသက် တော်မူလိမ့်မည်။
5പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവന്‍ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.
5ငှက်သည် သားငယ်ကို အုပ်တတ်သကဲ့သို့၊ ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရားသည် ယေရှုရှ လင်မြို့ကို ကွယ်ကာတော်မူမည်။ ကွယ်ကာစောင့်မ၍ အပြစ်မပေး၊ ကယ်တင်တော်မူမည်။
6യിസ്രായേല്‍മക്കളേ, നിങ്ങള്‍ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിന്‍ .
6အိုဣသရေလအမျိုးသားတို့၊ သင်တို့သည် အ လွန်လွှဲရှောင်ပယ်ထားသော ဘုရားထံတော်သို့ ပြန်လာ ကြလော့။
7അന്നാളില്‍ നിങ്ങളില്‍ ഔരോരുത്തന്‍ നിങ്ങളുടെ കൈകള്‍ നിങ്ങള്‍ക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂര്‍ത്തികളെ ത്യജിച്ചുകളയും.
7အကယ်စင်စစ် လူအပေါင်းတို့သည် မိမိလက် ဖြင့် အသီးအသီးလုပ်သောငွေရုပ်တု၊ ရွှေရုပ်တု တည်း ဟူသော၊ ပြစ်မှားရာအရာများကို ထိုကာလ၌ ပစ်လိုက် ကြလိမ့်မည်။
8എന്നാല്‍ അശ്ശൂര്‍ പുരുഷന്റേതല്ലാത്ത വാളാല്‍ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവര്‍ വാളിന്നു ഒഴിഞ്ഞു ഔടിപ്പോയാല്‍ അവരുടെ യൌവനക്കാര്‍ ഊഴിയവേലക്കാരായിത്തീരും.
8အာရှုရိလူသည်လည်း၊ကြီးမြတ်သောသူ၏ ထား မဟုတ်သော ထားဖြင့်ဆုံးလိမ့်မည်။ ယုတ်သောသူ၏ထား မဟုတ်သော ထားသည် သူ့ကိုဖျက်ဆီးလိမ့်မည်။ သူသည် လည်း ထားဘေးမှ ပြေး၍၊ သူရဲတို့သည် ကျွန်ခံရကြလိမ့် မည်။
9ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാര്‍ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനില്‍ തീയും യെരൂശലേമില്‍ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.
9သူသည်လည်း ကြောက်လန့်သဖြင့်၊ မိမိခိုင်ခံ့ သော မြို့ကိုလွန်သွား၍၊ သူ၏ မှုးမတ်တို့သည် နိမိတ်ကို မြင်လျှင် စိတ်ပျက်ကြလိမ့်မည်ဟု ဇိအုန်တောင်ပေါ်မှာမီး လျှံ၊ ယေရှုရှင်မြို့၌ မီးဖိုရှိသော ထာဝရဘုရား မိန့်တော်မူ သတည်း။