Malayalam

Myanmar

Job

26

1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
1ယောဘပြန်၍ မြွက်ဆိုသည်ကား၊
2നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?
2သင်သည်အားနည်းသောသူကို အဘယ်သို့မစသနည်း။ လက်ကျသောသူကို အဘယ်သို့ ထောက်ပင့်သနည်း။
3ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
3မိုက်သောသူကို အဘယ်သို့ အကြံပေးသနည်း။ ထူးဆန်းသော ပညာကို အဘယ်သို့ပြသနည်း။
4ആരെയാകുന്നു നീ വാക്യം കേള്‍പ്പിച്ചതു? ആരുടെ ശ്വാസം നിന്നില്‍നിന്നു പുറപ്പെട്ടു;
4ဤစကားကို အဘယ်သူအားမြွက်ဆိုသနည်း။ အဘယ်သူ၏ ဝိညာဉ်အားဖြင့် ဟောပြောသနည်း။
5വെള്ളത്തിന്നും അതിലെ നിവാസികള്‍ക്കും കീഴെ പ്രേതങ്ങള്‍ നൊന്തു നടുങ്ങുന്നു.
5အောက်အရပ်၌ သင်္ချိုင်းသားတို့နှင့်တကွ ရေ များနှင့်ရေ၌ နေသောသူများတို့သည် တုန်လှုပ်ကြ၏။
6പാതാളം അവന്റെ മുമ്പില്‍ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.
6မရဏနိုင်ငံသည် ရှေ့တော်၌ လှန်လျက်ရှိ၏။ အဗဒ္ဒုန်နိုင်ငံကို ဖုံးအုပ်ခြင်းမရှိရာ။
7ഉത്തരദിക്കിനെ അവന്‍ ശൂന്യത്തിന്മേല്‍ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേല്‍ തൂക്കുന്നു.
7မိုဃ်းကောင်းကင်ကို လွတ်လပ်လဟာ၌ ကြက် တော်မူ၏။ မြေကြီးကိုအခုအခံမရှိ ဆွဲထားတော်မူ၏။
8അവന്‍ വെള്ളത്തെ മേഘങ്ങളില്‍ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാര്‍മുകില്‍ കീറിപ്പോകുന്നതുമില്ല.
8ထူထပ်သော မိုဃ်းတိမ်တော်နှင့် ရေကို ထုပ်တော်မူ၍၊ မိုဃ်းတိမ်သည် မစုတ်မပြတ်နေ၏။
9തന്റെ സിംഹാസനത്തിന്റെ ദര്‍ശനം അവന്‍ മറെച്ചുവെക്കുന്നു; അതിന്മേല്‍ തന്റെ മേഘം വിരിക്കുന്നു.
9မိုဃ်းတိမ်တော်ကို ဖြန့်၍ ပလ္လင်တော်မျက်နှာကို ဖုံးအုပ်တော်မူ၏။
10അവന്‍ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേല്‍ ഒരു അതിര്‍ വരെച്ചിരിക്കുന്നു.
10အလင်းနှင့်အမိုက်ဆုံမိရာ အပိုင်းအခြား၌ စကြဝဠာကို ကန့်ကွက်တော်မူ၏။
11ആകാശത്തിന്റെ തൂണുകള്‍ കുലുങ്ങുന്നു; അവന്റെ തര്‍ജ്ജനത്താല്‍ അവ ഭ്രമിച്ചുപോകുന്നു.
11ဆုံးမတော်မူခြင်းကြောင့်၊ မိုဃ်းကောင်းကင်တိုင် တို့သည် တုန်လှုပ်၍ မိန်းမောတွေဝေလျက်နေကြ၏။
12അവന്‍ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ടു രഹബിനെ തകര്‍ക്കുംന്നു.
12တန်ခိုးတော်အားဖြင့် သမုဒ္ဒရာကို ဆုံးမတော် မူ၏။ ပညာတော်အားဖြင့်သူ၏ မာနကို ချိုးဖျက်တော် မူ၏။
13അവന്റെ ശ്വാസത്താല്‍ ആകാശം ശോഭിച്ചിരിക്കുന്നു; അവന്റെ കൈ വിദ്രുതസര്‍പ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു.
13ဝိညာဉ်တော်အားဖြင့် မိုဃ်းကောင်းကင် တန်ဆာများကိုပြင်၍၊ လျင်မြန်သောနဂါးကို ကင်တန် ဆာများကိုပြင်၍၊ လျင်မြန်သော နဂါးကိုလည်း ဖန်ဆင်း တော်မူ၏။
14എന്നാല്‍ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആര്‍ ഗ്രഹിക്കും?
14ဤရွှေ့ကား၊ အမှုတော်အရိပ်အမြွက်သာဖြစ်၏။ စကားတော် အသံအနည်းငယ်ကိုသာ နားကြားရ၏။ တန်ခိုးတော်မိုဃ်းကြိုးသံကို အဘယ်သူနားလည်နိုင် သနည်းဟု မြွက်ဆို၏။