1ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യിസ്രായേലേ, കേള്‍ക്ക.
1ယခုမူကား၊ ငါ့ကျွန်ယာကုပ်၊ ငါရွေးကောက် သောသူ ဣသရေလ၊ နားထောင်လော့။
2നിന്നെ ഉരുവാക്കിയവനും ഗര്‍ഭത്തില്‍ നിന്നെ നിര്‍മ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.
2သင့်ကို ဖန်ဆင်းတော်မူသော ဘုရား၊ ဘွားစ ကပင် သင့်ကို ပြုပြင်၍၊ နောင်၌လည်း မစလတံ့သော ထာဝရဘုရား မိန့်တော်မူသည်ကား၊ ငါ့ကျွန် ယာကုပ်၊ ငါရွေးကောက်သောသူ ယေရှုရုန်၊ မစိုးရိမ်နှင့်။
3ദാഹിച്ചിരിക്കുന്നെടത്തു ഞാന്‍ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേല്‍ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേല്‍ എന്റെ അനുഗ്രഹത്തെയും പകരും.
3အကြောင်းမူကား၊ ရေငတ်သော သူအပေါ်မှာ ရေကို ငါသွန်းလောင်း၍၊ သွေ့ခြောက်သော မြေကို ရေလွှမ်းမိုးစေမည်။ သင်၏ အမျိုးအပေါ်မှာ ငါ့ဝိညာဉ်ကို၎င်း၊ သင်၏အနွှယ်အပေါ်မှာ ငါ့ကောင်းကြီးမင်္ဂလာကို ၎င်း ငါသွန်းလောင်းမည်။
4അവര്‍ പുല്ലിന്റെ ഇടയില്‍ നീര്‍ത്തോടുകള്‍ക്കരികെയുള്ള അലരികള്‍പോലെ മുളെച്ചുവരും.
4သူတို့သည်လည်း ရေမြောင်းအနားမှာ မိုဃ်းမခ ပင်ကဲ့သို့၊ မြက်ပင်ထဲတွင် ပေါက်ကြလိမ့်မည်။
5ഞാന്‍ യഹോവേക്കുള്ളവന്‍ എന്നു ഒരുത്തന്‍ പറയും; മറ്റൊരുത്തന്‍ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തന്‍ തന്റെ കൈമേല്‍യഹോവേക്കുള്ളവന്‍ എന്നു എഴുതി, യിസ്രായേല്‍ എന്നു മറുപേര്‍ എടുക്കും.
5တယောက်က၊ ငါသည် ထာဝရဘုရား၏ လူဖြစ် သည်ဟု ဆိုလိမ့်မည်။ တယောက်သည်လည်း၊ ယာကုပ် အမည်ဖြင့် ကိုယ်ကိုကိုယ် မှည့်လိမ့်မည်။ တယောက်သည် လည်း၊ ထာဝရဘုရား၏ လူဟူ၍ မိမိလက်တွင် စာထိုး လျက်၊ ဣသရေလအမည်သစ်ဖြင့် ကိုယ်ကိုကိုယ် မှည့်လိမ့်မည်။
6യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.
6ဣသရေလအမျိုး၏ ရှင်ဘုရင် ထာဝရဘုရား၊ ဣသရေလအမျိုးကို ရွေးနှုတ်သော၊ ကောင်းကင်ဗိုလ်ခြေ အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ ငါသည် အဦးဆုံးသောသူ၊ နောက်ဆုံးသောသူဖြစ်၏။ ငါမှတပါး အခြားသော ဘုရားသခင်မရှိ။
7ഞാന്‍ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതല്‍ ഞാന്‍ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവന്‍ ആര്‍? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവര്‍ പ്രസ്താവിക്കട്ടെ.
7ရှေးလူမျိုးကို ငါခန့်ထားသည်မှစ၍၊ ငါကဲ့သို့ အဘယ်သူသည် ဤအမှုတို့ကို ငါ့အဘို့ ခေါ်၍ ထုတ်ဘော် စီရင်နိုင်မည်နည်း။ ဖြစ်ဆဲသောအမှုနှင့် ဖြစ်လတံ့သော အမှုတို့ကို သူတို့အား ဘော်ပြကြစေ။
8നിങ്ങള്‍ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാന്‍ നിന്നോടു പ്രസ്താവിച്ചു കേള്‍പ്പിച്ചിട്ടില്ലയോ? നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാന്‍ ഒരുത്തനെയും അറിയുന്നില്ല.
8မစိုးရိမ်ကြနှင့်။ မကြောက်ကြနှင့်။ အထက်က ငါဟောပြောပြသသည်မဟုတ်လော။ သင်တို့သည် ငါ၏ သက်သေဖြစ်ကြ၏။ ငါမှတပါး အခြားသော ဘုရားသခင် ရှိသလော။ ငါမှတပါး အခြားသော မူလအမြစ်မရှိ။ တစုံတဦးကိုမျှ ငါမသိ။
9വിഗ്രഹത്തെ നിര്‍മ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങള്‍ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.
9ရုပ်တုဆင်းတုကို လုပ်သောသူအပေါင်းတို့သည် အချည်းနှီးသက်သက် ဖြစ်ကြ၏။ သူတို့နှမြောသောအရာ တို့သည် အကျိုးကို မပေးနိုင်ကြ။ ငါတို့သည် မမြင်တတ်၊ နားမလည်တတ်ဟု ရှက်စရာအကြောင်းကို ကိုယ်တိုင် သက်သေခံကြ၏။
10ഒരു ദേവനെ നിര്‍മ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാര്‍ക്കുംകയോ ചെയ്യുന്നവന്‍ ആര്‍?
10ဘုရားကို လုပ်သောသူ၊ အကျိုးမပေးနိုင်သော ရုပ်တုဆင်းတုကို သွန်းသောသူကား အဘယ်သူနည်း။
11ഇതാ അവന്റെ കൂട്ടക്കാര്‍ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൌശലപ്പണിക്കാരോ മനുഷ്യരത്രേ; അവര്‍ എല്ലാവരും ഒന്നിച്ചുകൂടി നില്‍ക്കട്ടെ; അവര്‍ ഒരുപോലെ വിറെച്ചു ലജ്ജിച്ചുപോകും.
11ထိုသူ၏အပေါင်းအဘော်ရှိသမျှတို့သည် ရှက်ကြလိမ့်မည်။ လုပ်သောသူတို့သည် လူသက်သက်ဖြစ် ကြ၏။ ရှိသမျှတို့သည် စုဝေး၍ ထကြစေ။ တပြိုင်နက် ထိတ်လန့်ရှက်ကြောက်ကြလိမ့်မည်။
12കൊല്ലന്‍ ഉളിയെ മൂര്‍ച്ചയാക്കി തീക്കനലില്‍ വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീര്‍ക്കുംന്നു; അവന്‍ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളര്‍ന്നുപോകുന്നു.
12ပန်းပဲသမားသည် ပုဆိန်ကိုလုပ်ခြင်းငှါ မီးခဲ၌ ဖုတ်၍၊ လက်ရုံးအားထုတ်လျက် သံတူနှင့်ထုတတ်၏။ အကယ်၍ မွတ်သိပ်သော အခါအားလျော့တတ်၏။ ရေမသောက်ရသောအခါ မောတတ်၏။
13ആശാരി തോതുപിടിച്ചു ഈയക്കോല്‍കൊണ്ടു അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരെക്കയും ചെയ്യുന്നു; ഇങ്ങനെ അവന്‍ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീര്‍ത്തു ക്ഷേത്രത്തില്‍ വെക്കുന്നു.
13လက်သမားသည် မျဉ်းချလျက် စူးနှင့် မှတ်သား ၍၊ လက်သမားတန်ဆာနှင့် လုပ်ပြီးလျှင်၊ အိမ်၌နေစေ ခြင်းငှါ ကွန်ပါနှင့် ရေးသား၍၊ လူအသရေပါအောင် လူပုံသဏ္ဌာန်နှင့်အညီ ထုလုပ်တတ်၏။
14ഒരുവന്‍ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളില്‍ അവയെ കണ്ടു ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളര്‍ത്തുകയു ചെയ്യുന്നു.
14ကိုယ်အဘို့အလိုငှါ အာရဇ်ပင်တို့ကို ခုတ်၍ ကုပရုပင်၊ သပိတ်ပင်တို့ကို ရွေးယူသဖြင့်၊ တောပင်အမျိုး မျိုးတို့ကို ဆည်းဖူးတတ်၏။ အာရဇ်ပင်ကိုစိုက်၍ မိုဃ်း ရေလည်း မွေးတတ်၏။
15പിന്നെ അതു മനുഷ്യന്നു തീ കത്തിപ്പാന്‍ ഉതകുന്നു; അവന്‍ അതില്‍ കുറെ എടുത്തു തീ കായുകയും അതു കത്തിച്ചു അപ്പം ചുടുകയും അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീര്‍ത്തു അതിന്റെ മുമ്പില്‍ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.
15လူသုံးရန် ထင်းဖြစ်၏။ လူလည်း ယူ၍ မီးလှုံ တတ်၏။ တဖန် မီးမွှေး၍ မုန့်ကို ပေါင်းတတ်၏။ တဖန် ဘုရားကိုလုပ်၍ ကိုးကွယ်တတ်၏။ ရုပ်တုကို ထုလုပ်၍ ရုပ်တုရှေ့မှာ ပြပ်ဝပ်တတ်၏။
16അതില്‍ ഒരംശംകൊണ്ടു അവന്‍ തീ കത്തിക്കുന്നു; ഒരംശം കൊണ്ടു ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവന്‍ ചുട്ടുതിന്നു തൃപ്തനാകുന്നു; അവന്‍ തീ കാഞ്ഞു; നല്ല തീ, കുളിര്‍ മാറി എന്നു പറയുന്നു.
16ထိုသစ်သားတပိုင်းနှင့် မီးမွေးတတ်၏။ တပိုင်းနှင့် အမဲသားကိုချက်၍ စားတတ်၏။ ဖုတ်ကင်ပြီးမှဝစွာ စား တတ်၏။ တဖန်မီးလှုံ၍အယ်၊ ငါနွေးပြီ။ မီးကို တွေ့ပြီဟု ဆိုတတ်၏။
17അതിന്റെ ശേഷിപ്പുകൊണ്ടു അവന്‍ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാര്‍ത്ഥിച്ചുഎന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.
17ကျန်သောအပိုင်းကိုလည်း ယူ၍ ရုပ်တုတည်း ဟူသော ဘုရားကို လုပ်တတ်၏။ ထိုရုပ်တုရှေ့မှာ ပြပ်ဝပ် ၍ ကိုးကွယ်တတ်၏။ ကိုယ်တော်သည် အကျွန်ုပ်၏ ဘုရားဖြစ်တော်မူ၏။ အကျွန်ုပ်ကို ကယ်တင်တော်မူပါ ဟူ၍ ဆုတောင်းတတ်၏။
18അവര്‍ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവന്‍ അടെച്ചിരിക്കുന്നു.
18ထိုသို့သော သူသည် ပညာမရှိ။ ဉာဏ်မရှိ။ မမြင် နိုင်အောင် မျက်စိကို၎င်း၊ နားမလည်နိုင်အောင် စိတ်နှလုံး ကို၎င်း ပိတ်၏။
19ഒരുത്തനും ഹൃദയത്തില്‍ വിചാരിക്കുന്നില്ലഒരംശം ഞാന്‍ കത്തിച്ചു കനലില്‍ അപ്പം ചുട്ടു ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാന്‍ ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പില്‍ സാഷ്ടാംഗം വീഴുമോ! എന്നിങ്ങനെ പറവാന്‍ തക്കവണ്ണം ഒരുത്തന്നും അറിവും ഇല്ല, ബോധവുമില്ല.
19ငါသည် တပိုင်းနှင့် မီးမွေးပြီး။ မုန့်ကိုလည်း ထိုမီးခဲပေါ်မှာ ဖုတ်လေပြီ။ အမဲသားကိုလည်း ကင်၍ စားလေပြီ။ ကြွင်းသော အပိုင်းကို စက်ဆုပ်ရွံ့ရှာဘွယ် ဖြစ်စေရမည်လော။ သစ်သားရှေ့မှာ ငါပြပ်ဝပ်ရမည် လောဟု စိတ်နှလုံးထဲမှာ အောက်မေ့ဆင်ခြင်နိုင်သော ဉာဏ်ပညာအလျှင်းမရှိပါတကား။
20അവന്‍ വെണ്ണീര്‍ തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവന്‍ തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്റെ വലങ്കയ്യില്‍ ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല.
20သူသည် မီးဖိုပြာကို ကျက်စားတတ်၏။ မိုက် သော စိတ်နှင့်လမ်းလွဲပြီ။ ထို့ကြောင့်၊ ကိုယ်ဝိညာဉ်ကို ကိုယ်မချွတ်နိုင်။ မိမိလက်ျာလက်၌ မိစ္ဆာဒိဌိပါသလော ဟု မအောက်မေ့နိုင်ပါတကား။
21യാക്കോബേ, ഇതു ഔര്‍ത്തുകൊള്‍ക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്റെ ദാസന്‍ തന്നേ; യിസ്രായേലേ, ഞാന്‍ നിന്നെ മറന്നുകളകയില്ല.
21အိုယာကုပ်အမျိုး၊ ဤအရာတို့ကို ဆင်ခြင် လော့။ အိုဣသရေလအမျိုး၊ သင်သည် ငါ့ကျွန်ဖြစ်၏။ သင့်ကို ငါဖန်ဆင်းသည်ဖြစ်၍၊ သင်သည် ငါ့ကျွန်ဖြစ် ၏။ အိုဣသရေလအမျိုး၊ သင့်ကို ငါမမေ့မလျော့။
22ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊള്‍ക; ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു.
22သင်၏ဒုစရိုက်တို့ကို တိမ်တိုက်ကဲ့သို့၎င်း၊ သင်၏ အပြစ်တို့ကို တိမ်လွှာကဲ့သို့၎င်း ငါချေပြီ။ ငါ့ထံသို့ ပြန်လာလော့။ သင့်ကိုငါ ရွေးနှုတ်ပြီ။
23ആകശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആര്‍ത്തുകൊള്‍വിന്‍ ; പര്‍വ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാര്‍ക്കുംവിന്‍ ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലില്‍ തന്നെത്താന്‍ മഹത്വപ്പെടുത്തുന്നു.
23အိုမိုဃ်းကောင်းကင်တို့၊ သီချင်းဆိုကြလော့။ ထာဝရဘုရား ပြုတော်မူပြီ။ မြေကြီးအောက်အရပ်တို့၊ ကြွေးကြော်ကြလော့။ တောင်များ၊ တောနှင့်တကွ သစ်ပင် များတို့၊ ကျူးဧသော အသံကို ပေးကြလော့။ ထာဝရဘုရား သည် ယာကုပ်ကို ရွေးနှုတ်တော်မူပြီ။ ဣသရေလအားဖြင့် ဘုန်းထင်ရှားတော်မူပြီ။
24നിന്റെ വീണ്ടെടുപ്പുകാരനും ഗര്‍ഭത്തില്‍ നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയായ ഞാന്‍ സകലവും ഉണ്ടാക്കുന്നു; ഞാന്‍ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു?
24သင့်ကို ရွေးနှုတ်တော်မူ၍၊ ဘွားစကပင် သင့်ကို ပြုပြင်တော်မူသော ထာဝရဘုရား မိန့်တော်မူသည်ကား၊ မိုဃ်းကောင်းကင်ကို ငါတပါးတည်း ကြက်လျက်၊ မြေကြီး ကို အဘော်မရှိဘဲ ခင်းလျက်၊ ခပ်သိမ်းသော အရာတို့ကို ဖန်ဆင်းသော ထာဝရဘုရားဖြစ်၏။
25ഞാന്‍ ജല്പകന്മാരുടെ ശകുനങ്ങളെ വ്യര്‍ത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.
25ငါသည် မိစ္ဆာဆရာတို့၏ ပုပ္ပနိမိတ်များကို ပယ်ဖျောက်တတ်၏။ ဗေဒင်သမားတို့ကို ရူးသွပ်စေတတ် ၏။ ပညာရှိတို့ကို လှန်၍ သူတို့၏ပညာကို မိုက်စေတတ် ၏။
26ഞാന്‍ എന്റെ ദാസന്റെ വചനം നിവര്‍ത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമില്‍ നിവാസികള്‍ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങള്‍ പണിയപ്പെടും ഞാന്‍ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
26ငါသည် ငါ့ကျွန်၏ စကားကို တည်စေ၍၊ ငါ့တမန်တို့ ဟောပြောသည်အတိုင်း ပြုတတ်၏။ ယေရု ရှလင်မြို့ကို သင်သည် လူနေရာဖြစ်လိမ့်မည်ဟူ၍၎င်း၊ ယုဒမြို့တို့ကို သင်တို့သည် တည်ဆောက်လျက်ရှိကြလိမ့် မည်။ ပြိုပျက်ရာများကို ငါပြုပြင်မည်ဟူ၍၎င်း ဆို၏။
27ഞാന്‍ ആഴിയോടു ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാന്‍ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.
27ပင်လယ်ကိုလည်း ရေကုန်စေ။ သင်၏ မြစ် အပေါင်းကို ငါခန်းခြောက်စေမည်ဟူ၍၎င်း၊
28കോരെശ് എന്റെ ഇടയന്‍ അവന്‍ എന്റെ ഹിതമൊക്കെയും നിവര്‍ത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്പിക്കുന്നു.
28ကုရုမင်းကိုလည်း၊ သင်သည် ငါ့သိုးထိန်း ဖြစ်၏။ ငါ့အလိုရှိသမျှကို ပြည့်စုံစေလျက်၊ ယေရုရှလင်မြို့ တည်ဆောက်စေ၊ ဗိမာန်တော်တိုက်မြစ်ကျစေဟု စီရင် လိမ့်မည်ဟူ၍၎င်း ငါဆို၏။