Malayalam

Myanmar

Leviticus

21

1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുഅഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാല്‍പുരോഹിതന്‍ തന്റെ ജനത്തില്‍ ഒരുവന്റെ ശവത്താല്‍ തന്നെത്താന്‍ മലിനമാക്കരുതു.
1တဖန် မောရှေအား ထာဝရဘုရားက၊ သင်သည် အာရုန်၏သား၊ ယဇ်ပုရောဟိတ်တို့အားဆင့်ဆို ရမည်မှာ၊ အမျိုးသားချင်း သေသောအတွက် သင်တို့တွင် အဘယ်သူမျှ ညစ်ညူးခြင်းမရှိရ။
2എന്നാല്‍ തന്റെ അമ്മ, അപ്പന്‍ , മകന്‍ , മകള്‍, സഹോദരന്‍ ,
2သို့ရာတွင် ပေါက်ဘော်ရင်းတည်းဟူသော မိဘ၊ သားသမီး၊ ညီအစ်ကို၊-
3തനിക്കടുത്തവളും ഭര്‍ത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങിനെയുള്ള ഉററ ചാര്‍ച്ചക്കാരാല്‍ അവന്നു മലിനനാകാം.
3လင်မနေသော ကညာနှမရင်းအတွက် ညစ်ညူးခြင်းကို ခံရသော အခွင့်ရှိ၏။
4അവന്‍ തന്റെ ജനത്തില്‍ പ്രമാണിയായിരിക്കയാല്‍ തന്നെത്താന്‍ മലിനമാക്കി അശുദ്ധനാക്കരുതു.
4အမျိုးသားချင်း သူကြီးအတွက်၊ ကိုယ်ကိုကိုယ်ရှုတ်ချ၍ ညစ်ညူးခြင်းမရှိရ။
5അവര്‍ തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തില്‍ മുറിവുണ്ടാക്കുകയും അരുതു;
5ယဇ်ပုရောဟိတ်သည် ဆံပင်ကို မရိတ်ရ။ ပါးမုန်းကို မရိတ်ရ။ အသား၌ ခုတ်ရှခြင်းကို မပြုရ။
6തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവര്‍ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിക്കുന്നു; ആകയാല്‍ അവര്‍ വിശുദ്ധന്മാരായിരിക്കേണം.
6သူသည် မိမိဘုရားသခင်အဘို့ သန့်ရှင်းရမည်။ မိမိဘုရားသခင်၏ နာမတော်ကို မရှုတ်မချရ။ ထာဝရဘုရားအား မီးဖြင့်ပြုသော ပူဇော်သက္ကာ၊ မိမိဘုရားသခင်၏ အစာအာဟာရကို ပူဇော်သော ကြောင့် သန့်ရှင်းခြင်းရှိရမည်။
7വേശ്യയെയോ ദുര്‍ന്നടപ്പുകാരത്തിയെയോ അവര്‍ വിവാഹം കഴിക്കരുതു; ഭര്‍ത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവന്‍ തന്റെ ദൈവത്തിന്നു വിശുദ്ധന്‍ ആകുന്നു.
7သူသည် ပြည်တန်ဆာမိန်းမ၊ သီလပျက်သောမိန်းမ၊ လင်နှင့်ကွာသောမိန်းမနှင့် မစုံဘက်ရ။ မိမိဘုရား သခင်အဘို့ သန့်ရှင်း၏။
8അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിന്റെ ദൈവത്തിന്നു ഭോജനം അര്‍പ്പിക്കുന്നവനാകയാല്‍ നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാന്‍ വിശുദ്ധന്‍ ആകുന്നു.
8သင်၏ ဘုရားသခင်ပွဲတော်ကို ဆက်သောကြောင့်၊ သူ့ကို သန့်ရှင်းစေ၍၊ သူသည် သင့်အဘို့ သန့်ရှင်းရမည်။ သင်တို့ကို သန့်ရှင်းစေသော ငါထာဝရဘုရား သန့်ရှင်း၏။
9പുരോഹിതന്റെ മകള്‍ ദുര്‍ന്നടപ്പു ചെയ്തു തന്നെത്താന്‍ അശുദ്ധയാക്കിയാല്‍ അവള്‍ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയില്‍ ഇട്ടു ചുട്ടുകളയേണം.
9ယဇ်ပုရောဟိတ်သမီးသည်၊ ပြည်တန်ဆာလုပ်၍ ကိုယ့်ကိုကိုယ်ရှုတ်ချလျှင်၊ မိမိအဘကို ရှုတ်ချရာ ရောက်၏။ ထိုသူကို မီးရှို့ရမည်။
10അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരില്‍ മഹാ പുരോഹിതനായവന്‍ തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.
10မိမိအမျိုးသားချင်းတို့တွင်၊ အဝတ်တန်ဆာဆင်လျက်၊ အရာ၌ ခန့်ထား၍ မိမိခေါင်းပေါ်မှာ ဆီလောင်းခြင်း ဘိသိက်ကိုခံသော ယဇ်ပုရောဟိတ်မင်းသည်၊ မိမိခေါင်း၌ တန်ဆာကို မချွတ်ရ။ မိမိအဝတ်ကို မဆုတ်ရ။
11അവന്‍ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.
11အသေကောင်ကို မချဉ်းရ။ မိဘအတွက် ညစ်ညူးခြင်းကို မခံရ။
12വിശുദ്ധമന്ദിരം വിട്ടു അവന്‍ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുതു; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം അവന്റെ മേല്‍ ഇരിക്കുന്നു; ഞാന്‍ യഹോവ ആകുന്നു.
12သန့်ရှင်းရာဌာနတော်ထဲက မထွက်ရ။ မိမိဘုရားသခင်၏ သန့်ရှင်းရာဌာနတော်ကို မရှုတ်မချရ။ အကြောင်းမူကား၊ မိမိဘုရားသခင်၏ ဘိသိက်ဆီနှင့်ဆိုင်သော သင်းကျစ်ကို ဆောင်းရသောသူ ဖြစ်၏။ ငါသည် ထာဝရဘုရား ဖြစ်၏။
13കന്യകയായ സ്ത്രീയെ മാത്രമേ അവന്‍ വിവാഹം കഴിക്കാവു.
13ယဇ်ပုရောဟိတ်မင်းသည်၊ အပျိုကညာနှင့်သာစုံဘက်ရမည်။
14വിധവ, ഉപേക്ഷിക്കപ്പെട്ടവള്‍, ദുര്‍ന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവന്‍ വിവാഹം കഴിക്കരുതു; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.
14မုတ်ဆိုးမ၊ လင်နှင့်ကွာသောမိန်းမ၊ သီလပျက်သောမိန်းမ၊ ပြည်တန်ဆာမိန်းမနှင့် မစုံဘက်ရ။ မိမိအမျိုးသားချင်း အပျိုကညာနှင့်သာ စုံဘက်ရမည်။
15അവന്‍ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയില്‍ അശുദ്ധമാക്കരുതു; ഞാന്‍ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
15မိမိသားကို၊ အမျိုးသားချင်းတို့တွင် မရှုတ်မချရ။ ငါထာဝရဘုရားသည်၊ ယဇ်ပုရောဟိတ်မင်းကို သန့်ရှင်းစေသည်ဟု မိန့်တော်မူ၏။
16യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുനീ അഹരോനോടു പറയേണ്ടതു എന്തെന്നാല്‍
16တဖန်မောရှေအား ထာဝရဘုရားက၊ သင်သည် အာရုန်အား ဆင့်ဆိုရမည်မှာ၊-
17നിന്റെ സന്തതിയില്‍ അംഗഹീനനായവന്‍ നിന്റെ ദൈവത്തിന്റെ ഭോജനം അര്‍പ്പിപ്പാന്‍ ഒരിക്കലും അടുത്തുവരരുതു.
17သင်၏ အမျိုးအစဉ်အဆက်တွင် ကိုယ်၌အပြစ်ရှိသောသူသည်၊ မိမိဘုရားသခင်၏ ပွဲတော်ကို ဆက်ကပ်အံ့သောငှါ မချဉ်းမကပ်ရ။
18അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുതു; കുരുടന്‍ , മുടന്തന്‍ ,
18မျက်စိကန်းသောသူ၊ ခြေဆွံ့သောသူ၊ နှာခေါင်းပိသောသူ၊ အင်္ဂါပိုလွန်သောသူ၊-
19പതിമക്കൂന്‍ , അധികാംഗന്‍ , കാലൊടിഞ്ഞവന്‍ , കയ്യൊടിഞ്ഞവന്‍ ,
19လက်ကျိုးသောသူ၊ ခြေကျိုးသောသူ၊
20കൂനന്‍ , മുണ്ടന്‍ , പൂക്കണ്ണന്‍ , ചൊറിയന്‍ , പൊരിച്ചുണങ്ങന്‍ , ഷണ്ഡന്‍ എന്നിങ്ങനെയുള്ളവരും അരുതു.
20ကျောကုန်းသောသူ၊ ပုသောသူ၊ မျက်စိနာသောသူ၊ ဝဲစွဲသောသူ၊ ယားနာစွဲသောသူ၊ ဝှေးစေ့ပျက်သော သူသည် မချဉ်းမကပ်ရ။-
21പുരോഹിതനായ അഹരോന്റെ സന്തതിയില്‍ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിപ്പാന്‍ അടുത്തു വരരുതു; അവന്‍ അംഗഹീനന്‍ ; അവന്‍ തന്റെ ദൈവത്തിന്റെ ഭോജനം അര്‍പ്പിപ്പാന്‍ അടുത്തുവരരുതു.
21ယဇ်ပုရောဟိတ် အာရုန်အမျိုးတွင်၊ ကိုယ်၌ အပြစ်ပါသောသူ တစုံတယောက်မျှ ထာဝရဘုရားအား မီးဖြင့်ပြုသော ပူဇော်သက္ကာကို ဆက်ကပ်အံ့သောငှါ မချဉ်းမကပ်ရ။ ကိုယ်၌ အပြစ်ပါသောကြောင့်၊ မိမိဘုရားသခင်၏ မုန့်တော်ကို ဆက်ကပ်အံ့သောငှါ မချဉ်းမကပ်ရ။ -
22തന്റെ ദൈവത്തിന്റെ ഭോജനമായ അതിപിരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു ഭക്ഷിക്കാം.
22သန့်ရှင်းသော မုန့်ဖြစ်စေ၊ အလွန်သန့်ရှင်းသော မုန့်ဖြစ်စေ၊ မိမိဘုရားသခင်၏ မုန့်တော်ကို စားရမည်။
23എങ്കിലും തിരശ്ശീലയുടെ അടുക്കല്‍ ചെല്ലുകയും യാഗപീഠത്തിങ്കല്‍ അടുത്തുവരികയും അരുതു; അവന്‍ അംഗഹീനനല്ലോ; അവന്‍ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
23ကိုယ်၌ အပြစ်ပါသောကြောင့်၊ ငါ့သန့်ရှင်းရာ ဌာနအရပ်တို့ကို ရှုတ်ချမည်ကို စိုးရိမ်၍၊ ကုလားကာ အတွင်းသို့ မဝင်ရ။ ယဇ်ပလ္လင်သို့ မချဉ်းမကပ်ရ။ ငါထာဝရဘုရားသည် ထိုအရပ်တို့ကို သန့်ရှင်းစေ သည်ဟု မိန့်တော်မူ၏။
24മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞു.
24မောရှေသည် အာရုန်နှင့် သူ၏သား ဣသရေလ အမျိုးသားအပေါင်းတို့အား ဆင့်ဆိုလေ၏။