Malayalam

Myanmar

Job

9

1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
1ယောဘပြန်၍ မြွက်ဆိုသည်ကား၊
2അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയില്‍ മര്‍ത്യന്‍ നീതിമാനാകുന്നതെങ്ങിനെ?
2မှန်ပါ၏။ ထိုစကားမှန်ကြောင်းကိုငါသိ၏။ သို့သော်လည်း လူသည်ဘုရားသခင့်ရှေ့တော်၌ အဘယ် သို့ဖြောင့်မတ်ရာသို့ ရောက်နိုင်သနည်း။
3അവന്നു അവനോടു വ്യവഹരിപ്പാന്‍ ഇഷ്ടം തോന്നിയാല്‍ ആയിരത്തില്‍ ഒന്നിന്നു ഉത്തരം പറവാന്‍ കഴികയില്ല.
3ဘုရားသခင်သည် အပြစ်တင်ခြင်းငှါ အလိုတော်ရှိလျှင်၊ လူသည်အပြစ်တထောင်တွင် တခုမျှ မဖြေနိုင်။
4അവന്‍ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവന്‍ ആര്‍?
4ဘုရားသခင်သည်ထူးဆန်းသောဥာဏ်၊ ကြီးစွာသောတန်ခိုးနှင့် ပြည့်စုံတော်မူသည်ဖြစ်၍၊ အဘယ်သူသည် အာဏာတော်ကို ဆန်၍အောင်နိုင်သနည်း။
5അവന്‍ പര്‍വ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തില്‍ അവയെ മറിച്ചുകളയുന്നു.
5ဘုရားသခင်သည် တောင်တို့ကို အမှတ်တမဲ့ ရွှေ့တော်မူ၏။ အမျက်ထွက်၍ မှောက်လှန်တော်မူ၏။
6അവന്‍ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; അതിന്റെ തൂണുകള്‍ കുലുങ്ങിപ്പോകുന്നു.
6မြေကြီးကိုရွေ့စေခြင်းငှါ တွန်းတော်မူ၍၊ မြေတိုင်းတို့သည် တုန်လှုပ်ကြ၏။
7അവന്‍ സൂര്യനോടു കല്പിക്കുന്നു; അതു ഉദിക്കാതിരിക്കുന്നു; അവന്‍ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.
7နေကိုမှာထားတော်မူ၍ သူသည်မထွက်ရ။ ကြယ်တို့ကိုလည်း ကွယ်ထားတော်မူ၏။
8അവന്‍ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേല്‍ അവന്‍ നടക്കുന്നു.
8မိုဃ်းကောင်းကင်ကို ကိုယ်တော်တပါးတည်း ဖြန့်မိုးတော်မူ၏။ သမုဒ္ဒရာလှိုင်းတံပိုးကို နင်းတော်မူ၏။
9അവന്‍ സപ്തര്‍ഷി, മകയിരം, കാര്‍ത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
9အာရှကြယ်၊ ခသိလကြယ်၊ ခိမကြယ်စုမှစ၍ တောင်မျက်နှာ ကြယ်တိုက်တို့ကို ဖန်ဆင်းတော်မူ၏။
10അവന്‍ ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു.
10စစ်၍မသိနိုင်အောင် အလွန်ကြီးသောအမှု၊ မရေတွက်နိုင်အောင်များ၍ အံ့ဘွယ်သောအမှုတို့ကို ပြုတော်မူ၏။
11അവന്‍ എന്റെ അരികെ കൂടി കടക്കുന്നു; ഞാന്‍ അവനെ കാണുന്നില്ല; അവന്‍ കടന്നുപോകുന്നു; ഞാന്‍ അവനെ അറിയുന്നതുമില്ല.
11ငါ့ရှေ့မှာကြွတော်မူ၍ ကိုယ်တော်ကိုငါမမြင်ရ။ ရှောက်ဘွားတော်မူ၍ ကိုယ်တော်ကိုငါမရိပ်မိရ။
12അവന്‍ പറിച്ചെടുക്കുന്നു; ആര്‍ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആര്‍ ചോദിക്കും?
12သိမ်းယူတော်မူသောအခါ အဘယ်သူသည် ဆီးတားနိုင်သနည်း။ ကိုယ်တော်သည်အဘယ်သို့ ပြုသနည်းဟု အဘယ်သူဆိုဝံ့သနည်း။
13ദൈവം തന്റെ കോപത്തെ പിന്‍ വലിക്കുന്നില്ല; രഹബിന്റെ തുണയാളികള്‍ അവന്നു വഴങ്ങുന്നു.
13ဘုရားသခင်သည် အမျက်ပြေတော်မမူလျှင်၊ မာနကြီး၍ အားပေးသောသူတို့သည် ရှေ့တော်၌ နှိမ့်ချ ခြင်းကို ခံရကြ၏။
14പിന്നെ ഞാന്‍ അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാന്‍ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?
14ထိုမျှမက ငါသည်အဘယ်သို့ ပြန်လျှောက်ရအံ့နည်း။ ရှေ့တော်၌ အဘယ်သို့သောစကားကို ရွေး၍ လျှောက်ရအံ့နည်း။
15ഞാന്‍ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാന്‍ യാചിക്കേണ്ടിവരും.
15ငါသည် ဖြောင့်မတ်သော်လည်း ပြန်၍ မလျှောက်ဝံ့ဘဲ၊ တရားမှုကို ဆုံးဖြတ်တော်မူသော အရှင်ကို တောင်းပန်ရုံမျှသာပြုရ၏။
16ഞാന്‍ വിളിച്ചിട്ടു അവന്‍ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേള്‍ക്കും എന്നു ഞാന്‍ വിശ്വസിക്കയില്ല.
16ငါခေါ်၍ အရှင်သည်ထူးတော်မူသော်လည်း၊ ငါ့စကားကို နားထောင်တော်မူမည်ဟု ငါမယုံနိုင်။
17കൊടുങ്കാറ്റുകൊണ്ടു അവന്‍ എന്നെ തകര്‍ക്കുംന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.
17အကြောင်းမူကား၊ မိုဃ်းသက်မုန်တိုင်းဖြင့် ငါ့ကို ညှဉ်းဆဲ၍၊ အကြောင်းမရှိဘဲငါ၌ အနာတို့ကို များပြား စေတော်မူ၏။
18ശ്വാസംകഴിപ്പാന്‍ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു.
18ငါ့ကို အသက်ရူရသောအခွင့်မပေး။ ခါးစွာသော ဝေဒနာနှင့် ပြည့်စုံတော်မူ၏။
19ബലം വിചാരിച്ചാല്‍അവന്‍ തന്നേ ബലവാന്‍ ; ന്യായവിധി വിചാരിച്ചാല്‍ആര്‍ എനിക്കു അവധി നിശ്ചയിക്കും?
19တန်ခိုးကိုအမှီပြုမည်ဆိုသော်၊ ဘုရားသခင်သည် တန်ခိုးကြီးတော်မူ၏။ တရားကိုအမှီပြုမည်ဆိုပြန် သော်၊ အဘယ်သူသည် ငါ့ဘက်၌ သက်သေခံမည်နည်း။
20ഞാന്‍ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാന്‍ നിഷ്കളങ്കനായാലും അവന്‍ എനിക്കു വക്രത ആരോപിക്കും.
20ကိုယ်အပြစ်ကို ပြေစေခြင်းငှါပြုလျှင်၊ ကိုယ်စကားအားဖြင့် တရားရှုံးလိမ့်မည်။ ငါသည် စုံလင်ပြီဟု ဆိုပြန်လျှင်၊ ငါ့သဘောကောက်ကြောင်း ထင်ရှားလိမ့် မည်။
21ഞാന്‍ നിഷ്കളങ്കന്‍ ; ഞാന്‍ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാന്‍ നിരസിക്കുന്നു.
21တဖန်စုံလင်သော်လည်း၊ ကိုယ်စိတ်သဘောကို ကိုယ်မသိရ။ ကိုယ်အသက်ကို ပမာဏမပြုရ။
22അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാന്‍ പറയുന്നതുഅവന്‍ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
22ငါပြောအံ့သောစကားတချက်ဟူမူကား၊ ဘုရားသခင်သည် စုံလင်သောသူတို့ကို၎င်း၊ ဆိုးညစ်သော သူတို့ကို၎င်း ဖျက်ဆီးတော်မူတတ်၏။
23ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കില്‍ നിര്‍ദ്ദോഷികളുടെ നിരാശ കണ്ടു അവന്‍ ചിരിക്കുന്നു.
23ချက်ခြင်းဘေးတစုံတခု ရောက်သောအခါ၊ အပြစ်မရှိသောသူခံရသည်အကြောင်းကို ရယ်တော်မူ၏။
24ഭൂമി ദുഷ്ടന്മാരുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവന്‍ മൂടിക്കളയുന്നു; അതു അവനല്ലെങ്കില്‍ പിന്നെ ആര്‍?
24မြေကြီးကိုလူဆိုးတို့ လက်၌အပ်၍၊ တရားသူကြီးတို့၏ မျက်နှာကို ဖျက်တော်မူ၏။ သို့မဟုတ် ထိုအမှုကို စီရင်သောသူကားအဘယ်သူနည်း။
25എന്റെ ആയുഷ്കാലം ഔട്ടാളനെക്കാള്‍ വേഗം പോകുന്നു; അതു നന്മ കാണാതെ ഔടിപ്പോകുന്നു.
25တမြို့မှတမြို့သို့ စာပို့သောလုလင်ထက်၊ ငါ့နေ့ ရက်တို့သည် လျင်မြန်၍၊ ကောင်ကျိုးကိုမခံရဘဲ ပြေးတတ် ကြ၏။
26അതു ഔടകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.
26လျင်မြန်သော သင်္ဘောကဲ့သို့၎င်း၊ အကောင်ကို သုတ်လာသော ရွှေလင်းတကဲ့သို့၎င်း၊ လွန်သွားတတ်ကြ ၏။
27ഞാന്‍ എന്റെ സങ്കടം മറുന്നു മുഖവിഷാദം കളഞ്ഞു. പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാല്‍,
27ငါသည်မြည်တမ်းသော စကားကိုဖြတ်၍၊ ရွှင်လန်းသောမျက်နှာကိုဆောင်လျက်၊ ရဲရင့်ခြင်းသို့ ရောက်မည်ဟု ငါဆိုသော်လည်း၊
28ഞാന്‍ എന്റെ വ്യസനം ഒക്കെയും ഔര്‍ത്തു ഭയപ്പെടുന്നു; നീ എന്നെ നിര്‍ദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാന്‍ അറിയുന്നു.
28ငါခံရသော ဒုက္ခဝေဒနာများသောကြောင့်၊ ကြောက်သောသဘောရှိ၏။ အပြစ်လွှတ်စေဟု ငါ၌စီရင်တော် မမူကြောင်းကို ငါသိ၏။
29എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാന്‍ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?
29ငါသည် အပြစ်သင့်ရောက်သည်ဖြစ်၍၊ အဘယ်ကြောင့် အချည်းနှီးကြိုးစားရမည်နည်း။
30ഞാന്‍ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും
30ငါ့ကိုယ်ကို မိုဃ်းပွင့်ရေနှင့်ဆေး၍၊ ငါ့လက်ကို ရှင်းရှင်းစင်ကြယ်စေသော်လည်း၊
31നീ എന്നെ ചേറ്റുകുഴിയില്‍ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
31ရွှံ့ထဲသို့ တွန်းချတော်မူ၍၊ ငါ့အဝတ်ပင် ငါ့ကိုယ် ကိုရွံလိမ့်မည်။
32ഞാന്‍ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവന്‍ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
32ငါသည် ဘုရားသခင်၏စကားကို တဦးနှင့်တဦး တရားတွေ့နိုင်မည်အကြောင်း၊ ဘုရားသခင်သည် ငါကဲ့သို့ လူဖြစ်တော်မူသည်မဟုတ်။
33ഞങ്ങളെ ഇരുവരെയും പറഞ്ഞു നിര്‍ത്തേണ്ടതിന്നു ഞങ്ങളുടെ നടുവില്‍ ഒരു മദ്ധ്യസ്ഥനുമില്ല.
33ငါတို့နှစ်ဦးကို ဆီးတားပိုင်သော စပ်ကြားနေ အမှုစောင့်မရှိ။
34അവന്‍ തന്റെ വടി എങ്കല്‍നിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
34ငါ့ကိုဒဏ်ခတ်တော်မမူပါစေနှင့်။ ပြုတော်မူသော ဘေးကြောင့် ငါမကြောက်ပါစေနှင့်။
35അപ്പോള്‍ ഞാന്‍ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോള്‍ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.
35သို့ဖြစ်လျှင်၊ ငါသည်မကြောက်ဘဲပြောရသော အခွင့်ရှိလိမ့်မည်။ ယခုမူကား၊ ပြောရသောအခွင့်ကိုမရ။