1അഹരോന്റെ രണ്ടുപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
1အာရုန်၏ သားနှစ်ယောက်တို့သည်၊ ထာဝရဘုရားရှေ့တော်၌ ပူဇော်၍ သေသောနောက်၊ ထာဝရဘုရားသည် မောရှေအား မိန့်တော်မူသည်ကား၊-
2കൃപാസനത്തിന്മീതെ മേഘത്തില്‍ ഞാന്‍ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോന്‍ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തില്‍ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിന്‍ മുമ്പില്‍ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.
2သင်၏အစ်ကိုအာရုန်သည် သေဘေးနှင့်ကင်းလွတ်မည်အကြောင်း၊ သန့်ရှင်းရာဌာနတော်အထဲ၊ သေတ္တာအပေါ်မှာ တင်သောအဖုံးကို ကွယ်ကာသော ကုလားကာ အတွင်းသို့ အခါခပ်သိမ်း မဝင်စေ ခြင်းငှါ ဆင့်ဆိုလော့။ ငါသည် သေတ္တာအဖုံးအပေါ်၊ မိုဃ်းတိမ်၌ ထင်ရှားမည်။
3പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോന്‍ വിശുദ്ധമന്ദിരത്തില്‍ കടക്കേണം.
3အာရုန်သည် သန့်ရှင်းရာဌာနတော်အထဲသို့ အဘယ်သို့ ဝင်ရမည်နည်းဟူမူကား၊ အပြစ်ဖြေရာယဇ် ဘို့ အသက်ပျိုသော နွားထီးတကောင်၊ မီးရှို့ရာယဇ်ဘို့ သိုးထီးတကောင် ပါရမည်။
4അവന്‍ പഞ്ഞിനൂല്‍കൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തില്‍ പഞ്ഞിനൂല്‍കൊണ്ടുള്ള കാല്‍ചട്ട ഇട്ടു പഞ്ഞിനൂല്‍കൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂല്‍കൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാല്‍ അവന്‍ ദേഹം വെള്ളത്തില്‍ കഴുകീട്ടു അവയെ ധരിക്കേണം.
4သန့်ရှင်းသော ပိတ်ချောအင်္ကျီ၊ ပိတ်ချောပေါင်းဘီကို ဝတ်၍၊ ပိတ်ချောခါးပန်းကို စည်းရမည်။ ပိတ်ချောဗေါင်းကိုလည်း ဆောင်းရမည်။ ထိုအဝတ်တန်ဆာတို့သည် သန့်ရှင်းသောကြောင့်၊ ကိုယ်ကို ရေချိုးပြီးမှ ဝတ်ဆင်ရမည်။
5അവന്‍ യിസ്രായേല്‍മക്കളുടെ സഭയുടെ പക്കല്‍നിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.
5အပြစ်ဖြေရာယဇ်ဘို့ ဆိတ်သငယ်နှစ်ကောင်၊ မီးရှို့ရာယဇ်ဘို့ သိုးတကောင်ကို၊ ဣသရေလအမျိုးသား ပရိသတ် လက်မှခံယူရမည်။
6തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
6အာရုန်သည် မိမိနှင့်ဆိုင်သော မိမိအပြစ်ဖြေရာယဇ်နွားကို ပူဇော်၍၊ မိမိအဘို့နှင့် မိမိအိမ်သူများ အဘို့ အပြစ်ဖြေခြင်းကို ပြုရမည်။
7അവന്‍ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം.
7ဆိတ်နှစ်ကောင်ကိုလည်းယူ၍ ပရိသတ်စည်းဝေးရာ တဲတော်တံခါးနား၊ ထာဝရဘုရား ရှေ့တော်၌ ဆက်ရမည်။
8പിന്നെ അഹരോന്‍ യഹോവേക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.
8အာရုန်သည် ထိုဆိတ်နှစ်ကောင်ကို ထာဝရဘုရားအဘို့ စာရေးတံတတံ၊ လွတ်လပ်လဟာအဘို့ တတံ၊ စာရေးတံနှစ်တံချ၍၊
9യഹോവേക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോന്‍ കൊണ്ടുവന്നു പാപയാഗമായി അര്‍പ്പിക്കേണം.
9ထာဝရဘုရားအဘို့ စာရေးတံကျသော ဆိတ်ကို ဆောင်ခဲ့၍ အပြစ်ဖြေရာယဇ်ဘို့ ပူဇော်ရမည်။
10അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാല്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയില്‍ ജീവനോടെ നിര്‍ത്തേണം.
10လွတ်လပ်လဟာအဘို့ စာရေးတံကျသော ဆိတ်ကို၊ အသက်ရှင်လျက် ထာဝရဘုရားရှေ့တော်၌ ဆက်၍၊ သူ့အပေါ်မှာ အပြစ်ဖြေခြင်းကို ပြုပြီးလျှင်၊ တော၌ လွတ်လပ်လဟာသို့ လွှတ်လိုက်ရမည်။
11പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം.
11အာရုန်သည် မိမိနှင့်ဆိုင်သော အပြစ်ဖြေရာယဇ်နွားကို ဆောင်ခဲ့ပြီးလျှင်၊ မိမိအဘို့နှင့် မိမိအိမ်သူ အိမ်သားများအဘို့ အပြစ်ဖြေခြင်းကို ပြု၍၊ မိမိနှင့်ဆိုင်သော အပြစ်ဖြေရာယဇ်နွားကို သတ်ရမည်။
12അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്മേല്‍ ഉള്ള തീക്കനല്‍ ഒരു കലശത്തില്‍നിറെച്ചു സൌരഭ്യമുള്ള ധൂപവര്‍ഗ്ഗചൂര്‍ണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.
12ထာဝရဘုရားရှေ့တော် ယဇ်ပလ္လင် မီးခဲနှင့် ပြည့်သောလင်ပန်းကို ကိုင်လျက်၊ ညက်စွာသော နံ့သာ ပေါင်းမွှေးအမှုန့်ကို မိမိလက်၌ အပြည့်ယူ၍၊ ကုလားကာအတွင်းသို့ ဆောင်သွားရမည်။
13താന്‍ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാന്‍ തക്കവണ്ണം അവന്‍ യഹോവയുടെ സന്നിധിയില്‍ ധൂപവര്‍ഗ്ഗം തീയില്‍ ഇടേണം.
13ထိုအခါ သူသည်သေဘေးနှင့် ကင်းလွတ်မည်အကြောင်း၊ နံ့သာပေါင်းအခိုးအငွေ့သည် သက်သေခံ ချက် အပေါ်မှာရှိသော သေတ္တာအဖုံးကို မွှန်းစေခြင်းငှါ၊ ထာဝရဘုရားရှေ့တော်၌ နံ့သာပေါင်းကို မီးပေါ်မှာ တင်ရမည်။
14അവന്‍ കാളയുടെ രക്തം കുറെ എടുത്തു വിരല്‍കൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേല്‍ തളിക്കേണം; അവന്‍ രക്തം കുറെ തന്റെ വിരല്‍കൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രവാശ്യം തളിക്കേണം.
14နွားအသွေးအချို့ကိုလည်း ယူ၍ အရှေ့မျက်နှာဘက် သေတ္တာဖုံးအပေါ်၌ လက်ညှိုးနှင့် ဖြန်းရမည်။ သေတ္တာဖုံး ရှေ့၌လည်း ခုနှစ်ကြိမ်တိုင်အောင် လက်ညှိုးနှင့်ဖြန်းရမည်။
15പിന്നെ അവന്‍ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.
15ထိုနောက် လူများနှင့်ဆိုင်သော အပြစ်ဖြေရာယဇ်ဆိတ်ကိုသတ်၍၊ အသွေးကို ကုလားကာအတွင်း သို့ ဆောင်ခဲ့ပြီးလျှင်၊ နွားအသွေးကို ဖြန်းသကဲ့သို့၊ သေတ္တာဖုံးအပေါ်၌၎င်း၊ ရှေ့၌၎င်း ဖြန်းရမည်။
16യിസ്രായേല്‍മക്കളുടെ അശുദ്ധികള്‍നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങള്‍നിമിത്തവും അവന്‍ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയില്‍ അവരുടെ അശുദ്ധിയുടെ നടുവില്‍ ഇരിക്കുന്ന സമാഗമനക്കുടാരത്തിന്നും അവന്‍ അങ്ങനെ തന്നേ ചെയ്യേണം.
16ဣသရေလအမျိုးသားတို့၏ မစင်ကြယ်သော အပြစ်ကြောင့်၎င်း၊ ပြစ်မှားသော အပြစ်အမျိုးမျိုးတို့ ကြောင့်၎င်း၊ သန့်ရှင်းရာ ဌာနတော်အဘို့ အပြစ်ဖြေခြင်းကို ပြုရမည်။ ထိုသို့ ဣသရေလအမျိုးသား တို့၏ မစင်ကြယ်သော အပြစ်ထဲမှာနေရသော ပရိသတ်စည်းဝေးရာ တဲတော်အဘို့ ပြုရမည်။
17അവന്‍ വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിപ്പാന്‍ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനക്കുടാരത്തില്‍ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവന്‍ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സര്‍വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
17သန့်ရှင်းရာဌာနတော်၌ အပြစ်ဖြေခြင်းကို ပြုအံ့သောငှါ ဝင်သောအခါ၊ မိမိအဘို့၊ မိမိအိမ်သူအိမ် သားများအဘို့၊ ဣသရေလပရိသတ်အပေါင်းတို့အဘို့၊ အပြစ်ဖြေခြင်းကိုပြု၍ မထွက်မှီတိုင်အောင်၊ ပရိသတ်စည်းဝေးရာ တဲတော်ထဲမှာ အဘယ်သူမျှ မနေရ။
18പിന്നെ അവന്‍ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കല്‍ ചെന്നു അതിന്നും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളില്‍ ചുറ്റും പുരട്ടേണം.
18နောက်တဖန် ထာဝရဘုရားရှေ့တော် ယဇ်ပလ္လင်သို့ ထွက်လာ၍ ထိုပလ္လင်အဘို့ အပြစ်ဖြေခြင်းကို ပြုအံ့သောငှါ၊ နွားအသွေး၊ ဆိတ်အသွေးကိုယူ၍ ယဇ်ပလ္လင်ပတ်လည် ဦးချိုတို့၌ ထည့်ရမည်။
19അവന്‍ രക്തം കുറെ വിരല്‍കൊണ്ടു ഏഴു പ്രാവശ്യം അതിന്മേല്‍ തളിച്ചു യിസ്രായേല്‍മക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം.
19ယဇ်ပလ္လင်အပေါ်၌လည်း ထိုအသွေးကို လက်ညှိုးနှင့် ခုနှစ်ကြိမ်တိုင်အောင် ဖြန်း၍ ဣသရေလ အမျိုးသားတို့၏ မစင်ကြယ်သောအပြစ်မှ စင်ကြယ်သန့်ရှင်းစေရမည်။
20അവന്‍ വിശുദ്ധമന്ദിരത്തിന്നും സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീര്‍ന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടു വരേണം.
20ထိုသို့ သန့်ရှင်းရာ ဌာနတော်အဘို့၊ ပရိသတ်စည်းဝေးရာ တဲတော်အဘို့၊ ယဇ်ပလ္လင်အဘို့၊ အပြစ်ဖြေခြင်းကို ပြီးစီးပြီးမှ၊ အသက်ရှင်သော ဆိတ်ကို ဆောင်ခဲ့ရမည်။
21ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയില്‍ അഹരോന്‍ കൈ രണ്ടും വെച്ചു യിസ്രായേല്‍മക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയില്‍ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.
21အာရုန်သည် အသက်ရှင်သော ဆိတ်ခေါင်းပေါ်မှာ လက်နှစ်ဘက်ကို တင်လျက်၊ ဣသရေလအမျိုး သားတို့၏ ဒုစရိုက်မှစ၍ ပြစ်မှားသောအပြစ် အမျိုးမျိုးရှိသမျှတို့ကို ဘော်ပြ၍၊ ဆိတ်ခေါင်းပေါ်မှာ တင်ထားပြီးလျှင်၊ တော်လျော်သော လူတွင် တောသို့ စေလွှတ်ရမည်။
22കോലാട്ടുകൊറ്റന്‍ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവന്‍ കോലാട്ടുകൊറ്റനെ മരുഭൂമിയില്‍ വിടേണം.
22သူတို့အပြစ်ရှိသမျှကို၊ လူမနေသော အရပ်သို့ ဆောင်သွားသော ထိုဆိတ်ကို တော၌ လွှတ်လိုက်ရမည်။
23പിന്നെ അഹരോന്‍ സമാഗമനക്കുടാരത്തില്‍ വന്നു താന്‍ വിശുദ്ധമന്ദിരത്തില്‍ കടന്നപ്പോള്‍ ധരിച്ചിരുന്ന പഞ്ഞിനൂല്‍വസ്ത്രം നീക്കി അവിടെ വെച്ചേക്കണം.
23တဖန် အာရုန်သည် ပရိသတ်စည်းဝေးရာ တဲတော်ထဲသို့ဝင်၍၊ သန့်ရှင်းရာဌာနတော်ထဲသို့ အရင် ဝင်သောအခါ၊ ဝတ်သော ပိတ်ချော အဝတ်ကို ချွတ်၍ ထိုအရပ်၌ ထားရမည်။
24അവന്‍ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തു വന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അര്‍പ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
24သန့်ရှင်းရာ ဌာန၌ ကိုယ်ကို ရေချိုး၍၊ မိမိအဝတ်ကို ဝတ်ပြီးမှ တဖန်ထွက်လာ၍၊ မိမိမီးရှို့ရာယဇ်၊ လူများမီးရှို့ရာယဇ်ကို ပူဇော်သဖြင့်၊ မိမိအဘို့နှင့် လူများအဘို့ အပြစ်ဖြေခြင်းကို ပြုရမည်။
25അവന്‍ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.
25အပြစ်ဖြေရာ ယဇ်ကောင်ဆီဥကို ယဇ်ပလ္လင်ပေါ်မှာ မီးရှို့ရမည်။
26ആട്ടുകൊറ്റനെ അസസ്സേലിന്നു കൊണ്ടുപോയി വിട്ടവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകീട്ടു മാത്രമേ പാളയത്തില്‍ വരാവു.
26လွတ်လပ်လဟာသို့ ဆိတ်ကို လွှတ်လိုက်သောသူသည်လည်း မိမိအဝတ်ကို လျှော်၍ ကိုယ်ကို ရေချိုး ရမည်။ ထိုနောက်မှ တပ်ထဲသို့ ဝင်ရမည်။
27വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയില്‍ ഇട്ടു ചുട്ടുകളയേണം.
27သန့်ရှင်းရာဌာနတော်၌ အပြစ်ဖြေခြင်းကို ပြုအံ့သောငှါ ဆောင်သွင်းသော အသွေးနှင့်ဆိုင်သော အပြစ်ဖြေရာယဇ်နွားကို၎င်း၊ အပြစ်ဖြေရာယဇ် ဆိတ်ကို၎င်း၊ တပ်ပြင်သို့ ယူသွား၍ အရေ၊ အသား၊ ချေးနုကို မီးရှို့ရမည်။
28അവയെ ചുട്ടുകളഞ്ഞവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകീട്ടു മാത്രമേ പാളയത്തില്‍ വരാവു.
28မီးရှို့သောသူသည်လည်း မိမိအဝတ်ကို လျော်၍ ကိုယ်ကို ရေချိုးရမည်။ ထိုနောက်မှ တပ်ထဲသို့ ဝင်ရမည်။
29ഇതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങള്‍ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു.
29သင်တို့သည် အစဉ်စောင့်ရသော ပညတ်တော်ဟူမူကား၊ အမျိုးသားချင်းဖြစ်စေ၊ သင်တို့တွင် တည်းနေ သော တပါးအမျိုးသားဖြစ်စေ၊ သတ္တမလ ဆယ်ရက်နေ့၌ အလုပ်ကို အလျှင်းမလုပ်၊ ခြိုးခြံစွာ ကျင့်လျက်နေရကြမည်။
30ആ ദിവസത്തില്‍ അല്ലോ യഹോവയുടെ സന്നിധിയില്‍ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു.
30အကြောင်းမူကား၊ သင်တို့သည် ထာဝရဘုရားရှေ့တော်၌ အပြစ်ရှိသမျှတို့နှင့် ကင်းစင်မည်အကြောင်း၊ ထိုနေ့ရက်၌ ယဇ်ပုရောဟိတ်သည် သင်တို့ကို စင်ကြယ်စေခြင်းငှါ၊ အပြစ်ဖြေခြင်းကို ပြုရမည်။
31അതു നിങ്ങള്‍ക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങള്‍ ആത്മ തപനം ചെയ്യേണം; അതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടമാകുന്നു.
31ထိုနေ့ရက်သည် ထာဝရပညတ်တော်အတိုင်း၊ သင်တို့ ငြိမ်ဝပ်ရာ ဥပုသ်နေ့၊ ခြိုးခြံစွာကျင့်ရသော နေ့ ဖြစ်သတည်း။
32അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്‍വാന്‍ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതന്‍ തന്നേ പ്രായശ്ചിത്തം കഴിക്കേണം.
32အဘအရာ၌ ယဇ်ပုရောဟိတ်အမှုကို ဆောင်စေခြင်းငှါ၊ အရင်ယဇ်ပုရောဟိတ်လက်မှ ဘိသိက်နှင့် တကွ ယဇ်ပုရောဟိတ်အရာကို ခံသောသူသည်၊ ထိုအပြစ်ဖြေခြင်းကို ပြုရမည်။ ထိုယဇ်ပုရောဟိတ် သည် သန့်ရှင်းသော ပိတ်ချောအဝတ်ကို ဝတ်၍၊-
33അവന്‍ വിശുദ്ധവസ്ത്രമായ പഞ്ഞിനൂല്‍വസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാര്‍ക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
33သန့်ရှင်းရာဌာနတော်အဘို့၊ ပရိသတ်စည်းဝေးရာ တဲတော်အဘို့၊ ယဇ်ပလ္လင်အဘို့၊ ယဇ်ပုရောဟိတ် များအဘို့၊ ပရိသတ်အပေါင်းတို့အဘို့ အပြစ်ဖြေခြင်းကို ပြုရမည်။
34സംവത്സരത്തില്‍ ഒരിക്കല്‍ യിസ്രായേല്‍മക്കള്‍ക്കുവേണ്ടി അവരുടെ സകലപാപങ്ങള്‍ക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവന്‍ ചെയ്തു.
34ဤရွေ့ကား၊ ဣသရေလအမျိုးသားတို့၏ အပြစ်ရှိသမျှတို့ကြောင့် တနှစ်တခါ အပြစ်ဖြေခြင်းကို ပြုမည်အကြောင်း၊ သင်တို့သည် အစဉ်စောင့်ရသော ပညတ်တော်ဖြစ်သတည်းဟု မောရှေအား ထာဝရဘုရားမှာထားတော်မူသည်အတိုင်း အာရုန်ပြုလေ၏။