Malayalam

Myanmar

Job

30

1ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവര്‍ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിന്‍ കൂട്ടത്തിന്റെ നായ്ക്കളോടുകൂടെ ആക്കുവാന്‍ പോലും ഞാന്‍ നിരസിക്കുമായിരുന്നു.
1ယခုမူကား၊ ငါ့ထက်အသက်ငယ်သောသူတို့ သည် ငါ့ကို ကဲ့ရဲ့တတ်ကြ၏။ သူတို့အဘများကို ငါသည် ရွံ့ရှာ၍၊ ငါ့သိုးစုကိုစောင့်သော ခွေးတို့တွင်မျှနေရာမပေး။
2അവരുടെ കയ്യൂറ്റംകൊണ്ടു എനിക്കെന്തു പ്രയോജനം? അവരുടെ യൌവനശക്തി നശിച്ചുപോയല്ലോ.
2သူတို့သည် အစွမ်းသတ္တိကုန်ပြီးမှ၊ ငါ့အမှုကို အဘယ်သို့ ဆောင်ရွက်နိုင်သနည်း။
3ബുദ്ധിമുട്ടും വിശപ്പുംകൊണ്ടു അവര്‍ മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്റെയും നിര്‍ജ്ജനദേശത്തിന്റെയും ഇരുട്ടില്‍ അവര്‍ വരണ്ട നിലം കടിച്ചുകാരുന്നു.
3ဆင်းရဲငတ်မွတ်သောကြောင့်၊ သူတပါးများနှင့် မပေါင်းဘော်။ နက်နဲသောတောအရပ်နှင့် လူဆိတ်ညံရာ အရပ်သို့ ပြေးကြ၏။
4അവര്‍ കുറുങ്കാട്ടില്‍ മണല്‍ചീര പറിക്കുന്നു; കാട്ടുകിഴങ്ങു അവര്‍ക്കും ആഹാരമായിരിക്കുന്നു.
4စားစရာဘို့ ချုံဖုတ်နားမှာ မလွှမြက်ကိုရိတ်၍၊ ရသမ်မြစ်ကိုလည်း တူးကြ၏။
5ജനമദ്ധ്യേനിന്നു അവരെ ഔടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.
5လူနေရာမှနှင်ထုတ်ခြင်းကို ခံရ၍၊ သူခိုးကိုလိုက် သကဲ့သို့ သူတပါးတို့သည်လိုက်၍ အော်ဟစ်ကြ၏။
6താഴ്വരപ്പിളര്‍പ്പുകളില്‍ അവര്‍ പാര്‍ക്കേണ്ടിവരുന്നു; മണ്‍കുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നേ.
6ကြောက်မက်ဘွယ်သော တောင်ကြား၊ မြေတွင်း၊ ကျောက်ခေါင်း၌ နေကြ၏။
7കുറുങ്കാട്ടില്‍ അവര്‍ കതറുന്നു; തൂവയുടെ കീഴെ അവര്‍ ഒന്നിച്ചുകൂടുന്നു.
7ချုံဖုတ်အောက်မှာ မြည်တမ်းလျက်၊ ဆူးပင် အောက်မှာ စုဝေးလျက် နေကြ၏။
8അവര്‍ ഭോഷന്മാരുടെ മക്കള്‍, നീചന്മാരുടെ മക്കള്‍; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ടു അടിച്ചോടിക്കുന്നു.
8လူမိုက်သား၊ လူယုတ်သားဖြစ်၍၊ အရပ်ရပ် နှင်ထုတ်ခြင်းကို ခံရကြ၏။
9ഇപ്പോഴോ ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു; അവര്‍ക്കും പഴഞ്ചൊല്ലായിത്തീര്‍ന്നിരിക്കുന്നു.
9ယခုမူကား၊ ငါသည်သူတို့သီချင်းဆိုရာ၊ ကဲ့ရဲ့ပုံ ခိုင်းရာ ဖြစ်ပါသည်တကား။
10അവര്‍ എന്നെ അറെച്ചു അകന്നുനിലക്കുന്നു; എന്നെ കണ്ടു തുപ്പുവാന്‍ ശങ്കിക്കുന്നില്ല.
10ငါ့ကို ရွံရှာ၍ ဝေးစွာရှောင်တတ်ကြ၏။ ငါ့ မျက်နှာကို တံတွေးနှင့် မထွေးဘဲ မနေကြ။
11അവന്‍ തന്റെ കയറു അഴിച്ചു എന്നെ ക്ളേശിപ്പിച്ചതുകൊണ്ടു അവര്‍ എന്റെ മുമ്പില്‍ കടിഞ്ഞാണ്‍ അയച്ചു വിട്ടിരിക്കുന്നു.
11ဘုရားသခင်သည် ငါ့ကိုလေးနှင့်ပစ်၍ ညှဉ်းဆဲ တော်မူသောကြောင့်၊ သူတို့သည် ငါ့ရှေ့မှာ ဇက်ကြိုးကို လွှတ်တတ်ကြ၏။
12വലത്തുഭാഗത്തു നീചപരിഷ എഴുന്നേറ്റു എന്റെ കാല്‍ ഉന്തുന്നു; അവര്‍ നാശമാര്‍ഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.
12သူငယ်တို့သည်ငါ့လက်ျာဘက်၌ထ၍၊ ငါ့ခြေကို တွန်းကြ၏။ ငါ့ကိုဖျက်ဆီးခြင်းငှါ လမ်းဖို့ကြ၏။
13അവര്‍ എന്റെ പാതയെ നശിപ്പിക്കുന്നു; അവര്‍ തന്നേ തുണയറ്റവര്‍ ആയിരിക്കെ എന്റെ അപായത്തിന്നായി ശ്രമിക്കുന്നു.
13ငါ့လမ်းကို ဖျက်၍ ငါ့ကိုဖျက်ဆီးခြင်းငှါ ကြိုးစား ကြ၏။ သူတို့တွင် သတိပေးသောသူမရှိ။
14വിസ്താരമുള്ള തുറവില്‍കൂടി എന്നപോലെ അവര്‍ ആക്രമിച്ചുവരുന്നു; ഇടിവിന്റെ നടുവില്‍ അവര്‍ എന്റെ മേല്‍ ഉരുണ്ടുകയറുന്നു.
14ကျယ်သော တွင်းပေါက်၌ ဝင်သကဲ့သို့၊ ငါ့ကို တိုက်၍ ဖြိုဖျက်ရာကို ခိုလှုံလျက်၊ငါ့ထံသို့ တဟုန်တည်း ပြေးလာကြ၏။
15ഘോരത്വങ്ങള്‍ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ക്ഷേമവും മേഘംപോലെ കടന്നു പോകുന്നു.
15ကြောက်မက်ဘွယ်သော အရာတို့သည် ငါ့ အပေါ်သို့ရောက်၍၊ လေတိုက်သကဲ့သို့ ငါ့ဘုန်းကို လိုက် သဖြင့်၊ ငါ့စည်းစိမ်သည် မိုဃ်းတိမ်ကဲ့သို့ လွင့်ကုန်ပြီ။
16ഇപ്പോള്‍ എന്റെ പ്രാണന്‍ എന്റെ ഉള്ളില്‍ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.
16ယခုမူကား၊ ငါ့နှလုံးကြေကွဲပြီ။ ဒုက္ခဆင်းရဲခံရာ ကာလသည် ငါ့ကိုမှီပြီ။
17രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കടിച്ചുകാരുന്നവര്‍ ഉറങ്ങുന്നതുമില്ല.
17ညဉ့်အခါ ငါ့အရိုးတို့သည် အလွန်ကိုက်ခဲ၍၊ ငါ့အကြောတို့သည် သက်သာခြင်းမရှိရကြ။
18ഉഗ്രബലത്താല്‍ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.
18ငါ့အနာသည် ပြင်းထန်သဖြင့်၊ အဝတ်နှင့် ဖုံးလွှမ်းသကဲ့သို့၊ ငါ့ကို ဖုံးလွှမ်း၍ အင်္ကျီလည်စွပ်ကဲ့သို့ ငါ့ကိုစည်းလျက်နေ၏။
19അവന്‍ എന്നെ ചെളിയില്‍ ഇട്ടിരിക്കുന്നു; ഞാന്‍ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.
19ငါ့ကိုရွှံ့ထဲသို့ တွန်းချတော်မူသဖြင့်၊ ငါသည် မြေမှုန့်နှင့်မီးဖိုပြာကဲ့သို့ ဖြစ်လေပြီ။
20ഞാന്‍ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാന്‍ എഴുന്നേറ്റു നിലക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.
20ကိုယ်တော်အား အကျွန်ုပ်အော်ဟစ်သော် လည်း ကြားတော်မမူ။ အကျွန်ုပ်သည် မတ်တတ်နေသော် လည်း မှတ်တော်မမူ။
21നീ എന്റെ നേരെ ക്രൂരനായിത്തീര്‍ന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാല്‍ നീ എന്നെ പീഡിപ്പിക്കുന്നു.
21အကျွန်ုပ်ကိုကြမ်းတမ်းစွာပြု၍၊ အားကြီးသော လက်တော်နှင့် ညှဉ်းဆဲတော်မူ၏။
22നീ എന്നെ കാറ്റിന്‍ പുറത്തു കയറ്റി ഔടിക്കുന്നു; കൊടുങ്കാറ്റില്‍ നീ എന്നെ ലയിപ്പിച്ചുകളയുന്നു.
22အကျွန်ုပ်ကို ချီသွား၍၊ လေကိုစီးစေသဖြင့်၊ အကျွန်ုပ်၏ ကိုယ်ခန္ဓာကို ဖြုတ်လွှင့်တော်မူ၏။
23മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാന്‍ അറിയുന്നു.
23သေခြင်းသို့၎င်း၊ အသက်ရှင်သောသူခပ်သိမ်းတို့ အဘို့စီရင်သော နေရာသို့၎င်း၊ အကျွန်ုပ်ကို ပို့ဆောင် တော်မူမည်ဟု အကျွန်ုပ်သိပါ၏။
24എങ്കിലും വീഴുമ്പോള്‍ കൈ നീട്ടുകയില്ലയോ? അപായത്തില്‍ അതു നിമിത്തം നിലവിളിക്കയില്ലയോ?
24ဘုရားသခင်သည် လက်ဆန့်တော်မူသောအခါ၊ တောင်းပန်သော်လည်းအချည်းနှီးဖြစ်၏။ ဖျက်ဆီးတော် မူသောအခါ၊ အော်ဟစ်သော်လည်း ကျေးဇူးမရှိ။
25കഷ്ടകാലം വന്നവന്നു വേണ്ടി ഞാന്‍ കരഞ്ഞിട്ടില്ലയോ? എളിയവന്നു വേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?
25အမှုရောက်သော သူအတွက် ငါငိုကြွေးဘူးပြီ မဟုတ်လော။ ဆင်းရဲသောသူအတွက် ငါစိတ်နာကြဉ်းဘူး ပြီမဟုတ်လော။
26ഞാന്‍ നന്മെക്കു നോക്കിയിരുന്നപ്പോള്‍ തിന്മവന്നു വെളിച്ചത്തിന്നായി കാത്തിരുന്നപ്പോള്‍ ഇരുട്ടുവന്നു.
26သို့သော်လည်း၊ ငါသည် ကောင်းကျိုးကိုမြော်လင့် သောအခါ ဘေးရောက်လာ၏။ အလင်းကိုတောင့်တ သောအခါ မှောင်မိုက်ဖြစ်၏။
27എന്റെ കുടല്‍ അമരാതെ തിളെക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.
27ငါ့အသည်းသည် ပူလောင်၍ ငြိမ်းခြင်းမရှိ။ ဒုက္ခဆင်းရဲခံရာကာလသည် ငါ့ကိုတွေ့မိပြီ။
28ഞാന്‍ കറുത്തവനായി നടക്കുന്നു; വെയില്‍ കൊണ്ടല്ലതാനും. ഞാന്‍ സഭയില്‍ എഴുന്നേറ്റു നിലവിളിക്കുന്നു.
28နေရောင်ကွယ်၍ မှောင်မိုက်၌ လှည့်လည်ရ၏။ပရိသတ်အလယ်၌ မတ်တတ်နေ၍ ကြွေးကြော်ရ၏။
29ഞാന്‍ കുറുക്കന്മാര്‍ക്കും സഹോദരനും ഒട്ടകപ്പക്ഷികള്‍ക്കു കൂട്ടാളിയും ആയിരിക്കുന്നു.
29မြေခွေးတို့နှင့်ညီအစ်ကိုတော်၏။ ကုလားအုပ်ငှက် တို့နှင့် ပေါင်းဘော်ရ၏။
30എന്റെ ത്വക്‍ കറുത്തു പൊളിഞ്ഞുവീഴുന്നു; എന്റെ അസ്ഥി ഉഷ്ണംകൊണ്ടു കരിഞ്ഞിരിക്കുന്നു.
30အဆင်းမည်းလျက် အရိုးပူလောင်လျက်ရှိ၏။ ငါ့စောင်းသည် ညည်းတွားသောအသံ၊ ငါ့ပုလွေသည် ငိုကြွေးသောအသံကိုသာပေးတတ်၏။
31എന്റെ കിന്നരനാദം വിലാപമായും എന്റെ കുഴലൂത്തു കരച്ചലായും തീര്‍ന്നിരിക്കുന്നു.