Malayalam

Myanmar

Job

28

1വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാന്‍ ഒരു സ്ഥലവും ഉണ്ടു.
1ငွေလိုက်သောငွေကြောင်းသည် စင်စစ်ရှိ၏။ လူစစ်တတ်သော ရွှေနေရာလည်းရှိ၏။
2ഇരിമ്പു മണ്ണില്‍നിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.
2သံကိုမြေကြီးထဲက တူးယူတတ်၏။ ကျောက်ကို ချက်၍ ကြေးနီ ကိုရတတ်၏။
3മനുഷ്യന്‍ അന്ധകാരത്തിന്നു ഒരതിര്‍ വെക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.
3လူသည် မှောင်မိုက်ကို ပျောက်စေတတ်၏။ အဆုံးတိုင်အောင်၎င်း မှောင်မိုက်ကျောက်၊ သေမင်း အရိပ်တိုင်အောင်၎င်း လိုက်၍ စစ်တတ်၏။
4പാര്‍പ്പുള്ളേടത്തുനിന്നു ദൂരെ അവര്‍ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവര്‍ മറന്നു പോയവര്‍ തന്നേ; മനുഷ്യര്‍ക്കും അകലെ അവര്‍ തൂങ്ങി ആടുന്നു.
4တောင်ခြေရင်း၌တွင်းတူး၍၊ ခြေဖြင့် ကိုယ်ကို မထောက်ဘဲ ဆင်း၍၊ လူနေရာကို စွန့်သွားတတ်၏။
5ഭൂമിയില്‍നിന്നു ആഹാരം ഉണ്ടാകുന്നു; അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.
5မြေသည်စားစရာကို ပေးတတ်သော်လည်း၊ အောက်အရပ်၌ မီးဖြင့်ပျက်သကဲ့သို့ အပျက်ခံရ၏။
6അതിലെ പാറകള്‍ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം; കനകപ്പൊടിയും അതില്‍ ഉണ്ടു.
6သူ၏ကျောက်တို့သည် ကျောက်နီနေရာဖြစ်၏။ မြေမှုန့်လည်း ရွှေဖြစ်၏။
7അതിന്റെ പാത കഴുകന്‍ അറിയുന്നില്ല; പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല.
7အဘယ်ငှက်မျှမသိ၊ လင်းတမျက်စိလည်း မမြင် သေးသော လမ်းရှိ၏။
8പുളെച്ച കാട്ടുമൃഗങ്ങള്‍ അതില്‍ ചവിട്ടീട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.
8ထိုလမ်းကိုသားရဲမနင်း၊ ခြင်္သေ့မရှောက်သေး။
9അവര്‍ തീക്കല്‍പാറയിലേക്കു കൈനീട്ടുന്നു; പര്‍വ്വതങ്ങളെ അവര്‍ വേരോടെ മറിച്ചുകളയുന്നു.
9လူသည်ကျောက်ပေါ်မှာလက်တင်၍၊ တောင်တို့ ကို ခြေရင်းတိုင်အောင် မှောက်တတ်၏။
10അവര്‍ പാറകളുടെ ഇടയില്‍കൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.
10ကျောက်တို့တွင် ရေစီးစေတတ်၏။ သူ၏မျက်စိသည် ထူးဆန်းသောအရာရှိသမျှတို့ကို ကြည့်မြင် တတ်၏။
11അവര്‍ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിര്‍ത്തുന്നു; ഗുപ്തമായിരിക്കുന്നതു അവര്‍ വെളിച്ചത്തു കൊണ്ടുവരുന്നു.
11စီးသောရေကို တဖန်ဖြတ်၍၊ ဝှက်ထားသော အရာတို့ကို ထုတ်ဘော်တတ်၏။
12എന്നാല്‍ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
12သို့ရာတွင်၊ ပညာကိုအဘယ်မှာ တွေ့ရလိမ့်မည် နည်း။ ဥာဏ်သည်လည်း အဘယ်အရပ်၌ နေသနည်း။
13അതിന്റെ വില മനുഷ്യന്‍ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.
13ဥာဏ်ပညာအဘိုးကို လူမသိနိုင်။ အသက်ရှင် သော သူတို့၏ နေရာ၌ရှာ၍မတွေ့နိုင်။
14അതു എന്നില്‍ ഇല്ല എന്നു ആഴി പറയുന്നു; അതു എന്റെ പക്കല്‍ ഇല്ല എന്നു സമുദ്രവും പറയുന്നു.
14နက်နဲသော အရပ်ကငါ၌မရှိ။ ပင်လယ်က လည်း၊ ငါ၌မရှိဟုဆို တတ်၏။
15തങ്കം കൊടുത്താല്‍ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.
15ရွှေစင်ကို ပေး၍ပညာကိုမရ။ ငွေကိုချိန်၍ ပညာအဘိုးကို မမှီနိုင်။
16ഔഫീര്‍പൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;
16ဩဖိရရွှေ၊ မြတ်သောရှဟံကျောက်၊ နီလာ ကျောက်နှင့် ဝယ်သော်လည်း မရနိုင်။
17സ്വര്‍ണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല; തങ്കം കൊണ്ടുള്ള പണ്ടങ്ങള്‍ക്കു അതിനെ മാറിക്കൊടുപ്പാറില്ല.
17ရွှေဖြစ်စေ၊ ကျောက်သလင်းဖြစ်စေမမှီနိုင်။ ရွှေစင်တန်ဆာများနှင့်ဖယ်လှည်၍မရနိုင်။
18പവിഴത്തിന്റെയും പളുങ്കിന്റെയും പേര്‍ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.
18သန္တာနှင့်ပုလဲကိုပြောစရာမရှိ။ ပညာသည် ပတ္တမြားထက်သာ၍ အဘိုးကြီး၏။
19കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല; തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല.
19ကုရှဥဿဘယားသည် မမှီနိုင်။ အမြတ်ဆုံးသော ရွှေနှင့်ဝယ်၍ မရနိုင်။
20പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
20သို့ဖြစ်၍၊ ပညာသည် အဘယ်က လာသနည်း။ ဥာဏ်သည် အဘယ်ဆီမှာ နေရာကျသနည်း။
21അതു സകലജീവികളുടെയും കണ്ണുകള്‍ക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികള്‍ക്കു അതു ഗുപ്തമായിരിക്കുന്നു.
21အသက်ရှင်သော သတ္တဝါတစုံတယောက်မျှ ကြည့်၍မမြင်နိုင်။ မိုဃ်းကောင်းကင်ငှက်တို့သည် ရှာ၍ မတွေ့နိုင်။
22ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേള്‍വി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു.
22အဗဒ္ဒုန်မင်းနှင့်သေမင်းတို့က၊ ပညာ၏သိတင်းကို နားနှင့် ကြားရုံမျှသာရှိသည်ဟု ဆိုတတ်ကြ၏။
23ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു.
23ဘုရားသခင်သာလျှင် ပညာလမ်းကို နားလည်တော်မူ၏။
24അവന്‍ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു.
24ပညာနေရာအရပ်ကို သိတော်မူ၏။
25അവന്‍ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു.
25လေကိုချိန်လျက်၊ ရေကိုလည်းခြင်လျက်၊ မြေကြီး စွန်းတိုင်အောင် ကြည့်ရှု၍၊ ကောင်းကင်အောက်၌ ရှိသမျှ တို့ကို မြင်တော်မူ၏။
26അവന്‍ മഴെക്കു ഒരു നിയമവും ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോള്‍
26မိုဃ်းရွာမှုကိုစီရင်၍၊ မိုဃ်းကြိုးလျှပ်စစ်ပြက်ရာ လမ်းကို ဖန်ဆင်းသောအခါ၊
27അവന്‍ അതു കണ്ടു വര്‍ണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.
27ပညာကိုမြင်၍ဘော်ပြတော်မူ၏။ ပညာတရားကို ထား၍စုံစမ်းတော်မူ၏။
28കര്‍ത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവന്‍ മനുഷ്യനോടു അരുളിച്ചെയ്തു.
28လူတို့အားလည်း ထာဝရဘုရားကို ကြောက်ရွံ့ခြင်းသည် ပညာဖြစ်ကြောင်းနှင့်၊ ဒုစရိုက်ကို ရှောင်ခြင်း သည် ဥာဏ်ဖြစ်ကြောင်းကို မိန့်တော်မူပြီဟုမြွက်ဆို၏။