1എന്നാല്‍ നമ്മില്‍ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന്നു ഭാര്യയായി കൊടുക്കരുതു എന്നു യിസ്രായേല്യര്‍ മിസ്പയില്‍വെച്ചു ശപഥം ചെയ്തിരുന്നു.
1ဣသရေလအမျိုးသားတို့သည် အဘယ်သူမျှ မိမိသမီးကို ဗင်္ယာမိန်အမျိုးသား၌ မပေးစားရမည် အကြောင်း၊ မိဇပါမြို့မှာ ကျိန်ဆိုခြင်းကို ပြုနှင့်ကြပြီ။
2ആകയാല്‍ ജനം ബേഥേലില്‍ ചെന്നു അവിടെ ദൈവസന്നിധിയില്‍ സന്ധ്യവരെ ഇരുന്നു ഉച്ചത്തില്‍ മഹാവിലാപം കഴിച്ചു
2လူများတို့သည် ဘုရားသခင့် အိမ်တော်သို့ လာ၍ ဘုရားသခင့် ရှေ့တော်၌ ညဦးတိုင်အောင် နေလျက်၊ အသံကို လွှင့်၍ ငိုကြွေးလျက်၊-
3യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്നു യിസ്രായേലില്‍ ഒരുഗോത്രം ഇല്ലാതെപോകുവാന്‍ തക്കവണ്ണം യിസ്രായേലില്‍ ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു.
3အိုဣသရေလအမျိုး၏ ဘုရားသခင် ထာဝရဘုရား၊ ဣသရေလအမျိုးအနွယ်တို့တွင် ယနေ့တမျိုး ချို့တဲ့ရသော အမှုသည် အဘယ်ကြောင့် ဖြစ်ရပါသနည်းဟု လျှောက်ဆိုကြ၏။
4പിറ്റെന്നാള്‍ ജനം അതികാലത്തു എഴുന്നേറ്റു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
4နက်ဖြန်နံနက်စောစော လူများတို့သည် ထပြီးလျှင်၊ ယဇ်ပလ္လင်ကိုတည်၍ မီးရှို့ရာယဇ်၊ မိဿဟာယ ယဇ်တို့ကို ပူဇော်ကြ၏။
5പിന്നെ യിസ്രായേല്‍മക്കള്‍എല്ലായിസ്രായേല്‍ഗോത്രങ്ങളിലും യഹോവയുടെ അടുക്കല്‍ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാത്തവന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു അവര്‍ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
5ဣသရေလအမျိုးသားတို့ကလည်း၊ ဣသရေလအမျိုးအနွယ်အပေါင်းတို့တွင် အဘယ်သူသည် ပရိ သတ်အပေါင်းနှင့်အတူ ထာဝရဘုရားထံတော်သို့ မလာဘဲနေသနည်းဟု မေးကြ၏။ အကြောင်း မူကား၊ မိဇပါမြို့ထာဝရဘုရားထံတော်သို့ မလာဘဲ နေသောသူသည် ဧကန်အမှန် အသေသတ်ခြင်းကို ခံစေဟု ကြီးစွာသော ကျိန်ဆိုခြင်းကို ပြုနှင့်ကြပြီ။
6എന്നാല്‍ യിസ്രായേല്‍മക്കള്‍ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ചു അനുതപിച്ചുഇന്നു യിസ്രായേലില്‍നിന്നു ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.
6ဣသရေလအမျိုးသားတို့သည်လည်း၊ ညီဗင်္ယာမိန်အတွက် နောင်တရလျက်၊ ဣသရေလ အမျိုးအနွယ် တို့တွင် ယနေ့တမျိုးဆုံးပြီ။
7ശേഷിച്ചിരിക്കുന്നവര്‍ക്കും നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തില്‍ സത്യംചെയ്തിരിക്കകൊണ്ടു അവര്‍ക്കും ഭാര്യമാരെ കിട്ടുവാന്‍ നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.
7ငါတို့သည် ကိုယ်သမီးကို သူတို့အား မပေးစားရမည်အကြောင်း၊ ထာဝရဘုရားကို တိုင်တည်၍ ကျိန်ဆိုသောကြောင့်၊ ကျန်ကြွင်းသော သူတို့အဘို့ မိန်းမတို့ကို အဘယ်သို့ ရနိုင်သနည်းဟူ၍၎င်း၊
8യിസ്രായേല്‍ഗോത്രങ്ങളില്‍നിന്നു മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവര്‍ അന്വേഷിച്ചപ്പോള്‍ ഗിലെയാദിലെ യാബേശില്‍ നിന്നു ആരും പാളയത്തില്‍ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.
8ဣသရေလအမျိုးအနွယ်တို့တွင် အဘယ်သူသည် မိဇပါမြို့ ထာဝရဘုရားထံတော်သို့ မလာဘဲ နေသနည်းဟူ၍၎င်း မေးမြန်းလျှင်၊ ဂိလဒ်ပြည်ယာ ဗက်မြို့သားတယောက်မျှ စုဝေးရာ တပ်သို့ မရောက်မလာကြောင်းကို သိကြ၏။
9ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ് നിവാസികളില്‍ ആരും അവിടെ ഇല്ല എന്നു കണ്ടു.
9လူများတို့ကို ရေတွက်သောအခါ၊ ဂိလဒ်ပြည်ယာဗက်မြို့သားတယောက်မျှမပါ။
10അപ്പോള്‍ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്കു അയച്ചു അവരോടു കല്പിച്ചതുനിങ്ങള്‍ ചെന്നു ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉള്‍പടെ വാളിന്റെ വായ്ത്തലയാല്‍ കൊല്ലുവിന്‍ .
10ထိုအခါ စုဝေးသော သူတို့သည် စစ်သူရဲတသောင်းနှစ်ထောင်တို့ကို စေလွှတ်လျက်၊ သင်တို့သည် သွား၍ ဂိလဒ်ပြည် ယာဗက်မြို့သားယောက်ျား မိန်းမသူငယ်တို့ကို ထားနှင့်လုပ်ကြံကြလော့။
11അതില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതു ഇവ്വണ്ണംസകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിങ്ങള്‍ നിര്‍മ്മൂലമാക്കേണം.
11သို့ဆိုသော်၊ ယောက်ျားအပေါင်းကို၎င်း၊ ယောက်ျားနှင့်ဆက်ဆံသော မိန်းမအပေါင်းကို၎င်း၊ ရှင်းရှင်း ပယ်ရှားကြလော့ဟု မှာထားသည်အတိုင်း၊-
12അങ്ങനെ ചെയ്തതില്‍ ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയില്‍ പുരുഷനുമായി ശയിച്ചു പുരുഷസംസര്‍ഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറു കന്യകമാരെ കണ്ടെത്തി അവരെ കനാന്‍ ദേശത്തിലെ ശീലോവില്‍ പാളയത്തിലേക്കു കൊണ്ടുവന്നു.
12စစ်သူရဲတို့သည် ဂိလဒ်ပြည် ယာဗက်မြို့သားတို့တွင်၊ ယောက်ျားနှင့် မဆက်ဆံသေးသော ကညာ မိန်းမပျိုလေးရာတို့ကို တွေ့၍ ခါနာန်ပြည်၌ တပ်ချရာ၊ ရှိလောမြို့သို့ ဆောင်ခဲ့ကြ၏။
13സര്‍വ്വസഭയും രിമ്മോന്‍ പാറയിലെ ബെന്യാമീന്യരോടു സംസാരിച്ചു സമാധാനം അറിയിപ്പാന്‍ ആളയച്ചു.
13တဖန်စုဝေးသော သူအပေါင်းတို့သည်၊ ရိမ္မုန်ကျောက်၌နေသော ဗင်္ယာမိန်လူတို့ကို နှုတ်ဆက်၍ အသင့်အတင့်ခေါ်ခြင်းငှါ လူတို့ကို စေလွှတ်ကြ၏။
14അപ്പോള്‍ ബെന്യാമീന്യര്‍ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളില്‍വെച്ചു അവര്‍ ജീവനോടെ രക്ഷിച്ചിരുന്നവരെ അവര്‍ക്കും കൊടുത്തു;
14ထိုအခါ ဗင်္ယာမိန်လူတို့သည် လာပြန်၍၊ ဣသရေလလူတို့သည် အရှင်ချန်ထားသော ဂိလဒ်ပြည် ယာဗက်မြို့သူ မိန်းမတို့နှင့် ပေးစားကြ၏။ သို့သော်လည်း မိန်းမတို့သည် မလောက်မကြေ။
15അവര്‍ക്കും അവരെക്കൊണ്ടു തികെഞ്ഞില്ല. യഹോവ യിസ്രായേല്‍ഗോത്രങ്ങളില്‍ ഒരു ഛേദം വരുത്തിയിരിക്കകൊണ്ടു ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.
15ထိုသို့ ထာဝရဘုရားသည် ဣသရေလအမျိုးအနွယ်တို့တွင် ပြိုပျက်ရာကို ပြုတော်မူသောကြောင့်၊ ဣသရေလလူတို့သည် ဗင်္ယာမိန်အတွက် နောင်တရကြ၏။
16ശേഷിച്ചവര്‍ക്കും സ്ത്രീകളെ കിട്ടേണ്ടതിന്നു നാം എന്തു ചെയ്യേണ്ടു? ബെന്യാമീന്‍ ഗോത്രത്തില്‍നിന്നു സ്ത്രീകള്‍ അറ്റുപോയിരിക്കുന്നുവല്ലോ എന്നു സഭയിലെ മൂപ്പന്മാര്‍ പറഞ്ഞു.
16စုဝေးရာ ပရိသတ် အသက်ကြီးသူတို့ကလည်း၊ ဗင်္ယာမိန် အမျိုးထဲက မိန်းမတို့ကို ပယ်ရှင်း သောကြောင့်၊ ကျန်ကြွင်းသော သူတို့အဘို့ မိန်းမတို့ကို အဘယ်သို့ ရနိုင်သနည်းဟူ၍၎င်း၊-
17യിസ്രായേലില്‍നിന്നു ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന്നു ബെന്യാമീന്യരില്‍ രക്ഷപ്പെട്ടവര്‍ക്കും അവരുടെ അവകാശം നില്‍ക്കേണം.
17ဣသရေလအမျိုးတို့တွင် တမျိုးကို မပျောက်စေခြင်းငှါ သေဘေးမှ လွှတ်သော ဗင်္ယာမိန်လူတို့ အမွေ ခံစရာမြေရှိရမည်။
18എങ്കിലും നമുക്കു നമ്മുടെ പുത്രിമാരെ അവര്‍ക്കും ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യര്‍ക്കും സ്ത്രീയെ കൊടുക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു യിസ്രായേല്‍മക്കള്‍ ശപഥം ചെയ്തിരിക്കുന്നുവല്ലോ എന്നു അവര്‍ പറഞ്ഞു.
18သို့သော်လည်း အကြင်သူသည် ဗင်္ယာမိန်လူ၌ သမီးကို ပေးစား၏။ ထိုသူသည် ကျိန်အပ်သောသူ ဖြစ်စေဟု ဣသရေလလူတို့သည် ကျိန်ဆိုခြင်းကို ပြုသောကြောင့် ငါတို့သည် ကိုယ်သမီးတို့ကို မပေး စားရဟူ၍၎င်း၊
19അപ്പോള്‍ അവര്‍ബേഥേലിന്നു വടക്കും ബേഥേലില്‍നിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കും ശീലോവില്‍ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.
19ဗေသလမြို့ မြောက်ဘက်၊ ဗေသလမြို့မှ ရှေခင်မြို့သို့သွားသောလမ်း အရှေ့ဘက်၊ လေဗောနမြို့တောင် ဘက်၊ ရှိလောမြို့နယ်တွင် ထာဝရဘုရားအဘို့ နှစ်စဉ် ပွဲခံတတ်သည်ဟူ၍၎င်း၊ တိုင်ပင်ကြသည်နှင့် အညီ၊-
20ആകയാല്‍ അവര്‍ ബെന്യാമീന്യരോടുനിങ്ങള്‍ ചെന്നു മുന്തിരിത്തോട്ടങ്ങളില്‍ പതിയിരിപ്പിന്‍ .
20ဗင်္ယာမိန်လူတို့ကို ခေါ်၍ သင်တို့သည် သွားကြလော့။ စပျစ်ဥယျာဉ်တို့၌ ချောင်းမြောင်းလျက်နေ ကြလော့။ ရှိလောမြို့သမီးတို့သည် ပွဲခံအံ့သောငှါ ကလျက်လာကြသောအခါ၊-
21ശീലോവിലെ കന്യകമാര്‍ നിരനിരയായി നൃത്തംചെയ്‍വാന്‍ പുറപ്പെട്ടു വരുന്നതു നിങ്ങള്‍ കാണുമ്പോള്‍ മുന്തിരിത്തോട്ടങ്ങളില്‍നിന്നു പുറപ്പെട്ടു ഔരോരുത്തന്‍ ശീലോവിലെ കന്യകമാരില്‍നിന്നു ഭാര്യയെ പിടിച്ചു ബെന്യാമീന്‍ ദേശത്തേക്കു പൊയ്ക്കൊള്‍വിന്‍ എന്നു കല്പിച്ചു.
21စပျစ်ဥယျာဉ်ထဲက ထွက်ပြီးလျှင်၊ ထိုမြို့သမီးတို့ကို အသီးအသီး ကိုယ်မယားဖြစ်စေဘို့ ဘမ်းဆီး၍ ဗင်္ယာမိန်ပြည်သို့ ဆောင်သွားကြလော့။
22അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കല്‍ വന്നു സങ്കടം പറഞ്ഞാല്‍ ഞങ്ങള്‍ അവരോടുഅവരെ ഞങ്ങള്‍ക്കു ദാനം ചെയ്‍വിന്‍ ; നാം പടയില്‍ അവര്‍ക്കെല്ലാവര്‍ക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങള്‍ കുറ്റക്കാരാകുവാന്‍ നിങ്ങള്‍ ഇക്കാലത്തു അവര്‍ക്കും കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞു കൊള്ളാം.
22သူတို့အဘနှင့်မောင်တို့သည် ငါတို့ထံသို့လာ၍ အမှုလုပ်သောအခါ၊ ငါတို့က ငါတို့မျက်နှာကို ထောက်၍ သူတို့ကို သနားကြပါ။ စစ်တိုက်ရာတွင် သူတို့ အသီးအသီးဆိုင်သော မယားတို့ကို သူတို့ အဘို့ ငါတို့သည် မချန်မထားမိပါ။ သင်တို့၌ အပြစ်ရောက်စေခြင်းငှါ ယခုပေးစားကြသည် မဟုတ်ဟု သူတို့အား ပြန်ပြောမည်ဟု မှာထားကြသည်အတိုင်း၊-
23ബെന്യാമിന്യര്‍ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന്നു ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിതു അവയില്‍ പാര്‍ത്തു.
23ဗင်္ယာမိန်လူတို့သည်ပြု၍ ပွဲခံလျက်ကသော မိန်းမတို့ကို ကိုယ်အရေအတွက်အတိုင်း မယားဖြစ်ဘို့ ရာ ဘမ်းဆီး၍ ယူသွားကြ၏။ ကိုယ်အမွေခံရာမြေသို့ ပြန်ရောက်ပြီးလျှင်၊ မြို့တို့ကို အသစ်ပြင်ဆင်၍ နေကြ၏။
24യിസ്രായേല്‍മക്കളും ആ കാലത്തു അവിടം വിട്ടു ഔരോരുത്തന്‍ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവര്‍ അവിടം വിട്ടു ഔരോരുത്തന്‍ താന്താന്റെ അവകാശത്തിലേക്കു ചെന്നു.
24ထိုအခါ ဣသရေလလူအပေါင်းတို့သည်လည်း ကိုယ်အမျိုး၊ ကိုယ်အဆွေနေရာ ကိုယ်အမွေခံရာမြေ သို့ ပြန်သွားကြ၏။
25ആ കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു; ഔരോരുത്തന്‍ തനിക്കു ബോധിച്ചതുപോലെ നടന്നു.
25ထိုကာလ၌ ဣသရေလရှင်ဘုရင်မရှိ၊ လူတိုင်း မိမိစိတ်အလိုရှိသည်အတိုင်း ပြုသတည်း။