Malayalam

Myanmar

John

7

1അതിന്റെ ശേഷം യേശു ഗലീലയില്‍ സഞ്ചരിച്ചു; യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അന്വേഷിച്ചതു കൊണ്ടു യെഹൂദ്യയില്‍ സഞ്ചരിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു.
1ထိုနောက်မှယေရှုသည် ဂါလိလဲပြည်၌ လှည့်လည်တော်မူ၏။ ယုဒလူတို့သည် ကိုယ်တော်ကို သတ်အံ့ သောငှါ ရှာကြံသောကြောင့်၊ ယုဒပြည်၌ လှည့်လည်ခြင်းငှါ အလိုတော်မရှိ။
2എന്നാല്‍ യെഹൂദന്മാരുടെ കൂടാരപ്പെരുനാള്‍ അടുത്തിരുന്നു.
2ယုဒလူတို့၏ သကေနေပွဲခံခါနီးတွင်၊
3അവന്റെ സഹോദരന്മാര്‍ അവനോടുനീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.
3ညီတော်တို့က၊ သင်ပြုသောအမှုတို့ကို တပည့်များတို့သည်မြင်စေခြင်းငှါ ဤအရပ်မှထွက်၍ ယုဒပြည် သို့ကြွပါ။
4പ്രസിദ്ധന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവന്‍ ആരും രഹസ്യത്തില്‍ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കില്‍ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.
4ကျော်စောကိတ္တိကို အလိုရှိသောသူမည်သည်ကား မထင်ရှားသောအားဖြင့် အဘယ်အမှုကိုမျှ မပြု တတ်။ ဤအမှုတို့ကို သင်သည်ပြုလျှင်။ ဤလောက၌ ကိုယ်ကိုထင်ရှားစွာ ပြပါဟု၊
5അവന്റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല.
5မယုံကြည်သောကြောင့် ယေရှုအားဆိုကြ၏။
6യേശു അവരോടുഎന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങള്‍ക്കോ എല്ലയ്പോഴും സമയം തന്നേ.
6ယေရှုကလည်း၊ ငါ့အချိန်မရောက်သေး။ သင်တို့ကို ခပ်သိမ်းသောအချိန်သင့်လျက်ရှိ၏။
7നിങ്ങളെ പകെപ്പാന്‍ ലോകത്തിന്നു കഴിയുന്നതല്ല; എന്നാല്‍ അതിന്റെ പ്രവൃത്തികള്‍ ദോഷമുള്ളവ എന്നു ഞാന്‍ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതു കൊണ്ടു അതു എന്നെ പകെക്കുന്നു.
7လောကီသားတို့သည် သင်တို့ကိုမုန်းနိုင်။ ငါ့ကိုမုန်းကြ၏။ အကြောင်းမူကား၊ ငါသည်သူတို့၏အကျင့် ဆိုးညစ်ကြောင်းကို သက်သေခံ၏။
8നിങ്ങള്‍ പെരുനാളിന്നു പോകുവിന്‍ ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന്‍ ഈ പെരുനാളിന്നു ഇപ്പോള്‍ പോകുന്നില്ല.
8ထိုပွဲသို့သင်တို့သွားကြလော့။
9ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില്‍ തന്നേ പാര്‍ത്തു.
9ငါမသွားသေး။ ငါ့အချိန်မပြည်စုံသေးဟု မိန့်တော်မူပြီးလျှင်၊ ဂါလိလဲပြည်မှာနေတော်မူ၏။
10അവന്റെ സഹോദരന്മാര്‍ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില്‍ എന്നപോലെ പോയി.
10ညီတော်တို့သွားပြီးမှ ကိုယ်တော်သည် ထိုပွဲသို့ မထင်မရှားကြွတော်မူ၏။
11എന്നാല്‍ യെഹൂദന്മാര്‍ പെരുനാളില്‍അവന്‍ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
11ထိုပွဲ၌ယုဒလူတို့က၊ ယေရှုသည်အဘယ်မှာ ရှိသနည်းဟု မေးမြန်းရှာဖွေကြ၏။
12പുരുഷാരത്തില്‍ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവന്‍ നല്ലവന്‍ എന്നു ചിലരും അല്ല, അവന്‍ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
12လူအစုအဝေးတို့သည် ကိုယ်တော်ကိုအကြောင်းပြု၍ အုတ်အုတ်သဲသဲဖြစ်ကြ၏။ အချို့တို့က၊ သူ သည်သူတော်ကောင်းဖြစ်သည်ဟူ၍၎င်း၊ အချို့တို့က၊ သူတော်ကောင်းမဟုတ်၊ လူများကိုလှည့်ဖျားသည်ဟူ၍ ၎င်း ဆိုကြ၏။
13എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല
13သို့သော်လည်း ယုဒလူတို့ကို ကြောက်သောကြောင့် အဘယ်သူမျှ အတည့်အလင်းမပြောဝံ့ကြ။
14പെരുനാള്‍ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തില്‍ ചെന്നു ഉപദേശിച്ചു.
14ထိုပွဲကို ခံစဉ်တွင်၊ ယေရှုသည် ဗိမာန်တော်သို့တက်၍ ဆုံးမဩဝါဒပေးတော်မူ၏၊
15വിദ്യാഭ്യാസം ചെയ്യാത്ത ഇവന്‍ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര്‍ അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര്‍ പറഞ്ഞു ആശ്ചര്യപ്പെട്ടു.
15ယုဒလူတို့သည် အံ့ဩ၍၊ ဤသူသည် စာမသင်ဘဲလျက် အဘယ်သို့ တတ်ဘိသနည်းဟုဆိုကြ၏။
16യേശു അവരോടു ഉത്തരം പറഞ്ഞതുഎന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.
16ယေရှုကလည်း၊ ငါဟောသောဒေသနာသည် ငါ၏ဒေသနာမဟုတ်။ ငါ့ကိုစေလွှတ်တော်မူသော သူ၏ ဒေသနာဖြစ်၏။
17അവന്റെ ഇഷ്ടം ചെയ്‍വാന്‍ ഇച്ഛിക്കുന്നവന്‍ ഈ ഉപദേശം ദൈവത്തില്‍ നിന്നുള്ളതോ ഞാന്‍ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.
17ထိုသူ၏အလိုတော်သို့ လိုက်ချင်သောသူမည်သည်ကား၊ ဤဒေသနာသည်ဘုရားသခင်၏ ဒေသနာ တော်ဖြစ်သလော၊ ငါသည် ကိုယ်အလိုအလျောက် ဟောပြောသလောဟု ပိုင်းခြား၍သိလိမ့်မည်။
18സ്വയമായി പ്രസ്താവിക്കുന്നവന്‍ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാന്‍ ആകുന്നു; നീതികേടു അവനില്‍ ഇല്ല.
18ကိုယ်အလိုအလျောက်ဟောပြောသောသူသည် မိမိဘုန်းအသရေကိုရှာတတ်၏။ မိမိကို စေလွှတ်တော် မူသောသူ၏ ဘုန်းအသရေကိုရှာသော သူမူကား၊ ယုံလောက်သောသူဖြစ်၏။ ထိုသူ၌မုသားမရှိ။
19മോശെ നിങ്ങള്‍ക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളില്‍ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങള്‍ എന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നതു എന്തു?
19မောရှသည်ပညတ်တရားကို သင်တို့အား ပေးသည်မဟုတ်လော။ ထိုတရားကို သင်တို့တွင် တစုံ တယောက်မျှမကျင့်။ ငါ့ကိုသတ်အံ့သောငှါ အဘယ်ကြောင့် ရှာကြံကြသနည်းဟု မိန့်တော်မူ၏။
20അതിന്നു പുരുഷാരംനിനക്കു ഒരു ഭൂതം ഉണ്ടു; ആര്‍ നിന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
20လူအစုအဝေးကလည်း၊ သင်သည် နတ်ဆိုးစွဲသောသူဖြစ်၏။ သင့်ကို သတ်အံ့သောငှါ အဘယ်သူ ရှာကြံသနည်းဟု ဆိုကြ၏။
21യേശു അവരോടു ഉത്തരം പറഞ്ഞതുഞാന്‍ ഒരു പ്രവൃത്തി ചെയ്തു; അതിങ്കല്‍ നിങ്ങള്‍ എല്ലാവരും ആശ്ചര്യപ്പെടുന്നു.
21ယေရှုကလည်း၊ ငါပြုသောအမှုတခုကို သင်တို့ရှိသမျှသည် အံ့ဩခြင်းရှိကြ၏။
22മോശെ നിങ്ങള്‍ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്‍--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങള്‍ ശബ്ബത്തില്‍ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
22မောရှသည် အရေဖျားလှီးခြင်းတရားကို သင်တို့အား ပေး၏။ ထိုသို့ဆိုသော် မောရှေမှ အစစွာခံရ သည်ဟု မဆိုလို။ ဘိုးဘေးများမှဆက်ခံရသတည်း၊ ထိုကြောင့် ဥပုသ်နေ့၌ သင်တို့သည်အရေဖျားလှီးခြင်းကို ပေးကြ၏။
23മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാന്‍ ശബ്ബത്തിലും മനുഷ്യന്‍ പരിച്ഛേദന ഏലക്കുന്നു എങ്കില്‍ ഞാന്‍ ശബ്ബത്തില്‍ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാല്‍ എന്നോടു ഈര്‍ഷ്യപ്പെടുന്നുവോ?
23မောရှေ၏တရားမပျက်စေခြင်းငှါ လူသည်ဥပုသ်နေ့၌ အရေဖျားလှီးခြင်းကိုခံရလျှင်၊ ငါသည် ဥပုသ် နေ့၌ လူတကိုယ်လုံးကို ကျန်းမာစေသောကြောင့်၊ သင်တို့သည် ငါ့ကိုအမျက်ထွက်ရာသလော။
24കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിന്‍ .
24မျက်နှာကို သာကြည်၍မစီရင်ကြနှင့်။ တရားသဖြင့် စီရင်ကြလော့ဟု မိန့်တော်မူ၏။
25യെരൂശലേമ്യരില്‍ ചിലര്‍അവര്‍ കൊല്ലുവാന്‍ അന്വേഷിക്കുന്നവന്‍ ഇവന്‍ അല്ലയോ?
25ထိုအခါ ယေရုရှလင်မြို့သားအချို့ကလည်း၊ ဤသူကိုသတ်အံ့သောငှါ ရှာကြသည်မဟုတ်လော။
26അവന്‍ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവര്‍ അവനോടു ഒന്നും പറയുന്നില്ല; ഇവന്‍ ക്രിസ്തു ആകുന്നു എന്നു പ്രമാണികള്‍ യഥാര്‍ത്ഥമായി ഗ്രഹിച്ചുവോ?
26ကြည့်ပါ။ သူသည်ထင်ရှားစွာဟောပြော၍ အဘယ်မြစ်တားခြင်းကိုမျှ မပြုကြပါတကား၊ ဤသူသည် ခရစ်တော်ဖြစ်ကြောင်းကို မင်းများတို့သည် အမှန်သိကြသလော။
27എങ്കിലും ഇവന്‍ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവന്‍ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.
27သို့သော်လည်း ဤသူသည် အဘယ်ကဖြစ်သည်ကိုငါတို့သိကြ၏။ ခရစ်တော်သည် ကြွလာတော်မူ သောအခါ အဘယ်ကဖြစ်တော်မူသည်ကို အဘယ်သူမျှမသိရဟု ဆိုကြ၏။
28ആകയാല്‍ യേശു ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍നിങ്ങള്‍ എന്നെ അറിയുന്നു; ഞാന്‍ എവിടെനിന്നെന്നും അറിയുന്നു. ഞാന്‍ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനെ നിങ്ങള്‍ അറിയുന്നില്ല.
28ယေရှုကလည်း၊ သင်တို့သည်ငါ့ကိုသိကြ၏။ ငါအဘယ်က ဖြစ်သည်ကိုလည်း သိကြ၏။ သို့သော်လည်း ငါသည် ကိုယ်အလိုအလျောက်လာသည်မဟုတ်။ ငါ့ကို စေလွှတ်တော်မူသောသူသည် သစ္စာနှင့်ပြည့်စုံတော်မူ ၏။ ထိုသူကို သင်တို့မသိကြ။
29ഞാന്‍ അവന്റെ അടുക്കല്‍ നിന്നു വന്നതുകൊണ്ടും അവന്‍ എന്നെ അയച്ചതുകൊണ്ടും ഞാന്‍ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു.
29ငါမူကားသိ၏။ အကြောင်းမူကား၊ ထိုသူ၏ အထံတော်မှ ငါလာ၏။ သူသည်လည်း ငါ့ကိုစေလွှတ် တော်မူ၏ဟု ဗိမာန်တော်၌ ဆုံးမဩဝါဒပေးတော်မူစဉ်တွင် ကြွေးကြော်၍မိန့်တော်မူလျှင်၊
30ആകയാല്‍ അവര്‍ അവനെ പിടിപ്പാന്‍ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാല്‍ ആരും അവന്റെ മേല്‍ കൈ വെച്ചില്ല.
30ကိုယ်တော်ကို ဘမ်းဆီးခြင်းအခွင့်ကိုရှာကြ၏။ သို့သော်လည်း ကိုယ်တော်၏အချိန်မစေ့ မရောက်သေး သောကြောင့် အဘယ်သူမျှ မဘမ်းဆီးကြ။
31പുരുഷാരത്തില്‍ പലരുംക്രിസ്തു വരുമ്പോള്‍ ഇവന്‍ ചെയ്തതില്‍ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനില്‍ വിശ്വസിച്ചു.
31လူအစုအဝေးထဲ၌ ပါသောလူများတို့သည် ယုံကြည်သည်ဖြစ်၍၊ ခရစ်တော်သည် ကြွလာတော်မူ သောအခါ၊ ဤသူပြသော နိမိတ်လက္ခဏာထက်သာ၍ များသောနိမိတ်လက္ခဏာတို့ကို ပြတော်မူမည်လောဟု ဆိုကြ၏။
32പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാര്‍ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.
32ထိုသို့လူများ အုတ်အုတ်သဲသဲဖြစ်ကြသည်ကို ဖာရိရှဲတို့သည်ကြားလျှင်၊ ယဇ်ပုရောဟိတ်အကြီးတို့ နှင့်တိုင်ပင်ပြီးမှ ကိုယ်တော်ကို ဘမ်းဆီးစေခြင်းငှါ မင်းလုလင်တို့ကို စေလွှတ်ကြ၏။
33യേശുവോഞാന്‍ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കല്‍ പോകുന്നു.
33ယေရှုကလည်း၊ ငါသည် သင်တို့နှင်အတူ ခဏသာနေပြီးလျှင်၊ ငါ့ကိုစေလွှတ်တော်မူသော သူထံသို့ သွားရမည်။ သင်တို့သည် ငါ့ကိုရှာကြလိမ့်မည်။
34നിങ്ങള്‍ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു പറഞ്ഞു.
34ရှာသော်လည်းမတွေ့ရကြ။ ငါရှိရာအရပ်သို့ သင်တို့မရောက်နိုင်ကြဟု မိန့်တော်မူလျှင်၊
35അതു കേട്ടിട്ടു യെഹൂദന്മാര്‍നാം കണ്ടെത്താതവണ്ണം ഇവന്‍ എവിടേക്കു പോകുവാന്‍ ഭാവിക്കുന്നു? യവനന്മാരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുംന്നവരുടെ അടുക്കല്‍ പോയി യവനരെ ഉപദേശിപ്പാന്‍ ഭാവമോ? നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
35ယုဒလူတို့က၊ ငါတို့ကိုမတွေ့စေခြင်းငှာ သူသည် အဘယ်အရပ်သို့သွားလိမ့်မည်နည်း။ ဟေလသလူ တို့တွင်အရပ်ရပ်သို့ ကွဲပြားလျက်နေသော သူတို့ရှိရာသို့သွား၍ ဟေလသလူတို့အား တရားဟောလိမ့်မည် လော။
36ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളില്‍ യേശുനിന്നുകൊണ്ടു ദാഹിക്കുന്നവന്‍ എല്ലാം എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ.
36သင်တို့သည် ငါ့ကို ရှာကြလိမ့်မည်။ ရှာသော်လည်း မတွေ့ရကြ။ ငါရှိရာအရပ်သို့ သင်တို့မရောက် နိုင်ကြဟူသောစကားသည် အဘယ်သို့ဆိုလိုသနည်းဟု အချင်းချင်းဆိုကြ၏။
37എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള്‍ ഒഴുകും എന്നു വിളിച്ചു പറഞ്ഞു.
37ထိုပွဲကိုခံ၍ နောက်ဆုံးဖြစ်သောနေ့မြတ်၌ ယေရှုသည်ရပ်၍ ကြွေးကြော်တော်မူသည်ကား၊ ရေငတ် သောသူရှိလျှင် ငါ့ထံသို့လာ၍ သောက်လော့။
38അവന്‍ ഇതു തന്നില്‍ വിശ്വസിക്കുന്നവര്‍ക്കും ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍ ആത്മാവു വന്നിട്ടില്ലായിരുന്നു.
38ငါ့ကိုယုံကြည်သောသူသည် ကျမ်းစာလာသည်အတိုင်း အသက်ရေတွက်ရာ စမ်းရေတွင်းဖြစ်လိမ့်မည် ဟု မိန့်တော်မူ၏။
39പുരുഷാരത്തില്‍ പലരും ആ വാക്കു കേട്ടിട്ടുഇവന്‍ സാക്ഷാല്‍ ആ പ്രവാചകന്‍ ആകുന്നു എന്നു പറഞ്ഞു.
39ထိုသို့မိန့်တော်မူသော်၊ ယုံကြည်သောသူတို့သည် ခံရလတံ့သောဝိညာဉ်တော်ကို ရည်မှတ်၍ မိန့် တော်မူ၏။ ယေရှုသည် ဘုန်းပွင့်တော်မမူသေးသောကြောင့် သန့်ရှင်းသောဝိညာဉ်တော်ကို ပေးတော်မမူသေး။
40വേറെ ചിലര്‍ഇവന്‍ ക്രിസ്തു തന്നേ എന്നും മറ്റു ചിലര്‍ഗലീലയില്‍ നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയില്‍ നിന്നും ദാവീദ് പാര്‍ത്ത ഗ്രാമമായ ബേത്ത്ളേഹെമില്‍നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.
40စကားတော်ကို ကြားသောလူအများတို့က၊ ဤသူသည်လာလတံ့သော ပရောဖက်အမှန်ဖြစ်သည်ဟု ဆိုကြ၏။
41അങ്ങനെ പുരുഷാരത്തില്‍ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.
41အချို့ကလည်း၊ ဤသူသည်ခရစ်တော်ဖြစ်သည်ဟု ဆိုကြ၏။ အချို့ကလည်း၊ ခရစ်တော်သည် ဂါလိလဲ ပြည်သားဖြစ်ရသလော။
42അവരില്‍ ചിലര്‍ അവനെ പിടിപ്പാന്‍ ഭാവിച്ചു എങ്കിലും ആരും അവന്റെ മേല്‍ കൈവെച്ചില്ല.
42ခရစ်တော်သည် ဒါဝိဒ်အမျိုး၊ဒါဝိဒ်နေရာဌာန၊ ဗက်လင်ရွာသားဖြစ်ရမည်ဟု ကျမ်းစာလာသည် မဟုတ် လောဟု ဆိုကြ၏။
43ചേവകര്‍ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കല്‍ മടങ്ങിവന്നപ്പോള്‍ അവര്‍ അവരോടുനിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു
43ထိုသို့လူများတို့သည် ကွဲပြားကြသည်ဖြစ်၍၊ အချို့တို့သည် ကိုယ်တော်ကိုဘမ်းဆီးခြင်းငှါ အလို ရှိကြ၏။
44ഈ മനുഷ്യന്‍ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകര്‍ ഉത്തരം പറഞ്ഞു.
44သို့သော်လည်း အဘယ်သူမျှမဘမ်းမဆီးကြ။
45പരീശന്മാര്‍ അവരോടുനിങ്ങളും തെറ്റിപ്പോയോ?
45ထိုအခါ မင်းလုလင်တို့သည် ယဇ်ပုရောဟိတ်အကြီး၊ ဖာရိရှဲထံသို့ပြန်၍၊ ထိုမင်းတို့က၊ အဘယ်ကြောင့် သူ့ကိုမဆောင်ခဲ့ကြသနည်းဟု မေးမြန်းလျှင်၊
46പ്രമാണികളില്‍ ആകട്ടെ പരീശന്മാരില്‍ ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ?
46မင်းလုလင်တို့က၊ ထိုသူဟောပြောသကဲ့သို့ အဘယ်သူမျှမဟောစဖူးပါဟု လျှောက်ကြ၏။
47ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.
47ဖာရိရှဲတို့ကလည်း၊ သင်တို့ကိုပင် လှည့်ဖြားပြီလော။
48അവരില്‍ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കല്‍ വന്നിരുന്ന നിക്കൊദേമൊസ് അവരോടു
48မင်းများ၊ ဖာရိရှဲများတို့တွင် သူ့ကိုယုံကြည်သောသူတစုံတယောက်မျှရှိသလော။
49ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവന്‍ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായ പ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
49တရားကိုမသိသော ဤလူများတို့သည် ကျိန်ခြင်းကို ခံရသောသူဖြစ်သည်ဟုဆိုကြ၏။
50അവര്‍ അവനോടുനീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയില്‍ നിന്നു പ്രവാചകന്‍ എഴുന്നേലക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
50အထက်ကညဉ့်အခါ၌ အထံတော်သို့လာသော သူတည်းဟူသော ထိုမင်းများအဝင်ဖြစ်သော နိကောဒင် ကလည်း၊
51അങ്ങനെ ഔരോരുത്തന്‍ താന്താന്റെ വീട്ടില്‍ പോയി.
51ငါတို့တရားသည် လူကိုမစစ်၊ သူ့အမှုကို မသိမှီကပင် ရှေ့မဆွက ဆုံးဖြတ်တတ်သလောဟုဆိုလျှင်၊
52သူတို့က၊ သင်သည်လည်း ဂါလိလဲပြည်သားဖြစ်သလော။ စစ်ဦးလော့၊ ဂါလိလဲပြည်၌ အဘယ် ပရောဖက်မျှမပေါ်ထွန်းသည်ကိုမှတ်လော့ဟု ဆိုကြပြီးမှ၊
53ထိုသူအပေါင်းတို့သည် မိမိတို့အိမ်သို့သွားကြ၏။