1എഫ്രയീംമലനാട്ടില്‍ മീഖാവു എന്നു പേരുള്ള ഒരു പുരുഷന്‍ ഉണ്ടായിരുന്നു.
1မိက္ခာအမည်ရှိသော ဧဖရိမ်တောင်သား တယောက်ရှိ၏။
2അവന്‍ തന്റെ അമ്മയോടുനിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാന്‍ കേള്‍ക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കല്‍ ഉണ്ടു; ഞാനാകുന്നു അതു എടുത്തതു എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു അവന്റെ അമ്മ പറഞ്ഞു.
2သူသည် အမိအား၊ အိုအမေ၊ ပျောက်သောငွေ၊ အကျွန်ုပ်ရှေ့မှာ ကျိန်ဆဲသော စကားကို ပြောသော ငွေဆယ်တပိဿာသည် အကျွန်ုပ်၌ ရှိပါ၏။ အကျွန်ုပ်ယူမိပြီဟု ဆိုသော်၊ အမိက၊ ငါ့သား၊ ထာဝရ ဘုရားကောင်းကြီး ပေးတော်မူပါစေသောဟု ဆို၏။-
3അവന്‍ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മെക്കു മടക്കിക്കൊടുത്തപ്പോള്‍ അവന്റെ അമ്മകൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാന്‍ ഞാന്‍ ഈ വെള്ളി എന്റെ മകന്നുവേണ്ടി യഹോവേക്കു നേര്‍ന്നിരിക്കുന്നു; ആകയാല്‍ ഞാന്‍ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു.
3ထိုငွေဆယ်တပိဿာကို အမိအား ပြန်ပေးသောအခါ၊ အမိက၊ ငါ့သားသည် ထုသောရုပ်တုနှင့် သွန်းသော ရုပ်တုကိုလုပ်စရာဘို့ ဤငွေရှိသမျှကို ထာဝရဘုရားအား ငါပူဇော်နှင့်ပြီ။
4അവന്‍ വെള്ളി തന്റെ അമ്മെക്കു മടക്കിക്കൊടുത്തപ്പോള്‍ അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കയ്യില്‍ കൊടുത്തു; അവന്‍ അതുകൊണ്ടു കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടില്‍ ഉണ്ടായിരുന്നു.
4သို့ဖြစ်၍ ငါ့သားအား ယခု ငါပြန်ပေးမည်ဟု ဆိုသော်လည်း၊ သားသည် ထိုငွေကို အမိအား ပြန်ပေး၏။ အမိသည်လည်း နှစ်ပိဿာကိုယူ၍ ပန်းတိမ်သမား၌ အပ်သဖြင့်၊ သူသည် ထုသောရုပ်တုနှင့် သွန်းသော ရုပ်တုကိုလုပ်၍ ရုပ်တုတို့သည် မိက္ခာအိမ်၌ ရှိ၏။
5മീഖാവിന്നു ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവന്‍ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരില്‍ ഒരുത്തനെ കരപൂരണം കഴിച്ചു; അവന്‍ അവന്റെ പുരോഹിതനായ്തീര്‍ന്നു.
5ထိုလူမိက္ခာသည် ဘုရားကျောင်းရှိ၍၊ သင်တိုင်းတော်နှင့် တေရပ်ရုပ်တုကို လုပ်ပြီးမှ၊ မိမိ သားတယောက်ကို မိမိယဇ်ပုရောဟိတ်အရာ၌ ခန့်ထားလေ၏။
6അക്കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു; ഔരോരുത്തന്‍ ബോധിച്ചതു പോലെ നടന്നു.
6ထိုကာလ၌ ဣသရေလရှင် ဘုရင်မရှိ။ လူတိုင်း မိမိစိတ် အလိုရှိသည်အတိုင်း ပြုသတည်း။
7യെഹൂദയിലെ ബേത്ത്--ലേഹെമ്യനായി യെഹൂദാഗോത്രത്തില്‍നിന്നു വന്നിരുന്ന ഒരു യുവാവു ഉണ്ടായിരുന്നു; അവന്‍ ലേവ്യനും അവിടെ വന്നുപാര്‍ത്തവനുമത്രേ.
7ယုဒအမျိုးနှင့် စပ်ဆိုင်သော ဗက်လင် ယုဒမြို့သား လေဝိအမျိုး လုလင်တယောက်သည်၊ ဗက်လင် မြို့မှာ တည်းခို၍ နေပြီးလျှင်၊-
8തരംകിട്ടുന്നേടത്തു ചെന്നു പാര്‍പ്പാന്‍ വേണ്ടി അവന്‍ യെഹൂദയിലെ ബേത്ത്ളേഹെംപട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തില്‍ എഫ്രയീംമലനാട്ടില്‍ മീഖാവിന്റെ വീടുവരെ എത്തി.
8တဖန် ထွက်သွား၍ တည်းခိုစရာအရပ်ကို ရှာလျက် ခရီးသွားသဖြင့်၊ ဧဖရိမ်တောင်၊ မိက္ခာအိမ်သို့ ရောက်လေ၏။
9മീഖാവു അവനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാന്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു വരുന്ന ഒരു ലേവ്യന്‍ ആകുന്നു; തരം കിട്ടുന്നേടത്തു പാര്‍പ്പാന്‍ പോകയാകുന്നു എന്നു ഉത്തരം പറഞ്ഞു.
9မိက္ခာကလည်း၊ သင်သည် အဘယ်က လာသနည်းဟု မေးသော်၊ လုလင်က၊ ငါသည် ယုဒခရိုင် ဗက်လင်မြို့သား လေဝိလူဖြစ်၏။ တည်းခိုစရာအရပ်ကို ရှာ၏ဟု ပြန်ပြောသော်၊-
10മീഖാവു അവനോടുനീ എന്നോടുകൂടെ പാര്‍ത്തു എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാന്‍ നിനക്കു ആണ്ടില്‍ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു അങ്ങനെ ലേവ്യന്‍ അകത്തു ചെന്നു.
10မိက္ခာက၊ အကျွန်ုပ်နှင့်အတူ နေပါ။ အကျွန်ုပ်၏အဘ၊ အကျွန်ုပ်၏ ယဇ်ပုရောဟိတ်လုပ်ပါ။ အကျွန်ုပ်သည် တနှစ်တနှစ်လျှင် ငွေအကျပ်တဆယ်နှင့် အဝတ်စုံကို၎င်း၊ စားစရာကို၎င်း ပေးပါမည် ဟု ပင့်ဘိတ်သောအခါ၊ လေဝိဘူသည် ဝင်၍၊-
11അവനോടുകൂടെ പാര്‍പ്പാന്‍ ലേവ്യന്നു സമ്മതമായി; ആ യുവാവു അവന്നു സ്വന്തപുത്രന്മാരില്‍ ഒരുത്തനെപ്പോലെ ആയ്തീര്‍ന്നു.
11ထိုသူနှင့်အတူနေခြင်းငှါ အလိုရှိသဖြင့် သားကဲ့သို့ ဖြစ်လေ၏။
12മീഖാവു ലേവ്യനെ കരപൂരണം കഴിപ്പിച്ചു; യുവാവു അവന്നു പുരോഹിതനായ്തീര്‍ന്നു മീഖാവിന്റെ വീട്ടില്‍ പാര്‍ത്തു.
12မိက္ခာသည်လည်း၊ ထိုလေဝိလုလင်ကို မိမိယဇ်ပုရောဟိတ်အရာ၌ ခန့်ထားသည်အတိုင်း၊ လုလင်သည် ယဇ်ပုရောဟိတ် လုပ်၍ မိက္ခာအိမ်၌ နေ၏။
13ഒരു ലേവ്യന്‍ എനിക്കു പുരോഹിതനായിരിക്കയാല്‍ യഹോവ എനിക്കു നന്മചെയ്യുമെന്നു ഇപ്പോള്‍ തീര്‍ച്ചതന്നേ എന്നു മീഖാവു പറഞ്ഞു.
13မိက္ခာကလည်း၊ ယခုမှာ လေဝိလူသည် ငါ၏ယဇ်ပုရောဟိတ် ဖြစ်သောကြောင့်၊ ထာဝရဘုရားသည် ငါ၌ ကျေးဇူးပြုတော်မူမည်ကို ငါသိသည်ဟု ဆို၏။