1അനന്തരം എഫ്രയീമ്യര്‍ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്നു യിഫ്താഹിനോടുനീ അമ്മോന്യരോടു യുദ്ധംചെയ്‍വാന്‍ പോയപ്പോള്‍ കൂടെ പോരേണ്ടതിന്നു ഞങ്ങളെ വിളിക്കാഞ്ഞതു എന്തു? ഞങ്ങള്‍ നിന്നെ അകത്തിട്ടു വീട്ടിന്നു തീ വെച്ചു ചുട്ടുകളയും എന്നു പറഞ്ഞു.
1ဧဖရိမ်အမျိုးသားတို့သည် စည်းဝေး၍ မြောက်သို့ ချီသွားလျှင်၊ ယေဖသအား သင်သည် ငါတို့ကို မခေါ်ဘဲ၊ အမ္မုန်အမျိုးသားတို့ကို အဘယ်ကြောင့် တိုက်ခြင်းငှါ သွားသနည်း။ သင့်အိမ်ကို သင့်အပေါ်မှာ မီးရှို့မည်ဟု ဆိုကြသော်၊
2യിഫ്താഹ് അവരോടുഎനിക്കും എന്റെ ജനത്തിന്നും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാന്‍ നിങ്ങളെ വളിച്ചപ്പോള്‍ നിങ്ങള്‍ അവരുടെ കയ്യില്‍നിന്നു എന്നെ രക്ഷിച്ചില്ല.
2ယေဖသက၊ ငါနှင့် ငါ၏လူတို့သည် အမ္မုန်အမျိုးသားတို့နှင့် ကြီးသောအမှု ရှိစဉ်အခါ၊ သင်တို့ကို ငါခေါ်သော်လည်း၊ သင်တို့သည် အမ္မုန်လူတို့လက်မှ ငါ့ကို မကယ်မနှုတ်ဘဲ နေကြ၏။
3നിങ്ങള്‍ എന്നെ രക്ഷിക്കയില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ എന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടു അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യില്‍ ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങള്‍ എന്നോടു യുദ്ധംചെയ്‍വാന്‍ ഇന്നു എന്റെ നേരെ വരുന്നതു എന്തു എന്നു പറഞ്ഞു.
3မကယ်မနှုတ်ကြောင်းကို ငါသည် သိမြင်သောအခါ၊ ကိုယ်အသက်ကို စွန့်စားလျက် အမ္မုန်အမျိုးသား တို့ကို တိုက်ခြင်းငှါ သွား၍ ထာဝရဘုရားသည် သူတို့ကို ငါ့လက်၌ အပ်တော်မူ၏။ သင်တို့သည် ငါ့ကို တိုက်ခြင်းငှါ အဘယ်ကြောင့် ယနေ့ လာကြသနည်းဟု ပြောဆိုပြီးလျှင်၊
4അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോടു യുദ്ധംചെയ്തു അവരെ തോല്പിച്ചു; ഗിലെയാദ്യരായ നിങ്ങള്‍ എഫ്രയീമിന്റെയും മനശ്ശെയുടെയും മദ്ധ്യേ എഫ്രയീമ്യപലായിതന്മാര്‍ ആകുന്നു എന്നു എഫ്രയീമ്യര്‍ പറകകൊണ്ടു ഗിലെയാദ്യര്‍ അവരെ സംഹരിച്ചുകളഞ്ഞു.
4ဂိလဒ်ပြည်သားအပေါင်းတို့ကို စုဝေးစေ၍ ဧဖရိမ်အမျိုးကို တိုက်ကြ၏။ ဧဖရိမ်လူတို့က၊ သင်တို့သည် ဧဖရိမ်အမျိုး၊ မနာရှေအမျိုးထဲက ထွက်ပြေး၍ အမျိုးမစစ်သောသူ ဖြစ်သည်ဟု ဂိလဒ်ပြည်သားတို့ကို ကဲ့ရဲ့ဘူးသောကြောင့်၊ ဧဖရိမ်လူတို့ကို လုပ်ကြံကြ၏။
5ഗിലെയാദ്യര്‍ എഫ്രയീംഭാഗത്തുള്ള യോര്‍ദ്ദാന്റെ കടവുകള്‍ പിടിച്ചു; എഫ്രയീമ്യപലായിതന്മാരില്‍ ഒരുത്തന്‍ ഞാന്‍ അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോള്‍ ഗിലെയാദ്യര്‍ അവനോടുനീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്നു അവന്‍ പറഞ്ഞാല്‍
5ဂိလဒ်လူတို့သည် ဧဖရိမ်လူတို့ရှေ့မှာ ယော်ဒန်မြစ်ကူးရာအရပ်တို့ကို ဆီးတား၍ ပြေးလွတ်သော ဧဖရိမ်လူက၊ ကူးပါရစေဟု အခွင့်တောင်းသောအခါ၊ ဂိလဒ်လူတို့က၊ သင်သည် ဧဖရိမ်အမျိုးသား ဖြစ်သလောဟု မေးစစ်သော်၊ သူက မဟုတ်ပါဟု ဆိုလျှင်၊
6അവര്‍ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാന്‍ കഴിയായ്കകൊണ്ടു അവന്‍ സിബ്ബോലെത്ത് എന്നു പറയും. അപ്പോള്‍ അവര്‍ അവനെ പിടിച്ചു യോര്‍ദ്ദാന്റെ കടവുകളില്‍വെച്ചു കൊല്ലും; അങ്ങനെ ആ കാലത്തു എഫ്രയീമ്യരില്‍ നാല്പത്തീരായിരം പേര്‍ വീണു.
6သူတို့က၊ ရှိဗောလက်ဟူသော စကားကို ပြောတော့ဟုဆိုသော်၊ ဧဖရိမ်လူသည် ထိုစကားကို ပြီအောင် မပြောတတ်ဘဲ သိဗောလက်ဟု ပြော၏။ ထိုသို့ပြောသောသူကို ဘမ်းဆီး၍ ယော်ဒန်မြစ်ကူးရာအရပ် ၌ သတ်ကြ၏။ ထိုအခါ ဧဖရိမ်အမျိုးသား လေးသောင်းနှစ်ထောင် သေကြ၏။
7യിഫ്താഹ് യിസ്രായേലിന്നു ആറു സംവത്സരം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളില്‍ ഒന്നില്‍ അവനെ അടക്കംചെയ്തു.
7ဂိလဒ်ပြည်သားယေဖသသည် ဣသရေလအမျိုးကို ခြောက်နှစ်အုပ်စိုးပြီးမှ သေ၍ ဂိလဒ်မြို့တမြို့၌ သင်္ဂြိုဟ်လေ၏။
8അവന്റെ ശേഷം ബേത്ത്ളേഹെമ്യനായ ഇബ്സാന്‍ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
8ယေဖသနောက်မှ ဗက်လင်မြို့သား ဣဗဇန်သည်၊ ဣသရေလအမျိုးကို အုပ်စိုး၏။
9അവന്നു മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവന്‍ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാര്‍ക്കും മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവന്‍ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
9ထိုမင်းသည် သားသုံးဆယ်၊ သမီးသုံးဆယ် ရှိ၏။ သမီးများကို အခြားတပါးသို့ စေလွှတ်၍ ချွေးမ သုံးဆယ်ကို သိမ်းထား၏။
10പിന്നെ ഇബ്സാന്‍ മരിച്ചു ബേത്ത്ളേഹെമില്‍ അവനെ അടക്കംചെയ്തു.
10ဣဗဇန်သည် ဣသရေလအမျိုးကို ခုနစ်နှစ်အုပ်စိုးပြီးမှ သေ၍ ဗက်လင်မြို့၌ သင်္ဂြိုဟ်လေ၏။
11അവന്റെശേഷം സെബൂലൂന്യനായ ഏലോന്‍ യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലില്‍ ന്യായപാലനം ചെയ്തു.
11ဣဗဇန်နောက်မှ ဇာဗုလုန်အမျိုးသားဧလုန်သည်၊ ဣသရေလအမျိုးကို ဆယ်နှစ်အုပ်စိုး၏။
12പിന്നെ സെബൂലൂന്യനായ ഏലോന്‍ മരിച്ചു; അവനെ സെബൂലൂന്‍ നാട്ടില്‍ അയ്യാലോനില്‍ അടക്കംചെയ്തു.
12ထိုမင်းသေ၍ ဇာဗုလုန်ခရိုင်၊ အာဇလုန်မြို့၌ သင်္ဂြိုဟ်လေ၏။
13അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോന്‍ എന്ന ഒരു പിരാഥോന്യന്‍ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
13ဧလုန်နောက်မှ ပိရသုန်မြို့နေ ဟိလေလ၏သား အာဗဒုန်သည်၊ ဣသရေလအမျိုးကို အုပ်စိုး၏။
14എഴുപതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൌത്രന്മാരും അവന്നുണ്ടായിരുന്നു; അവന്‍ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.
14ထိုမင်းသည် သားလေးဆယ်၊ မြေးသုံးဆယ်ရှိ၍ သားမြေးတို့သည် ခုနစ်ဆယ်သော မြည်းသငယ်တို့ကို စီးကြ၏။
15പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോന്‍ എന്ന പിരാഥോന്യന്‍ മരിച്ചു; അവനെ എഫ്രയീംദേശത്തു അമാലേക്യരുടെ മലനാട്ടിലെ പിരാഥോനില്‍ അടക്കംചെയ്തു.
15ပိရသုန်မြို့ နေဟိလေလသား အာဗဒုန်သည်၊ ဣသရေလအမျိုးကို ရှစ်နှစ်အုပ်စိုးပြီးမှ သေ၍ ဧဖရိမ်ခရိုင်၊ ပိရသုန်မြို့၊ အာမလက်တောင်ပေါ်မှာ သင်္ဂြိုဟ်လေ၏။