1രക്ഷിപ്പാന്‍ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേള്‍പ്പാന്‍ കഴിയാതവണ്ണം അവന്റെ ചെവി മന്‍ ദമായിട്ടുമില്ല
1ကြည့်ရှုလော့။ ထာဝရဘုရားသည်မကယ်မတင် နိုင်အောင် လက်တော်တိုသည်မဟုတ်။ မကြားနိုင်အောင် နားတော်ထိုင်းသည်မဟုတ်။
2നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ നിങ്ങളെയും നിങ്ങളുടെ വത്തെയും തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങള്‍ അത്രേ അവന്‍ കേള്‍ക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങള്‍ക്കു മറെക്കുമാറാക്കിയതു
2သင်တို့ ဒုစရိုက်သည် သင်တို့ကို ဘုရားသခင်နှင့် ကွာစေပြီ။ ကြားတော်မမူစေခြင်းငှါ၊ သင်တို့အပြစ်သည် မျက်နှာတော်ကို လွှဲစေပြီ။
3നിങ്ങളുടെ കൈകള്‍ രക്തംകൊണ്ടും നിങ്ങളുടെ വിരലുകള്‍ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങള്‍ ഭോഷ്ക സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു
3သင်တို့လက်သည် အသွေးနှင့်၎င်း၊ လက်ချောင်း တို့သည် ဒုစရိုက်နှင့်၎င်း ညစ်ညူးကြ၏။ သင်တို့သည် နှုတ်ခမ်းနှင့် လျှာအားဖြင့် မုသာစကား၊ အဓမ္မစကားကို ပြောတတ်ကြ၏။
4ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവര്‍ വ്യാജത്തില്‍ ആശ്രയിച്ചു ഭോഷ്ക സംസാരിക്കുന്നു; അവര്‍ കഷ്ടത്തെ ഗര്‍ഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു
4တရားကို အဘယ်သူမျှမရှာ၊ သစ္စာကို အဘယ် သူမျှမစောင့်၊ အနတ္တကို ကိုးစား၍ မုသာစကားကို ပြော တတ်ကြ၏။ မကောင်းသောအကြံကို ပဋိသန္ဓေယူ၍၊ အဓမ္မအမှုကို ဘွားကြ၏။
5അവര്‍ അണലിമുട്ട പൊരുന്നുകയും ചിലന്നിവല നെയ്യും ചെയ്യുന്നു; ആ മുട്ട തിന്നുന്നവന്‍ മരിക്കും പൊട്ടിച്ചാല്‍ അണലി പുറത്തുവരുന്നു
5သူတို့သည် မြွေဆိုး၏ အဥတို့ကို ဝပ်၍ ပေါက် စေကြ၏။ ပင့်ကူအမြှေးကိုလည်း ရက်ကြ၏။ သူတို့ ဥများ ကို စားသော သူသည် သေတတ်၏။ အဥကို ခွဲလျှင် မြွေဆိုးပေါက်တတ်၏။
6അവര്‍ നെയ്തതു വസ്ത്രത്തിന്നു കൊള്ളുകയില്ല; അവരുടെ പണി അവര്‍കൂ പുതപ്പാകയും ഇല്ല; അവരുടെ പ്രവൃത്തികള്‍ നീതികെട്ട പ്രവൃത്തികള്‍; സാഹസകര്‍മ്മങ്ങള്‍ അവരുടെ കൈക്കല്‍ ഉണ്ടു
6သူတို့ရက်သော အမြှေးဖြင့် အဝတ်ကို မလုပ်ရ။ ကိုယ်အကျင့်နှင့် ကိုယ်ကိုမခြုံရကြ။ သူတို့ပြုသော အမှု သည် အဓမ္မအမှုဖြစ်၏။ သူတို့လက်၌ ကြမ်းတမ်းသော အမှုရှိ၏။
7അവരുടെ കാല്‍ ദോഷത്തിന്നായി ഔടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാന്‍ അവര്‍ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങള്‍ അന്‍ യായനിരൂപണങ്ങള്‍ ആകുന്നു; ശൂന്‍ യവും നാശവും അവരുടെ പാതകളില്‍ ഉണ്ടു
7သူတို့ခြေသည် အဓမ္မအမှုကို ပြုခြင်းငှါ ပြေး တတ်၏။ အပြစ်မရှိသော သူ၏အသက်ကို သတ်ခြင်းငှါ လျင်မြန်၏။ သူတို့အကြံသည် အဓမ္မအကြံဖြစ်၍၊ သူတို့ သွားရာလမ်း၌ ပျက်စီးခြင်းနှင့် ဒုက္ခဆင်းရဲခြင်း ရှိ၏။
8സമാധാനത്തിന്റെ വഴി അവര്‍ അറിയുന്നില്ല; അവരുടെ നടപ്പില്‍ ന്‍ യായവും ഇല്ല; അവര്‍ തങ്ങള്‍ക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയില്‍ നടക്കുന്നവനൊരുത്തനും സമാധാനം അറികയില്ല
8ချမ်းသာလမ်းကို သူတို့မသိကြ။ သူတို့ခရီးသွား ရာတွင် တရားမပါ။ မိမိတို့သွားစရာဘို့ ကောက်သော လမ်းတို့ကို ပြင်ဆင်ကြပြီ။ လိုက်သွားသော သူမည်သည် ကား၊ ချမ်းသာကို မသိရ။
9അതുകൊണ്ടു ന്‍ യായം ഞങ്ങളോടു അകന്നു ദൂരമായിരിക്കുന്നു; നീതി ഞങ്ങളോടു എത്തിക്കൊള്ളുന്നതുമില്ല; ഞങ്ങള്‍ പ്രകാശത്തിന്നായിട്ടു കാത്തിരുന്നു; എന്നാല്‍ ഇതാ, ഇരുട്ടു; വെളിച്ചത്തിന്നായിട്ടു കാത്തിരുന്നു; എന്നാല്‍ ഇതാ അന്‍ ധകാരത്തില്‍ ഞങ്ങള്‍ നടക്കുന്നു
9ထို့ကြောင့်၊ ဖြောင့်မတ်စွာ စီရင်ခြင်းသည် ငါ တို့နှင့်ဝေး၏။ တရားသည်လည်း ငါတို့ကိုမမှီ။ အလင်းကို မြော်လင့်သောအခါ ရှင်းလင်းခြင်းမရှိ။ ရောင်ခြည်ကို မြော်လင့်သော်လည်း၊ မှောင်မိုက်၌ သွားလာရကြ၏။
10ഞങ്ങള്‍ കുരുടന്മാരെപ്പോലെ ചുവര്‍ തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്‍ ധ്യാസമയത്തു എന്ന പോലെ ഞങ്ങള്‍ മദ്ധ്യാഹ്നത്തില്‍ ഇടറുന്നു; ആരോഗ്യമുള്ളവരുടെ മദ്ധ്യേ ഞങ്ങള്‍ മരിച്ചവരെപ്പോലെ ആകുന്നു
10မမြင်နိုင်သော သူကဲ့သို့ နံရံကို စမ်းသပ်ရကြ၏။ မျက်စိမရှိသော သူကဲ့သို့ စမ်းသပ်ရကြ၏။ ညအချိန်၌ ဖြစ်သကဲ့သို့ မွန်းတည့်အချိန်၌ ထိမိ၍ လဲကြ၏။ စည်းစိမ် ကို ခံစားလျက်၊ သေသောသူကဲ့သို့ ဖြစ်ကြ၏။
11ഞങ്ങള്‍ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങള്‍ ന്‍ യായത്തിന്നായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷെക്കായി കാത്തിരിക്കുന്നു; എന്നാല്‍ അതു ഞങ്ങളോടു അകന്നിരിക്കുന്നു
11ငါတို့ရှိသမျှသည် ဝံကဲ့သို့မြည်တမ်း၍၊ ချိုးကဲ့သို့ ညည်းညူကြ၏။ တရားစီရင်ခြင်းကို မြော်လင့်၍ မရကြ။ ကယ်တင်ခြင်းကျေးဇူးကို မြော်လင့်သော်လည်း၊ ငါတို့နှင့် ဝေးလှ၏။
12ഞങ്ങളുടെ അതിക്രമങ്ങള്‍ നിന്റെ മുന്‍ പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ക്കു ബോദ്ധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങള്‍ അറിയുന്നു
12ငါတို့အပြစ်တို့သည် ရှေ့တော်၌ များပြားကြ၏။ ဒုစရိုက်တို့သည် ငါတို့တဘက်၌ သက်သေခံကြ၏။ ကိုယ် အပြစ်တို့သည် ကိုယ်၌ စွဲကပ်လျက်၊ ကိုယ်ပြုမိသော ဒုစရိုက်များကို ကိုယ်သိကြ၏။
13അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഠനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗര്‍ഭംധരിച്ചു ഹൃദയത്തില്‍ നിന്നു ഉച്ചരിക്കുക എന്നിവ തന്നേ
13ထာဝရဘုရားကို ပြစ်မှားခြင်း၊ ငြင်းပယ်ခြင်းကို ပြု၍၊ ငါတို့၏ဘုရားသခင်ကို စွန့်ကြပြီ။ ညှဉ်းဆဲသော စကား၊ ပုန်ကန်သော စကားကို ပြောခြင်း၊ မဟုတ်မမှန် သောစကားကို အောက်မေ့၍၊ စိတ်နှလုံးထဲက မြွက်ဆို ခြင်းကို ပြုကြပြီ။
14അങ്ങനെ ന്‍ യായം പിന്മാറി നീതി അകന്നുനിലക്കുന്നു; സത്യം വീഥിയില്‍ ഇടറുന്നു; നേരിന്നു കടപ്പാന്‍ കഴിയുന്നതുമില്ല
14ဖြောင့်မတ်စွာ စီရင်ခြင်းသည် ဆုတ်သွားပြီ။ တရားသည် အဝေးကရပ်၍ နေ၏။ သစ္စာသည် လမ်း၌ လဲပြီ။ ဖြောင့်သောသဘော မဝင်နိုင်ရာ။
15സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവന്‍ കവര്‍ച്ചയായി ഭവിക്കുന്നു; യഹോവ അതു കണ്ടിട്ടു ന്‍ യായം ഇല്ലായ്കനിമിത്തം അവന്നു അനിഷ്ടം തോന്നുന്നു
15သစ္စာသည် ပျက်ခဲ့ပြီ။ ဒုစရိုက်ကို ရှောင်သောသူ သည် လုယူခြင်းကို ခံရ၏။ ထိုအမှုကို ထာဝရဘုရားသည် မြင်လျှင်၊ တရားမရှိသောကြောင့် မုန်းတော်မူ၏။
16ആരും ഇല്ലെന്നു അവന്‍ കണ്ടു പക്ഷവാദം ചെയ്വാന്‍ ആരും ഇല്ലായ്കയാല്‍ ആശ്ചര്‍യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി
16လူတယောက်မျှမရှိသည်ကို မြင်တော်မူ၏။ တောင်းပန်သောသူတယောက်မျှမရှိသည်ကို အံ့ဩတော် မူ၏။ ထိုကြောင့်၊ မိမိလက်တော်သည် မိမိအဘို့ ကယ်တင်ခြင်းအမှုကိုပြု၍၊ မိမိဖြောင့်မတ်ခြင်းတရားသည် မိမိကို ထောက်ပင့်၏။
17അവന്‍ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയില്‍ ഇട്ടു; അവന്‍ പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷണത മേലങ്കിപോലെ പുതെച്ചു
17ဖြောင့်မတ်ခြင်းတရားတည်းဟူသော ရင်ကျပ် ကို ဝတ်ဆင်၍၊ ကယ်တင်ခြင်းတည်းဟူသော သံခမောက် လုံးကို ဆောင်းတော်မူ၏။ အပြစ်ပေးခြင်းအဝတ်ကို၎င်း၊ စိတ်အားကြီးခြင်းဝတ်လုံကို၎င်း ယူတင်ဝတ်ဆောင်တော် မူ၏။
18അവരുടെ ക്രിയകള്‍ക്കു തക്കവണ്ണം അവന്‍ പകരം ചെയ്യും; തന്റെ വൈരികള്‍ക്കു ക്രോധവും തന്റെ ശത്രുക്കള്‍ക്കു പ്രതികാരവും തന്നേ; ദ്വീപുവാസികളോടു അവന്‍ പ്രതിക്രിയ ചെയ്യും
18သူတို့အကျင့်အတိုင်း အကျိုးအပြစ်ကို ဆပ်ပေး တော်မူမည်။ ရန်ဘက်ပြုသော သူတို့အား အမျက်တော် ကို၎င်း၊ ရန်သူတို့ ခံထိုက်သည်အတိုင်း အပြစ်ကို၎င်း၊ တကျွန်းတနိုင်ငံသားတို့အား အကျိုးအပြစ်ကို၎င်း ဆပ်ပေးတော်မူမည်။
19അങ്ങനെ അവര്‍ പടിഞ്ഞാടു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവന്‍ വരും
19သို့ဖြစ်၍၊ အနောက်မျက်နှာသားတို့နှင့်၊ နေထွက် ရာအရပ်သားတို့သည် ထာဝရဘုရား၏ နာမတော်နှင့် ဘုန်းတော်ကို ရိုသေကြလိမ့်မည်။ ရန်သူသည် ရေလွှမ်းမိုး သကဲ့သို့ ဝင်သောအခါ၊ ထာဝရဘုရား၏ ဝိညာဉ်တော် သည် ဆီးတားတော်မူမည်။
20എന്നാല്‍ സീയോന്നും യാക്കോബില്‍ അതിക്രമം വിട്ടുതിരിയുന്നവര്‍ക്കും അവന്‍ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു
20ထာဝရဘုရား မိန့်တော်မူသည်ကား၊ ရွေးနှုတ် သောသခင်သည် ဇိအုန်တောင်ပေါ်သို့ ကြွ၍၊ မတရား သော အမှုမှလွှဲသော ယာကုပ်အမျိုးသားတို့ ရှိရာသို့ ရောက်လတံ့။
21ഞാന്‍ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നുനിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായില്‍ ഞാന്‍ തന്ന എന്റെ വചനങ്ങളും നിന്റെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ സന്‍ തതിയുടെ വായില്‍ നിന്നും ഇന്നുമുതല്‍ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു
21သူတို့၌ ငါကိုယ်တိုင်ပေးသော ပဋိညာဉ်တရား ဟူမူကား၊ သင်၏အပေါ်မှာ ကျိန်းဝပ်သော ငါ၏ဝိညာဉ် နှင့် သင်၏နှုတ်၌ ငါထားသော စကားသည်၊ ယခုမှစ၍ ကာလအစဉ်အဆက် သင်၏နှုတ်၊ သင့်အမျိုးအနွယ်၏ နှုတ်နှင့်၊ သင့်အမျိုးအနွယ်၏ အမျိုးအနွယ်၏နှုတ်ထဲက မထွက်မပျောက်ရဟု ထာဝရဘုရား မိန့်တော်မူ၏။