1അയ്യോ, പൊന്നു മങ്ങിപ്പോയി, നിര്‍മ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങള്‍ സകലവീഥികളുടെയും തലെക്കല്‍ ചൊരിഞ്ഞു കിടക്കുന്നു.
1ရွှေသည် အလွန်သမ်းညိုသည်တကား။ အကောင်းဆုံးသော ရွှေသည် အလွန်ဖေါက်ပြန်သည် တကား။ သန့်ရှင်းသော ကျောက်တို့သည် ခပ်သိမ်းသော လမ်းဝတို့၌ ဖရိုဖရဲကွဲပြားလျက်ရှိကြ၏။
2തങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മണ്‍പാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
2အမြတ်ဆုံးသော ရွှေနှင့်အမျှ အလွန်အဘိုး ထိုက်သော ဇိအုန်မြို့သားတို့ကို၊ အိုးထိန်းသမား လုပ်သောမြေအိုးကဲ့သို့ မှတ်တတ်သည်တကား
3കുറുനരികള്‍പോലും മുലകാണിച്ചു കുട്ടികളെ കുടിപ്പിക്കുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ്തീര്‍ന്നിരിക്കുന്നു
3မြေခွေးမတို့ပင် မိမိတို့သားငယ်တို့အား နို့သီးကို ပေး၍နို့တိုက်တတ်၏။ ငါ၏လူမျိုးသတို့သမီးမူကား၊ တော၌နေသော ကုလားအုပ်ငှက်ကဲ့သို့ ကြမ်းကြုတ်သော သဘောရှိ၏။
4മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങള്‍ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
4နို့စို့ကလေးသည် နို့ငတ်သောကြောင့်၊ လျှာသည် အာခေါင်၌ ကပ်လျက်ရှိ၏။ သူငယ်တို့သည် မုန့်ကို တောင်း၍ အဘယ်သူမျှမပေး။
5സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവര്‍ വീഥികളില്‍ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളര്‍ന്നവര്‍ കുപ്പകളെ ആലിംഗനം ചെയ്യുന്നു.
5ကောင်းမွန်စွာ စားတတ်သော သူတို့သည် ကိုးကွယ်ရာမရှိ၊ လမ်း၌ နေကြ၏။ နီမောင်းသော အိပ်ရာ ပေါ်မှာ ပျော်မွေ့ဘူးသော သူတို့သည် နောက်ချေးပုံကို ဘက်ရကြ၏။
6കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാള്‍ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
6အဘယ်သူမျှ အားမထုတ်ဘဲချက်ခြင်း ပျက်စီး ခြင်းသို့ရောက်သော၊ သောဒုံမြို့ခံရသောအပြစ်ဒဏ် ထက်၊ ငါ၏လူမျိုးသတို့သမီးခံရသော အပြစ်ဒဏ်သည် သာ၍ကြီးပေ၏။
7അവളുടെ പ്രഭുക്കന്മാര്‍ ഹിമത്തിലും നിര്‍മ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
7သူ၏မှူးမတ်တို့သည် မိုဃ်းပွင့်ထက်သန့်ရှင်း၍၊ နို့ရည်ထက်လည်း ဖြူကြ၏။ သူတို့အသားသည် ကျောက်နီထက်နီ၏။ သွေးကြောလည်း နီလာနှင့်တူ၏။
8അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു; വീഥികളില്‍ അവരെ കണ്ടിട്ടു ആരും അറിയുന്നില്ല; അവരുടെ ത്വക്‍ അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീര്‍ന്നിരിക്കുന്നു.
8ယခုမူကား၊ သူတို့အဆင်းသည်မှောင်မိုက်ထက် မည်းသည်ဖြစ်၍ လမ်း၌မထင်ရှား။ သူတို့အရေသည် အရိုး၌ကပ်၍ ထင်းကဲ့သို့သွေ့ ခြောက်လေ၏။
9വാള്‍കൊണ്ടു മരിക്കുന്നവര്‍ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാര്‍; അവര്‍ നിലത്തിലെ അനുഭവമില്ലയാകയാല്‍ ബാധിതരായി ക്ഷീണിച്ചുപോകുന്നു.
9ထားဖြင့်သေသောသူသည်၊ ငတ်မွတ်၍ သေ သောသူထက် သာ၍ မင်္ဂလာရှိ၏။ ငတ်မွတ်၍ သေသောသူသည် အသီးအနှံပြတ်ခြင်းအားဖြင့် ထိုးဖေါက်၍ ပိန်ကြုံရ၏။
10കരുണയുള്ള സ്ത്രീകള്‍ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകം ചെയ്തു; അവര്‍ എന്റെ ജനത്തിന്‍ പുത്രിയുടെ നാശത്തിങ്കല്‍ അവര്‍ക്കും ആഹാരമായിരുന്നു.
10စိတ်ကြင်နာတတ်သော မိန်းမတို့သည် မိမိတို့ သားကိုငယ်ပြုတ်ရကြ၏။ ငါ၏လူမျိုးသတို့သမီးသည် ပျက်စီးသော ကာလ၌ မိမိတို့သားကိုပင် စားရကြ၏။
11യഹോവ തന്റെ ക്രോധം നിവര്‍ത്തിച്ചു, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവന്‍ സീയോനില്‍ തീ കത്തിച്ചുഅതു അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
11ထာဝရဘုရားသည် အမျက်တော်ကို စုံလင် စေတော်မူပြီ။ ပြင်းစွာသော အမျက်တော်အရှိန်ကို လွှတ် တော်မူပြီ။ ဇိအုန်မြို့ကို မီးရှို့၍ မြို့ရိုးအမြစ်တိုင်အောင် လောင်စေတော်မူပြီ။
12വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകള്‍ക്കകത്തു കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികള്‍ ആരും വിശ്വസിച്ചിരുന്നില്ല.
12ရန်ပြုသောသူနှင့်စစ်တိုက်သောသူသည် ယေရု ရှလင်မြို့တံခါးအတွင်းသို့ ဝင်နိုင်သည်ဟု၊ လောကီ ရှင်ဘုရင်နှင့်လောကီသတ္တဝါ တစုံတယောက်မျှမယုံကြ။
13അതിന്റെ നടുവില്‍ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി.
13ယေရုရှလင်မြို့အလယ်၌ ဖြောင့်မတ်သော သူတို့ကို သတ်တတ်သောမြို့သားပရောဖက်တို့၏ ဒုစရိုက်များနှင့်၊ ယဇ်ပုရောဟိတ်တို့၏အပြစ်များကြောင့် ဤအမှုသည် ရောက်လေပြီ။
14അവര്‍ കുരടന്മാരായി വീഥികളില്‍ ഉഴന്നു രക്തം പുരണ്ടു നടക്കുന്നു; അവരുടെ വസ്ത്രം ആര്‍ക്കും തൊട്ടുകൂടാ.
14ထိုသူတို့သည်အရူးကဲ့သို့လမ်း၌လှည့်လည်၍၊ လူအသွေးနှင့် လူးသောကြောင့်၊ သူတို့အဝတ်ကို အဘယ် သူမျှ မထိဝံ့။
15മാറുവിന്‍ ! അശുദ്ധന്‍ ! മാറുവിന്‍ ! മാറുവിന്‍ ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവര്‍ ഔടി ഉഴലുമ്പോള്‍അവര്‍ ഇനി ഇവിടെ വന്നു പാര്‍ക്കയില്ല എന്നു ജാതികളുടെ ഇടയില്‍ പറയും.
15သွားကြ။ မစင်ကြယ်သောသူတို့၊ သွားကြာ၊ သွားကြ။ မထိကြနှင့်ဟု သူတပါးတို့သည်ဟစ်တတ်ကြ၏။ အဝေးသို့ပြေး၍ အရပ်ရပ်သို့လှည့်လည်ရသောအခါ သာသနာပလူတို့က၊ သူတို့သည် မတည်းမနေရဟု ဆိုတတ်ကြ၏။
16യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവന്‍ അവരെ കടാക്ഷിക്കയില്ല; അവര്‍ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.
16ထာဝရဘုရားသည် အမျက်တော်ထွက်၍ သူတို့ ကို ကွဲပြားစေတော်မူပြီ။ သူတို့အမှုကို ကြည့်ရှုတော်မမူ။ သူတပါးတို့သည်လည်း၊ ယဇ်ပုရောဟိတ်တို့ကို မရိုသေ၊ အသက်ကြီးသူတို့ကို အားမနာဘဲနေကြ၏။
17വ്യര്‍ത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാന്‍ കഴിയാത്ത ജാതിക്കായി ഞങ്ങള്‍ ഞങ്ങളുടെ കാവല്‍മാളികയില്‍ കാത്തിരിക്കുന്നു.
17ငါတို့သည်ရှိစဉ်တွင် မစမည့်သူကို မြော်လင့်၍ မမြင်ရကြ။ မကယ်တင်နိုင်သောလူမျိုးကို ကင်းစင်ပေါ် မှာ အကျိုးမရှိဘဲ စောင့်ကြပြီ။
18ഞങ്ങളുടെ വീഥികളില്‍ ഞങ്ങള്‍ക്കു നടന്നു കൂടാതവണ്ണം അവര്‍ ഞങ്ങളുടെ കാലടികള്‍ക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
18ငါတို့သည် လမ်း၌မသွားရမည်အကြောင်း ငါတို့ခြေရာကို လိုက်ရှာကြ၏။ ငါတို့သည်ဆုံးချိန်နီးပြီ။ အသက်ရှင်ရသော ကာလစေ့ပြီ။ ဆုံးချိန်ရောက်လေပြီ။
19ഞങ്ങളെ പിന്തുടര്‍ന്നവര്‍ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവര്‍; അവര്‍ മലകളില്‍ ഞങ്ങളെ പിന്തുടര്‍ന്നു, മരുഭൂമിയില്‍ ഞങ്ങള്‍ക്കായി പതിയിരുന്നു.
19ငါတို့ကိုလိုက်၍ ရှာသောသူတို့သည် မိုဃ်း ကောင်းကင် ရွှေလင်းတထက်သာ၍ လျင်မြန်ကြ၏။ တောင်ရိုးပေါ်မှာလိုက်ရှာကြ၏။ တော၌လည်း ချောင်း မြောင်းကြ၏။
20ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവന്‍ അവരുടെ കുഴികളില്‍ അപപ്പെട്ടിരിക്കുന്നു; അവന്റെ നിഴലില്‍ നാം ജാതികളുടെ മദ്ധ്യേ ജിവിക്കും എന്നു ഞങ്ങള്‍ വിചാരിച്ചിരുന്നു.
20ငါတို့ထွက်သက်ဝင်သက်တည်းဟူသော၊ ထာဝရ ဘုရားသည် ပေးတော်မူ၍ ဘိသိတ်ခံသောအရှင်ကို သူတို့သည် မြေတွင်း၌ ဘမ်းမိကြပြီ။ ထိုအရှင်၏ ဘုန်းတော်ကိုခိုလှုံ၍၊ ငါတို့သည်သာသနာပ လူတို့တွင် အသက်ချမ်းသာရလိမ့်မည်ဟု အထက်ကဆိုတတ်ကြ၏။
21ഊസ് ദേശത്തു പാര്‍ക്കുംന്ന എദോംപുത്രിയേ, സന്തോഷിച്ചു അനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നേ നഗ്നയാക്കും.
21ဥဇပြည်၌ နေသော ဧဒုံသတို့သမီး၊ ဝမ်းမြောက် ရွှင်လန်းလော့။ ဖလားတော်သည် သင်ရှိရာသို့ ကူးသွား လိမ့်မည်။ သင်သည်ယစ်မူး၍ အဝတ်အချည်းစည်း ရှိရလိမ့်မည်။
22സീയോന്‍ പുത്രിയേ, നിന്റെ അകൃത്യം തീര്‍ന്നിരിക്കുന്നു; ഇനി അവന്‍ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ അവന്‍ നിന്റെ അകൃത്യം സന്ദര്‍ശിക്കയും നിന്റെ പാപങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.
22အိုဇိအုန်သတို့သမီး၊ သင်ခံထိုက်သမျှသော အပြစ်ဒဏ်ကုန်ပြီ။ သင်သည် နောက်တဖန် သိမ်းသွား ခြင်းကိုမခံရ။ အိုဧဒုံသတို့သမီး၊ သင်ပြုသော ဒုစရိုက်ကို စစ်ကြော၍သင်၏အပြစ်ကို ဘော်ပြတော်မူမည်။