1യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോള്‍ യഹോവ അവനോടു അരുളിച്ചെയ്തതുനീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.
1ယောရှုသည် အို၍ အသက်ကြီးရင့်သောအခါ၊ ထာဝရဘုရားက၊ သင်သည် အို၍ အသက်ကြီးရင့်ပြီ။ သိမ်းယူရမည့်မြေလည်း အများကျန်သေး၏။
2ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാല്‍മിസ്രയീമിന്റെ കിഴക്കുള്ള സീഹോര്‍മുതല്‍ വടക്കോട്ടു കനാന്യര്‍ക്കുംള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിര്‍വരെയുള്ള ഫെലിസ്ത്യദേശങ്ങള്‍ ഒക്കെയും ഗെശൂര്‍യ്യരും;
2ကျန်သောမြေဟူမူကား၊ ဖိလိတ္တိပြည်မှစ၍ ဂေရှုရိပြည်တရှောက်လုံး၊
3ഗസ്സാത്യന്‍ , അസ്തോദ്യന്‍ , അസ്കലോന്യന്‍ , ഗിത്ത്യന്‍ , എക്രോന്യന്‍ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
3အဲဂုတ္တုပြည်အရှေ့၊ ရှိဟောရမြစ်မှစ၍ မြောက် မျက်နှာ၌ ဧကြုန်မြို့နယ်တိုင်အောင်၊ ခါနနိလူနေသော ပြည်၊ ဖိလိတ္တိမင်းငါးပါးတည်းဟူသော ဂါဇသိလူ၊ အာဇော တိလူ၊ ဧရှကလောနိလူ၊ ဂိတ္တိလူ၊ ဧကြောနိလူနှင့်တကွ၊ အာဝိလူနေသောပြည်၊
4തെക്കുള്ള അവ്യരും അഫേക്വരെയും അമോര്‍യ്യരുടെ അതിര്‍വരെയുമുള്ള കനാന്യരുടെ ദേശം ഒക്കെയും
4တောင်မျက်နှာမှစ၍ အာမောရိပြည် အာဖက် မြို့တိုင်အောင်၊ ခါနနိပြည်တရှောက်လုံးနှင့် ဇိဒုန်ပြည် အနားမှာရှိသော မာရာပြည်၊
5സീദോന്യര്‍ക്കുംള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്റെ അടിവരാത്തിലെ ബാല്‍-ഗാദ് മുതല്‍ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോന്‍ ഒക്കെയും;
5နေထွက်ရာဘက်၊ ဟေရမုန်တောင်ခြေရင်း၌ ဗာလဂဒ်မြို့မှစ၍ ဟာမတ်ပြည်အဝင်တိုင်အောင် ဂေဗလပြည်၊ လေဗနုန်ပြည် တရှောက်လုံးကျန်သတည်း။
6ലെബാനോന്‍ മുതല്‍ മിസ്രെഫോത്ത് മയീംവരെയുള്ള പര്‍വ്വതവാസികള്‍ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാന്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളയും; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാല്‍ മതി.
6လေဗနုန်တောင်မှစ၍ မိသရဖေါသမိမ်မြို့တိုင် အောင်၊ တောင်ပေါ်၌နေသောသူနှင့် ဇိဒေါနိလူအပေါင်း တို့ကို ဣသရေလအမျိုးသားရှေ့မှ ငါနှင်ထုတ်မည်။ သို့ဖြစ်၍ ငါမှာထားသည်အတိုင်း စာရေးတံပြုလျက် ထိုမြေကို ဣသရေလလူတို့အား အမွေဝေဖန်လော့။
7ആകയാല്‍ ഈ ദേശം ഒമ്പതു ഗോത്രങ്ങള്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി വിഭാഗിക്ക.
7ယခုမှာ ဤပြည်ကို ဣသရေလအမျိုးကိုးမျိုးနှင့် မနာရှေအမျိုးတဝက်တို့အား အမွေဝေဖန်လော့။
8അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവര്‍ക്കും യോര്‍ദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.
8ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုးတဝက်တို့ သည် ယော်ဒန်မြစ်အရှေ့ဘက်၊ မောရှေပေးသည်အတိုင်း မိမိတို့အမွေမြေကို ခံကြပြီဟု မိန့်တော်မူ၏။
9അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയുടെ നടുവിലുള്ള പട്ടണംമുതല്‍ ദീബോന്‍ വരെയുള്ള മേദെബാസമഭൂമി മുഴുവനും;
9ထာဝရဘုရား၏ကျွန်မောရှေပေးသော မြေဟူမူ ကား၊ အာနုန်မြစ်နား၌ရှိသော အာရော်မြို့၊ မြစ်အကွေ့၌ ရှိသမျှသောမြို့တို့နှင့်တကွ၊ ဒိဘုန်မြို့တိုင်အောင် မေဒဘ လွင်ပြင်တရှောက်လုံး၊
10അമ്മോന്യരുടെ അതിര്‍വരെ ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യ രാജാവായ സീഹോന്റെ എല്ലാപട്ടണങ്ങളും;
10အမ္မုန်ပြည်စွန်းတိုင်အောင်၊ ဟေရှဘုန်မြို့၌ မင်းပြုသော အာမောရိရှင်ဘုရင်ရှိဟုန် အစိုးရသောမြို့ ရှိသမျှ၊
11ഗിലെയാദും ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും ദേശവും ഹെര്‍മ്മോന്‍ പര്‍വ്വതം ഒക്കെയും സല്‍ക്കാവരെയുള്ള ബാശാന്‍ മുഴുവനും;
11ဂိလဒ်ပြည်၊ ဂေရှုရိလူ၊ မာခါသိလူနေသောပြည်၊ ဟေရမုန်တောင်ရှိသမျှ၊ သာလကပြည်တိုင်အောင် ဗာရှန် ပြည်တရှောက်လုံး၊
12അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരില്‍ ശേഷിച്ചവനുമായ ബാശാനിലെ ഔഗിന്റെ രാജ്യം ഒക്കെയും തന്നേ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.
12အလွန်ကြီးမားသောလူမျိုးထဲက ကျန်ကြွင်း သောသူ၊ အာရှတရုတ်မြို့၊ ဧဒြိမြို့၌ မင်းပြုသော ဗာရှန် ရှင်ဘုရင်ဩဃ၏ နိုင်ငံတရှောက်လုံးပါသတည်း။ ထိုမင်း တို့ကို မောရှေသည် လုပ်ကြံ၍ ပယ်ရှားလေ၏။
13എന്നാല്‍ യിസ്രായേല്‍മക്കള്‍ ഗെശൂര്‍യ്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവര്‍ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയില്‍ പാര്‍ത്തുവരുന്നു.
13သို့ရာတွင် ဣသရေလလူတို့သည် ဂေရှုရိလူ၊ မာခါသိလူတို့ကို မနှင်ထုတ်ကြ။ ထိုလူမျိုးတို့သည် ယနေ့ တိုင်အောင် ဣသရေလအမျိုးသားတို့နှင့် အတူနေကြ၏။
14ലേവിഗോത്രത്തിന്നു അവന്‍ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങള്‍ താന്‍ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.
14လေဝိအမျိုးသား အမွေကိုမပေး။ ဣသရေလ အမျိုး၏ဘုရားသခင် ထာဝရဘုရားအား မီးဖြင့်ပူဇော် သောယဇ်တို့သည် အမိန့်တော်ရှိသည်အတိုင်း သူတို့အမွေ ဖြစ်သတည်း။
15എന്നാല്‍ മോശെ രൂബേന്‍ ഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു.
15မောရှေသည်၊ ရုဗင်အမျိုးသား အဆွေအမျိုး အသီးသီးတို့အား အမွေပေးသောပြည်များ ဟူမူကား၊
16അവരുടെ ദേശം അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതല്‍ മേദബയോടു ചേര്‍ന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
16အာနုန်မြစ်နား၌ရှိသော အာရော်မြို့၊ မြစ်အ ကွေ့၌ ရှိသမျှသောမြို့တို့နှင့်တကွ၊ မေဒဘလွင်ပြင် တရှောက်လုံး၊
17അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാല്‍-മേയോനും
17ဟေရှဘုန်မြို့နှင့်တကွ လွင်ပြင်၌ ရှိသမျှသော မြို့၊ ဒိဘုန်မြို့၊ ဗာမုတ်ဗာလမြို့၊ ဗက်ဗာလမောင်မြို့၊
18യഹ്സയും കെദേമോത്തും മേഫാത്തും കിര്‍യ്യത്തയീമും
18ယဟာဇမြို့၊ ကေဒမုတ်မြို့၊ မေဖတ်မြို့၊
19സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
19ကိရယသိမ်မြို့၊ စိဗမာမြို့၊ ချိုင့်တွင်တောင်ပေါ် မှာရှိသော ဇာရက်ရှာဟာမြို့၊
20ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും
20ဗက်ပေဂုရမြို့၊ အာဇုတ်ပိသကာမြို့၊ ဗက်ယေရှိ မုတ်မြို့၊
21സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാര്‍ത്തിരുന്ന ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ മിദ്യാന്യ പ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
21လွင်ပြင်၌ရှိသမျှသော မြို့တို့နှင့်တကွ၊ ဟေရှဘုန် မြို့၌မင်းပြုရသော အာမောရိရှင်ဘုရင် ရှိဟုန်၏နိုင်ငံ တရှောက်လုံးကို ပေးသတည်း။ ထိုရှင်ဘုရင်ကို၎င်း၊ ထိုရှင်ဘုရင်ချီးမြှောက်၍ သူ့ပြည်၌နေသော မိဒျန်မင်းကြီး ငါးပါး၊ ဧဝိ၊ ရေကင်၊ ဇုရ၊ ဟုရ၊ ရေဘတို့ကို၎င်း၊ မောရှေ သည် လုပ်ကြံလေ၏။
22യിസ്രായേല്‍മക്കള്‍ കൊന്നവരുടെ കൂട്ടത്തില്‍ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാള്‍കൊണ്ടു കൊന്നു.
22ပရောဖက်လုပ်သော ဗောရသား ဗာလမ်ကို လည်း၊ အသေခံရသောသူတို့နှင့်ရော၍ ဣသရေလလူတို့ သည် ထားနှင့်ကွပ်မျက်ကြ၏။
23രൂബേന്യരുടെ അതിര്‍ യോര്‍ദ്ദാന്‍ ആയിരുന്നു; ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെ രൂബേന്യര്‍ക്കും കുടുംബംകുടുംബമായി കിട്ടിയ അവകാശം.
23ရုဗင်အမျိုးသား နေရာအပိုင်းအခြားကား၊ ယော်ဒန်မြစ်နှင့် မြစ်ကမ်းပါးတည်း။ ဤရွေ့ကား၊ ရုဗင် အမျိုးသား အဆွေအမျိုးအလိုက် အမွေခံရသော မြို့ရွာ များပေတည်း။
24പിന്നെ മോശെ ഗാദ് ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യര്‍ക്കും തന്നേ, അവകാശം കൊടുത്തു.
24မောရှေသည် ဂဒ်အမျိုးသား အဆွေအမျိုးအသီး အသီးတို့အား အမွေပေးသော ပြည်များဟူမူကား၊
25അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ നേരെയുള്ള അരോവേര്‍വരെ അമ്മോന്യരുടെ പാതിദേശവും;
25ယာဇာမြို့မှစ၍ ဂိလဒ်မြို့ရှိသမျှတို့နှင့်တကွ၊ ရဗ္ဗာမြို့ရှေ့၌ရှိသော အာရော်မြို့တိုင်အောင် အမ္မုန်ပြည် တဝက်၊
26ഹെശ്ബോന്‍ മുതല്‍ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതല്‍ ദെബീരിന്റെ അതിര്‍വരെയും;
26ဟေရှဘုန်မြို့မှစ၍ ရာမတ်မိဇပါမြို့၊ ဗေတော နိမ်မြို့တိုင်အောင်၎င်း၊ မဟာနိမ်မြို့မှစ၍ ဒေဗိရမြို့နယ် တိုင်အောင်၎င်း ပါသောပြည်၊
27താഴ്വരയില്‍ ഹെശ്ബോന്‍ രാജാവായ സീഹോന്റെ രാജ്യത്തില്‍ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നിവയും തന്നേ; യോര്‍ദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോര്‍ദ്ദാന്‍ അതിന്നു അതിരായിരുന്നു.
27ချိုင့်၌လည်း၊ ဗေသာရံမြို့၊ ဗက်နိမရမြို့၊ သုကုတ် မြို့၊ ဇာဖုန်မြို့အစရှိသော ယော်ဒန်မြစ်အရှေ့ဘက် ယော် ဒန်မြစ်အပိုင်းအခြား၊ ဂင်္နေသရက်အိုင်နားတိုင်အောင်၊ ဟေရှဘုန်ရှင်ဘုရင်ရှိဟုန် ပိုင်သော နိုင်ငံကျန်ကြွင်းသမျှ ကို ပေးသတည်း။
28ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെ കുടുംബംകുടുംബമായി ഗാദ്യര്‍ക്കും കിട്ടിയ അവകാശം.
28ဤရွေ့ကား၊ ဂဒ်အမျိုးသား အဆွေအမျိုးအ လိုက် အမွေခံရသော မြို့ရွာများပေတည်း။
29പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന്നു അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിന്നുള്ള അവകാശം ഇതു
29မောရှေသည် မနာရှေအမျိုးတဝက်အား အမွေ ပေး၍၊ မနာရှေအမျိုးသားတဝက်သည် အဆွေအမျိုး အလိုက် အမွေခံရသော ပြည်များဟူမူကား၊
30അവരുടെ ദേശം മഹനയീംമുതല്‍ ബാശാന്‍ മുഴുവനും ബാശാന്‍ രാജാവായ ഔഗിന്റെ രാജ്യമൊക്കെയും ബാശാനില്‍ യായീരിന്റെ ഊരുകള്‍ എല്ലാംകൂടി അറുപതു പട്ടണങ്ങളും
30မဟာနိမ်မြို့မှစ၍ ဗာရှန်ပြည်တည်းဟူသော ဗာရှန်ရှင်ဘုရင်ဩဃ၏ နိုင်ငံတရှောက်လုံး၊ ဗာရှန်ပြည်၌ ပါသော ယာဣရမြို့ခြောက်ဆယ်ကို အမွေခံရသတည်း။
31പാതിഗിലെയാദും ബാശാനിലെ ഔഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കള്‍ക്കു, മാഖീരിന്റെ മക്കളില്‍ പാതിപ്പേര്‍ക്കും തന്നേ, കുടുംബംകുടുംബമായി കിട്ടി.
31ဂိလဒ်ပြည်တဝက်၊ ဗာရှန်ပြည်၌ ဩဃ၏ နိုင်ငံ အဝင်၊ အာရှတရုတ်မြို့နှင့် ဧဒြိမြို့တို့ကို မနာရှေသား မာခိရ၏ သားမြေးတဝက် အဆွေအမျိုးအလိုက် ပိုင်ရကြ ၏။
32ഇതു മോശെ യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ മോവാബ് സമഭൂമിയില്‍വെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.
32ဤရွေ့ကား၊ မောရှေသည် ယော်ဒန်မြစ်အရှေ့၊ ယေရိခေါမြို့တဘက်၊ မောဘလွင်ပြင်၌ အမွေဝေဖန် သော ပြည်များပေတည်း။
33ലേവിഗോത്രത്തിന്നോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താന്‍ തന്നേ അവരുടെ അവകാശം ആകുന്നു.
33လေဝိအမျိုးအား အမွေကိုမပေး။ ဣသရေလ အမျိုး၏ ဘုရားသခင် ထာဝရဘုရားသည် အမိန့်တော် ရှိသည်အတိုင်း သူတို့အမွေဖြစ်တော်မူသတည်း။