1പരീശപ്രമാണികളില്‍ ഒരുത്തന്റെ വീട്ടില്‍ അവന്‍ ഭക്ഷണം കഴിപ്പാന്‍ ശബ്ബത്തില്‍ ചെന്നപ്പോള്‍ അവര്‍ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
1တနေ့သောဥပုသ်နေ့၌ ကိုယ်တော်သည် အစာကိုသုံးဆောင်ခြင်းငှါ အရာရှိဖြစ်သော ဖာရိရှဲ တ ယောက် ၏အိမ်သို့ဝင်တော်မူလျှင်၊ ထိုသူတို့သည် ကိုယ်တော်ကို ချောင်းကြည့်ကြ၏။
2മഹോദരമുള്ളോരു മനുഷ്യന്‍ അവന്റെ മുമ്പില്‍ ഉണ്ടായിരുന്നു.
2ရေဖျဉ်းနာစွဲသော သူတယောက်သည် ရှေ့တော်၌ရှိ၏။
3യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടുംശബ്ബത്തില്‍ സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
3ဥပုသ်နေ့၌ အနာရောဂါကို ငြိမ်းစေအပ်သလောဟု ဖာရိရှဲနှင့် ကျမ်းတတ်တို့ကို မေးတော်မူစေပြီးမှ၊
4അവന്‍ അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു.
4သူတို့သည် တိတ်ဆိတ်စွာနေကြ၏။ ယေရှုသည် ထိုသူကိုယူ၍ အနာရောဂါနှင့် ကင်းလွတ်စေပြီးမှ၊ လွှတ်လိုက်တော်မူ၏။
5പിന്നെ അവരോടുനിങ്ങളില്‍ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തു നാളില്‍ കിണറ്റില്‍ വീണാല്‍ ക്ഷണത്തില്‍
5ပရိသတ်တို့ကိုလည်း၊ မိမိမြည်း၊ နွားသည် ဥပုသ်နေ့၌တွင်းထဲသို့ကျလျှင် ချက်ခြင်းမဆွဲမတင်ဘဲ နေ မည့်သူတစုံတယောက်သည် သင်တို့တွင်ရှိသလောဟု မေးတော်မူလျှင်၊
6വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന്നു പ്രത്യുത്തരം പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
6ထိုသူတို့သည် စကားတခွန်းကိုမျှ မပြန်နိုင်ကြ။
7ക്ഷണിക്കപ്പെട്ടവര്‍ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവന്‍ അവരോടു ഒരുപമ പറഞ്ഞു
7ထိုအခါ ခေါ်ဘိတ်သောသူတို့သည် မြင့်မြတ်သောနေရာထိုင်ရာကို ရွေးကြသည်ကို မြင်တော်မူလျှင်၊ သူတို့အား ဥပမာကို မိန့်တော်မူသည်ကား၊
8ഒരുത്തന്‍ നിന്നെ കല്യാണത്തിന്നു വിളിച്ചാല്‍ മുഖ്യാസനത്തില്‍ ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവന്‍ വിളിച്ചിരിക്കാം.
8သူတပါးသည် မင်္ဂလာဆောင်ပွဲသို့ သင့်ကိုခေါ်ဘိတ်သောအခါ၊ မြင့်မြတ်သောနေရာ၌ မလျောင်းနှင့်။ ထိုသို့ လျောင်းလျှင် သင့်ထက်သာ၍ မြတ်သောသူသည် ပွဲသို့လာသည်ရှိသော်၊
9പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവന്‍ വന്നുഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോള്‍ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തുപോയി ഇരിക്കേണ്ടിവരും.
9သင်တို့နှစ်ယောက်ကို ခေါ်ဘိတ်သောသူက၊ ဤသူအား နေရာကိုပေးလော့ဟုလာ၍ ပြောလိမ့်မည်။ ထိုအခါ သင်သည် ရှက်ကြောက်ခြင်းနှင့် နိမ့်သောနေရာသို့ ဆင်းရလိမ့်မည်။
10നിന്നെ വിളിച്ചാല്‍ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവന്‍ വരുമ്പോള്‍ നിന്നോടുസ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നുപറവാന്‍ ഇടവരട്ടെ; അപ്പോള്‍ പന്തിയില്‍ ഇരിക്കുന്നവരുടെ മുമ്പില്‍ നിനക്കു മാനം ഉണ്ടാകും.
10သူတပါးတို့သည် သင့်ကို ခေါ်ဘိတ်သောအခါ၊ သွား၍နိမ့်သောနေရာ၌ လျောင်းလော့။ ထိုသို့လျောင်း လျှင် သင့်ကိုခေါ်ဘိတ်သောသူ လာသည်ရှိသော်၊ အဆွေ၊ တက်ပါဟုသင့်ကိုဆိုလိမ့်မည်။ ထိုအခါ သင်နှင့် အတူ လျောင်းသောသူတို့ရှေ့မှာ သင်၏အသရေထင်ရှားလိမ့်မည်။
11തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
11ကိုယ်ကိုကိုယ် ချီးမြှောက်သောသူ မည်သည်ကား နှိမ့်ချခြင်းသို့ရောက်လတံ့။ ကိုယ်ကိုကိုယ်နှိမ့်ချသော သူမည်သည်ကား ချီးမြှောက်ခြင်းသို့ ရောက်လတံ့ဟု မိန့်တော်မူ၏။
12തന്നെ ക്ഷണിച്ചവനോടു അവന്‍ പറഞ്ഞതുനീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോള്‍ സ്നേഹിതന്മാരേയും സഹോരദരന്മാരെയും ചാര്‍ച്ചക്കാരെയും സമ്പത്തുള്ള അയല്‍ക്കാരെയും വിളിക്കരുതു; അവര്‍ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും.
12ကိုယ်တော်ကို ခေါ်ပင့်သောသူအား တဖန်မိန့်တော်မူသည်ကား၊ သင်သည် နံနက်စာ၊ ညစာလုပ် ကျွေးသောအခါ၊ အဆွေခင်ပွန်း၊ ညီအစ်ကိုအမျိုးသားချင်း၊ ငွေရတတ်သော အိမ်နီးချင်းများကို မခေါ်မဘိတ် နှင့်။ ထိုသို့ ခေါ်ဘိတ်လျှင်၊ သူတို့သည် နောက်တဖန် သင့်ကိုခေါ်ဘိတ်၍ ကျေးဇူးဆပ်ကြလိမ့်မည်။
13നീ വിരുന്നു കഴിക്കുമ്പോള്‍ ദരിദ്രന്മാര്‍, അംഗഹീനന്മാര്‍ മുടന്തന്മാര്‍, കുരുടുന്മാര്‍ എന്നിവരെ ക്ഷണിക്ക;
13သင်သည် ပွဲခံသောအခါ ဆင်းရဲသောသူ၊ အင်္ဂါ ချို့တဲ့သောသူ၊ ခြေမစွမ်းသောသူ၊ မျက်စိကန်းသော သူများကို ခေါ်ဘိတ်လော့။
14എന്നാല്‍ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‍വാന്‍ അവര്‍ക്കും വകയില്ലല്ലോ; നീതിമാന്മാരരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രത്യുപകാരം ഉണ്ടാകും.
14ထိုသို့ခေါ်ဘိတ်လျှင် မင်္ဂလာရှိလိမ့်မည်။ အကြောင်းမူကား၊ ထိုသူတို့သည် ကျေးဇူးမဆပ်နိုင်သည် ဖြစ်၍၊ ဖြောင့်မတ်သောသူတို့သည် ထမြောက်သည် ကာလ၌ သင်သည် ကျေးဇူးဆပ်ခြင်းအကျိုးကို ခံရလတံ့ ဟု မိန့်တော်မူ၏။
15കൂടെ പന്തിയിരിരുന്നവരില്‍ ഒരുത്തന്‍ ഇതു കേട്ടിട്ടുദൈവരാജ്യത്തില്‍ ഭക്ഷണം കഴിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നു അവനോടു പറഞ്ഞു;
15စားပွဲ၌ လျောင်းသော သူတယောက်သည် ထိုစကားတော်ကို ကြားလျှင်၊ ဘုရားသခင်၏နိုင်ငံတော်၌ ပွဲဝင်သောသူသည် မင်္ဂလာရှိ၏ဟု လျှောက်သော်၊
16അവനോടു അവന്‍ പറഞ്ഞതുഒരു മനുഷ്യന്‍ വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.
16ကိုယ်တော်က၊ လူတဦးသည် ကြီးစွာသောပွဲကို စီရင်၍၊ လူများတို့ကို ခေါ်ဘိတ်လေ၏။
17അത്താഴസമയത്തു അവന്‍ തന്റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടുഎല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിന്‍ എന്നു പറയിച്ചു.
17ပွဲခံချိန်ရောက်သောအခါ၊ ခေါ်ဘိတ်သောသူတို့ကို၊ လာကြပါ။ အလုံးစုံတို့သည် အသင့်ရှိပြီဟု မှာ၍ အစေအပါးကို စေလွှတ်၏။
18എല്ലാവരും ഒരു പോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവന്‍ അവനോടുഞാന്‍ ഒരു നിലം കൊണ്ടതിനാല്‍ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
18ခေါ်အပ်သော သူအပေါင်းတို့သည် တညီတညွတ်တည်းပရိယာယ်ပြုကြ၏။ တယောက်က၊ အကျွန်ုပ် သည် မြေရာကို ဝယ်ပါပြီ။ သွား၍ ကြည့်ရပါမည်။ အကျွန်ုပ်ကို လွှတ်ပါဦးလော့ဟု တောင်းပန်လေ၏။
19മറ്റൊരുത്തന്‍ ഞാന്‍ അഞ്ചേര്‍കാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‍വാന്‍ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
19တယောက်က အကျွန်ုပ်သည် နွားငါးယဉ်ကို ဝယ်ပါပြီ။ သွား၍ စမ်းရပါမည်။ အကျွန်ုပ်ကို လွှတ်ပါဦး လော့ဟု တောင်းပန်လေ၏။
20വേറൊരുത്തന്‍ ഞാന്‍ ഇപ്പോള്‍വിവാഹം കഴിച്ചിരിക്കുന്നു; വരുവാന്‍ കഴിവില്ല എന്നു പറഞ്ഞു.
20တယောက်က၊ အကျွန်ုပ်သည် မယားနှင့် လက်ထပ်ပါပြီ။ ထိုကြောင့် အကျွန်ုပ်မလာနိုင်ပါဟုဆို၏။
21ദാസന്‍ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോള്‍ വീട്ടുടയവന്‍ കോപിച്ചു ദാസനോടുനീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാര്‍, അംഗഹീനന്മാര്‍, കുരുടന്മാര്‍, മുടന്തന്മാര്‍, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
21အစေအပါးသည် သခင့်ထံသို့ပြန်လာ၍ ထိုအကြောင်းများကိုလျှောက်လေ၏။ ထိုအခါ အိမ်ရှင် သည် အမျက်ထွက်၍၊ မြို့လမ်းမလမ်းကြားသို့ အသော့သွားချေ။ ဆင်းရဲသောသူ၊ အင်္ဂါချို့တဲ့သောသူ၊ ခြေ မစွမ်းသောသူ၊ မျက်စိကန်းသောသူများကို ခေါ်သွင်းချေဟု အစေအပါးကို ဆို၏။
22പിന്നെ ദാസന്‍ യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു.
22အစေအပါးကလည်း၊ သခင်စီရင်တော်မူသည်အတိုင်းပြုပါပြီ။ သို့သော်လည်း လပ်သောနေရာထိုင်ရာ ရှိပါသေးသည်ဟု လျှောက်လေသော်၊
23യജമാനന്‍ ദാസനോടുനീ പെരുവഴികളിലും വേലികള്‍ക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാന്‍ നിര്‍ബ്ബന്ധിക്ക.
23သခင်က၊ မြို့ပြင်၊ လမ်းမ၊ ခြံနားသို့ သွားဦးလော့။ ငါ့အိမ်ကို ပြည့်စေခြင်းငှါ အနိုင်အထက် ခေါ်သွင်း လော့။
24ആ ക്ഷണിച്ച പുരുഷന്മാര്‍ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
24အထက်က ခေါ်ဘိတ်သောသူတယောက်မျှ ငါ့ပွဲသို့ မဝင်ရ၊ ငါအမိန့်ရှိပြီဟု အစေအပါးကို ဆိုသည်ဟု မိန့်တော်မူ၏။
25ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോള്‍ അവന്‍ തിരിഞ്ഞു അവരോടു പറഞ്ഞതു
25လူအစုအဝေးအပေါင်းတို့သည် နောက်တော်သို့လိုက်ကြသည်ကို ယေရှုသည်လှည့်၍ ကြည့်တော်မူပြီး လျှင်၊
26എന്റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല.
26အကြင်သူသည် ငါ့ထံသို့လာ၍ မိဘ၊ သား မယား၊ ညီအစ်ကို၊ နှမတို့ကို၎င်း၊ ထိုမျှမက မိမိအသက်ကို ၎င်း မမုန်း၊ ထိုသူသည် ငါ့တပည့်မဖြစ်နိုင်ရာ။
27തന്റെ ക്രൂശു എടുത്തു കൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയില്ല.
27အကြင်သူသည် မိမိလက်ဝါးကပ်တိုင်ကိုထမ်း၍ ငါ့နောက်သို့မလိုက်၊ ထိုသူသည် ငါ့တပည့် မဖြစ် နိုင်ရာ။
28നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിവാന്‍ ഇച്ഛിച്ചാല്‍ ആദ്യം ഇരുന്നു അതു തീര്‍പ്പാന്‍ വക ഉണ്ടോ എന്നു കണകൂ നോക്കുന്നില്ലയോ?
28သင်တို့တွင် တယောက်သောသူသည် တိုက်ကို တည်မည်ဟု အကြံရှိလျှင်၊ ထိုတိုက်ပြီးအောင် ငွေ လောက်မည် မလောက်မည်ကို သိခြင်းငှါ၊ ရှေ့ဦးစွာ ထိုင်၍ ကုန်စရိတ်ကို မချင့်တွက်ဘဲနေမည်လော။
29അല്ലെങ്കില്‍ അടിസ്ഥാനം ഇട്ടശേഷം തീര്‍പ്പാന്‍ വകയില്ല എന്നു വന്നേക്കാം;
29သို့မဟုတ် တိုက်မြစ်ကိုတည်၍ တိုက်ကို မပြီးနိုင်လျှင်၊ သိမြင်သောသူအပေါင်းတို့က၊
30കാണുന്നവര്‍ എല്ലാം; ഈ മനുഷ്യര്‍ പണിവാന്‍ തുടങ്ങി, തീര്‍പ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.
30ဤသူသည် တည်စပြု၍ အစမသတ်နိုင်ဟု ကဲ့ရဲ့ကြလိမ့်မည်။
31അല്ല, ഒരു രാജാവു മറ്റൊരു രാജാവിനോടു പട ഏല്പാന്‍ പുറപ്പെടുംമുമ്പേ ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോടു താന്‍ പതിനായിരവുമായി എതിര്‍പ്പാന്‍ മതിയോ എന്നു ആലോചിക്കുന്നില്ലയോ?
31တနည်းကား၊ တစုံတယောက်သော ရှင်ဘုရင်သည် အခြားသောရှင်ဘုရင်နှင့် စစ်ပြိုင်မည်ဟု အကြံ ရှိလျှင်၊ လူနှစ်သောင်းနှင့် ချီလာသော ရှင်ဘုရင်ကို လူတသောင်းနှင့် ခံနိုင်မည် မခံနိုင်မည်ကို ရှေ့ဦးစွာထိုင်၍ မဆင်ခြင်ဘဲ နေမည်လော။
32പോരാ എന്നു വരികില്‍ മറ്റവന്‍ ദൂരത്തിരിക്കുമ്പോള്‍ തന്നേ സ്ഥാനാപതികളെ അയച്ചു സമാധാനത്തിന്നായി അപേക്ഷിക്കുന്നു.
32မခံနိုင်သည် မှန်လျှင်၊ အခြားသော ရှင်ဘုရင်ဝေးသေးသောအခါ သံတမန်ကို စေလွှတ်၍ စစ်ငြိမ်းမည် အကြောင်း တောင်းပန်တတ်သည်မဟုတ်လော။
33അങ്ങനെ തന്നേ നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കില്‍ അവന്നു എന്റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല.
33ထိုနည်းတူ၊ သင်တို့တွင် အကြင်သူသည် မိမိ၌ရှိသမျှကို မစွန့်ဘဲနေ၏။ ထိုသူသည် ငါ့တပည့်မဖြစ်နိုင် ရာ။
34ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാല്‍ എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും?
34ဆားမူကား ကောင်း၏။ သို့သော်လည်း အငန်ကင်းပျောက်လျှင် ငန်သောအရသာကို အဘယ်သို့ ရ ပြန်မည်နည်း။
35പിന്നെ നിലത്തിന്നും വളത്തിന്നും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ
35မြေဘို့မကောင်း၊ အမှိုက်ပုံဘို့ မကောင်း၊ ထိုဆားကို ပြင်သို့ပစ်လိုက်တတ်၏။ ကြားစရာနားရှိသော သူမည်သည်ကား ကြားပါစေဟု မိန့်တော်မူ၏။