1അനന്തരം ഹാസോര്‍രാജാവായ യാബീന്‍ ഇതു കേട്ടപ്പോള്‍ അവന്‍ മാദോന്‍ രാജാവായ യോബാബ്, ശിമ്രോന്‍ രാജാവു, അക്കശാഫ്രാജാവു എന്നിവരുടെ അടുക്കലും
1ထိုသိတင်းကို ဟာဇော်မင်းကြီးယာဘိန်သည် ကြားသောအခါ၊ မာဒုန်မင်းကြီးယောဗပ်၊ ရှိမြုန်မင်းကြီး အာခရှပ်မင်းကြီးတို့ထံသို့၎င်း၊
2വടക്കു മലന്‍ പ്രദേശത്തും കിന്നെരോത്തിന്നു തെക്കു സമഭൂമിയിലും താഴ്വീതിയിലും പടിഞ്ഞാറു ദോര്‍മേടുകളിലും ഉള്ള രാജാക്കന്മാരുടെ അടുക്കലും
2တောင်ရိုး မြောက်ဘက်အရပ်၊ ဂင်္နေသရက်မြို့ တောင်ဘက်လွင်ပြင်အရပ်၊ ချိုင့်ထဲအရပ်၊ အနောက်မျက် နှာ ဒေါရပြည်နယ်၌ရှိသော မင်းကြီးများထံသို့၎င်း၊
3കിഴക്കും പടിഞ്ഞാറുമുള്ള കനാന്യര്‍, പര്‍വ്വതങ്ങളിലെ അമോര്‍യ്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, മിസ്പെദേശത്തു ഹെര്‍മ്മോന്റെ അടിവാരത്തുള്ള ഹിവ്യര്‍ എന്നിവരുടെ അടുക്കലും ആളയച്ചു.
3အရှေ့အနောက်၌နေသော ခါနနိလူ၊ တောင် ပေါ်မှာနေသော အာမောရိလူ၊ ဟိတ္တိလူ၊ ဖေရဇိလူ၊ ယေဗု သိလူ၊ မိဇပါပြည်၊ ဟေရမုန်တောင်ခြေရင်း၌နေသော ဟိဝိလူတို့ရှိရာသို့၎င်း စေလွှတ်၍၊
4അവര്‍ പെരുപ്പത്തില്‍ കടല്‍ക്കരയിലെ മണല്‍പോലെ അനവധി ജനവും എത്രയും വളരെ കുതിരകളും രഥങ്ങളുംകൂടിയ സൈന്യങ്ങളുമായി പുറപ്പെട്ടു.
4ထိုမင်းကြီးများတို့သည် အရေအတွက်အားဖြင့် သမုဒ္ဒရာသဲလုံးနှင့်အမျှ အလွန်များစွာသော ဗိုလ်ပါ အပေါင်း၊ မြင်းများ၊ ရထားများအပေါင်းတို့နှင့်တကွ ထွက် လာကြ၏။
5ആ രാജാക്കന്മാര്‍ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ മേരോംതടാകത്തിന്നരികെ വന്നു ഒരുമിച്ചു പാളയമിറങ്ങി.
5ထိုမင်းကြီးအပေါင်းတို့သည် စည်းဝေးလျက်၊ ဣသရေလအမျိုးကို တိုက်ခြင်းငှါ ချီလာ၍၊ မေရုံအိုင်နား မှာ တစုတည်း တပ်ချလျက်နေကြ၏။
6അപ്പോള്‍ യഹോവ യോശുവയോടുഅവരെ പേടിക്കേണ്ടാ; ഞാന്‍ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പില്‍ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളയേണം.
6ထာဝရဘုရားကလည်း၊ သူတို့ကို မကြောက်နှင့်။ ငါသည် နက်ဖြန်နေ့ ယခုအချိန်၌ ဣသရေလအမျိုးရှေ့ မှာ၊ ထိုသူအပေါင်းတို့ကို အသေအပ်မည်။ မြင်းတို့၏ ခြေကြောကို ဖြတ်ရမည်။ ရထားတို့ကို မီးရှို့ရမည်ဟု ယောရှုအား မိန့်တော်မူ၏။
7അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിന്നരികെ പെട്ടെന്നു അവരുടെ നേരെ വന്നു അവരെ ആക്രമിച്ചു.
7ယောရှုသည်လည်း၊ မိမိစစ်သူရဲအပေါင်းတို့နှင့် တကွ မေရုံအိုင်နားသို့ အမှတ်တမဲ့ စစ်ချီ၍ တိုက်လေ၏။
8യഹോവ അവരെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; മഹാനഗരമായ സീദോന്‍ വരെയും, മിസ്രെഫോത്ത് മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്വീതിവരെയും അവരെ ഔടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
8ထာဝရဘုရားသည် သူတို့ကို ဣသရေလ အမျိုး သားတို့လက်၌ အပ်တော်မူသဖြင့်၊ သူတို့ကို လုပ်ကြံ၍ ဇိဒုန်ရဗ္ဗာမြို့၊ မိသရဖေါသမိမ်မြို့ အရှေ့မျက်နှာ မိဇပါ ချိုင့်တိုင်အောင် လိုက်၍ တယောက်ကိုမျှ မကျန်ကြွင်းစေ ခြင်းငှါ လုပ်ကြံကြ၏။
9യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തുഅവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളഞ്ഞു.
9ထာဝရဘုရား မှာထားတော်မူသည်အတိုင်း၊ ယောရှုသည် မြင်းတို့၏ ခြေကြောကို ဖြတ်၍ ရထားတို့ကို မီးရှို့လေ၏။
10യോശുവ ആ സമയം തിരിഞ്ഞു ഹാസോര്‍ പിടിച്ചു അതിലെ രാജാവിനെ വാള്‍കൊണ്ടു കൊന്നു; ഹാസോര്‍ മുമ്പെ ആ രാജ്യങ്ങള്‍ക്കു ഒക്കെയും മൂലസ്ഥാനമായിരുന്നു.
10ထိုအခါ ယောရှုသည် ပြန်၍ ဟာဇော်မြို့ကို တိုက်ယူသဖြင့်၊ မင်းကြီးကို ထားနှင့်ကွပ်မျက်လေ၏။ ရှေးကာလ၌ ဟာဇော်မြို့သည် ထိုပြည်များတို့ကို အုပ်စိုးရ သတည်း။
11അവര്‍ അതിലെ സകലമനുഷ്യരെയും വാളിന്റെ വായ്ത്തലയാല്‍ വെട്ടി നിര്‍മ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവന്‍ ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു.
11ထိုမြို့သူမြို့သားအပေါင်းတို့ကို ထားနှင့်ကွပ် မျက်သဖြင့် တယောက်ကိုမျှ အသက်ရှင်စေခြင်းငှါမထား။ ရှင်းရှင်းဖျက်ဆီး၍ မြို့ကိုလည်း မီးရှို့လေ၏။
12ആ രാജാക്കന്മാരുടെ എല്ലാപട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ വെട്ടി നിര്‍മ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.
12ထာဝရဘုရား၏ကျွန် မောရှေမှာထားသည် အတိုင်း၊ ထိုမင်းကြီးများအစိုးရသော မြို့ရှိသမျှတို့နှင့် မင်းကြီးအပေါင်းတို့ကို ယောရှုတိုက်ယူ၍ ထားနှင့်လုပ်ကြံ သဖြင့် ရှင်းရှင်းဖျက်ဆီးလေ၏။
13എന്നാല്‍ കുന്നുകളിലെ പട്ടണങ്ങള്‍ ഒന്നും യിസ്രായേല്‍ ചുട്ടുകളഞ്ഞില്ല; ഹാസോര്‍ മാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളു.
13သို့ရာတွင်၊ ဟာဇော်မြို့မှတပါး၊ တောင်ပေါ်၌ တည်သောမြို့တို့ကို ဣသရေလလူတို့သည် မီးမရှို့ကြ။ ဟာဇော်မြို့ တမြို့ကိုသာ ယောရှုမီးရှို့သတည်း။
14ഈ പട്ടണങ്ങളിലെ കൊള്ള ഒക്കെയും കന്നുകാലികളെയും യിസ്രായേല്‍മക്കള്‍ തങ്ങള്‍ക്കുതന്നേ എടുത്തു; എങ്കിലും മനുഷ്യരെ ഒക്കെയും അവര്‍ വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.
14ထိုမြို့များ၌ လက်ရဥစ္စာနှင့် တိရစ္ဆာန်ရှိသမျှတို့ ကို ဣသရေလလူတို့သည် ကိုယ်အဘို့ သိမ်းယူကြ၏။ လူတို့ကို မဖျက်ဆီးမှီတိုင်အောင် ရှိသမျှတို့ကို ထားနှင့် လုပ်ကြံကြ၏။ တယောက်ကိုမျှ အရှင်မကျန်ကြွင်းစေကြ။
15യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചു; യോശുവ അങ്ങനെ തന്നേ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതില്‍ ഒന്നും അവന്‍ ചെയ്യാതെ വിട്ടില്ല.
15ထာဝရဘုရားသည် မိမိကျွန်မောရှေကို မှာထား တော်မူသည်အတိုင်း၊ မောရှေသည် ယောရှုကို ဆင့်ဆို၏။ ယောရှုလည်း ထိုသို့ ပြုလေ၏။ ထာဝရဘုရားသည် မောရှေကို မှာထားတော်မူသမျှသောအမှု တစုံတခုကို လှပ်၍မထား။
16ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേന്‍ ദേശം ഒക്കെയും താഴ്വീതിയും അരാബയും യിസ്രായേല്‍മലനാടും അതിന്റെ താഴ്വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോന്‍ താഴ്വരയിലെ ബാല്‍-ഗാദ്വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.
16ထိုသို့ စိရလမ်းတွင်ရှိသော ဟာလက်တောင်မှ စ၍ ဟေရမုန်တောင်ခြေရင်း၊
17അവിടങ്ങളിലെ സകലരാജാക്കന്മാരെയും അവന്‍ പിടിച്ചു വെട്ടിക്കൊന്നു.
17လေဗနုန်ချိုင့်၌ရှိသော ဗာလဂဒ်မြို့တိုင်အောင်၊ တောင်ပေါ်အရပ်၊ တောင်မျက်နှာအရပ်၊ ဂေါရှင်ပြည်၊ ချိုင့်များ၊ လွင်ပြင်များ၊ ဣသရေလတောင်၊ ဣသရေလ ချိုင့်နှင့်တကွ ထိုပြည်အလုံးစုံကို ယောရှုသည် သိမ်းယူ၍၊ မင်းကြီးအပေါင်းတို့ကို အောင်သဖြင့် လုပ်ကြံကွပ်မျက် လေ၏။
18ആ രാജാക്കന്മാരോടു ഒക്കെയും യോശുവ ഏറിയ കാലം യുദ്ധംചെയ്തിരുന്നു.
18ထိုမင်းကြီးအပေါင်းတို့ကို ကာလကြာမြင့်စွာ စစ် တိုက်ရ၏။
19ഗിബയോന്‍ നിവാസികളായ ഹിവ്യര്‍ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേല്‍മക്കളോടു സഖ്യതചെയ്തില്ല; ശേഷമൊക്കെയും അവര്‍ യുദ്ധത്തില്‍ പിടിച്ചടക്കി.
19ဟိဝိလူ၊ ဂိဗောင်မြို့သားမှတပါး ဣသရေလ အမျိုးသားတို့နှင့် မိဿဟာယဖွဲ့သော မြို့တမြို့မျှမရှိ။ အခြားသော မြို့ရှိသမျှတို့ကို တိုက်၍ အနိုင်သိမ်းယူရကြ ၏။
20യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിര്‍മ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‍വാന്‍ തക്കവണ്ണം അവര്‍ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു.
20အကြောင်းမူကား၊ ထာဝရဘုရားသည် မောရှေ ကို မှာထားတော်မူသည်အတိုင်း၊ ထိုလူမျိုးတို့ကို ကျေးဇူး မပြု အကုန်အစင် သုတ်သင်ပယ်ရှင်းစေမည် အကြောင်း၊ သူတို့သည် ဣသရေလအမျိုးသားတို့ကို ဆီး၍ တိုက်ဝံ့ သည်တိုင်အောင် သူတို့စိတ်နှလုံး ခိုင်မာစေခြင်းငှါ ထာဝရ ဘုရားအလိုရှိတော်မူသတည်း။
21അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോന്‍ , ദെബീര്‍, അനാബ്, യെഹൂദാ മലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളില്‍നിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിര്‍മ്മൂലമാക്കി.
21ထိုကာလအခါ ယောရှုသည် ချီသွား၍၊ အာနက လူတို့ကို တောင်ပေါ်အရပ် ဟေဗြုန်မြို့၊ ဒေဗိရမြို့၊ အာ နပ်မြို့၊ ယုဒတောင်၊ ဣသရေလတောင် ရှိသမျှတို့မှ ပယ် ရှား၍၊ သူတို့မြို့များနှင့်တကွ ရှင်းရှင်းဖျက်ဆီးလေ၏။
22ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേല്‍മക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല.
22ဂါဇမြို့၊ ဂါသမြို့၊ အာဇုတ်မြို့မှတပါး၊ ဣသ ရေလတိုင်းနိုင်ငံတွင် ကျန်ကြွင်းသော အာနကလူတ ယောက်မျှမရှိ။
23യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
23ထာဝရဘုရားသည် မောရှေကို မိန့်တော်မူသမျှ အတိုင်း၊ ယောရှုသည် ထိုပြည်တရှောက်လုံးကို သိမ်းယူ၍ ဣသရေလအမျိုးအနွယ် အသီးသီးတို့အား အမွေပေး သဖြင့်၊ တပြည်လုံးစစ်ငြိမ်းလေ၏။