Malayalam

Myanmar

Judges

1

1യോശുവയുടെ മരണശേഷം യിസ്രായേല്‍മക്കള്‍ഞങ്ങളില്‍ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാന്‍ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.
1ယောရှု အနိစ္စရောက်သောနောက်၊ ဣသရေလအမျိုးသားတို့က၊ အကျွန်ုပ်တို့တွင် အဘယ်သူသည် ခါနနိလူတို့ရှိရာသို့ ရှေ့ဦးစွာ ချီသွားရပါမည်နည်းဟု ထာဝရဘုရားအား မေးလျှောက်ကြလျှင်၊
2യെഹൂദാ പുറപ്പെടട്ടെ; ഞാന്‍ ദേശം അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു യഹോവ കല്പിച്ചു.
2ထာဝရဘုရားက၊ ယုဒသည် ချီသွားရမည်။ ထိုပြည်ကို သူ၏လက်၌ ငါအပ်မည်ဟု မိန့်တော်မူ၏။
3യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുഎന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‍വാന്‍ നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോന്‍ അവനോടുകൂടെ പോയി.
3ယုဒသည် မိမိအစ်ကိုရှိမောင်အား၊ ခါနနိလူတို့ကို တိုက်ခြင်းငှါ ငါ့အမွေမြေသို့ ငါနှင့်အတူ လိုက်ပါ။ သင့်အမွေမြေသို့လည်း သင်နှင့်အတူ ငါလိုက်သွားမည်ဟုဆိုသည်အတိုင်း ရှိမောင်သည် လိုက်သွား လေ၏။
4അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കയ്യില്‍ ഏല്പിച്ചു; അവര്‍ ബേസെക്കില്‍വെച്ചു അവരില്‍ പതിനായിരംപോരെ സംഹരിച്ചു.
4ယုဒ ချီသွား၍ ထာဝရဘုရားသည် ခါနနိလူ၊ ဖေရဇိလူတို့ကို အပ်တော်မူသဖြင့်၊ ဗေဇက်မြို့၌ လူတထောင်ကို သတ်လေ၏။
5ബേസെക്കില്‍വെച്ചു അവര്‍ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.
5အဒေါနိဗေဇက်မင်းကို ဗေဇက်မြို့၌ တွေ့၍၊ ခါနနိလူ၊ ဖေရဇိလူတို့ကို သတ်သောအခါ၊
6എന്നാല്‍ അദോനീ-ബേസെക്‍ ഔടിപ്പോയി; അവര്‍ അവനെ പിന്തുടര്‍ന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരല്‍ മുറിച്ചുകളഞ്ഞു.
6အဒေါနိဗေဇက်သည် ပြေးလေ၏။ ယုဒလူတို့သည် လိုက်၍ ဘမ်းမိပြီးလျှင် လက်မ၊ ခြေမတို့ကို ဖြတ်ကြ၏။
7കൈകാലുകളുടെ പെരുവിരല്‍ മുറിച്ചു എഴുപതു രാജാക്കന്മാര്‍ എന്റെ മേശയിന്‍ കീഴില്‍നിന്നു പെറുക്കിത്തിന്നിരുന്നു; ഞാന്‍ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ--ബേസെക്‍ പറഞ്ഞു. അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവന്‍ മരിച്ചു.
7အဒေါနိဗေဇက်ကလည်း၊ လက်မနှင့် ခြေမဖြတ်သော မင်းကြီးခုနစ်ဆယ်တို့သည်၊ အထက်က ငါ့စားပွဲအောက်၌ စားနုပ်စားပေါက်ကို ကောက်၍ စားရကြ၏။ ငါ ပြုဘူးသည်အတိုင်း၊ ဘုရားသခင် သည် ငါ၌ အပြစ်ပေးတော်မူပြီဟု ဆို၏။ထိုမင်းကို ယေရုရှလင်မြို့သို့ ပို့၍ သူသည် ထိုမြို့မှာ သေလေ၏။
8യെഹൂദാമക്കള്‍ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.
8ယုဒအမျိုးသားတို့သည် ယေရုရှလင်မြို့ကို တိုက်ယူ၍ ထားနှင့် လုပ်ကြံပြီးမှ မီးရှို့ကြ၏။
9അതിന്റെ ശേഷം യെഹൂദാമക്കള്‍ മലനാട്ടിലും തെക്കെ ദേശത്തിലും താഴ്വീതിയിലും പാര്‍ത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‍വാന്‍ പോയി.
9ထိုနောက် တောင်ပေါ်၌၎င်း၊ တောင်မျက်နှာ၌၎င်း၊ ချိုင့်ထဲ၌၎င်းနေသော ခါနနိလူတို့ကို အတိုက်သွား ကြ၏။
10യെഹൂദാ ഹെബ്രോനില്‍ പാര്‍ത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്-അബ്ബാ എന്നു പേര്‍. അവര്‍ ശേശായി, അഹിമാന്‍ , തല്‍മായി എന്നവരെ സംഹരിച്ചു.
10တဖန် ယုဒအမျိုးသည်၊ ကိရယသာဘအမည်ဟောင်းရှိသော ဟေဗြုန်မြို့၌နေသော ခါနနိလူတို့ ရှိရာသို့ ချီသွား၍၊ ရှေရှဲ၊ အဟိမန်၊ တာလမဲတို့ကို လုပ်ကြံကြ၏။
11അവിടെ നിന്നു അവര്‍ ദെബീര്‍ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിര്‍യ്യത്ത്--സേഫെര്‍ എന്നു പേര്‍.
11တဖန် ကိရယဿေဖါအမည်ဟောင်းရှိသော ဒေဗိရမြို့သားတို့ရှိရာသို့ ချီပြန်၍၊
12അപ്പോള്‍ കാലേബ്കിര്‍യ്യത്ത്--സേഫെര്‍ ജയിച്ചടക്കുന്നവന്നു ഞാന്‍ എന്റെ മകള്‍ അക്സയെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു.
12ကာလက်က၊ ကိရယဿေဖာမြို့ကို တိုက်ယူလုပ်ကြံသောသူအား၊ ငါသည် သမီးအာခသကို ပေးစားမည်ဟု ဆိုလျှင်၊
13കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നീയേല്‍ അതു പിടിച്ചു; അവന്‍ തന്റെ മകള്‍ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
13ကာလက်ညီကေနတ်၏ သားဩသံယေလသည် ထိုမြို့ကို တိုက်ယူ၍၊ ကာလက်သည် သမီးအာခသကို သူ့အားပေးစားလေ၏။
14അവള്‍ വന്നപ്പോള്‍ തന്റെ അപ്പനോടു ഒരു വയല്‍ ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോള്‍ കാലേബ് അവളോടുനിനക്കു എന്തുവേണം എന്നു ചോദിച്ചു.
14ထိုမိန်းမသည် ခရီးသွားစဉ်အခါ၊ လယ်တကွက်ကို အဘ၌ တောင်းခြင်းငှါ လင်နှင့် တိုင်ပင်ပြီးမှ မြည်းပေါ်က ဆင်းလေ၏။ အဘကာလက်က၊ အဘယ်အလိုရှိသနည်းဟုမေးလျှင်၊
15അവള്‍ അവനോടു ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കന്‍ നാട്ടിലേക്കല്ലോ കൊടുത്തതു; നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകള്‍ കൊടുത്തു.
15သမီးက၊ ကောင်းကြီးပေးစေချင်ပါ၏။ ကိုယ်တော်သည် တောင်မျက်နှာအရပ်ကို ပေးပါပြီ။ စမ်းရေတွင်းတို့ကိုလည်း ပေးတော်မူပါဦးဟု တောင်းသည်အတိုင်း အဘသည် အထက်စမ်းရေတွင်း၊ အောက်စမ်းရေတွင်းတို့ကို ပေးလေ၏။
16മോശെയുടെ അളിയനായ കേന്യന്റെ മക്കള്‍ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തില്‍നിന്നു അരാദിന്നു തെക്കുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവര്‍ ചെന്നു ജനത്തോടുകൂടെ പാര്‍ത്തു.
16မောရှေယောက္ခမ၏သားမြေးဖြစ်သော ကေနိအမျိုးသားတို့သည်၊ ယုဒအမျိုးသားတို့နှင့်အတူ စွန်ပလွံ မြို့မှ အာရဒ်မြို့ တောင်ဘက်၊ ယုဒတောသို့ လိုက်သွား၍ နေရာကျကြ၏။
17പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടു കൂടെ പോയി, അവര്‍ സെഫാത്തില്‍ പാര്‍ത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിര്‍മ്മൂലമാക്കി; ആ പട്ടണത്തിന്നു ഹോര്‍മ്മ എന്നു പേര്‍ ഇട്ടു.
17တဖန် ယုဒသည် အစ်ကိုရှိမောင်နှင့်အတူ သွား၍ ဇေဖတ်မြို့၌နေသော ခါနနိလူတို့ကို လုပ်ကြံ၍ မြို့ကို ရှင်းရှင်းဖျက်ဆီးပြီးလျှင်၊ ထိုမြို့ကို ဟော်မာအမည်ဖြင့် သမုတ်ကြ၏။
18യെഹൂദാ ഗസ്സയും അതിന്റെ അതിര്‍നാടും അസ്കലോനും അതിന്റെ അതിര്‍നാടും എക്രോനും അതിന്റെ അതിര്‍നാടും പിടിച്ചു.
18ယုဒသည် ဂါဇမြို့နှင့် မြို့နယ်၊ အာရှကေလုန်မြို့နှင့် မြို့နယ်၊ ဧကြုန်မြို့နှင့် မြို့နယ်တို့ကိုလည်း တိုက်ယူလေ၏။
19യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവന്‍ മലനാടു കൈവശമാക്കി; എന്നാല്‍ താഴ്വരയിലെ നിവാസികള്‍ക്കു ഇരിമ്പുരഥങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടു അവരെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല.
19ထာဝရဘုရားသည် ယုဒနှင့်အတူရှိတော်မူ၍၊ သူသည် တောင်ပေါ်မှာနေသော သူတို့ကို နှင်ထုတ်လေ၏။ ချိုင့်သားတို့ကို မနှင်ထုတ်နိုင်။ အကြောင်းမူကား၊ သူတို့သည် သံရထား ရှိကြ၏။
20മോശെ കല്പിച്ചതുപോലെ അവര്‍ കാലേബിന്നു ഹെബ്രോന്‍ കൊടുത്തു; അവന്‍ അവിടെനിന്നു അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.
20မောရှေမှာထားသည်အတိုင်း ဟေဗြုန်မြို့ကို ကာလက်အား ပေးကြ၍၊ သူသည် အာနက သားသုံးယောက်တို့ကို ထိုမြို့မှ နှင်ထုတ်လေ၏။
21ബെന്യാമീന്‍ മക്കള്‍ യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യര്‍ ഇന്നുവരെ ബെന്യാമീന്‍ മക്കളോടു കൂടെ യെരൂശലേമില്‍ പാര്‍ത്തുവരുന്നു.
21ဗင်္ယာမိန်အမျိုးသားတို့သည်၊ ယေရုရှလင်မြို့၌နေသော ယေဗုသိလူတို့ကို မနှင်ထုတ်ဘဲ၊ သူတို့သည် ယနေ့တိုင်အောင် ဗင်္ယာမိန်အမျိုးသားတို့နှင့်အတူ ယေရုရှလင်မြို့၌ နေကြသတည်း။
22യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.
22ယောသပ်အမျိုးသားတို့သည်လည်း၊ ဗေသလမြို့သို့ ချီသွား၍၊ ထာဝရဘုရားသည် သူတို့နှင့်အတူ ရှိတော်မူ၏။
23യോസേഫിന്റെ ഗൃഹം ബേഥേല്‍ ഒറ്റുനോക്കുവാന്‍ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു.
23လုဇအမည်ဟောင်းရှိသော ထိုမြို့ကို စူးစမ်းစေခြင်းငှါ စေလွှတ်သော သူလျှိုတို့သည်၊
24പട്ടണത്തില്‍നിന്നു ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാര്‍ കണ്ടു അവനോടുപട്ടണത്തില്‍ കടപ്പാന്‍ ഒരു വഴി കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.
24မြို့ထဲက ထွက်လာသောလူတယောက်ကို တွေ့မြင်၍၊ မြို့ထဲသို့ ဝင်သောလမ်းကို ပြပါတော့။ သို့ပြလျှင် သင့်ကို ချမ်းသာပေးမည်ဟု ဆိုသော်၊
25അവന്‍ പട്ടണത്തില്‍ കടപ്പാനുള്ള വഴി അവര്‍ക്കും കാണിച്ചുകൊടുത്തു; അവര്‍ പട്ടണത്തെ വാളിന്റെ വായ്ത്തലയാല്‍ വെട്ടിക്കളഞ്ഞു, ആ മനുഷ്യനെയും അവന്റെ സകലകുടുംബത്തെയും വിട്ടയച്ചു;
25ထိုသူသည် မြို့ထဲသို့ ဝင်သောလမ်းကို ပြသဖြင့်၊ သူတို့သည် မြို့သားတို့ကို ထားနှင့် လုပ်ကြံ၍၊ ထိုလူနှင့် သူ၏အိမ်သားအပေါင်းတို့ကို လွှတ်ကြ၏။
26അവന്‍ ഹിത്യരുടെ ദേശത്തു ചെന്നു ഒരു പട്ടണം പണിതു അതിന്നു ലൂസ് എന്നു പേരിട്ടു; അതിന്നു ഇന്നുവരെ അതു തന്നേ പേര്‍.
26ထိုသူသည် ဟိတ္တိပြည်သို့ သွားပြီးလျှင်၊ မြို့ကို တည်ထောင်၍ လုဇအမည်ဖြင့် သမုတ်လေ၏။ ယနေ့ တိုင်အောင် ထိုသို့ ခေါ်ဝေါ်ကြသတည်း။
27മനശ്ശെ ബേത്ത്--ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യര്‍ക്കും ആ ദേശത്തു തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു.
27မနာရှေအမျိုးသည်၊ ဗက်ရှန်မြို့ရွာများ၊ တာနက်မြို့ရွာများ၊ ဒေါရမြို့ရွာများ၊ ဣဗလံမြို့ရွာများ၊ မေဂိဒ္ဒေါမြို့ရွာများ၌ နေသောသူတို့ကို မနှင်ထုတ်ဘဲ၊ ခါနနိလူတို့သည် အနိုင်နေကြ၏။
28എന്നാല്‍ യിസ്രായേലിന്നു ബലം കൂടിയപ്പോള്‍ അവര്‍ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
28တဖန် ဣသရေလအမျိုးသားတို့သည် အားကြီးသောအခါ၊ ခါနနိလူတို့ကို မနှင်ထုတ်သော်လည်း အခွန်ကို ဆက်သွင်းစေကြ၏။
29എഫ്രയീം ഗേസെരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഗേസെരില്‍ അവരുടെ ഇടയില്‍ പാര്‍ത്തു.
29ထိုအတူ ဧဖရိမ်အမျိုးသည် ဂေဇာမြို့၌နေသော ခါနနိလူတို့ကို မနှင်ထုတ်ဘဲ သူတို့သည် ဂေဇာမြို့၌ ရောနှောလျက် နေကြ၏။
30സെബൂലൂന്‍ കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഊഴിയവേലക്കാരായിത്തീര്‍ന്നു അവരുടെ ഇടയില്‍ പാര്‍ത്തു.
30ထိုအတူ ဇာဗုလုန်အမျိုးသည် ကိတရုန်မြို့သား၊ နဟာလောလမြို့သားတို့ကို မနှင်ထုတ်ဘဲ၊ ခါနနိလူတို့ သည် ရောနှောလျက်နေ၍၊ အခွန်ပေးကြ၏။
31ആശേര്‍ അക്കോവിലും സീദോനിലും അഹ്ളാബിലും അക്സീബിലും ഹെല്‍ബയിലും അഫീക്കിലും രെഹോബിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.
31ထိုအတူ အာရှာအမျိုးသည် အက္ခောမြို့သား၊ ဇိဒုန်မြို့သား၊ အာလပ်မြို့သား၊ အာခဇိပ်မြို့သား၊ ဟေလဗမြို့သား၊ အာဖိတ်မြို့သား၊ ရဟောဘမြို့သားတို့ကို မနှင်ထုတ်ဘဲ၊
32അവരെ നീക്കിക്കളയാതെ ആശേര്‍യ്യര്‍ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു.
32အာရှာအမျိုးသားတို့သည် ပြည်သား ခါနနိလူတို့နှင့် ရောနှော၍ နေကြ၏။
33നഫ്താലി ബേത്ത്--ശേമെശിലും ബേത്ത്--അനാത്തിലും പാര്‍ത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു; എന്നാല്‍ ബേത്ത്--ശേമെശിലെയും ബേത്ത്--അനാത്തിലെയും നിവാസികള്‍ അവര്‍ക്കും ഊഴിയവേലക്കാരായിത്തിര്‍ന്നു.
33ထိုအတူ နဿလိအမျိုးသည် ဗက်ရှေမက်မြို့သား၊ ဗေသနတ်မြို့သားတို့ကို မနှင်ထုတ်ဘဲ၊ ပြည်သားခါနနိလူတို့နှင့် ရောနှော၍ နေကြ၏။ သို့ရာတွင် ဗက်ရှေမက်မြို့သား၊ ဗေသနတ်မြို့သားတို့ သည် အခွန်ပေးလျက် နေကြ၏။
34അമോര്‍യ്യര്‍ ദാന്‍ മക്കളെ തിക്കിത്തള്ളി മലനാട്ടില്‍ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാന്‍ അവരെ സമ്മതിച്ചതുമില്ല.
34အာမောရိလူတို့သည်လည်း ဒန်အမျိုးသားတို့ကို တောင်ပေါ်သို့ နှင်သဖြင့်၊ ချိုင့်ထဲမှာ နေရသောအခွင့်ကို မပေးကြ။
35അങ്ങനെ അമേര്‍യ്യര്‍ക്കും ഹര്‍ഹേരെസിലും അയ്യാലോനിലും ശാല്‍ബീമിലും പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു. എന്നാല്‍ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോള്‍ അവരെ ഊഴിയ വേലക്കാരാക്കിത്തീര്‍ത്തു.
35အာမောရိလူတို့သည် ဟေရက်တောင်ပေါ်မြို့၊ အာဇလုန်မြို့၊ ရှာလဗိမ်မြို့၌ အနိုင်နေကြ၏။ သို့ရာတွင် ယောသပ်အမျိုးသားတို့သည် အားကြီးသဖြင့် အာမောရိလူတို့သည် အခွန်ပေးရကြ၏။
36അമോര്‍യ്യരുടെ അതിര്‍ അക്രബ്ബിംകയറ്റവും സേലയും മുതല്‍ പിന്നെയും മേലോട്ടുണ്ടായിരുന്നു.
36အာမောရိလူနေရသောအရပ်သည် အကရဗ္ဗိမ်ကုန်းနား၊ သေလမြို့မှစ၍ အထက်အရပ်ပေတည်း။