Malayalam

Myanmar

John

10

1ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു, ആട്ടിന്‍ തൊഴിത്തില്‍ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനും ആകുന്നു.
1ငါအမှန်အကန်ဆိုသည်ကား၊ သိုးခြံထဲသို့တံခါးစဖြင့်မဝင် အခြားလမ်းဖြင့်ကျော်ဝင်သောသူသည် သူခိုး ထားပြဖြစ်၏။
2വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയന്‍ ആകുന്നു.
2သိုးထိန်းမူကား၊ တံခါးဝဖြင့်ဝင်တတ်၏။
3അവന്നു വാതില്‍ കാവല്‍ക്കാരന്‍ തുറന്നുകൊടുക്കുന്നു; ആടുകള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നു; തന്റെ ആടുകളെ അവന്‍ പേര്‍ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.
3ထိုးသူအားတံခါးစောင့်လည်းဖွင့်တတ်၏။ သူ၏စကားသံကိုသိုးတို့သည် နားထောင်တတ်ကြ၏။ သူ သည် မိမိသိုးတို့ကို နာမည်ဖြင့်ခေါ်၍ ပြင်သို့ ထုတ်ဆောင်တတ်၏။
4തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടു പോയശേഷം അവന്‍ അവേക്കു മുമ്പായി നടക്കുന്നു; ആടുകള്‍ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.
4သိုးများကိုထုတ်သောအခါ သိုးတို့ရှေ့မှာသွား၍ သိုးများသည် သူ၏စကားသံကို ကျွမ်းသောကြောင့် လိုက်တတ်ကြ၏။
5അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഔടിപ്പോകും.
5မဆိုင်သောသူတို့၏စကားသံကို မကျွမ်းသောကြောင့်၊ မဆိုင်သောသူနောက်သို့မလိုက်ဘဲ ပြေးတတ် ကြသည်ဟု မိန့်တော်မူ၏။
6ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാല്‍ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവര്‍ ഗ്രഹിച്ചില്ല.
6ထိုဥပမာပုံကို ယေရှုဟောတော်မူသည်တွင်၊ ပရိသတ်တို့သည် မိန့်တော်မူသောစကားတော်၏ အနက် အဓိပ္ပါယ်ကိုနားမလည်ကြ။
7യേശു പിന്നെയും അവരോടു പറഞ്ഞതുആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുആടുകളുടെ വാതില്‍ ഞാന്‍ ആകുന്നു.
7ထိုကြောင့် တဖန်ယေရှုက၊ ငါအမှန်အကန်ဆိုသည်ကား၊ ငါသည် သိုးဝင်သောတံခါးဝဖြစ်၏။
8എനിക്കു മുമ്പെ വന്നവര്‍ ഒക്കെയും കള്ളന്മാരും കവര്‍ച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല.
8ငါရှေ့၌ ပေါ်လာသောသူရှိသမျှတို့သည် သူခိုးထားပြဖြစ်ကြ၏။ ထိုသူတို့၏စကားသံကို သိုးတို့သည် နားမထောင်ကြ။
9ഞാന്‍ വാതില്‍ ആകുന്നു; എന്നിലൂടെ കടക്കുന്നവന്‍ രക്ഷപ്പെടും; അവന്‍ അകത്തു വരികയും പുറത്തുപോകയും മേച്ചല്‍ കണ്ടെത്തുകയും ചെയ്യും.
9ငါသည်တံခါးဝဖြစ်၏။ ငါဖြင့်ဝင်သောသူသည် ဘေးနှင့်ကင်းလွှတ်လျက်ထွက်ဝင်၍ ကျက်စားရာကို တွေ့ရလိမ့်မည်။
10മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളന്‍ വരുന്നില്ല; അവര്‍ക്കും ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നതു.
10သူခိုးသည်ခိုးခြင်း၊ သတ်ခြင်း၊ ဖျက်ဆီးခြင်းငှါသာ လာတတ်၏။ ငါမူကား၊ သိုးတို့သည် သက်လွတ်ရုံ မျှမက အထူးသဖြင့်အသက်နှင့် ပြည့်စုံစေခြင်းငှါ လာသတည်း။
11ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
11ငါသည် ကောင်းသောသိုးထိန်းလည်းဖြစ်၏။ ကောင်းသောသိုးထိန်းသည် သိုးတို့အဘို့အလိုငှါ မိမိ အသက်ကို စွန့်တတ်၏။
12ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരന്‍ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഔടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.
12သိုးများကိုပိုင်သောသိုးထိန်းမဟုတ်၊ သူငှါးဖြစ်သောသူမူကား၊ တောခွေးလာသည်ကိုမြင်လျှင်၊ သိုးတို့ကို ပြစ်ထား၍ ထွက်ပြေးတတ်၏။ တောခွေးသည်လည်း၊ သိုးတို့ကို လုယက်၍ကွဲလွင့်စေ၏။
13അവന്‍ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.
13သူငှါးသည် သူငှါးဖြစ်၍ သိုးတို့၏အကျိုးကို မမှတ်သောကြောင့် ထွက်ပြေးတတ်၏။
14ഞാന്‍ നല്ല ഇടയന്‍ ; പിതാവു എന്നെ അറികയും ഞാന്‍ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.
14ငါသည် ကောင်းသောသိုးထိန်းဖြစ်၏။ ခမည်းတော်သည် ငါ့ကိုသိတော်မူ၍၊ ငါသည်လည်း ခမည်း တော်ကို သိုးသကဲ့သို့ ငါ၏သိုးကိုလည်း ငါသိ၏။ ငါ့သိုးတို့သည်လည်း ငါ့ကိုသိကြ၏။
15ആടുകള്‍ക്കു വേണ്ടി ഞാന്‍ എന്റെ ജീവനെ കൊടുക്കുന്നു.
15ငါသည် ကိုယ်အသက်ကို သိုးတို့အဘို့အလိုငှါ စွန့်၏။
16ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്കു ഉണ്ടു; അവയെയും ഞാന്‍ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേള്‍ക്കും; ഒരാട്ടിന്‍ കൂട്ടവും ഒരിടയനും ആകും.
16ဤသိုးခြံသို့မဝင်သောအခြားသိုးတို့ကိုလည်း ငါပိုင်သေး၏။ ထိုသိုးတို့ကို ငါဆောင်ခဲ့ရမည်။ သူတို့ သည်လည်း ငါ့စကားသံကို နားထောင်သဖြင့်၊ သိုးခြံတခု သိုးထိန်းတပါးတည်းရှိရလိမ့်မည်။
17എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാന്‍ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു.
17ငါသည် ကိုယ်အသက်ကိုစွန့်၍ နောက်တဖန် ယူဦးမည်ဖြစ်သောကြောင့်၊ ငါ့ခမည်းတော်သည် ငါ့ကို ချစ်တော်မူ၏။
18ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാന്‍ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാന്‍ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കല്‍ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു.
18ငါ့အသက်ကို အဘယ်သူမျှမလုမယူ။ ကိုယ်အလိုအလျောက် ငါစွန့်၏။ ကိုယ်အသက်ကို စွန့်ရသော အခွင့်နှင့် နောက်တဖန်ကိုယ်အသက်ကို ယူပြန်ရသောအခွင့်သည် ငါ၌ရှိ၏။ ထိုအခွင့်ကိုခမည်းတော်သည် ပေး တော်မူပြီဟု မိန့်တော်မူ၏။
19ഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയില്‍ പിന്നെയും ഭിന്നത ഉണ്ടായി.
19ထိုစကားတော်ကြောင့် ယုဒလူတို့သည် တဖန်ကွဲပြားခြင်းရှိကြ၏။
20അവരില്‍ പലരും; അവന്നു ഭൂതം ഉണ്ടു; അവന്‍ ഭ്രാന്തന്‍ ആകുന്നു; അവന്റെ വാക്കു കേള്‍ക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
20လူများတို့က၊ သူသည်နတ်ဆိုးစွဲ၍အရူးဖြစ်၏။ သူ့စကားကို အဘယ်ကြောင့်နားထောင်သနည်းဟု ဆိုကြ၏။
21മറ്റു ചിലര്‍ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാന്‍ കഴിയുമോ എന്നു പറഞ്ഞു.
21အချို့တို့က၊ သူ့စကားသည် နတ်ဆိုးစွဲသောသူ၏စကားမဟုတ်။ နတ်ဆိုးသည် မျက်စိကန်းသောသူ တို့ကို မြင်စေခြင်းငှါ တတ်နိုင်သလောဟုဆိုကြ၏။
22അനന്തരം യെരൂശലേമില്‍ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു.
22ဆောင်းကာလဖြစ်၍ အင်္ကနိပွဲကို ယေရုရှလင်မြို့၌ခံကြသောအခါ၊
23യേശു ദൈവലായത്തില്‍ ശലോമോന്റെ മണ്ഡപത്തില്‍ നടന്നുകൊണ്ടിരുന്നു.
23ယေရှုသည် ဗိမာန်တော်နားမှာ ရှောလမုန် ကနားပြင်၌ စင်္ကြံသွားတော်မူစဉ်တွင်၊
24യെഹൂദന്മാര്‍ അവനെ വളഞ്ഞുനീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കില്‍ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു.
24ယုဒလူတို့သည် ကိုယ်တော်ကိုဝန်းရံ၍၊ သင်သည် အဘယ်မျှကာလပတ်လုံး ငါတို့ကို ယုံမှားစေမည် နည်း။ ခရစ်တော်မှန်လျှင် အတည့်အလင်းပြောပါဟုဆိုကြ၏။
25യേശു അവരോടു ഉത്തരം പറഞ്ഞതുഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം ആകുന്നു.
25ယေရှုကလည်း၊ ငါပြောပြီ။ သင်တို့သည် မယုံကြ။ ငါ့ခမည်းတော်၏အခွင့်နှင့် ငါပြုသောအမှုတို့သည် ငါ၏သက်သေဖြစ်ကြ၏။
26നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല. എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു;
26သို့သော်လည်း သင်တို့သည် မယုံကြ။ အဘယ်ကြောင့် မယုံသနည်းဟူမူကား၊ သင်တို့သည် ငါ့သိုးတို့ အဝင်မဟုတ်။ အထက်က ငါပြောသည်အတိုင်း၊
27ഞാന്‍ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
27ငါ့သိုးတို့သည် ငါ့စကားသံကိုနားထောင်၍ ငါ့နောက်သို့လိုက်ကြ၏။ ထိုသိုးတို့ကို ငါသိ၏။
28ഞാന്‍ അവേക്കു നിത്യജീവന്‍ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യില്‍ നിന്നു പിടിച്ചുപറിക്കയും ഇല്ല.
28ထာဝရအသက်ကိုလည်း ငါပေး၏။ သိုးတို့သည် ပျက်စီးခြင်းနှင့် အစဉ်မပြတ်ကင်းလွတ်ကြလိမ့်မည်။ အဘယ်သူမျှထိုသိုးတို့ကို ငါ့လက်မှမနှုတ်မယူရာ။
29അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവന്‍ ; പിതാവിന്റെ കയ്യില്‍ നിന്നു പിടിച്ചുപറിപ്പാന്‍ ആര്‍ക്കും കഴികയില്ല
29ထိုသိုးတို့ကို ငါ့၌အပ်ပေးတော်မူသော ငါ့ခမည်းတော်သည် ခပ်သိမ်းသောသူတို့ထက် ကြီးမြတ်တော်မူ သည်ဖြစ်၍၊ အဘယ်သူမျှထိုသိုးတို့ကို ငါ့ခမည်းတော်၏ လက်မှမနှုတ်မယူနိုင်ရာ။
30ഞാനും പിതാവും ഒന്നാകുന്നു.”
30ငါသည် ငါ့ခမည်းတော်နှင့်တလုံးတဝတည်းဖြစ်သည်ဟု မိန့်တော်မူ၏။
31യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു.
31ထိုအခါ ယုဒလူတို့သည် ကိုယ်တော်ကို ခဲနှင့်ပစ်ခြင်းငှါ တဖန်ကျောက်ခဲတို့ကို ကောက်ယူကြ၏။
32യേശു അവരോടു“പിതാവിന്റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.
32ယေရှုကလည်း၊ ငါသည် ငါ့ခမည်းတော်၏အခွင့်နှင့် ကောင်းသောအမှုအများတို့ကို သင်တို့အားပြပြီ။ ထိုအမှုတို့တွင် အဘယ်မည်သောအမှုကြောင့် ငါ့ကို ခဲနှင့်ပစ်ကြမည်နည်းဟု မေးတော်မူလျှင်၊
33യെഹൂദന്മാര്‍ അവനോടുനല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
33ယုဒလူတို့က၊ ကောင်းသောအမှုကြောင့် ခဲနှင့်ပစ်မည်မဟုတ်။ သင်သည် လူဖြစ်လျက်ပင် ဘုရားသခင် ဖြစ်ယောင်ဆောင်၍ ဘုရားသခင်ကို လွန်ကျူးသောစကားကြောင့် ခဲနှင့်ပစ်မည်ဟု ဆိုကြ၏။
34യേശു അവരോടുനിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ?
34ယေရှုကလည်း၊ သင်တို့သည် ဘုရားဖြစ်ကြ၏၊ ငါဆိုသည်ဟု သင်တို့၏ ပညတ္တိကျမ်းစာ၌ လာသည် မဟုတ်လော။
35ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്നു പറഞ്ഞു എങ്കില്‍-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-
35ဘုရားသခင်၏ဗျာဒိတ်တော်ကို ခံရသောသူတို့ကို ဘုရားဟူ၍ ခေါ်ရလျှင်၎င်း၊ ကျမ်းစကားကို မပယ်ရ လျှင်၎င်း၊
36ഞാന്‍ ദൈവത്തിന്റെ പുത്രന്‍ എന്നു പറഞ്ഞതുകൊണ്ടുനീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ?
36ခမည်းတော်သည်သန့်ရှင်းစေ၍၊ ဤလောကသို့ စေလွှတ်တော်မူသောသူက၊ ငါသည်ဘုရားသခင်၏ သားတော်ဖြစ်သည်ဟုဆိုသောကြောင့်၊ သင်သည် ဘုရားသခင်ကို လွန်ကျူး၍ပြောသည်ဟု ထိုသူအား ဆိုရာ သလော။
37ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ടാ;
37ငါသည် ငါ့ခမည်းတော်၏အမှုတို့ကို မပြုလျှင် ငါ့ကိုမယုံကြနှင့်။
38ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാന്‍ പിതാവിലും എന്നു നിങ്ങള്‍ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിന്‍ .
38ပြုလျှင်ငါ့ကိုမယုံသော်လည်း ထိုအမှုတို့ကို ယုံကြလော့။ ထိုသို့ ယုံလျှင် ခမည်းတော်သည် ငါ၌ ရှိတော်မူသည်ကို၎င်း၊ ငါသည်ခမည်းတော်၌ရှိသည်ကို၎င်း ယုံ၍ သိမှတ်ကြလိမ့်ဟု မိန့်တော်မူ၏။
39അവര്‍ അവനെ പിന്നെയും പിടിപ്പാന്‍ നോക്കി; അവനോ അവരുടെ കയ്യില്‍ നിന്നു ഒഴിഞ്ഞുപോയി.
39ထိုအခါ ကိုယ်တော်ကို ဘမ်းဆီးခြင်းငှါ တဖန် ရှာကြပြန်လျှင်၊ ထိုသူတို့၏လက်မှ ထွက်ကြွတော်မူ၏။
40അവന്‍ യോര്‍ദ്ദാന്നക്കരെ യോഹന്നാന്‍ ആദിയില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാര്‍ത്തു.
40ယောဟန်သည် ဗတ္တိဇံကို ရှေးဦးစွာပေးရာအရပ်၊ ယော်ဒန်မြစ်တဘက်သို့ တဖန်ကြွ၍ ထိုအရပ်၌ နေတော်မူ၏။
41പലരും അവന്റെ അടുക്കല്‍ വന്നുയോഹന്നാന്‍ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാല്‍ ഇവനെക്കുറിച്ചു യോഹന്നാന്‍ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനില്‍ വിശ്വസിച്ചു.
41လူအများတို့သည် အထံတော်သို့ ရောက်လာလျှင်၊ ယောဟန်သည် နိမိတ်လက္ခဏာကိုမပြ။ သို့သော် လည်း ဤသူ၏အကြောင်းကို ယောဟန်ပြောသမျှ မှန်ပေ၏ဟု ဆိုကြသဖြင့်၊
42ထိုအရပ်၌ လူများတို့သည် ကိုယ်တော်ကိုယုံကြည်ကြ၏။