1അവന്‍ ഒരു സ്ഥലത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു; തീര്‍ന്നശേഷം ശിഷ്യന്മാരില്‍ ഒരുത്തന്‍ അവനോടുകര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.
1တရံရောအခါ ကိုယ်တော်သည် တစုံတခုသောအရပ်တွင် ဆုတောင်းတော်မူပြီးလျှင်၊ တပည့်တော် တ ယောက်က၊ သခင်၊ ဆုတောင်းစေခြင်းငှါ ယောဟန်သည်မိမိတပည့်တို့အား နည်းပေးသကဲ့သို့ အကျွန်ုပ်တို့အား နည်းပေးတော်မူပါဟု လျှောက်သော်၊
2അവന്‍ അവരോടു പറഞ്ഞതുനിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതു(സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ) പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; (നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;)
2ကိုယ်တော်က၊ သင်တို့သည်ဆုတောင်းလျှင် မြွက်ဆိုရမည်မှာ၊ ကောင်းကင်ဘုံ၌ ရှိတော်မူသော အကျွန်ုပ်တို့အဘ၊ ကိုယ်တော်၏ နာမတော်အား ရိုသေလေးမြတ်ခြင်းရှိပါစေသော။ နိုင်ငံတော် တည်ထောင် ပါစေသော။
3ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.
3အလိုတော်သည် ကောင်းကင်ဘုံ၌ ပြည့်စုံသကဲ့သို့ မြေကြီးပေါ်မှာ ပြည့်စုံပါစေသော။ အသက်မွေး လောက်သောအစာကို အကျွန်ုပ်တို့အား နေ့ရက် အစဉ်အတိုင်း ပေးသနားတော်မူပါ။
4ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങള്‍ക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയില്‍ കടത്തരുതേ(ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.)
4အကျွန်ုပ်တို့ကို ပြစ်မှားသောသူရှိသမျှတို့၏ အပြစ်ကို အကျွန်ုပ်သည်လွှတ်သောကြောင့်၊ အကျွန်ုပ် တို့၏အပြစ်များကို လွှတ်တော်မူပါ။ အပြစ်သွေးဆောင်ရာသို့ မလိုက်မပါစေဘဲ၊ မကောင်းသောအမှုအရာ မှလည်း ကယ်နှုတ်တော်မူပါဟု ဆုတောင်းကြလော့ဟု မိန့်တော်မူ၏။
5പിന്നെ അവന്‍ അവരോടു പറഞ്ഞതുനിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സ്നേഹതിന്‍ ഉണ്ടു എന്നിരിക്കട്ടെ; അവന്‍ അര്‍ദ്ധരാത്രിക്കു അവന്റെ അടുക്കല്‍ ചെന്നുസ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;
5တဖန်မိန့်တော်မူသည်ကား၊ သင်တို့တွင် တစုံတယောက်သောသူ၌ အဆွေခင်ပွန်းရှိသည်ဖြစ်၍၊ သန်း ခေါင်အချိန်တွင် ထိုအဆွေခင်ပွန်း၏ အိမ်သို့သွားပြီးလျှင်၊ အဆွေ၊
6എന്റെ ഒരു സ്നേഹിതന്‍ വഴിയാത്രയില്‍ എന്റെ അടുക്കല്‍ വന്നു; അവന്നു വിളമ്പിക്കൊടുപ്പാന്‍ എന്റെ പക്കല്‍ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാല്‍
6အကျွန်ုပ်အဆွခင်ပွန်းတယောက်သည် ခရီးမှလာ၍ အကျွန်ုပ်ထံသို့ရောက်ပါပြီ။ သူ့ကို ကျွေးစရာ မရှိသောကြောင့် မုန့်သုံးလုံးချေးနှင့် ပါဟုဆိုသော်၊
7എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാന്‍ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും
7အိမ်ရှင်ကလည်း၊ ငါ့ကိုမနှောင့်ရှက်နှင့်။ တံခါးပိတ်လျက်ရှိ၏။ ငါ့သားသမီးတို့သည် ငါနှင့်အိပ်လျက်ရှိ ကြ၏။ ငါထ၍ သင့်အားမပေးနိုင်ဟု အိမ်ထဲက ပြန်ပြောသည်အရာမှာ၊
8അവന്‍ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവന്‍ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
8ငါဆိုသည်ကား၊ အဆွေခင်ပွန်းဖြစ်သည်ကိုထောက်၍ မထ၊ မပေးသော်လည်း၊ အားမလျော့ဘဲ တောင်း၍နေသောကြောင့် ထ၍လိုချင်သမျှကို ပေးလိမ့်မည်။
9യാചിപ്പിന്‍ , എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ , എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും.
9တဖန်ငါဆိုသည်ကား၊ တောင်းကြလော့။ တောင်းလျှင်ရမည်။ ရှာကြလော့။ ရှာလျှင်တွေ့မည်။ တံခါး ကိုခေါက်ကြလော့၊ ခေါက်လျှင်ဖွင့်မည်။
10യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
10တောင်းသောသူမည်သည်ကားရ၏။ ရှာသောသူလည်းတွေ့၏။ ခေါက်သောသူအားလည်း တံခါးကို ဖွင့်၏။
11എന്നാല്‍ നിങ്ങളില്‍ ഒരു അപ്പനോടു മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീന്‍ ചോദിച്ചാല്‍ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ?
11သင်တို့တွင် အဘဖြစ်သောသူ၌ သားသည် မုန့်ကိုတောင်းလျှင် အဘသည်ကျောက်ကိုပေးမည်လော့။ ငါးကိုတောင်းလျှင် ငါးအစား၌ မြွေကိုပေးမည်လော့။
12മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ?
12ဥကိုတောင်းလျှင် ကင်းမြီးကောက်ကို ပေးမည်လော။
13അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കും പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
13သင်တို့သည် အဆိုးဖြစ်လျက်ပင် ကိုယ်သားတို့အား ကောင်းသောအရာကို ပေးတတ်လျှင်၊ ထိုမျှမက ကောင်းကင်ဘုံ၌ ရှိတော်မူသော သင်တို့အဘသည် ဆုတောင်းသောသူတို့အား သန့်ရှင်းသောဝိညာဉ်တော်ကို သာ၍ ပေးတော်မူမည် မဟုတ်လောဟု မိန့်တော်မူ၏။
14ഒരിക്കല്‍ അവന്‍ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമന്‍ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.
14တရံရောအခါ စကားအသောနတ်ဆိုးကို နှင်ထုတ်တော်မူ၍၊ နတ်ဆိုးထွက်သည်နောက် အသောသူ သည် စကားပြော၏။ အစုအဝေးတို့သည်လည်း အံ့ဩကြ၏။
15അവരില്‍ ചിലരോഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.
15အချို့တို့က ဤသူသည် နတ်ဆိုးမင်း ဗေလဇေဗုလကို အမှီပြု၍ နတ်ဆိုးတို့ကို နှင်ထုတ်သည်ဟု ဆိုကြ၏။
16വേറെ ചിലര്‍ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.
16အချို့တို့သည်လည်း၊ စုံစမ်းနှောက်ယှက်ခြင်းငှါ မိုဃ်းကောင်းကင်ကဖြစ်သော နိမိတ်လက္ခဏာကို တောင်းကြ၏။
17അവന്‍ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതുതന്നില്‍തന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഔരോന്നും വീഴും.
17ထိုသူတို့၏စိတ်ကို သိတော်မူသည်ဖြစ်၍၊ တိုင်းနိုင်ငံမည်သည်ကား၊ မိမိနှင့်မသင့်မတင့် ကွဲပြားလျှင် ပျက်စီးခြင်းသို့ရောက်လိမ့်မည်၊ အိမ်မည်သည်ကား၊ မိမိနှင့်မသင့်မတင့် ကွဲပြားလျှင်လဲလိမ့်မည်။
18സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കില്‍, അവന്റെ രാജ്യം എങ്ങനെ നിലനിലക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ.
18ငါသည် ဗေလဇေဗုလကို အမှီပြု၍ နတ်ဆိုးတို့ကိုနှင်ထုတ်သည်ဟု သင်တို့ဆိုသည်အတိုင်း၊ စာတန် သည် မိမိနှင့် မသင်မတင့်ကွဲပြားလျှင် သူ၏နိုင်ငံသည် အဘယ်သို့တည်နိုင်မည်နည်း။
19ഞാന്‍ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവര്‍ നിങ്ങള്‍ക്കു ന്യായാധിപതികള്‍ ആകും.
19ငါသည် ဗေလဇေဗုလကို အမှီပြု၍ နတ်ဆိုးတို့ကို နှင်ထုတ်သည်မှန်လျှင်၊ သင်တို့၏သားတို့သည် အဘယ်သူကိုအမှီပြု၍ နှင်ထုတ်ကြသနည်း။ထိုကြောင့် သူတို့သည် သင်တို့အားတရားစီရင်သောသူဖြစ်ကြ လိမ့်မည်။
20എന്നാല്‍ ദൈവത്തിന്റെ ശക്തികൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു സ്പഷ്ടം.
20ငါသည် ဘုရားသခင်၏ လက်ညိုးတော်အားဖြင့် နတ်ဆိုးတို့ကို နှင်ထုတ်သည်မှန်လျှင်၊ အကယ်စင်စစ် သင်တို့၌ ဘုရားသခင်၏နိုင်ငံတော်တည်ချိန် ရောက်လေပြီ။
21ബലവാന്‍ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോള്‍ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
21သူရဲသည် လက်နက်စုံနှင့် မိမိအိမ်ဦး၌ စောင့်နေစဉ်အခါ သူ၏ဥစ္စာသည် လုံခြုံစွာရှိ၏။
22അവനിലും ബലവാനായവന്‍ വന്നു അവനെ ജയിച്ചു എങ്കിലോ അവന്‍ ആശ്രയിച്ചിരുന്ന സര്‍വ്വായുധവര്‍ഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.
22သူ့ထက် တတ်စွမ်းနိုင်သောသူသည်လာ၍ သူ့ကိုအောင်ပြီးမှ၊ သူကိုးစားသော လက်နက်စုံကို သိမ်း ယူ၍ ဥစ္စာပရိကံများကို ခွဲဝေလိမ့်မည်။
23എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.
23ငါ့ဘက်၌ မနေသောသူသည် ငါ့ရန်ဘက်ဖြစ်၏။ ငါနှင့်အတူ မစုမသိမ်းသောသူသည် ကြဲဖြန့်သောသူ ဖြစ်၏။
24അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളില്‍ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടുഞാന്‍ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,
24ညစ်ညူးသောနတ်သည် လူထဲကထွက်လျှင်၊ ခြောက်ကပ်သောအရပ်တို့၌လည်၍ ငြိမ်သက်ခြင်းကို ရှာတတ်၏။ မတွေ့လျှင်၊ ငါသည်ထွက်ခဲ့သော နေမြဲအိမ်သို့ပြန်ရဦးမည်ဟုဆို၍၊
25അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
25ရောက်သောအခါ၊ ထိုအိမ်သည် သုတ်သင်ပြင်ဆင်လျက်ရှိသည်ကို တွေ့သော်၊
26അപ്പോള്‍ അവന്‍ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതില്‍ കടന്നു പാര്‍ത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാള്‍ വല്ലാതെയായി ഭവിക്കും.
26မိမိထက်သာ၍ ညစ်ညူးသောနတ်ဆိုးခုနစ်ယောက်ကို ခေါ်ပြီးလျှင် ထိုလူထဲသို့ဝင်၍ နေကြ၏၊ ထို လူ၏နောက်ဖြစ်ဟန်သည် ရှေ့ဖြစ်ဟန်ထက်သာ၍ ဆိုးသည်ဟု မိန့်တော်မူ၏။
27ഇതു പറയുമ്പോള്‍ പുരുഷാരത്തില്‍ ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടുനിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
27ထိုသို့မိန့်တော်မူစဉ်တွင် မိန်းမတယောက်သည် လူအစုအဝေးထဲကခေါ်၍ ကိုယ်တော်ကို လွယ်သော ဝမ်းနှင့် စို့တော်မူသောသားမြတ်သည် မင်္ဂလာရှိပါ၏ဟု လျှောက်လျှင်၊
28അതിന്നു അവന്‍ അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവര്‍ അത്രേ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു.
28ကိုယ်တော်က၊ ဘုရားသခင်၏ နှုတ်ကပတ်တရားတော်ကို နာ၍ကျင့်စောင့်သောသူသည် မြတ်စွာ သော မင်္ဂလာရှိသည်ဟု မိန့်တော်မူ၏။
29പുരുഷാരം തിങ്ങിക്കൂടിയപ്പോള്‍ അവന്‍ പറഞ്ഞുതുടങ്ങിയതുഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.
29လူအစုအဝေးတို့သည် ထူထပ်လျက်ရှိကြသောအခါ ကိုယ်တော်က၊ ဤလူမျိုးသည် ဆိုးညစ်သောအမျိုး ဖြစ်၏။ နိမိတ်လက္ခဏာကို တောင်းသည်မှာ ပရောဖက်ယောန၏ နိမိတ်လက္ခာမှတပါး အဘယ်လက္ခဏာကိုမျှ သူတို့အားမပြရာ။
30യോനാ നീനെവേക്കാര്‍ക്കും അടയാളം ആയതു പോലെ മനുഷ്യപുത്രന്‍ ഈ തലമുറെക്കും ആകും.
30ယောနသည် နိနေဝေမြို့သားတို့အား နိမိတ်လက္ခဏာဖြစ်သကဲ့သို့ လူသားသည် ဤလူမျိုးအား ဖြစ်လိမ့်မည်။
31തെക്കെ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിര്‍ത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവള്‍ ശലോമോന്റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍നിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍ .
31တရားဆုံးဖြတ်တော်မူသောအခါ တောင်ပြည်ကို အစိုးရသောမိဖုရားသည် ဤလူမျိုးတဘက်၌ထ၍ အရှုံးခံစေလတံ့။ အကြောင်းမူကား။ ထိုမိဖုရားသည် ရှောလမုန်မင်းကြီး၏ ပညာစကားကို နားထောင်ခြင်းငှါ မြေကြီးစွန်းမှလာ၏။ ဤအရပ်၌ကား၊ ရှောလမုန်ထက်သာ၍ ကြီးမြတ်သောသူရှိ၏။
32നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവര്‍ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവന്‍ .
32တရားဆုံးဖြတ်တော်မူသောအခါ နိနေဝေမြို့သားတို့သည် ဤလူမျိုးတဘက်၌ထ၍ အရှုံးခံစေလတံ့။ အကြောင်းမူကား၊ ထိုသူတို့သည် ယောန ဟောပြောသော စကားကြောင့် နောင်တရကြ၏။
33വിളകൂ കൊളുത്തീട്ടു ആരും നിലവറയിലോ പറയിന്‍ കീഴിലോ വെക്കാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല്‍ അത്രേ വെക്കുന്നതു.
33ဤအရပ်၌ကား ယောနထက်သာ၍ ကြီးမြတ်သောသူရှိ၏။ ဆီမီးထွန်း၍ ကွယ်ရာ၌ဖုံးထားလေ့မရှိ။ တောင်းဇလားအောက်၌လည်း ထားလေ့မရှိ။ ဝင်လာသောသူသည် အလင်းကိုရစေခြင်းငှါ ဆီမီးခုံအပေါ်မှာ တင်ထားလေ့ရှိ၏။
34ശരീരത്തിന്റെ വിളകൂ കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില്‍ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.
34ကိုယ်၏ဆီမီးကား၊ မျက်စိတည်း။ ထိုကြောင့် မျက်စိကြည်လင်သောအခါ တကိုယ်လုံးလင်းလိမ့်မည်။ မျက်စိမြှေးရှက်သောအခါ တကိုယ်လုံးမိုက်လိမ့်မည်။
35ആകയാല്‍ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന്‍ നോക്കുക.
35ကိုယ်၌ရှိသောအလင်းကို မှောင်မိုက်မဖြစ်စေခြင်းငှါ သတိပြုလော့။
36നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാല്‍ വിളകൂ തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.
36အင်္ဂါတခုမျှမမိုက်ဘဲ တကိုယ်လုံးလင်းလျှင်၊ ဆီမီး၏အရောင်နှင့် လင်းစေသကဲ့သို့ လုံးလုံးလင်းလျက် ရှိလိမ့်မည်ဟု မိန့်တော်မူ၏။
37അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഒരു പരീശന്‍ തന്നോടുകൂടെ മുത്താഴം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.
37ထိုသို့မိန့်တော်မူစဉ်တွင် ဖရိရှဲတယောက်သည် အစာကိုသုံးဆောင်တော်မူစေခြင်းငှါ ကိုယ်တော်ကို ခေါ်ပင့်လျှင်၊ သူ၏အိမ်သို့ကြွ၍ စားပွဲ၌ လျောင်းတော်မူ၏။
38മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശന്‍ ആശ്ചര്യപ്പെട്ടു.
38အစာကိုမစားမှီ ဆေးခြင်းကို ပြုတော်မမူသည်ကို ဖာရိရှဲသည်မြင်လျှင် အံ့ဩလေ၏။
39കര്‍ത്താവു അവനോടുപരീശന്മാരായ നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്‍ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
39သခင်ဘုရားကလည်း၊ ဖာရိရှဲဖြစ်သော သင်တို့သည် ဖလား၊ လင်ပန်းကိုအပြင်၌ ဆေးကြောကြ၏။ အတွင်း၌ကား လုယူခြင်း၊ ဆိုးညစ်ခြင်းနှင့် ပြည့်လျက်ရှိ၏။
40മൂഢന്മാരേ, പുറം ഉണ്ടാക്കിയവന്‍ അല്ലയോ അകവും ഉണ്ടാക്കിയതു?
40လူမိုက်တို့၊ အပြင်ကို ဖန်ဆင်းသောသူသည် အတွင်းကိုလည်း ဖန်ဆင်းတော်မူသည်မဟုတ်လော။
41അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന്‍ ; എന്നാല്‍ സകലവും നിങ്ങള്‍ക്കു ശുദ്ധം ആകും എന്നു പറഞ്ഞു.
41သာ၍ကောင်းသောနည်းမူကား၊ တတ်နိုင်သမျှအတိုင်း ဆင်းရဲသားတို့အား စွန့်ကြဲကြလော့။ သို့ပြုလျှင် ခပ်သိမ်းသောအရာတို့သည် သင်တို့အားသန့်ရှင်းကြလိမ့်။
42പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
42ဖာရိရှဲတို့၊ သင်တို့သည် အမင်္ဂလာရှိကြ၏။ အကြောင်းမူကား၊ ပင်စိမ်းရွက်၊ လျူရွက်မျိုးမှစ၍ မြက်ပင် အမျိုးမျိုးကို ဆယ်ဘို့တဘို့ လှူကြသည်တွင်၊ တရားသဖြင့်စီရင်ခြင်း၊ ဘုရားသခင်ကိုချစ်ခြင်းအမှုကိုကား လှပ်၍ ထားကြ၏။ အရင်ဆိုသောအရာတို့ကို မလှပ်မထား၊ နောက်ဆိုသောအရာတို့ကို ကျင့်ရမည်။
43പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ക്കു പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു. നിങ്ങള്‍ക്കു അയ്യോ കഷ്ടം;
43ဖာရိရှဲတို့၊ သင်တို့သည် အမင်္ဂလာရှိကြ၏။ အကြောင်းမူကား၊ တရားစရပ်၌ မြင့်မြတ်သောနေရာ ထိုင် ရာကို၎င်း၊ ဈေး၌ရိုသေစွာနှုတ်ဆက်ခြင်းကို၎င်း နှစ်သက်ကြ၏။
44നിങ്ങള്‍ കാണ്മാന്‍ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര്‍ അറിയുന്നില്ല.
44သင်တို့သည် အမင်္ဂလာရှိကြ၏။ အကြောင်းမူကား၊ မထင်ရှားသော သင်္ချိုင်းတွင်းနှင့်တူကြ၏။ ထိုတွင်းအပေါ်မှာ သွားလာသောသူတို့သည် သင်္ချိုင်းတွင်းရှိမှန်းကိုမျှ မသိကြဟု မိန့်တော်မူ၏။
45ന്യായശാസ്ത്രിമാരില്‍ ഒരുത്തന്‍ അവനോടുഗുരോ, ഇങ്ങനെ പറയുന്നതിനാല്‍ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
45ကျမ်းတတ်တယောက်ကလည်း၊ အရှင်ဘုရား ထိုသို့ဆိုလျှင် အကျွန်ုပ်တို့ကိုပင် ကဲ့ရဲ့အပြစ်တင်တော်မူ ၏ဟု လျှောက်သော်၊
46അതിന്നു അവന്‍ പറഞ്ഞതുന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കും അയ്യോ കഷ്ടം; എടുപ്പാന്‍ പ്രയാസമുള്ള ചുമടുകളെ നിങ്ങള്‍ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങള്‍ ഒരു വിരല്‍ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
46ကျမ်းတတ်တို့၊ သင်တို့သည် အမင်္ဂလာရှိကြ၏။ အကြောင်းမူကား၊ ထမ်းခဲသော ဝန်ကိုသူတပါး အပေါ်မှာ တင်တတ်၏။
47നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ അവരെ കൊന്നു.
47ကိုယ်လက်ဖျားနှင့်မျှမတို့ကြ။ သင်တို့သည် အမင်္ဂလာရှိကြ၏။ အကြောင်းမူကား၊ ပရောဖက်တို့၏ သင်္ချိုင်းများကိုတည်လုပ်၍၊ သင်တို့၏ ဘိုးဘေးများသည် သူတို့ကိုသတ်ကြ၏။
48അതിനാല്‍ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവര്‍ അവരെ കൊന്നു; നിങ്ങള്‍ അവരുടെ കല്ലറകളെ പണിയുന്നു.
48အကယ်စင်စစ် သင်တို့သည် ဘိုးဘေးတို့၏ အပြုအမူကိုလက်ခံကြ၏။ ဘိုးဘေးတို့သည် ပရောဖက် များကို သတ်ကြပြီ။ သင်တို့မူကား၊ သင်္ချိုင်းတို့ကို တည်လုပ်ကြ၏။
49അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതുഞാന്‍ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കല്‍ അയക്കുന്നു; അവരില്‍ ചിലരെ അവര്‍ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.
49ထိုကြောင့်၊ ဘုရားသခင်၏ ဥာဏ်စီရင်တော်မူသည်ကား၊ ပရောဖက်၊ တမန်တော်တို့ကို သူတို့ရှိရာသို့ ငါစေလွှတ်မည်။ သူတို့သည် ထိုပရာဖက်၊ တမန်တော်အချို့တို့ကို ညှဉ်းဆဲကြလိမ့်မည်။ အချို့တို့ကို သတ်ကြ လိမ့်မည်။
50ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവില്‍വെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ
50ထိုကြောင့်၊ အာဗေလ၏ အသွေးမှစ၍၊ ယဇ်ပလ္လင်နှင့် အိမ်တော်၏အကြား၌ သတ်ခဲ့ပြီးသော ဇာခရိ ၏အသွေးတိုင်အောင် ကမ္ဘာဦးမှစ၍ သွန်းပြီးသော ပရောဖက်အပေါင်းတို့၏အသွေးကြောင့် ယခုဖြစ်သော လူတို့သည် စစ်ကြောခြင်းကို ခံရကြမည်။
51ലോക സ്ഥാപനം മുതല്‍ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാന്‍ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
51ငါအမှန်ဆိုသည်ကား၊ ယခုဖြစ်သောလူတို့သည် ထိုစစ်ကြောခြင်းကိုခံရကြမည်။
52ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ പരിജ്ഞാനത്തിന്റെ താക്കോല്‍ എടുത്തുകളഞ്ഞു; നിങ്ങള്‍ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.
52ကျမ်းတတ်တို့၊ သင်တို့သည် အမင်္ဂလာရှိကြ၏။ အကြောင်းမူကား၊ ပညာဖွင့်သော သော့ကို သိမ်းထား ကြပြီ။ မိမိတို့လည်းမဝင်၊ ဝင်လိုသောသူတို့ကိုလည်း ဆီးတားကြသည်ဟု မိန့်တော်မူ၏။
53അവന്‍ അവിടംവിട്ടുപോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും
53ထိုသို့ ပရိတ်သတ်တို့အား မိန့်တော်မူစဉ်တွင် ကျမ်းပြုဆရာနှင့် ဖာရိရှဲတို့သည် ကိုယ်တော်၌အပြစ် တင်ခွင့်ကို ရမည်အကြောင်း၊
54അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായില്‍ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുകൂചോദ്യം ചോദിപ്പാനും തുടങ്ങി.
54ချောင်းမြောင်းလျက် စကားတော်ကိုဘမ်းခြင်းငှါ ရှာကြံလျက်၊ ကျပ်ကျပ်တိုက်တွန်း၍ အရာရာတို့၌ မေးစစ်ကြ၏။