1യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദയിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടു പോയശേഷം,
1ထိုနှစ်တည်းဟူသော ယုဒရှင်ဘုရင် ဇေဒကိ နန်းစံ စတုတ္ထနှစ်၊ ပဥ္စမလတွင်၊ ဂိဗောင်မြို့နေ၊ အာဇု ရသားဟာနနိက၊
2യിരെമ്യാപ്രവാചകന്‍ ബദ്ധന്മാരുടെ മൂപ്പന്മാരില്‍ ശേഷിപ്പുള്ളവര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും നെബൂഖദ്നേസര്‍ യെരൂശലേമില്‍ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകലജനത്തിന്നും
2ဣသရေလအမျိုး၏ ဘုရားသခင်၊ ကောင်းကင် ဗိုလ်ခြေအရှင် ထာဝရဘုရား မိန့်တော်မူသည်ကား၊ ဗာဗုလုန်ရှင်ဘုရင်၏ ထမ်းဘိုးကို ငါချိုးမည်။
3യെഹൂദാരാജാവായ സിദെക്കീയാവു ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ അടുക്കല്‍ ബാബേലിലേക്കു അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹില്‍ക്കീയാവിന്റെ മകനായ ഗെമര്‍യ്യാവിന്റെയും കൈവശം യെരൂശലേമില്‍നിന്നു കൊടുത്തയച്ചു ലേഖനത്തിലെ വിവരം എന്തെന്നാല്‍
3ဗာဗုလုန် ရှင်ဘုရင် နေဗုခဒ်နေဇာသည် ဤအရပ်မှ ဗာဗုလုန်မြို့သို့ ယူသွားသောဗိမာန်တော် တန်ဆာအလုံးစုံတို့ကို နှစ်နှစ်အတွင်းတွင်၊ ဤအရပ်သို့ ငါဆောင်ခဲ့ဦးမည်။
4യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താന്‍ യെരൂശലേമില്‍നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു
4ဗာဗုလုန်မြို့သို့ သိမ်းသွားသော ယုဒပြည်သား အပေါင်းတို့နှင့်တကွ၊ ယုဒရှင်ဘုရင် ယောယကိမ်သား ယေခေါနိမင်းကိုလည်း၊ ဤအရပ် သို့ငါဆောင်ခဲ့ဦးမည်။ ဗာဗုလုန်ရှင်ဘုရင်၏ ထမ်းဘိုးကို ငါချိုးမည်ဟု ထာဝရ ဘုရားမိန့်တော်မူကြောင်းကို၊ ဗိမာန်တော်၌ ယဇ် ပုရောဟိတ်များ၊ လူများအပေါင်းတို့ ရှေ့မှာ ငါ့အား ပြောဆို၏။
5നിങ്ങള്‍ വീടുകളെ പണിതു പാര്‍പ്പിന്‍ ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിന്‍ .
5ထိုအခါ ပရောဖက် ယေရမိသည် ဗိမာန်တော်၌ ရပ်နေသော ယဇ်ပုရောဟိတ်များနှင့် လူများအပေါင်းတို့ ရှေ့မှာ၊ ပရောဖက်ဟာနနိအား ပြန်ပြောသည်ကား၊
6ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിന്‍ ; നിങ്ങള്‍ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന്നു പുത്രന്മാര്‍ക്കും ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാര്‍ക്കും കൊടുക്കയും ചെയ്‍വിന്‍ ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ.
6အာမင်၊ ထာဝရဘုရား ပြုတော်မူပါစေသော။ ဗိမာန်တော်တန်ဆာများနှင့်တကွ၊ ဤအရပ်မှ ဗာဗုလုန် မြို့သို့ သိမ်းသွားသော သူများအပေါင်းတို့ကို၊ ထာဝရ ဘုရားသည် တဖန်ဆောင်ခဲ့၍၊ သင်ဟောပြောသော စကားမှန် ကြောင်းကို ပြတော်မူပါစေသော။
7ഞാന്‍ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ ; അതിന്നു നന്മ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും നന്മ ഉണ്ടാകും.
7သို့ရာတွင်၊ သင်နှင့်တကွ လူအပေါင်းတို့အား ငါယခု ဟောပြောသော စကားကို နားထောင်လော့။
8യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുതു; നിങ്ങള്‍ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുതു.
8ငါတို့မဖြစ်မှီ ရှေးကာလ၌ဖြစ်ဘူးသော ပရော ဖက်တို့သည်၊ များပြားသော ပြည်၊ အားကြီးသော တိုင်း နိုင်ငံတို့ကို ရည်မှတ်၍၊ စစ်တိုက်မည်အကြောင်း၊ ဘေး ရောက်မည်အကြောင်း၊ ကာလနာပေါ်မည်အကြောင်း တို့ကို ဟောပြောတတ်ကြ၏။
9അവര്‍ എന്റെ നാമത്തില്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു; ഞാന്‍ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
9ငြိမ်ဝပ်မည်အကြောင်းကို ဟောပြောသော ပရောဖက်ရှိလျှင်၊ သူ၏ စကားပြည့်စုံသောအခါ စင်စစ် ထာဝရဘုရား စေလွှတ်တော်မူသော ပရောဖက်ဖြစ် ကြောင်း ထင်ရှားလိမ့်မည်ဟု ပြောဆို၏။
10യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാന്‍ നിവര്‍ത്തിക്കയുള്ളു.
10ထိုအခါ ပရောဖက် ဟာနနိသည် ပရောဖက် ယေရမိလည်ပင်း မှ ထမ်းဘိုးကို ယူ၍ချိုးလျက်၊
11നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങള്‍ എന്നു യഹോവയുടെ അരുളപ്പാടു.
11ထာဝရဘုရား မိန့်တော်မူသည်ကား၊ ထိုသို့ လူအမျိုးမျိုးတို့၏ လည်ပင်းပေါ်မှာ ဗာဗုလုန် ရှင်ဘုရင် နေဗုခဒ်နေဇာ တင်သောထမ်းဘိုး ကိုနှစ်နှစ်အတွင်းတွင် ငါချိုးပယ်မည်ဟု မိန့်တော်မူကြောင်းကို၊ လူအပေါင်း တို့ရှေ့မှာ ပြောဆို၏။ ထိုအခါ ပရောဖက်ယေရမိသည် ထွက်သွားလေ၏။
12നിങ്ങള്‍ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയില്‍വന്നു പ്രാര്‍ത്ഥിക്കയും ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കയും ചെയ്യും
12ပရောဖက်ဟာ နနိသည် ပရောဖက် ယေရမိ၏ လည်ပင်းမှ ထမ်းဘိုးကို ချိုးပယ်သောနောက်၊ တဖန် ထာဝရဘုရား၏ နှုတ်ကပတ်တော်သည် ယေရမိသို့ ရောက်လာသည်ကား၊
13നിങ്ങള്‍ എന്നെ അന്വെഷിക്കും; പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും.
13သင်သွား၍ ထာဝရဘုရား၏ အမိန့်တော်ကို ဟာနနိအား ဆင့်ဆိုရမည်မှာ၊ သင်ချိုးသော သစ်သား ထမ်းဘိုးအစား၊ သံထမ်းဘိုးကို လုပ်ရမည်။
14നിങ്ങള്‍ എന്നെ കണ്ടെത്തുവാന്‍ ഞാന്‍ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിങ്ങളുടെ പ്രവാസം മാറ്റും; ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളില്‍നിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാന്‍ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
14ဣသရေလအမျိုး၏ ဘုရားသခင်၊ ကောင်းကင် ဗိုလ်ခြေအရှင် ထာဝရဘုရား မိန့်တော်မူသည်ကား၊ ဤလူမျိုးရှိသမျှတို့သည် ဗာဗုလုန်ရှင်ဘုရင် နေဗုခဒ် နေဇာ၏ အစေကို ခံစေခြင်းငှါ၊ သူတို့လည်ပင်းပေါ်မှာ သံထမ်းဘိုးကို ငါတင်ပြီ။ ထိုသူတို့သည် ထိုမင်း၏ အစေ ကို ခံရကြမည်။ တောတိရစ္ဆာန်များကိုလည်း၊ သူ၌ ငါအပ်ပေးပြီဟု မိန့်တော်မူ၏။
15യഹോവ ഞങ്ങള്‍ക്കു ബാബേലില്‍ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ.
15ပရောဖက် ယေရမိကလည်း၊ ဟာနနိ၊ နား ထောင်လော့။ ထာဝရဘုရားသည် သင့်ကို စေလွှတ် တော်မမူ။ ဤလူမျိုးသည် မုသာ၌ ခိုလှုံမည်အကြောင်းကို သင်ပြုတတ်၏။
16ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തില്‍ പാര്‍ക്കുംന്ന സകലജനത്തേയുംകുറിച്ചും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
16ထိုကြောင့်၊ ထာဝရဘုရား မိန့်တော်မူသည်ကား၊ ဥင်သည်ထာဝရ ဘုရားကို ပုန်ကန်စေခြင်းငှါ သွန်သင်သော ကြောင့်၊ သင့်ကို မြေပြင်မှ ငါပယ်ရှင်းမည်။ ယခုနှစ်တွင် သင်သည် သေရမည်ဟု ပရောဖက်ဟာနနိ အား ပြောဆို၏။
17അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ അവര്‍ക്കും വാളും ക്ഷമവും മഹാമാരിയും അയച്ചു, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തപ്പഴത്തിന്നു അവരെ സമമാക്കും.
17ထိုသို့နှင့်အညီ ပရောဖက်ဟာနနိသည် ထိုနှစ် တွင်၊ သတ္တမလ၌ သေလေ၏။
18ഞാന്‍ അവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വേട്ടയാടി ഭൂതലത്തിലെ സകലരാജ്യങ്ങള്‍ക്കും ഭയഹേതുവും ഞാന്‍ അവരെ നീക്കിക്കളഞ്ഞ സകലജാതികളുടെയും ഇടയില്‍ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും.
19പ്രവാചകന്മാരായ എന്റെ ദാസന്മാര്‍മുഖാന്തരം ഞാന്‍ പറഞ്ഞയച്ച വചനങ്ങളെ അവര്‍ കേള്‍ക്കായ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങള്‍ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
20അതുകൊണ്ടു ഞാന്‍ യെരൂശലേമില്‍നിന്നു ബാബേലിലേക്കു അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങള്‍ യഹോവയുടെ വചനം കേള്‍പ്പിന്‍ !
21എന്റെ നാമത്തില്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്ന കോലായാവിന്റെ മകനായ ആഹാബിനെക്കുറിച്ചും, മയസേയാവിന്റെ മകനായ സിദെക്കിയാവെക്കുറിച്ചും, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരെ ബാബേല്‍ രാജാവായ നെബൂഖദ്നേസരിന്റെ കയ്യില്‍ ഏല്പിക്കും; നിങ്ങള്‍ കാണ്‍കെ അവന്‍ അവരെ കൊന്നുകളയും.
22ബാബേല്‍രാജാവു തീയില്‍ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസിളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലിപറയും.
23അവര്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാന്‍ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തില്‍ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാന്‍ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
24നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടതു
25യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ യെരൂശലേമിലെ സകലജനത്തിന്നും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതന്നും സകലപുരോഹിതന്മാര്‍ക്കും നിന്റെ പേരുവെച്ചു അയച്ച എഴുത്തുകളില്‍
26നിങ്ങള്‍ യഹോവയുടെ ആലയത്തില്‍ ഭ്രാന്തുപിടിച്ചു പ്രവചിക്കുന്ന എതു മനുഷ്യനെയും പിടിച്ചു ആമത്തിലും വിലങ്ങിലും ഇടേണ്ടതിന്നു യഹോവ നിന്നെ യഹോയാദാപുരോഹിതന്നു പകരം പുരോഹിതനാക്കിയിരിക്കുന്നു.
27ആകയാല്‍ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവെ നീ ശാസിക്കാതെ ഇരിക്കുന്നതെന്തു?
28അതുകൊണ്ടല്ലോ അവന്‍ ബാബേലില്‍ ഞങ്ങള്‍ക്കു ആളയച്ചുഈ പ്രവാസം ദീര്‍ഘം ആയിരക്കും; നിങ്ങള്‍ വീടുകളെ പണിതു പാര്‍പ്പിന്‍ ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിന്‍ എന്നു പറയിച്ചതു? എന്നു പ്രസ്താവിച്ചുവല്ലോ.
29ഈ എഴുത്തു സെഫന്യാപുരോഹിതന്‍ യിരെമ്യാപ്രവാചകന്‍ കേള്‍ക്കെ വായിച്ചിരുന്നു.
30അപ്പോള്‍ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍
31നീ സകലപ്രവാസികള്‍ക്കും ആളയച്ചു, നെഹെലാമ്യനായ ശെമയ്യാവെക്കുറിച്ചു പറയിക്കേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുശെമയ്യാവെ ഞാന്‍ അയക്കാതെ ഇരുന്നിട്ടും അവന്‍ നിങ്ങളോടു പ്രവചിച്ചു നിങ്ങളെ ഭോഷ്കില്‍ ആശ്രയിക്കുമാറാക്കിയതുകൊണ്ടു
32യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നെഹെലാമ്യനായ ശെമയ്യാവെയും അവന്റെ സന്തതിയെയും സന്ദര്‍ശിക്കും; ഈ ജനത്തിന്റെ മദ്ധ്യേ പാര്‍പ്പാന്‍ അവന്നു ആരും ഉണ്ടാകയില്ല; എന്റെ ജനത്തിന്നു ഞാന്‍ വരുത്തുവാനിരിക്കുന്ന നന്മ അവന്‍ അനുഭവിക്കയുമില്ല; അവന്‍ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.