Malayalam

Myanmar

Leviticus

13

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്‍
1တဖန် ထာဝရဘုရားသည်၊ မောရှေနှင့် အာရုန်အား မိန့်တော်မူသည်ကား၊
2ഒരു മനുഷ്യന്റെ ത്വക്കിന്മേല്‍ തിണര്‍പ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാല്‍ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരില്‍ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം.
2လူသည် ကိုယ်အရေ၌ အဖူးဖြစ်စေ၊ ယားနာဖြစ်စေ၊ နူကွက်ဖြစ်စေ၊ နူသောလက္ခဏာပေါ်လျှင်၊ ထိုသူကို ယဇ်ပုရောဟိတ်အာရုန်ထံသို့ ဖြစ်စေ၊ သူ၏သား ယဇ်ပုရောဟိတ် တစုံတယောက်ထံသို့ ဖြစ်စေ ခေါ်ခဲ့ရမည်။
3പുരോഹിതന്‍ ത്വക്കിന്മേല്‍ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും ആയി കണ്ടാല്‍ അതു കുഷ്ടലക്ഷണം; പുരോഹിതന്‍ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.
3ယဇ်ပုရောဟိတ်သည်၊ ထိုသူ၏ အရေ၌ ပေါ်သော အနာကို ကြည့်ရှုသောအခါ၊ အနာ၌ရှိသော အမွေးသည် ဖြူလျှင်၎င်း၊ အနာသည် အရေအောက်၌ စွဲဟန်ရှိလျှင်၎င်း နူနာမှန်၏။ ယဇ်ပုရောဟိတ်သည် ထိုသူကို ကြည့်ရှုပြီးမှ၊ မစင်ကြယ်ဟု စီရင်ရမည်။
4അവന്റെ ത്വക്കിന്മേല്‍ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാല്‍ പുരോഹിതന്‍ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം.
4ကိုယ်အရေ၌ရှိသော နူကွက်သည် ဖြူလျှင်၎င်း၊ အရေအောက်၌ စွဲဟန်မရှိ၊ အမွေးမဖြူလျှင်၎င်း၊ ယဇ် ပုရောဟိတ်သည်၊ အနာရှိသောသူကို ခုနစ်ရက် ပတ်လုံး ချုပ်ထားရမည်။
5ഏഴാം ദിവസം പുരോഹിതന്‍ അവനെ നോക്കേണം. വടു ത്വക്കിന്മേല്‍ പരക്കാതെ, കണ്ട സ്ഥിതിയില്‍ നിലക്കുന്നു എങ്കില്‍ പുരോഹിതന്‍ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
5သတ္တမနေ့၌ ယဇ်ပုရောဟိတ်သည် ကြည့်ရှု၍၊ အနာသည် အရေ၌ မတိုးမလျော့နေလျှင်၊ တဖန် ခုနစ်ရက်ပတ်လုံး ချုပ်ထားရမည်။
6ഏഴാം ദിവസം പുരോഹിതന്‍ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേല്‍ പരക്കാതെയും കണ്ടാല്‍ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവന്‍ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.
6တဖန် သတ္တမနေ့၌ ကြည့်ရှု၍ အနာသည် အရေ၌ မတိုးပွား၊ ခပ်မည်းမည်းဖြစ်လျှင်၊ ထိုသူသည် စင်ကြယ်၏ဟု ယဇ်ပုရောဟိတ်စီရင်ရမည်။ ယားနာသက်သက် ဖြစ်၏။ မိမိအဝတ်ကို လျှော်၍ စင်ကြယ်ရ၏။
7അവന്‍ ശുദ്ധീകരണത്തിന്നായി തന്നെത്താന്‍ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേല്‍ അധികമായി പരന്നാല്‍ അവന്‍ പിന്നെയും തന്നെത്താന്‍ പുരോഹിതനെ കാണിക്കേണം.
7စင်ကြယ်စေခြင်းငှါ ယဇ်ပုရောဟိတ်သည် ကြည့်ရှုပြီးမှ၊ နောက်တဖန် ယားနာတိုးပွားပြန်လျှင်၊ ယဇ် ပုရောဟိတ်ကြည့်ရှုပြန်၍၊-
8ചുണങ്ങു ത്വക്കിന്മേല്‍ പരക്കുന്നു എന്നു പുരോഹിതന്‍ കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.
8ယားနာ တိုးပွားသည်ကိုမြင်သောအခါ၊ ထိုသူသည် မစင်ကြယ်ဟု စီရင်ရမည်။ နူနာဖြစ်၏။
9കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനില്‍ ഉണ്ടായാല്‍ അവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.
9နူနာစွဲသောသူကို ယဇ်ပုရောဟိတ်ထံသို့ ခေါ်ခဲ့ရမည်။
10പുരോഹിതന്‍ അവനെ നോക്കേണം; ത്വക്കിന്മേല്‍ വെളുത്ത തിണര്‍പ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണര്‍പ്പില്‍ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താല്‍
10ယဇ်ပုရောဟိတ်ကြည့်ရှု၍၊ အရေ၌ထသော အဖူးနှင့်တကွ အမွေးသည် ဖြူလျှင်၎င်း၊ အဖူး၌ အသားစိုရှိလျှင်၎င်း၊-
11അതു അവന്റെ ത്വക്കില്‍ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു വിധിക്കേണം; അവന്‍ അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു.
11ကိုယ်အရေ၌ ဟောင်းသော နူနာဖြစ်၏။ ထိုသူသည် မစင်ကြယ်ဟု ယဇ်ပုရောဟိတ် စီရင်၍ ချုပ်ထားသဖြင့်၊ သူသည် မစင်ကြယ်ဘဲနေရမည်။
12കുഷ്ഠം ത്വക്കില്‍ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാല്‍വരെ പുരോഹിതന്‍ കാണുന്നേടത്തൊക്കെയും വടു ത്വക്കില്‍ ആസകലം മൂടിയിരിക്കുന്നു എങ്കില്‍ പുരോഹിതന്‍ നോക്കേണം;
12နူနာသည် အရေ၌ တိုးပွား၍ အနာစွဲသော သူတကိုယ်လုံး၊ ခေါင်းထိပ်မှသည် ခြေဘဝါးတိုင်အောင်၊ ယဇ်ပုရောဟိတ်ကြည့်ရှု လေရာရာ၌ နူနာနှံ့ပြားလျှင်၊ -
13കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാല്‍ അവന്‍ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകാലം വെള്ളയായി തീര്‍ന്നു; അവന്‍ ശുദ്ധിയുള്ളവന്‍ ആകുന്നു.
13ထိုသို့ တကိုယ်လုံး အနာနှံ့ပြားသောသူသည် စင်ကြယ်၏ဟု ယဇ်ပုရောဟိတ် ဆင်ခြင်၍ စီရင်ရမည်။ တကိုယ်လုံးဖြူသည်ဖြစ်၍ စင်ကြယ်၏။-
14എന്നാല്‍ പച്ചമാംസം അവനില്‍ കണ്ടാല്‍ അവന്‍ അശുദ്ധന്‍ .
14သို့မဟုတ် အသားစိုပေါ်လျှင် မစင်ကြယ်။
15പുരോഹിതന്‍ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ.
15ယဇ်ပုရောဟိတ်သည် အသားစိုကို ကြည့်ရှု၍ ထိုသူသည် မစင်ကြယ်ဟု စီရင်ရမည်။ အသားစိုသည် မစင်ကြယ်။ နူနာအမှန်ဖြစ်၏။
16എന്നാല്‍ പച്ചമാംസം മാറി വെള്ളയായി തീര്‍ന്നാല്‍ അവന്‍ പുരോഹിതന്റെ അടുക്കല്‍ വരേണം.
16အသားစိုသည် ခြားနား၍ ဖြူပြန်လျှင်၊ ယဇ်ပုရောဟိတ်ထံသို့ တဖန်လာရမည်။
17പുരോഹിതന്‍ അവനെ നോക്കേണം; വടു വെള്ളയായി തീര്‍ന്നു എങ്കില്‍ പുരോഹിതന്‍ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍ ശുദ്ധിയുള്ളവന്‍ തന്നേ.
17ယဇ်ပုရောဟိတ်သည် ကြည့်ရှု၍၊ အနာဖြူပြန်သည်ကိုမြင်လျှင်၊ ထိုအနာရှိသောသူ စင်ကြယ်၏ဟု ယဇ်ပုရောဟိတ် စီရင်ရသဖြင့် သူသည် စင်ကြယ်၏။
18ദേഹത്തിന്റെ ത്വക്കില്‍ പരുവുണ്ടായിരുന്നിട്ടു
18ကိုယ်အရေ၌ အနာစိမ်းဖြစ်၍ ပျောက်ပြီးမှ၊-
19സൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണര്‍പ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാല്‍ അതു പുരോഹിതനെ കാണിക്കേണം.
19အနာရွတ်၌ ဖြူသောအဖူးဖြစ်စေ၊ ဖြူနီသော အနူကွက်ဖြစ်စေ၊ ပေါ်လာသည်ကို ယဇ်ပုရောဟိတ်သည် ကြည့်ရှု၍၊
20പുരോഹിതന്‍ അതു നോക്കേണം; അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവില്‍നിന്നുണ്ടായ കുഷ്ഠരോഗം.
20အရေအောက်၌ စွဲဟန်ရှိ၍ အမွေးဖြူလျှင်၊ ထိုသူသည် မစင်ကြယ်ဟု ယဇ်ပုရောဟိတ် စီရင်ရမည်။ အနာစိမ်းထဲက ထွက်သော နူနာဖြစ်၏။-
21എന്നാല്‍ പുരോഹിതന്‍ അതുനോക്കി അതില്‍ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല്‍ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
21ယဇ်ပုရောဟိတ်သည် ကြည့်ရှုသောအခါ၊ ဖြူသောအမွေးမရှိ၊ အရေအောက်၌ မစွဲ၊ ခပ်မည်းမည်း ဖြစ်လျှင်၊ ယဇ်ပုရောဟိတ်သည် ထိုသူကို ခုနစ်ရက်ပတ်လုံး ချုပ်ထားရမည်။
22അതു ത്വക്കിന്മേല്‍ അധികം പരന്നാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
22အရေ၌ တိုးပွားလျှင်၊ ထိုသူသည် မစင်ကြယ်ဟု ယဇ်ပုရောဟိတ် စီရင်ရမည်။ နူနာဖြစ်၏။
23എന്നാല്‍ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയില്‍ തന്നേ നിന്നു എങ്കില്‍ അതു പരുവിന്റെ വടു അത്രേ. പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
23သို့မဟုတ် နူကွက်မရွေ့၊ မတိုးပွားလျှင် အနာစိမ်းရွတ်ဖြစ်၏။ ထိုသူစင်ကြယ်၏ဟု စီရင်ရမည်။
24അല്ലെങ്കില്‍ ദേഹത്തിന്റെ ത്വക്കില്‍ തീപ്പൊള്ളല്‍ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്ത തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീര്‍ന്നാല്‍
24အရေအသား၌ မီးလောင်နာရှိ၍၊ မီးလောင်နာ အသားစို၌ ဖြူနီသော နူကွက်ရှိလျှင်၊-
25പുരോഹിതന്‍ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീര്‍ന്നു ത്വക്കിനെക്കാള്‍ കുഴിഞ്ഞുകണ്ടാല്‍ പൊള്ളലില്‍ ഉണ്ടായ കുഷ്ഠം; ആകയാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
25ယဇ်ပုရောဟိတ်သည် ကြည့်ရှုရမည်။ နူကွက်အမွေးဖြူ၍ အရေအောက်၌ စွဲဟန်ရှိလျှင်၊ မီးလောင်နာ ထဲကထွက်သော နူနာဖြစ်၏။ ထိုသူသည် မစင်ကြယ်ဟု ယဇ်ပုရောဟိတ် စီရင်ရမည်။ နူနာမှန်၏။
26എന്നാല്‍ പുരോഹിതന്‍ അതു നോക്കീട്ടു പുള്ളിയില്‍ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല്‍ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
26ယဇ်ပုရောဟိတ်သည် ကြည့်ရှုသောအခါ၊ နူကွက်၌ဖြူသော အမွေးမရှိ၊ အရေအောက်၌မစွဲ၊ ခပ်မည်းမည်းဖြစ်လျှင်၊ ယဇ်ပုရောဟိတ်သည် ထိုသူကို ခုနစ်ရက်ပတ်လုံး ချုပ်ထားရမည်။
27ഏഴാം ദിവസം പുരോഹിതന്‍ അവനെ നോക്കേണംഅതു ത്വക്കിന്മേല്‍ പരന്നിരുന്നാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
27သတ္တမနေ့၌ ယဇ်ပုရောဟိတ်သည် ကြည့်ရှု၍ နူကွက်သည် အရေ၌ တိုးပွားလျှင်၊ ထိုသူသည် မစင်ကြယ်ဟု ယဇ်ပုရောဟိတ် စီရင်ရမည်။ နူနာဖြစ်၏။
28എന്നാല്‍ പുള്ളി ത്വക്കിന്മേല്‍ പരക്കാതെ, കണ്ട നിലയില്‍ തന്നേ നില്‍ക്കയും നിറം മങ്ങിയിരിക്കയും ചെയ്താല്‍ അതു തീപ്പൊള്ളലിന്റെ തിണര്‍പ്പു ആകുന്നു; പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണര്‍പ്പത്രേ.
28သို့မဟုတ် နူကွက်မရွေ့ အရေ၌မတိုးပွား ခပ်မည်းမည်းဖြစ်လျှင်၊ မီလောင်နာ အဖူးဖြစ်၏။ ထိုသူသည် စင်ကြယ်၏ဟု ယဇ်ပုရောဟိတ် စီရင်ရမည်။ မီးလောင်သော အနာရွတ်သက်သက်ဖြစ်၏။
29ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രിക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാല്‍ പുരോഹിതന്‍ വടു നോക്കേണം.
29ယောက်ျားမိန်းမသည်လည်း၊ ခေါင်း၌ဖြစ်စေ၊ မေး၌ဖြစ်စေ၊ အနာပေါက်၍၊-
30അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞും അതില്‍ പൊന്‍ നിറമായ നേര്‍മ്മയുള്ള രോമം ഉള്ളതായും കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.
30ယဇ်ပုရောဟိတ်သည် ကြည့်ရှုသောအခါ၊ အရေအောက်၌ စွဲဟန်နှင့်တကွ အမွေးဝါဝါပါးပါးရှိလျှင်၊ ထိုသူ မစင်ကြယ်ဟု ယဇ်ပုရောဟိတ် စီရင်ရမည်။ ခေါင်း၌ဖြစ်စေ၊ မေး၌ဖြစ်စေ၊ ဗောက်နူနာဖြစ်၏။
31പുരോഹിതന്‍ പുറ്റിന്റെ വടുവിനെ നോക്കുമ്പോള്‍ അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും അതില്‍ കറുത്ത രോമം ഇല്ലാതെയും കണ്ടാല്‍ പുരോഹിതന്‍ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
31ထိုအနာကို ယဇ်ပုရောဟိတ်သည် ကြည့်ရှုသောအခါ၊ အရေအောက်၌ စွဲဟန်မရှိ၊ နက်သော အမွေး လည်းမရှိလျှင်၊ ထိုအနာပေါက်သောသူကို၊ ယဇ်ပုရောဟတ်သည် ခုနစ်ရက်ပတ်လုံး ချုပ်ထားရမည်။
32ഏഴാം ദിവസം പുരോഹിതന്‍ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതില്‍ പൊന്‍ നിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും ഇരുന്നാല്‍ അവന്‍ ക്ഷൌരം ചെയ്യിക്കേണം;
32သတ္တမနေ့၌ ယဇ်ပုရောဟိတ်သည် ကြည့်ရှု၍ အနာမတိုးပွား၊ ပါးသောအမွှေးမရှိ၊ အရေအောက်၌ စွဲဟန်လည်းမရှိလျှင်၊-
33എന്നാല്‍ പുറ്റില്‍ ക്ഷൌരം ചെയ്യരുതു; പുരോഹിതന്‍ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
33ထိုသူ၏ အမွေးကို ရိတ်ရမည်။ အနာအမွေးကိုကား မရိတ်ရ။ တဖန် ခုနစ်ရက်ပတ်လုံး ချုပ်ထားရမည်။
34ഏഴാം ദിവസം പുരോഹിതന്‍ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേല്‍ പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും ഇരുന്നാല്‍ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.
34သတ္တမနေ့၌ ယဇ်ပုရောဟိတ်သည် ကြည့်ရှု၍ အရေ၌ အနာမတိုးပွါး၊ အရေအောက်၌ မစွဲလျှင်၊ ထိုသူသည် စင်ကြယ်၏ဟု ယဇ်ပုရောဟိတ် စီရင်ရမည်။ မိမိအဝတ်ကို လျှော်၍ စင်ကြယ်ရ၏။
35എന്നാല്‍ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേല്‍ പരന്നാല്‍
35စင်ကြယ်စေပြီးမှ၊ နောက်တဖန် ဗောက်နူနာတိုးပွါးလျှင်၊-
36പുരോഹിതന്‍ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേല്‍ പരന്നിരുന്നാല്‍ പുരോഹിതന്‍ പൊന്‍ നിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവന്‍ അശുദ്ധന്‍ തന്നേ.
36ယဇ်ပုရောဟိတ်သည် ကြည့်ရှုပြန်၍ အနာတိုးပွါးသည်မှန်လျှင်၊ ယဇ်ပုရောဟိတ်သည် ဝါသောအမွေး ကို မရှာရ။ ထိုသူသည် မစင်ကြယ်။
37എന്നാല്‍ പുറ്റു കണ്ട നിലയില്‍ തന്നേ നിലക്കുന്നതായും അതില്‍ കറുത്ത രോമം മുളെച്ചതായും കണ്ടാല്‍ പുറ്റു സൌഖ്യമായി; അവന്‍ ശുദ്ധിയുള്ളവന്‍ ; പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
37သို့မဟုတ် ဗောက်နူနာသည် ရပ်နေဟန်ရှိ၍ နက်သော အမွေးပေါက်လျှင်၊ အနာပျောက်၍ ထိုသူသည် စင်ကြယ်သောကြောင့်၊ ယဇ်ပုရောဟိတ်က ထိုသူသည် စင်ကြယ်၏ဟု စီရင်ရမည်။
38ഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കില്‍ വെളുത്ത പുള്ളി ഉണ്ടായാല്‍
38ယောက်ျားမိန်းမသည်လည်း၊ ကိုယ်အရေ၌ ဖြူသောနူကွက်ရှိ၍၊-
39പുരോഹിതന്‍ നോക്കേണം; ദേഹത്തിന്റെ ത്വക്കില്‍ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാല്‍ അതു ത്വക്കില്‍ ഉണ്ടാകുന്ന ചുണങ്ങു; അവന്‍ ശുദ്ധിയുള്ളവന്‍ .
39ယဇ်ပုရောဟိတ်သည် ကြည့်ရှုသောအခါ မွဲသောအဆင်းရှိလျှင်၊ အရေ၌ပေါက်သော ညှင်းဖြစ်၏။ ထိုသူသည် စင်ကြယ်၏။
40തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവന്‍ ശുദ്ധിയുള്ളവന്‍ .
40ဆံပင်ကျွတ်သောသူသည်၊ ခေါင်းပြောင်သော်လည်း စင်ကြယ်၏။
41തലയില്‍ മുന്‍ വശത്തെ രോമം കൊഴിഞ്ഞവന്‍ മുന്‍ കഷണ്ടിക്കാരന്‍ ; അവന്‍ ശുദ്ധിയുള്ളവന്‍ .
41နဖူးဆံကျွတ်သောသူသည် နဖူးပြောင်သော်လည်း စင်ကြယ်၏။
42പിന്‍ കഷണ്ടിയിലോ മുന്‍ കഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാല്‍ അതു അവന്റെ പിന്‍ കഷണ്ടിയിലോ മുന്‍ കഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ടം.
42ပြောင်သောခေါင်း၌ဖြစ်စေ၊ ပြောင်သောနဖူး၌ဖြစ်စေ၊ ဖြူနီသောအနာပေါက်လျှင်၊ ထိုပြောင်ရာ၌ ပေါက်သော နူနာဖြစ်၏။
43പുരോഹിതന്‍ അതു നോക്കേണം; അവന്റെ പിന്‍ കഷണ്ടിയിലോ മുന്‍ കഷണ്ടിയിലോ ത്വക്കില്‍ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണര്‍പ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാല്‍ അവന്‍ കുഷ്ഠരോഗി;
43ထိုအခါ ယဇ်ပုရောဟိတ်သည် ကြည့်ရှု၍၊ ကိုယ်အရေ၌ နူနာထင်သကဲ့သို့၊ ပြောင်ရာ၌ ပေါက်သော အနာ၏အဖူးဖြူနီလျှင်၊-
44അവന്‍ അശുദ്ധന്‍ തന്നേ; പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു തീര്‍ത്തു വിധിക്കേണം; അവന്നു തലയില്‍ കുഷ്ഠരോഗം ഉണ്ടു.
44ထိုသူသည် မစင်ကြယ်။ လူနူဖြစ်၏။ ခေါင်း၌ အနာပေါက်သောကြောင့်၊ အလျှင်းမစင်ကြယ်ဟု ယဇ်ပုရောဟိတ် စီရင်ရမည်။
45വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണംഅവന്റെ തല മൂടാതിരിക്കേണം; അവന്‍ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധന്‍ അശുദ്ധന്‍ എന്നു വിളിച്ചുപറകയും വേണം.
45နူနာစွဲသောသူသည် စုတ်သော အဝတ်ကို ဝတ်ရမည်။ ခေါင်းကို မဖုံး၊ အထက်နှုတ်ခမ်းကို ဖုံးလျက်၊ မစင်ကြယ်၊ မစင်ကြယ်ဟု ဟစ်ကြော်ရမည်။
46അവന്നു രോഗം ഉള്ള നാള്‍ ഒക്കെയും അവന്‍ അശുദ്ധനായിരിക്കേണം; അവന്‍ അശുദ്ധന്‍ തന്നേ; അവന്‍ തനിച്ചു പാര്‍ക്കേണം; അവന്റെ പാര്‍പ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.
46ထိုအနာစွဲသည် ကာလပတ်လုံး၊ သူသည် ညစ်ညူး၏ မစင်ကြယ်သည်ဖြစ်၍ တယောက်တည်း နေရမည်။ သူ့နေရာသည် တပ်ပြင်မှာ ရှိရမည်။
47ആട്ടു രോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും
47၎င်းနည်းနူနာစွဲသော အဝတ်သည်၊ ပိတ်အဝတ်ဖြစ်စေ၊ သိုးမွေးအဝတ်ဖြစ်စေ၊-
48ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവില്‍ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോല്‍ കൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തില്‍ എങ്കിലും
48ရက်ကန်းပင်ဖြစ်စေ၊ ရက်ကန်းသားဖြစ်စေ၊ သားရေဖြစ်စေ၊ သားရေနှင့်လုပ်သော အသုံးအဆောင် ဖြစ်စေ၊-
49കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തില്‍ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോല്‍കൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളമ്പച്ചയോ ഇളഞ്ചുവപ്പോ ആയിരുന്നാല്‍ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.
49အဝတ်၌ စွဲသောအနာသည် ခပ်စိမ်းစိမ်း၊ ခပ်နီနီရှိလျှင်၊ နူနာဖြစ်၏။ ယဇ်ပုရောဟိတ်အား ပြရမည်။
50പുരോഹിതന്‍ വടുനോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.
50ယဇ်ပုရောဟိတ်သည် အနာစွဲသော အဝတ်ကို ကြည့်ရှု၍ ခုနစ်ရက်ပတ်လုံး လုံခြုံစွာ ထားရမည်။
51അവന്‍ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോല്‍കൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാല്‍ ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു.
51သတ္တမနေ့၌ တဖန်ကြည့်ရှု၍ အဝတ်၌ အနာတိုးပွါးလျှင်၊ ရက်ကန်းပင်ဖြစ်စေ၊ ရက်ကန်းသားဖြစ်စေ၊ သားရေဖြစ်စေ၊ သားရေနှင့် လုပ်သောအရာဖြစ်စေ၊ မစင်ကြယ်။ စားတတ်သော နူနာစွဲပြီ။
52വടുവുള്ള സാധനം ആട്ടിന്‍ രോമംകൊണ്ടോ ചണം കൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോല്‍കൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിന കുഷ്ഠം; അതു തീയില്‍ ഇട്ടു ചുട്ടുകളയേണം.
52ထိုအဝတ်ကို မီးရှို့ရမည်။ စားတတ်သော နူနာစွဲသော ရက်ကန်းပင်၊ ရက်ကန်းသား၊ ပိတ်အဝတ်၊ သိုးမွေးအဝတ်၊ သားရေအသုံးအဆောင်ကို မီးရှို့ရမည်။
53എന്നാല്‍ പുരോഹിതന്‍ നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോല്‍കൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കില്‍
53ယဇ်ပုရောဟိတ်သည် ကြည့်ရှု၍၊ ရက်ကန်းပင်၊ ရက်ကန်းသားအဝတ်၊ သားရေအသုံးအဆောင်၌ အနာမတိုးပွါးလျှင်၊-
54പുരോഹിതന്‍ വടുവുള്ള സാധനം കഴുകുവാന്‍ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.
54အနာစွဲသောအရာကို ဆေးလျော်စေမည်အကြောင်း၊ ယဇ်ပုရောဟိတ် စီရင်၍ တဖန် ခုနစ်ရက်ပတ် လုံး လုံခြုံစွာ ထားရမည်။
55കഴുകിയശേഷം പുരോഹിതന്‍ വടു നോക്കേണംവടു നിറം മാറാതെയും പരക്കാതെയും ഇരുന്നാല്‍ അതു അശുദ്ധം ആകുന്നു; അതു തീയില്‍ ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
55ဆေးလျှော် ပြီးမှ ယဇ်ပုရောဟိတ်သည် ကြည့်ရှုပြန်၍၊ အနာမတိုးပွါးသော်လည်း၊ အဆင်းမခြားနားလျှင်၊ မစင်ကြယ်။ မီးရှို့ရမည်။ အတွင်း၌ဖြစ်စေ၊ ပြင်၌ဖြစ်စေ၊ ဆွေးမြေ့ခြင်းရှိ၏။
56പിന്നെ പുരോഹിതന്‍ നോക്കേണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കില്‍ അവന്‍ അതിനെ വസ്ത്രത്തില്‍നിന്നോ തോലില്‍നിന്നോ പാവില്‍നിന്നോ ഊടയില്‍നിന്നോ കീറിക്കളയേണം.
56ဆေးလျှော်ပြီးမှ၊ ယဇ်ပုရောဟိတ်သည် ကြည့်ရှု၍ အနာသည် ခပ်မည်းမည်းဖြစ်လျှင်၊ အဝတ်၊ သားရေ၊ ရက်ကန်းပင်၊ ရက်ကန်းသားထဲက အနာကွက်ကို ဆုတ်ဖဲ့ရမည်။
57അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോല്‍കൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കില്‍ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയില്‍ ഇട്ടു ചുട്ടുകളയേണം.
57နောက်တဖန် ထိုရက်ကန်းပင်၊ ရက်ကန်းသားအဝတ်၊ သားရေအသုံးအဆောင်၌ အနာပေါ်ပြန်လျှင်၊ တိုးပွားတတ်သောအနာ ဖြစ်၏။ ထိုသို့အနာစွဲသောဥစ္စာကို မီးရှို့ရမည်။
58എന്നാല്‍ വസ്ത്രമോ പാവോ ഊടയോ തോല്‍കൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയില്‍ നിന്നു നീങ്ങിപ്പോയി എങ്കില്‍ അതിനെ രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോള്‍ അതു ശുദ്ധമാകും.
58ရက်ကန်းပင်၊ ရက်ကန်းသားအဝတ်၊ သားရေအသုံးအဆောင်ဟူသမျှကို ဆေးလျှော်၍ အနာပျောက် လျှင်၊ ဒုတိယအကြိမ် ဆေးလျှော်၍ စင်ကြယ်ရ၏။
59ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തില്‍ എങ്കിലും പാവില്‍ എങ്കിലും ഊടയില്‍ എങ്കിലും തോല്‍കൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ടത്തിന്റെ വടുവിനെക്കുറിച്ചു അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നേ.
59ဤရွေ့ကား စင်ကြယ်သည်၊ မစင်ကြယ်သည်ကို စီရင်စေခြင်းငှါ နူနာစွဲသော ပိတ်အဝတ်၊ သိုးမွေးအဝတ်၊ ရက်ကန်းပင်၊ ရက်ကန်းသား၊ သားရေအသုံးအဆောင်တို့နှင့်ဆိုင်သောတရား ဖြစ်သတည်းဟု မိန့်တော်မူ၏။