Malayalam

Myanmar

Luke

19

1അവന്‍ യെരീഹോവില്‍ എത്തി കടന്നു പോകുമ്പോള്‍
1ယေရှုသည် ယေရိခေါမြို့သို့ ဝင်၍ ရှောက်သွားတော်မူ၏။
2ചുങ്കക്കാരില്‍ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷന്‍ ,
2ထိုအခါ ဇက္ခဲအမည်ရှိသော အခွန်ခေါင်းတယောက်ရှိ၏။ ထိုသူသည် ငွေရတတ်သောသူဖြစ်၏။
3യേശു എങ്ങനെയുള്ളവന്‍ എന്നു കാണ്മാന്‍ ശ്രമിച്ചു, വളര്‍ച്ചയില്‍ കുറിയവന്‍ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.
3ယေရှုသည် အဘယ်သို့သောသူဖြစ်သည်ကို ထိုသူသည် ကြည့်လို၍၊ လူအစုအဝေးများသောကြောင့်၊ မိမိရပ်လည်း နိမ့်သည်ဖြစ်၍ မမြင်နိုင်။
4എന്നാറെ അവന്‍ മുമ്പോട്ടു ഔടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേല്‍ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
4ထို့ကြောင့် ကြွတော်မူမည့်လမ်းတွင် ရှေ့သို့ပြေး၍ ကိုယ်တော်ကို မြင်အံ့သောငှါ သဖန်းပင်တပင်ကို တက်လေ၏။
5അവന്‍ ആ സ്ഥലത്തു എത്തിയപ്പോള്‍ മേലോട്ടു നോക്കിസക്കായിയേ, വേഗം ഇറങ്ങിവാ; ഞാന്‍ ഇന്നു നിന്റെ വീട്ടില്‍ പാര്‍ക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു.
5ထိုအရပ်သို့ ယေရှုသည် ရောက်တော်မူသောအခါ မျှော်ကြည့်၍ ထိုသူကို မြင်တော်မူလျှင်၊
6അവന്‍ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.
6ဇက္ခဲ၊ မြန်မြန်ဆင်းလော့။ သင်၏အိမ်၌ ယနေ့ငါတည်းနေမည်ဟု မိန့်တော်မူ၏။ ဇက္ခဲသည် အလျင် အမြန်ဆင်း၍ ဝမ်းမြောက်သောစိတ်နှင့် ကိုယ်တော်ကို မိမိအိမ်၌ ဧည့်ခံလေ၏။
7കണ്ടവര്‍ എല്ലാംഅവന്‍ പാപിയായോരു മനുഷ്യനോടുകൂടെ പാര്‍പ്പാന്‍ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
7ထိုအကြောင်း။ကို လူအပေါင်းတို့သည်မြင်လျှင်၊ ဆိုးသောလူ၏ အိမ်သို့ဝင်၍ လုပ်ကျွေးခြင်းကို ခံတော်မူပါသည်တကားဟု ကဲ့ရဲ့အပြစ်တင်ကြ၏။
8സക്കായിയോ നിന്നു കര്‍ത്താവിനോടുകര്‍ത്താവേ, എന്റെ വസ്തുവകയില്‍ പാതി ഞാന്‍ ദരിദ്രര്‍ക്കും കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കില്‍ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
8ဇက္ခဲသည်လည်း ရပ်နေ၍၊ သခင်၊ အကျွန်ုပ်၏ ဥစ္စာတဝက်ကို ဆင်းရဲသောသူတို့အား ပေးပါ၏။ တစုံ တယောက်သောသူ၏ဥစ္စာအနည်းငယ်ကို အကျွန်ုပ်ယူမိလျှင်၊ လေးဆပြန်၍ပေးပါ၏ဟု သခင်ဘုရားကို လျှောက်ဆို၏။
9യേശു അവനോടുഇവനും അബ്രാഹാമിന്റെ മകന്‍ ആകയാല്‍ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.
9ယေရှုကလည်း၊ ဤသူသည် အာဗြဟံ၏သားဖြစ်သည်နှင့်အလျောက်၊ ယနေ့ပင် ကယ်တင်တော်မူခြင်း ကျေးဇူးသည် ဤအိမ်အပေါ်မှာ သက်ရောက်လေ၏။
10കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന്‍ വന്നതു എന്നു പറഞ്ഞു.
10လူသားသည် ပျောက်သောသူတို့ကိုရှာ၍ ကယ်တင်အံ့သောငှါ ကြွလာသတည်းဟု ဇက္ခဲကို မိန့်တော် မူ၏။
11അവര്‍ ഇതു കേട്ടുകൊണ്ടിരിക്കുമ്പോള്‍ അവന്‍ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തില്‍ വെളിപ്പെടും എന്നു അവര്‍ക്കും തോന്നുകയാലും അവന്‍ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാല്‍
11ထိုအခါ ယေရုရှလင်မြို့အနီးသို့ ရောက်တော်မူ၍၊ ဘုရားသခင်၏ နိုင်ငံတော်သည် ချက်ခြင်း ပေါ်ထွန်းမည်ဟု လူများထင်မှတ်သောကြောင့်၊ ပရိတ်သတ်အလယ်၌ မိန့်တော်မူသော ဥပမာကား၊
12കുലീനനായോരു മനുഷ്യന്‍ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.
12အမတ်တယောက်သည် မင်းကြီးအရာကို ခံလို၍ မိမိပြည်သို့ ပြန်လာမည်ဟု အကြံရှိလျက် ဝေးသော ပြည်သို့သွား၏။
13അവന്‍ പത്തു ദാസന്മാരെ വിളിച്ചു അവര്‍ക്കും പത്തു റാത്തല്‍ വെള്ളി കൊടുത്തു ഞാന്‍ വരുവോളം വ്യാപാരം ചെയ്തുകൊള്‍വിന്‍ എന്നു അവരോടു പറഞ്ഞു.
13မသွားမှီ မိမိငယ်သားတကျိပ်ကိုခေါ်၍၊ ငွေတပိဿာစီအပ်ပေးလျက် ငါပြန်၍ မလာမှီတိုင်အောင် ကုန်သွယ်ခြင်းအမှုကို ပြုကြလော့ဟု မှာထားလေ၏။
14അവന്റെ പൌരന്മാരോ അവനെ പകെച്ചു അവന്റെ പിന്നൊലെ പ്രതിനിധികളെ അയച്ചുഅവന്‍ ഞങ്ങള്‍ക്കു രാജാവായിരിക്കുന്നതു ഞങ്ങള്‍ക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.
14ပြည်သားအချို့သည် ထိုအမတ်ကို မနာလို၍၊ ထိုသူ၏ အအုပ်အချုပ်ကို ငါတို့မခံလိုပါဟု တမန်ကို သူ့နောက်သို့ စေလွှတ်ကြ၏။
15അവന്‍ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോള്‍ താന്‍ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാര്‍ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാന്‍ കല്പിച്ചു.
15ထိုအမတ်သည် မင်းကြီးအရာကိုခံ၍ ပြန်လာတော်မူသောအခါ၊ ငွေခံသော ငယ်သားတို့သည် အသီး အသီးအဘယ်မျှလောက် အမြတ်ရသည်ကို သိခြင်းငှါ သူတို့ကိုခေါ်ချေဟု အမိန့်တော်ရှိ၏။
16ഒന്നാമത്തവന്‍ അടുത്തു വന്നു; കര്‍ത്താവേ, നീ തന്ന റാത്തല്‍കൊണ്ടു പത്തുറാത്തല്‍ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.
16ပဌမသူသည် လာ၍၊ သခင်၊ ကိုယ်တော်ပေးသော ငွေတပိဿာအားဖြင့် အခွက်တဆယ် အမြတ်ရပါ ပြီဟု လျှောက်လျှင်၊
17അവന്‍ അവനോടുനന്നു നല്ല ദാസനേ, നീ അത്യല്പത്തില്‍ വിശ്വസ്തന്‍ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവന്‍ ആയിരിക്ക എന്നു കല്പിച്ചു.
17သခင်က၊ သာဓု၊ ငယ်သားကောင်း၊ သင်သည် အမှုငယ်၌ သစ္စာစောင့်လေပြီ။ မြို့ဆယ်မြို့ကို အုပ်စိုး လော့ဟု မိန့်တော်မူ၏။
18രണ്ടാമത്തവന്‍ വന്നുകര്‍ത്താവേ, നീ തന്ന റാത്തല്‍കൊണ്ടു അഞ്ചു റാത്തല്‍ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
18ဒုတိယသူသည် လာ၍၊ သခင်၊ ကိုယ်တော်ပေးသော ငွေတပိဿာအားဖြင့် ငါးပိဿာအမြတ်ရပါပြီဟု လျှောက်လျှင်၊
19നീയും അഞ്ചു പട്ടണത്തിന്നു മേല്‍വിചാരകന്‍ ആയിരിക്ക എന്നു അവന്‍ അവനോടു കല്പിച്ചു.
19သခင်က၊ သင်သည် မြို့ငါးမြို့ကိုအုပ်စိုးလော့ဟု မိန့်တော်မူ၏။
20മറ്റൊരുവന്‍ വന്നുകര്‍ത്താവേ, ഇതാ നിന്റെ റാത്തല്‍; ഞാന്‍ അതു ഒരു ഉറുമാലില്‍ കെട്ടി വെച്ചിരുന്നു.
20အခြားသော သူသည်လာ၍၊ သခင်၊ အကျွန်ုပ်သည် ပဝါ၌ထုပ်ထားသော ကိုယ်တော်၏ ငွေတပိဿာ ရှိပါ၏။ ကိုယ်တော်သည် ခဲယဉ်းသောသူဖြစ်သည်နှင့်၊
21നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ ആകകൊണ്ടു ഞാന്‍ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
21ကိုယ်မသိုမထားသော ဥစ္စာကိုသိမ်းယူ၍၊ ကိုယ်မစိုက်မပျိုးသော လယ်၌ရိတ်တတ်သည်ကို အကျွန်ုပ် ထောက်၍ ကိုယ်တော်ကို ကြောက်ပါသည်ဟု လျှောက်လျှင်၊
22അവന്‍ അവനോടുദുഷ്ട ദാസനേ, നിന്റെ വായില്‍ നിന്നു തന്നേ ഞാന്‍ നിന്നെ ന്യായം വിധിക്കും. ഞാന്‍ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു നീ അറിഞ്ഞുവല്ലോ.
22သခင်က၊ ဆိုးညစ်သောငယ်သား၊ သင်၏ စကားကိုသာလိုက်၍ သင်၏အမှုကို ငါစီရင်မည်။ ငါသည် ခဲယဉ်းသောသူဖြစ်လျက် ကိုယ်မသိုမထားသောဥစ္စာကို သိမ်းယူ၍၊ ကိုယ်မစိုက်ပျိုးသော လယ်၌ရိတ်သည်ကို သင်သိသည်မှန်လျှင်၊
23ഞാന്‍ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തില്‍ ഏല്പിക്കാഞ്ഞതു എന്തു?
23ငါ့ငွေကို ပွဲစားလက်သို့ အဘယ်ကြောင့်မအပ်သနည်း။ ထိုသို့အပ်လျှင် ငါပြန်လာသောအခါ ငွေရင်း နှင့် အဘိုးကို ရနိုင်သည်ဟု မိန့်တော်မူပြီးသော်၊
24പിന്നെ അവന്‍ അരികെ നിലക്കുന്നവരോടുആ റാത്തല്‍ അവന്റെ പക്കല്‍ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിന്‍ എന്നു പറഞ്ഞു.
24အခြွေအရံတို့အား၊ ငွေတပိဿာကို သူ့လက်မှ နှုတ်ကြ။ အခွက်တဆယ်ရှိသောသူအား ပေးကြဟု မိန့် တော်မူ၏။
25കര്‍ത്താവേ, അവന്നു പത്തു റാത്തല്‍ ഉണ്ടല്ലോ എന്നു അവന്‍ പറഞ്ഞു.
25အခြွေအရံတို့ကလည်း၊ သခင်၊ ထိုသူ၌ အခွက်တဆယ်ရှိပါ၏ဟု လျှောက်ကြလျှင်၊
26ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
26ငါဆိုသည်ကား၊ အကြင်သူသည်ရတတ်၏။ ထိုသူအား ပေးဦးမည်။ အကြင်သူသည် ဆင်းရဲ၏။ ထိုသူ ၌ရှိသမျှကိုပင် နှုတ်လိမ့်မည်။
27എന്നാല്‍ ഞാന്‍ തങ്ങള്‍ക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പില്‍വെച്ചു കൊന്നുകളവിന്‍ എന്നു അവന്‍ കല്പിച്ചു.
27ထိုမှတပါး ငါ၏အအုပ်အချုပ်ကို မခံလိုသော ငါ့ရန်သူတို့ကို ခေါ်ခဲ့ကြ။ ငါ့ရှေ့မှာ သတ်ကြဟု စီရင် တော်မူသည်ဟု မိန့်တော်မူ၏။
28ഇതു പറഞ്ഞിട്ടു അവന്‍ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു.
28ထိုသို့ မိန့်တော်မူပြီးမှ၊ တပည့်တော်တို့ ရှေ့၌ ကြွ၍ ယေရုရှလင်မြို့သို့ ခရီးသွားတော်မူ၏။
29അവന്‍ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോള്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ അയച്ചു
29သံလွင်အမည်ရှိသော တောင်ခြေရင်း၌ ဗက်ဖာဂေရွာနှင့် ဗေသနိရွာအနီးသို့ ရောက်တော်မူ သော အခါ၊ တပည့်တော်နှစ်ယောက်တို့ကို စေလွှတ်၍၊
30നിങ്ങള്‍ക്കു എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍ ; അതില്‍ കടക്കുമ്പോള്‍ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകൂട്ടിയെ കെട്ടീയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിന്‍ .
30သင်တို့ရှေ့၌ရှိသောရွာသို့သွားကြ။ ထိုရွာသို့ ရောက်လျှင် အဘယ်သူမျှ မစီးဘူးသောမြည်းကလည်း ချည်နှောင်လျက်ရှိသည်ကို သင်တို့သည် တွေ့လိမ့်မည်။ မြည်းကြိုးကိုဖြည်၍ ဆောင်ခဲ့ကြ။
31അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍കര്‍ത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന്‍ എന്നു പറഞ്ഞു.
31သူတပါးက အဘယ်ကြောင့် မြည်းကြိုးကို ဖြည်သနည်းဟု သင်တို့ကိုဆိုလျှင်၊ သခင်အလိုရှိသည်ဟု ပြန်ပြောကြလော့ဟု မှာထားတော်မူ၏။
32അയക്കപ്പെട്ടവര്‍ പോയി തങ്ങളോടു പറഞ്ഞതു പോലെ കണ്ടു.
32ထိုသို့ စေလွှတ်သောသူတို့သည် သွား၍ စကားတော်အတိုင်း တွေ့ကြ၏။
33കഴുതകുട്ടിയെ അഴിക്കുമ്പോള്‍ അതിന്റെ ഉടയവര്‍കഴുതകൂട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു
33မြည်းကြိုးကို ဖြည်စဉ်တွင် မြည်းရှင်တို့က၊ အဘယ်ကြောင့် မြည်းကြိုးကို ဖြည်သနည်းဟုဆိုလျှင်၊
34കര്‍ത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവര്‍ പറഞ്ഞു.
34သခင်အလိုရှိသည်ဟု ပြန်ပြောကြ၏။ ယေရှုထံတော်သို့ မြည်းကလေးကို ဆောင်ခဲ့၍၊
35അതിനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതകൂട്ടിമേല്‍ ഇട്ടു യേശുവിനെ കയറ്റി.
35မြည်းကျောပေါ်မှာ မိမိတို့ အဝတ်ကို တင်ပြီးလျှင် ကိုယ်တော်ကို စီးစေကြ၏။
36അവന്‍ പോകുമ്പോള്‍ അവര്‍ തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു.
36ခရီးသွားတော်မူစဉ်တွင် လူများတို့သည် မိမိတို့ အဝတ်ကို လမ်း၌ ခင်းကြ၏။
37അവന്‍ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോള്‍ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങള്‍ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തില്‍ ദൈവത്തെ പുകഴ്ത്തി
37သံလွင်တောင်ပေါ်က ဆင်းရာအရပ်သို့ ရောက်တော်မူသောအခါ၊ တပည့်တော်များအပေါင်းတို့သည် မိမိတို့ မြင်ခဲ့ပြီးသောတန်ခိုးတော်များကိုထောက်၍ ဝမ်းမြောက်သောစိတ်နှင့် ဘုရားသခင်ကို ထောမနာပြု၍၊
38കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവന്‍ ; സ്വര്‍ഗ്ഗത്തില്‍ സമാധാനവും അത്യുന്നതങ്ങളില്‍ മഹത്വവും എന്നു പറഞ്ഞു.
38ထာဝရဘုရား၏ အခွင့်နှင့်ကြွလာတော်မူသော ရှင်ဘုရင်သည် မင်္ဂလာရှိစေသတည်း။ ကောင်းကင် ဘဝဂ်ဝယ် ဘုန်းကြီးပါစေသတည်းဟု ကြွေးကြော်ကြ၏။
39പുരുഷാരത്തില്‍ ചില പരീശന്മാരോ അവനോടുഗുരോ, നിന്റെ ശീഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.
39လူအစုအဝေး၌ပါသော ဖာရိရှဲအချို့တို့က၊ အရှင်ဘုရား၊ ကိုယ်တော်၏တပည့်တို့ကို ဆုံးမပါဟု လျှောက်ကြသော်၊
40അതിന്നു അവന്‍ ഇവര്‍ മണ്ടാതിരുന്നാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
40ယေရှုကလည်း၊ ငါဆိုသည်ကား၊ ဤသူတို့သည် တိတ်ဆိတ်စွာနေလျှင် ကျောက်ခဲတို့သည် ချက်ခြင်း ကြွေးကြော်ကြလိမ့်မည်ဟု မိန့်တော်မူ၏။
41അവന്‍ നഗരത്തിന്നു സമീപിച്ചപ്പോള്‍ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു
41ယေရုရှလင်မြို့အနီးသို့ ရောက်၍ ကြည့်မြင်လျက် ငိုကြွေးတော်မူ၍၊
42ഈ നാളില്‍ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.
42အချင်းမြို့၊ သင်၏ငြိမ်သက်ခြင်းနှင့် စပ်ဆိုင်သောအရာတို့ကို သင်၏လက်ထက် ယခုကာလ၌ပင် သင်သည် သိရလျှင်မင်္ဂလာရှိ၏။ ယခုမူကား၊ ထိုအရာတို့ကို သင်၏မျက်စိရှေ့မှာ မထင်ရှားစေခြင်းငှါ ဝှက်ထား လျက် ရှိ၏။
43നിന്റെ സന്ദര്‍ശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കള്‍ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി
43အကြောင်းမူကား၊ သင့်ကို ကြည့်ရှုပြုစုတော်မူသော ကျေးဇူးကို သင်သည် မသိမမှတ်သောကြောင့်၊ သင်၏ ရန်သူတို့သည် သင့်ပတ်လည်တွင် တပ်တည်၍ လေးမျက်နှာ၌ ဝိုင်းရံလျက် ချုပ်ထားပြီးလျှင်၊
44നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കല്‍ കല്ലിന്മേല്‍ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
44သင်၏ကိုယ်မှစ၍ သင်၏ သားသမီးတို့ကို မြေနှင့်တညီတည်း ညှိသဖြင့်၊ သင်၏ကျောက်တခုပေါ်မှာ တခုမျှ ထပ်ဆင့်၍ မကျန်ရစ်စေခြင်းငှါ ပြုကြသောအချိန်ကာလသည် ရောက်လိမ့်မည်ဟု မိန့်တော်မူ၏။
45പിന്നെ അവന്‍ ദൈവാലയത്തില്‍ ചെന്നു വില്‍ക്കുന്നവരെ പുറത്താക്കിത്തുടങ്ങി
45ဗိမာန်တော်သို့ ဝင်တော်မူပြီးလျှင်၊ ဗိမာန်တော်၌ ရောင်းဝယ်သောသူတို့ကို နှင်ထုတ်လျက်၊
46എന്റെ ആലയം പ്രാര്‍ത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തിര്‍ത്തു എന്നു അവരോടു പറഞ്ഞു.
46ငါ့အိမ်သည် ဆုတောင်းရာအိမ်ဖြစ်၏ဟု ကျမ်းစာ၌ လာသော်လည်း၊ သင်တို့သည် ထိုအိမ်ကို ထားပြ တွင်းဖြစ်စေကြပြီတကားဟု မိန့်တော်မူ၏။
47അവന്‍ ദിവസേന ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തില്‍ പ്രധാനികളായവരും അവനെ നശിപ്പിപ്പാന്‍ തക്കം നോക്കി.
47ကိုယ်တော်သည် နေ့တိုင်းဗိမာန်တော်၌ ဆုံးမဩဝါဒပေးတော်မူ၏။ ယဇ်ပုရောဟိတ်အကြီး၊ ကျမ်းပြု ဆရာ၊ လူတို့တွင် အကြီးအကဲဖြစ်သောသူတို့သည် ကိုယ်တော်ကို သတ်ခြင်းငှါ ရှာကြသော်လည်း၊
48എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാല്‍ എന്തു ചെയ്യേണ്ടു എന്നു അവര്‍ അറിഞ്ഞില്ല.
48လူအပေါင်းတို့သည် ဒေသနာတော်ကို စေ့စေ့နားထောင်သောကြောင့် သတ်နိုင်သောအခွင့်ကို မတွေ့ မရကြ။