1ബാബേല്‍പുത്രിയായ കന്യകേ, ഇറങ്ങി പൊടിയില്‍ ഇരിക്ക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്ക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കയില്ല.
1အိုဗာဗုလုန်သတို့သမီးကညာ၊ ဆင်း၍ မြေမှုန့် ၌ထိုင်လော့။ အိုခါလဒဲသတို့သမီး၊ ရာဇပလ္လင်မရှိဘဲ မြေပေါ်မှာ ထိုင်လော့။ သင့်ကို နူးညံ့သိမ်မွေ့သောသူ ဟူ၍ နောက်တဖန်မခေါ်ရ။
2തിരികല്ലു എടുത്തു മാവു പൊടിക്ക; നിന്റെ മൂടുപടം നീക്കുക; വസ്ത്രാന്തം എടുത്തു കുത്തി തുട മറെക്കാതെ നദികളെ കടക്ക.
2ကြိတ်ဆုံကို ယူ၍ စပါးကို ကြိတ်လော့။ မျက်နှာဖုံးကို ဖွင့်လော့။ ရှည်သော အင်္ကျီကို ချွတ်လော့။ ပေါင်အဝတ်ကိုပင့်၍ မြစ်ကို ကူးလော့။
3നിന്റെ നഗ്നത അനാവൃതമാകും; നിന്റെ നാണിടം കാണും; ഞാന്‍ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.
3သင်သည် အဝတ်အချည်းစည်းရှိ၍၊ အရှက် ကွဲခြင်းကို ခံရမည်။ ငါသည် အပြစ်ဒဏ်ကို ပေးမည်။ အဘယ်သူနှင့်မျှ မိဿဟာယမဖွဲ့။
4ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്റെ പരിശുദ്ധന്‍ എന്നാകുന്നു അവന്റെ നാമം.
4ငါတို့ကို ရွေးနှုတ်သောသူကား၊ ကောင်းကင်ဗိုလ် ခြေအရှင် ထာဝရဘုရား၊ ဣသရေလအမျိုး၏ သန့်ရှင်း သော ဘုရားတည်းဟူသော ဘွဲ့နာမရှိတော်မူ၏။
5കല്ദയപുത്രീ, മിണ്ടാതെയിരിക്ക; ഇരുട്ടത്തു പോക; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കയില്ല.
5အိုခါလဒဲသတို့သမီး၊ တိတ်ဆိတ်စွာ ထိုင်လော့။ မိုက်ရာသို့ သွားလော့။ သင့်ကို နိုင်ငံတို့၏ အရှင်မ ဟူ၍ နောက်တဖန် မခေါ်ရ။
6ഞാന്‍ എന്റെ ജനത്തോടു ക്രുദ്ധിച്ചു, എന്റെ അവകാശത്തെ അശുദ്ധമാക്കി, അവരെ നിന്റെ കയ്യില്‍ ഏല്പിച്ചുതന്നു; നീ അവരോടു കനിവു കാണിക്കാതെ വൃദ്ധന്മാരുടെ മേല്‍പോലും നിന്റെ ഭാരമുള്ള നുകം വെച്ചിരിക്കുന്നു.
6ငါသည် ငါ၏လူတို့ကို အမျက်ထွက်သော ကြောင့်၊ ငါ၏ အမွေကို ရှုတ်ချ၍ သင့်လက်သို့ အပ်လိုက် ၏။ သင်သည် သနားသော စိတ်မရှိ။ အသက်ကြီးသူတို့ အပေါ်မှာ လေးသော ထမ်းဘိုးကို တင်လေပြီ။
7ഞാന്‍ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞു അതു കൂട്ടാക്കാതെയും അതിന്റെ അവസാനം ഔര്‍ക്കാതെയും ഇരുന്നു.
7သင်ကလည်း၊ ငါသည် အရှင်မ၏အရာ၌ အစဉ် အမြဲနေမည်ဟု ထင်သောကြောင့်၊ ဤအမှုအရာတို့ကို မဆင်ခြင်။ သင်၌ နောက်ဆုံးဖြစ်လတံ့သော အမှုကို မအောက်မေ့။
8ആകയാല്‍ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരുമില്ല; ഞാന്‍ വിധവയായിരിക്കയില്ല; പുത്രനഷ്ടം അറികയുമില്ല എന്നു ഹൃദയത്തില്‍ പറയുന്ന സുഖഭോഗിനിയും നിര്‍ഭയവാസിനിയും ആയുള്ളവളേ, ഇതു കേള്‍ക്ക
8ထိုကြောင့်၊ ကာမဂုဏ်၌ ပျော်မွေ့၍၊ သောက ကင်းလွတ်လျက်နေသော သူ၊ ငါရှိ၏။ ငါမှတပါး အဘယ် သူမျှမရှိ။ ငါသည် မုတ်ဆိုးမကဲ့သို့ ထိုင်၍ မနေရ။ သား ဆုံးခြင်းကို ငါမခံရဟု အောက်မေ့သောသူ၊ နားထောင် လော့။
9പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്നു ഒരു ദിവസത്തില്‍ തന്നേ നിനക്കു ഭവിക്കും; നിന്റെ ക്ഷുദ്രപ്രയോഗങ്ങള്‍ എത്ര പെരുകിയിരുന്നാലും നിന്റെ ആഭിചാരങ്ങള്‍ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കയില്ല.
9သင်သည် ပြုစားသော အတတ်နှင့် နတ်ဝိဇ္ဇာ အတတ်များတို့ကို အလွန်ပြုစုသော်လည်း၊ တနေ့တခဏ ခြင်းတွင် သားဆုံးခြင်းနှင့် လင်ဆုံးခြင်းတည်းဟူသော ဘေးနှစ်ပါးတို့သည် သင်၌ ရောက်လိမ့်မည်။ သင်၏ အပေါ်၌ အကုန်အစင် သင့်ရောက်လိမ့်မည်။
10നീ നിന്റെ ദുഷ്ടതയില്‍ ആശ്രയിച്ചു, ആരും എന്നെ കാണുന്നില്ല എന്നു പറഞ്ഞുവല്ലോ; നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ തെറ്റിച്ചുകളഞ്ഞു; ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരും ഇല്ല എന്നു നീ നിന്റെ ഹൃദയത്തില്‍ പറഞ്ഞു.
10သင်သည် ကိုယ်ပြုသော အဓမ္မအမှုကို ကိုးစား ပြီ။ ငါ့ကို အဘယ်သူမျှ မမြင်ဟု ဆိုပြီ။ သင့်ဥာဏ်နှင့် သင့်ပညာအတတ်သည်၊ သင်၏စိတ်ကို မှောက်လှန်သည် ဖြစ်၍၊ သင်က ငါရှိ၏၊ ငါမှတပါး အဘယ်သူမျှမရှိဟု အောက်မေ့ပြီ။
11അതുകൊണ്ടു മന്ത്രവാദത്താല്‍ നീക്കുവാന്‍ കഴിയാത്ത അനര്‍ത്ഥം നിന്റെമേല്‍ വരും; നിന്നാല്‍ പരിഹരിപ്പാന്‍ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്ത നാശം പെട്ടെന്നു നിന്റെ മേല്‍ വരും.
11ထို့ကြောင့်၊ အဆုံးမထင်သော ဘေးဥပဒ်သည် သင်၏အပေါ်မှာ ရောက်လိမ့်မည်။ သင်သည် မဖြေနိုင် သော အပြစ်ဒဏ်နှင့်၎င်း၊ မမြော်လင့်နိုင်အောင် ချက် ခြင်း ဖျက်ဆီးခြင်းနှင့်၎င်း တွေ့ကြုံရလိမ့်မည်။
12നീ ബാല്യം മുതല്‍ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്റെ മന്ത്രവാദങ്ങള്‍കൊണ്ടും ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോള്‍ നിന്നുകൊള്‍ക; പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും!
12သင်သည် ငယ်သော အရွယ်မှစ၍၊ ကြိုးစား အားထုတ်သော နတ်ဝိဇ္ဇာအတတ်နှင့်၊ ပြုစားသော အတတ်အမျိုးမျိုးတို့ကို အမှီပြု၍ တည်နေလော့။ အကျိုး ကို ရကောင်းလျှင် ရလိမ့်မည်။ နိုင်ကောင်းလျှင် နိုင်လိမ့် မည်။
13നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോള്‍ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.
13သင်သည် များပြားသော တိုင်ပင်ခြင်းအားဖြင့် ပင်ပန်းလှပြီ။ မိုဃ်းကောင်းကင်ကို ကြည့်ရှုသော သူ၊ ကြယ်နက္ခတ်တို့ကို မှတ်သောသူ၊ သင်၌ဖြစ်လတံ့သော အမှုကို၊ လ၏အခြင်းအရာအားဖြင့် ဟောတတ်သော သူတို့သည် ထ၍ သင့်ကို ယခု ကယ်တင်ကြစေ။
14ഇതാ, അവര്‍ താളടിപോലെര ആയി തീക്കു ഇരയാകും; അവര്‍ അഗ്നിജ്വാലയില്‍നിന്നു തങ്ങളെ തന്നേ വിടുവിക്കയില്ല; അതു കുളിര്‍ മാറ്റുവാന്‍ തക്ക കനലും കായുവാന്‍ തക്ക തീയും അല്ല.
14သူတို့သည် အမှိုက်ကဲ့သို့ဖြစ်၍ မီးရှို့ခြင်းကို ခံရကြလိမ့်မည်။ မီးအရှိန်မှ မိမိတို့ကို မကယ်မနှုတ်ရကြ။ နွေးစရာဘို့ မီးတခဲမျှ၊ လှုံစရာဘို့ မီးအလျှင်းမျှ မကျန်ရစ် ရ။
15ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; നിന്റെ ബാല്യംമുതല്‍ നിന്നോടുകൂടെ വ്യപാരം ചെയ്തവര്‍ ഔരോരുത്തന്‍ താന്താന്റെ ദിക്കിലേക്കു അലഞ്ഞുപോകും ആരും നിന്നെ രക്ഷിക്കയില്ല.
15သင်နှင့် ဝိုင်းညီ၍ အမှုဆောင်ရွက်သော သူ၊ သင်ငယ်သော အရွယ်မှစ၍ သင်နှင့် ဖောက်ကားရောင်း ဝယ်သောသူတို့သည် သင်၌ ထိုသို့ ဖြစ်ကြ၍၊ ကိုယ်စီ ကိုယ်စီ မိမိနေရာအရပ်သို့ လွှဲသွားသဖြင့်၊ သင့်ကို ကယ်တင်သောသူတစုံတယောက်မျှ မရှိရ။