Malayalam

Myanmar

Leviticus

18

1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1တဖန်မောရှေအား ထာဝရဘုရားက၊-
2നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;
2သင်သည် ဣသရေလအမျိုးသားတို့အား ဆင့်ဆိုရမည်မှာ၊ ငါသည် သင်တို့၏ ဘုရားသခင် ထာဝရဘုရား ဖြစ်၏။
3നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുതു; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ ദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.
3သင်တို့ နေဘူးသော အဲဂုတ္တုပြည်၏ အကျင့်ကို၎င်း၊ သင်တို့ကို ငါပို့ဆောင်လတံ့သော ခါနာန်ပြည်၏ အကျင့်ကို၎င်း၊ သင်တို့သည် မကျင့်၊ သူတို့ တရားလမ်းသို့ မလိုက်ရကြ။
4എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
4ငါစီရင်ချက်ရှိသည်အတိုင်း ကျင့်၍၊ ငါ့ပညတ်တရားလမ်းသို့ လိုက်ခြင်းငှါ စောင့်ရှောက်ရကြမည်။ ငါသည် သင်တို့၏ ဘုရားသခင် ထာဝရဘုရားဖြစ်၏။
5ആകയാല്‍ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള്‍ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; ഞാന്‍ യഹോവ ആകുന്നു.
5ထိုကြောင့် ငါ့စီရင်ထုံးဖွဲ့ချက်တို့ကို စောင့်ရှောက်ရကြမည်။ ထိုအကျင့်ကို ကျင့်သောသူသည် ထိုအကျင့်အားဖြင့် အသက်ရှင်လိမ့်မည်။ ငါသည် ထာဝရဘုရားဖြစ်၏။
6നിങ്ങളില്‍ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന്‍ തക്കവണ്ണം അവരോടു അടുക്കരുതു; ഞാന്‍ യഹോവ ആകുന്നു.
6သင်တို့တွင် အဘယ်သူမျှ ကိုယ်ပေါက်ဘော်တော်သောသူကို ချဉ်း၍ သံဝါသမပြုရ။ ငါသည် ထာဝရဘုရားဖြစ်၏။
7നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവള്‍ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു.
7သင်၏ အဘနှင့်သာဆိုင်သော သင်၏ အမိကို မချဉ်းရ။ ကိုယ်အမိ ဖြစ်သောကြောင့် သံဝါသမပြုရ။
8അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ.
8ကိုယ်အဘ၏ မယားမည်သည်ကို မချဉ်းရ။ အဘနှင့်သာဆိုင်၏။
9അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടില്‍ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.
9တအိမ်တည်း၌ မွေးဘွားသည်ဖြစ်စေ၊ အခြားသော အရပ်၌ မွေးဘွားသည်ဖြစ်စေ၊ သင်၏ နှမကို မချဉ်းရ။
10നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.
10ကိုယ်ရင်သွေးဖြစ်သော သင်၏မြေးကို မချဉ်းရ။
11നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ സഹോദരിയല്ലോ.
11အမိခြားသော်လည်း တဘတည်းဖြစ်သော နှမကို မချဉ်းရ။
12അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ അപ്പന്റെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.
12သင့်အဘ၏ ပေါက်ဘော်ရင်းဖြစ်သော အဘ၏ နှမကို၎င်း၊
13അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ അമ്മയുടെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.
13သင့်အမိ၏ ပေါက်ဘော်ရင်းဖြစ်သော အမိ၏ ညီအစ်မကို၎င်း၊
14അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാര്യയോടു അടുക്കയുമരുതു; അവള്‍ നിന്റെ ഇളയമ്മയല്ലോ.
14အဘ၏ ညီအစ်ကိုနှင့်သာဆိုင်သော မိကြီး မိထွေးဖြစ်သော အဘ၏ ညီအစ်ကို မယားကို၎င်း၊
15നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.
15သား၏မယားတည်းဟူသော ချွေးမကို၎င်း၊
16സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ.
16ညီအစ်ကိုနှင့်သာဆိုင်သော ညီအစ်ကို၏ မယားကို၎င်း၊ မချဉ်းရ။
17ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതുഅവര്‍ അടുത്ത ചാര്‍ച്ചക്കാരല്ലോ; അതു ദുഷ്കര്‍മ്മം.
17ကိုယ်မယား၏ ပေါက်ဘော်ရင်းဖြစ်သော မယား၏သမီး၊ မယား၏ မြေးကို မချဉ်းရ။ မတရားသောအမှုဖြစ်၏။
18ഭാര്യ ജീവനോടിരിക്കുമ്പോള്‍ അവളെ ദുഃഖീപ്പിപ്പാന്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു.
18ကိုယ်မယားကို နှောင့်ရှက်ခြင်းငှါ သူအသက်ရှင်စဉ်တွင် သူ၏ ညီအစ်မကို မသိမ်းရ။
19ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോള്‍ അവളുടെ നഗ്നത അനാവൃതമാക്കുമാറു അവളോടു അടുക്കരുതു.
19ဥတုရောက်၍ မစင်ကြယ်သော မိန်းမကိုလည်း မချဉ်းရ။
20കൂട്ടുകാരന്റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു.
20ကိုယ်ကို ညစ်ညူးစေလျက်၊ သူ့မယားကို မပြစ်မှားရ။
21നിന്റെ സന്തതിയില്‍ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.
21သင်၏ သားသမီးတို့ကို၊ မောလုတ်ဘုရားအား မီးဖြင့် ပူဇော်ရ။ သင်၏ ဘုရားသခင် နာမတော်ကို မရှုတ်မချရ။ ငါသည် ထာဝရဘုရားဖြစ်၏။
22സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത.
22မိန်းမနှင့် ပေါင်းဘော်သကဲ့သို့ ယောက်ျားချင်း မပေါင်းဘော်ရ။ ရွံရှာဘွယ်အမှုဖြစ်၏။
23യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല്‍ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്റെ മുമ്പില്‍ നില്‍ക്കയും അരുതു; അതു നികൃഷ്ടം.
23ကိုယ့်ကိုကိုယ် ညစ်ညူးစေ၍ တိရစ္ဆာန်နှင့်မပေါင်းဘော်ရ။ မိန်းမသည်လည်း မိမိနှင့် တိရစ္ဆာန်၏ ပေါင်းဘော်ခြင်းကို မခံရ။ ရွံရှာဘွယ်သော ရောနှောခြင်းဖြစ်၏။
24ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.
24ထိုသို့သော အမှုအားဖြင့် ကိုယ်ကို ကိုယ် မညစ်ညူးစေရ။ သင်တို့ရှေ့မှာ ငါနှင်ထုတ်သော လူအမျိုး မျိုးတို့သည်၊ ထိုသို့သောအမှုကို ပြု၍ ညစ်ညူးကြ၏။
25ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു.
25သူတို့ ပြည်သည်လည်း ညစ်ညူး၏။ ညစ်ညူးသော အပြစ်ကြောင့် ငါဆုံးမ၍၊ ထိုပြည်သည် မိမိ သားတို့ကို အော့အန်လိမ့်မည်။
26ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു
26သင်တို့မူကား၊ ငါ့စီရင်ထုံးဖွဲ့ချက်တို့ကို စောင့်ရှောက်ရကြမည်။ ထိုပြည်သည် သင်တို့ရှေ့၌ရှိသော လူအမျိုးမျိုးတို့ကို အော့အန်သကဲ့သို့ တဖန် ညစ်ညူးခြင်းကိုခံ၍၊ သင်တို့ကို မအော့အန်စေခြင်းငှါ၊ ကိုယ်အမျိုးသားဖြစ်စေ၊
27നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം;
27သင်တို့တွင် တည်းနေသော တပါးအမျိုးသားဖြစ်စေ၊ ထိုသို့သော ရွံ့ရှာဘွယ် အမှုတို့ကို မပြုရ။
28ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയാകട്ടെ ചെയ്യരുതു.
28သင်တို့ရှေ့၌ရှိသော ပြည်သားတို့သည် ထိုသို့သော ရွံ့ရှာဘွယ်အမှုတို့ကို ပြုသော အားဖြင့် သူတို့ပြည်သည် ညစ်ညူးခြင်းရှိ၏။
29ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
29ထိုသို့သော ရွံ့ရှာဘွယ်အမှုတို့ကို ပြုသောသူ မည်သည်ကား၊ သူ၏အမျိုးမှ ပယ်ရှင်းခြင်း ခံရမည်။
30ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
30သို့ဖြစ်၍ သင်တို့ရှေ့၌ ပြူဘူးသော ထိုရွံ့ရှာဘွယ် ထုံးစံဓလေ့သို့ သင်တို့သည် လိုက်၍၊ ကိုယ့်ကိုကိုယ် မညစ်ညူးစေခြင်းငှါ၊ ငါ့ပညတ်တရားကို စောင့်ရှောက်ရကြမည်။ ငါသည် သင်တို့၏ ဘုရားသခင် ထာဝရဘုရားဖြစ်၏ဟု မိန့်တော်မူ၏။