Malayalam

Myanmar

Judges

4

1ഏഹൂദ് മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
1ဧဟုဒသေသောနောက်၊ ဣသရေလအမျိုးသားတို့သည် ထာဝရဘုရား ရှေ့တော်၌ တဖန် ဒုစရိုက်ကို ပြုသောကြောင့်၊
2യഹോവ അവരെ ഹാസോരില്‍വാണ കനാന്യരാജാവായ യാബീന്നു വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തില്‍ പാര്‍ത്തിരുന്ന സീസെരാ ആയിരുന്നു.
2ထာဝရဘုရားသည် ဟာဇော်မြို့၌ မင်းပြုသော ခါနာန်ရှင်ဘုရင်ရာဘိန်၌ ရောင်းတော်မူ၏။ သူခန့်ထားသော ဗိုလ်ချုပ်မင်းကား၊ ဂေါအိမ်ပြည်ဟာရောရှက်မြို့၌ နေသော သိသရတည်း။
3അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവന്‍ യിസ്രായേല്‍മക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.
3ထိုမင်း၌ သံရထားကိုးရာရှိ၏။ ဣသရေလအမျိုးသားတို့ကို အနှစ်နှစ်ဆယ်ပတ်လုံး အလွန်ညှဉ်းဆဲ သောကြောင့်၊ သူတို့သည် ထာဝရဘုရားကို အော်ဟစ်ကြ၏။
4ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലില്‍ ന്യായപാലനം ചെയ്തു.
4ထိုကာလအခါ လပိဒုတ်မြို့သား ပရောဖက်မ ဒေဗောရသည် ဣသရေလအမျိုးကို အုပ်စိုး၏။
5അവള്‍ എഫ്രയീംപര്‍വ്വതത്തില്‍ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില്‍ പാര്‍ത്തിരുന്നു; യിസ്രായേല്‍മക്കള്‍ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കല്‍ ചെല്ലുക പതിവായിരുന്നു.
5သူသည် ဧဖရိမ်တောင်ပေါ်၊ ရာမမြို့နှင့် ဗေသလမြို့စပ်ကြား၊ ဒေဗောရစွန်ပလွံပင်အောက်မှာနေ၍၊ ဣသရေလအမျိုးသားတို့သည် ထိုပရောဖက်မ၏ စီရင်ခြင်းကို ခံအံ့သောငှါ ရောက်လာတတ်ကြ၏။
6അവള്‍ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയില്‍നിന്നു വിളിപ്പിച്ചു അവനോടുനീ പുറപ്പെട്ടു താബോര്‍പര്‍വ്വതത്തില്‍ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളില്‍ പതിനായിരം പേരെ കൂട്ടിക്കൊള്‍ക;
6တဖန် ဒေဗောရသည် လူကို စေလွှတ်၍၊ နဿလိခရိုင်ကေဒေရှမြို့မှာနေသော အဘိနောင်၏ သား ဗာရက်ကို ခေါ်ပြီးလျှင်၊ သင်သည် နဿလိအမျိုး၊ ဇာဗုလုန်အမျိုးထဲက လူတသောင်းကို သွေးဆောင်၍ တာဗော်တောင်သို့ သွားလော့။
7ഞാന്‍ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോന്‍ തോട്ടിന്നരികെ നിന്റെ അടുക്കല്‍ കൊണ്ടുവന്നു നിന്റെ കയ്യില്‍ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
7ငါသည်လည်း ယာဘိန်မင်း၏ ဗိုလ်ချုပ်သိသရနှင့် ရထားဗိုလ်ပါများကို သင်ရှိရာ ကိရှုန်မြစ်သို့ သွေးဆောင်၍ သင့်လက်၌ အပ်မည်ဟု ဣသရေလအမျိုး၏ ဘုရားသခင် ထာဝရဘုရား မှာထားတော်မူသည်ဟု ဆင့်ဆိုလေ၏။
8ബാരാക്‍ അവളോടുനീ എന്നോടു കൂടെ വരുന്നെങ്കില്‍ ഞാന്‍ പോകാം; നീ വരുന്നില്ല എങ്കില്‍ ഞാന്‍ പോകയില്ല എന്നു പറഞ്ഞു.
8ဗာရက်ကလည်း၊ ကိုယ်တော်သည် အကျွန်ုပ်နှင့်အတူ ကြွလျှင် အကျွန်ုပ်သွားပါမည်။ ကြွတော်မမူလျှင် မူကား မသွားပါဟု လျှောက်သော်၊
9അതിന്നു അവള്‍ഞാന്‍ നിന്നോടുകൂടെ പോരാം; എന്നാല്‍ നീ പേകുന്ന യാത്രയാല്‍ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യില്‍ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
9ဒေဗောရက၊ ငါသည် သင်နှင့်အတူ အမှန်သွားမည်။ သို့သော်လည်း သင်သွားရာလမ်း၌ ဂုဏ်အသရေကို မရရာ။ ထာဝရဘုရားသည် သိသရကို မိန်းမ၌ ရောင်းတော်မူမည်ဟု ဆိုပြီးမှ ထ၍ ဗာရက်နှင့်အတူ ကေဒေရှမြို့သို့ သွားလေ၏။
10ബാരാക്‍ സെബൂലൂനെയും നഫ്താലിയെയും കേദെശില്‍ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേര്‍ കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.
10ဗာရက်သည် နဿလိအမျိုးသား၊ ဇာဗုလုန်အမျိုးသားတို့ကို ကေဒေရှမြို့သို့ ခေါ်၍ လိုက်သောသူ တသောင်းနှင့်တကွ ဒေဗောရပါလျက် တက်လေ၏။
11എന്നാല്‍ കേന്യനായ ഹേബെര്‍ മോശെയുടെ അളിയന്‍ ഹോബാബിന്റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞു കേദെശിന്നരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.
11မောရှေ၏ယောက္ခမဟောဗတ်၏သားမြေးအဝင်၊ ကေနိအမျိုးသားဟေဗာသည်၊ ကေနိလူတို့နှင့် ခွာ၍ ကေဒေရှမြို့အနား၊ ဇာနိမ်သပိတ်ပင် ခြေရင်း၌ တဲကို ဆောက်လျက် နေနှင့်သတည်း။
12അബീനോവാബിന്റെ മകനായ ബാരാക്‍ താബോര്‍പര്‍വ്വതത്തില്‍ കയറിയിരിക്കുന്നു എന്നു സീസെരെക്കു അറിവുകിട്ടി.
12အဘိနောင်၏သားဗာရက်သည် တာဗော်တောင်ပေါ်သို့ တက်ကြောင်းကို သိသရအား ကြားပြောလျှင်၊
13സീസെരാ തന്റെ തൊള്ളായിരം ഇരിമ്പുരഥവുമായി തന്റെ എല്ലാ പടജ്ജനത്തെയും ജാതികളുടെ ഹരോശെത്തില്‍നിന്നു കീശോന്‍ തോട്ടിന്നരികെ വിളിച്ചുകൂട്ടി.
13သိသရသည် မိမိရထားရှိသမျှတည်းဟူသော သံရထားကိုးရာနှင့် ဂေါအိမ်ပြည်ဟာရောရှက်မြို့မှစ၍ ကိရှုန်မြစ်တိုင်အောင် မိမိလူအပေါင်းတို့ကို စုဝေးစေ၏။
14അപ്പോള്‍ ദെബോരാ ബാരാക്കിനോടുപുറപ്പെട്ടുചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോര്‍പര്‍വ്വതത്തില്‍ നിന്നു ഇറങ്ങിച്ചെന്നു,
14ဒေဗောရကလည်း ထလော့။ ယနေ့ကား ထာဝရဘုရားသည် သိသရကို သင့်လက်၌ အပ်တော်မူသော နေ့ဖြစ်၏။ ထာဝရဘုရားသည် သင့်ရှေ့မှာ ကြွတော်မူပြီ မဟုတ်လောဟု ဆိုလေသော်၊ ဗာရက်သည် လူတသောင်းနှင့်တကွ တာဗော်တောင်ပေါ်က ဆင်းလေ၏။
15യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പില്‍ വാളിന്റെ വായ്ത്തലയാല്‍ തോല്പിച്ചു; സീസെരാ രഥത്തില്‍നിന്നു ഇറങ്ങി കാല്‍നടയായി ഔടിപ്പോയി.
15ထာဝရဘုရားသည် သိသရမှစ၍ သူ၏ရထားများနှင့် ဗိုလ်ပါစစ်သည်များအပေါင်းတို့ကို ဗာရက်ရှေ့မှာ ထားဖြင့် ရှုံးစေတော်မူသောကြောင့်၊ သိသရသည် မိမိရထားမှဆင်း၍ ခြေဖြင့် ပြေးလေ၏။
16ബാരാക്‍ രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്ത്വരെ ഔടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്ത്തലയാല്‍ വീണു; ഒരുത്തനും ശേഷിച്ചില്ല.
16ဗာရက်သည် ရထားများ၊ ဗိုလ်ပါစစ်သည်များကို ဂေါအိမ်ပြည် ဟာရောရှက်မြို့တိုင်အောင် လိုက်၍၊ သိသရစစ်သူရဲအပေါင်းတို့သည် တယောက်မျှ မကျန်ကြွင်း ထားနှင့် သေကြကုန်၏။
17എന്നാല്‍ സീസെരാ കാല്‍നടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കു ഔടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോര്‍ രാജാവായ യാബീനും തമ്മില്‍ സമാധാനം ആയിരുന്നു.
17သိသရသည် ကေနိအမျိုးသား ဟေဗာ၏ မယားယေလ၏တဲသို့ ခြေဖြင့် ပြေး၏။ ထိုကာလ၌ ဟာဇော်ရှင်ဘုရင် ယာဘိန်သည် ဟေဗာအမျိုးသားချင်း ကေနိလူတို့နှင့် မိဿဟာယဖွဲ့လျက် ရှိသတည်း။
18യായേല്‍ സീസെരയെ എതിരേറ്റുചെന്നു അവനോടുഇങ്ങോട്ടു കയറിക്കൊള്‍ക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊള്‍ക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കല്‍ കൂടാരത്തില്‍ കയറിച്ചെന്നു; അവള്‍ അവനെ ഒരു പരവതാനികൊണ്ടു മൂടി.
18ယေလသည် သိသရကို ခရီးဦးကြိုပြုခြင်းငှါ ထွက်၍၊ သခင်ဝင်ပါ၊ ကျွန်မဆီသို့ ဝင်ပါ။ စိုးရိမ်တော် မမူပါနှင့်ဟု ခေါ်သည်အတိုင်း၊ သူသည် ယေလနေရာတဲထဲသို့ ဝင်၍ ယေလသည် သူ့ကို စောင်နှင့် ခြုံလေ၏။
19അവന്‍ അവളോടുഎനിക്കു ദാഹിക്കുന്നു; കുടിപ്പാന്‍ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അവള്‍ പാല്‍തുരുത്തി തുറന്നു അവന്നു കുടിപ്പാന്‍ കൊടുത്തു; പിന്നെയും അവനെ മൂടി.
19သူကလည်း၊ ငါရေငတ်သည်၊ ရေအနည်းငယ်ကို ပေးပါဟု တောင်းလျှင်၊ မိန်းမသည် နွားနို့ဘူးကို ဖွင့်၍ သောက်စေပြီးမှ တဖန် ခြုံလေ၏။
20അവന്‍ അവളോടുനീ കൂടാരവാതില്‍ക്കല്‍ നില്‍ക്ക; വല്ലവനും വന്നു ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.
20သူကလည်း၊ တဲတံခါးဝ၌ နေပါ။ လူတစုံတယောက်က ယောက်ျားရှိသလောဟု လာ၍ မေးလျှင် မရှိကြောင်းကို ပြောလော့ဟု မှာထားလေ၏။
21എന്നാല്‍ ഹേബെരിന്റെ ഭാര്യ യായേല്‍ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യില്‍ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കല്‍ ചെന്നു കുറ്റി അവന്റെ ചെന്നിയില്‍ തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവന്‍ ബോധംകെട്ടു മരിച്ചുപോയി.
21ထိုအခါ ဟေဗာမယား ယေလသည် သိသရမောလျက် အိပ်ပျော်စဉ်တွင်၊ တဲတံသင်တချောင်းနှင့် လက်ရိုက်ကို ကိုင်လျက် သူ့ထံသို့ တိတ်ဆိတ်စွာ သွား၍ တံသင်ကို မြေ၌ စွဲစေသည်တိုင်အောင် သူ၏ နားပန်းထဲသို့ ရိုက်သွင်းသဖြင့် သိသရသည် သေ၏။
22ബാരാക്‍ സീസെരയെ തിരഞ്ഞു ചെല്ലുമ്പോള്‍ യായേല്‍ അവനെ എതിരേറ്റു അവനോടുവരിക, നീ അന്വേഷിക്കുന്ന ആളെ ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കല്‍ ചെന്നപ്പോള്‍ സീസെരാ ചെന്നിയില്‍ കുറ്റിയുമായി മരിച്ചുകിടക്കുന്നതു കണ്ടു.
22ဗာရက်သည် သိသရကို လိုက်ရှာသောအခါ၊ ယေလထွက်၍ ကျွန်မဆီသို့ ဝင်ပါ။ ရှာသောသူကို ပြပါမည်ဟု ကြိုဆိုလျှင်၊ ဗာရက်သည် တဲထဲသို့ ဝင်၍ သိသရသေလျက်၊ နားပန်း၌ တံသင် စူးလျက်ရှိသည်ကို မြင်လေ၏။
23ഇങ്ങനെ ദൈവം അന്നു കനാന്യ രാജാവായ യാബീനെ യിസ്രായേല്‍മക്കള്‍ക്കു കീഴടക്കി.
23ထိုနေ့၌ ထာဝရဘုရားသည် ခါနာန်ရှင်ဘုရင်ယာဘိန်ကို၊ ဣသရေလအမျိုးသားတို့ရှေ့မှာ နှိမ့်ချတော်မူ သဖြင့်၊
24യിസ്രായേല്‍മക്കള്‍ കനാന്യരാജാവായ യാബീനെ നിര്‍മ്മൂലമാക്കുംവരെ അവരുടെ കൈ കനാന്യരാജാവായ യാബീന്നു മേലക്കുമേല്‍ ഭാരമായിത്തീര്‍ന്നു.
24သူတို့သည် ထိုရှင်ဘုရင်ကို မဖျက်ဆီးမှီ တိုင်အောင် အစဉ်အောင်လျက် နေကြ၏။