Malayalam

Myanmar

Luke

3

1തീബെര്‍യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇരൂര്‍യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
1ကဲသာဘုရင် တိဗေရိနန်းစံတဆယ်ငါးနှစ်တွင်၊ ယုဒပြည်၌ ပုန္တိပိလတ်သည်မြို့ဝန်အရာ၊ ဂါလိလဲပြည်၌ ဟေရုဒ်သည် စော်ဘွားအရာ၊ ဣတုရဲပြည်နှင့် တရာခေါနိပြည်၌ ဟေရုဒ်ညီဖိလိပ္ပုသည် စော်ဘွားအရာ၊ အဘိလင်ပြည်၌ လုသာနိသည် စောဘွားအရာ၊
2ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്‍യ്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയില്‍വെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.
2အန္နနှင့်ကယာဖတို့သည် ယဇ်ပုရောဟိတ်မင်းအရာ၊ အသီးအသီးရှိကြသောအခါ၊ တော၌ရှိသော ဇာခရိ၏သားယောဟန်သည် ဘုရားသခင်၏ ဗျာဒိတ်တော်ကို ခံရ၏။
3അവന്‍ യോര്‍ദ്ദാന്നരികെയുള്ള നാട്ടില്‍ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
3ပရောဖက်ဟေရှာယ၏ ကျမ်းစာ၌လာသည်ကား၊ တော၌ဟစ်ကြော်သောသူ၏အသံမှာ၊ ထာဝရ ဘုရားကြွတော်မူရာလမ်းကို ပြင်ကြလော့။
4“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍ ; അവന്റെ പാത നിരപ്പാക്കുവിന്‍ .”
4လမ်းခရီးတော်ကို ဖြောင့်စေကြလော့။ ချိုင့်ဝှမ်းရာရှိသမျှတို့ကို ဖို့ရ မည်။ တောင်ကြီးတောင်ငယ် ရှိသမျှတို့ကို ဖြိုရမည်။ ကောက်သောလမ်းများကို ဖြောင့်စေရမည်။
5എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുര്‍ഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നേ.
5ကြမ်းတမ်း သောလမ်းများကိုလည်း သုတ်သင်ပြင်ဆင်ရမည်။
6അവനാല്‍ സ്നാനം ഏല്പാന്‍ വന്ന പുരുഷാരത്തോടു അവന്‍ പറഞ്ഞതുസര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഔടിപ്പോകുവാന്‍ നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതു ആര്‍?
6လူအပေါင်းတို့သည် ဘုရားသခင်၏ ကယ်တင်တော်မူခြင်း အကြောင်းကို မြင်ရကြလတံ့ဟု လာသည်နှင့်အညီ၊ ယောဟန်သည် ယော်ဒန်မြစ်နား၌ အနှံ့အပြားလှည့် လည်၍ အပြစ်လွှတ်ခြင်းအဘို့အလိုငှါ နောင်တနှင့် စပ်ဆိုင်သော ဗတ္တိဇံတရားကို ဟောလေ၏။
7മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിന്‍ . അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടു; എന്നു ഉള്ളം കൊണ്ടു പറവാന്‍ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളില്‍ നിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന്നു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
7ထိုအခါ၊ ဗတ္တိဇံကို ခံအံ့သောငှါလာကြသော လူအစုအဝေးတို့အား ယောဟန်ဟောပြောသည်ကား၊ အချင်းမြွေဆိုးအမျိုးတို့၊ ရောက်လုသောဘေးဒဏ်မှ ပြေးသွားစိမ့်သောငှါ အဘယ်သူသည် သင်တို့ကို သတိ ပေးဘိသနည်း။
8ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.
8နောင်တရခြင်းနှင့် ထိုက်တန်သောအကျင့်ကို ကျင့်ကြလော့။ အာဗြဟံသည် ငါတို့အဘဖြစ်သည်ဟူ၍ စိတ်ထဲ၌ မအောက်မေ့ကြနှင့်။ ဘုရားသခင်သည် ဤ ကျောက်ခဲတို့မှ အာဗြဟံသားတို့ကိုထုတ်ဘော် ဖန်ဆင်း နိုင်တော်မူသည်ဟု ငါအမှန်ဆို၏။
9എന്നാല്‍ ഞങ്ങള്‍ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.
9သစ်ပင်အမြစ်နားမှာ ပုဆိန်ထားလျက်ရှိသည် ဖြစ်၍၊ ကောင်းသောအသီးမသီးသောအပင်ရှိသမျှတို့ကို ခုတ်လှဲ၍ မီးထဲသို့ ချလိုက်ရသည်ဟု ဟောပြောလေ၏။
10അതിന്നു അവന്‍ രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങള്‍ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
10လူအစုအဝေးကလည်း၊ သို့ဖြစ်လျှင် အကျွန်ုပ်တို့သည် အဘယ်သို့ပြုရပါမည်နည်းဟု မေးလျှောက်ကြ သော်၊
11ചുങ്കക്കാരും സ്നാനം ഏല്പാന്‍ വന്നുഗുരോ, ഞങ്ങള്‍ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
11ယောဟန်က၊ အင်္ကျီနှစ်ထည်ရှိသောသူသည် အင်္ကျီမရှိသောသူအား မျှစေ။ စားစရာရှိသောသူသည် လည်း ထိုနည်းတူပြုစေဟု ပြန်ပြော၏။
12നിങ്ങളോടു കല്പിച്ചതില്‍ അധികം ഒന്നും പിരിക്കരുതു എന്നു അവന്‍ പറഞ്ഞു.
12အခွန်ခံသူတို့သည် ဗတ္တိဇံကို ခံခြင်းငှါလာ၍၊ အရှင်ဘုရား၊ အကျွန်ုပ်တို့သည် အဘယ်သို့ ပြုရပါမည် နည်းဟု မေးလျှောက်ကြလျှင်၊
13പടജ്ജനവും അവനോടുഞങ്ങള്‍ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നുആരെയും ബലാല്‍ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിന്‍ എന്നു അവരോടു പറഞ്ഞു.
13သတို့သခင်သည် ခွဲဝေစီမံသည်ထက်သာ၍ မခွဲမခံကြနှင့်ဟု ပြန်ပြော၏။
14ജനം കാത്തു നിന്നു; അവന്‍ ക്രിസ്തുവോ എന്നു എല്ലാവരുംഹൃദയത്തില്‍ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍
14စစ်သူရဲတို့ကလည်း အကျွန်ုပ်တို့သည် အဘယ်သို့ပြုရပါမည်နည်းဟု မေးလျှောက်ကြလျှင်၊ သင်တို့ သည် အဘယ်သူကိုမျှ အနိုင်အထက်မပြုကြနှင့်။ အဘယ်သူကိုမျှ မလျှပ်ကြနှင့်။ ကိုယ်ရသောအခနှင့် ရောင့်ရဲကြလော့ဟု ပြန်ပြော၏။
15യോഹന്നാന്‍ എല്ലാവരോടും ഉത്തരം പറഞ്ഞതുഞാന്‍ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ എന്നിലും ബലവാനായവന്‍ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
15လူအများတို့သည် မြော်လင့်၍၊ ယောဟန်သည် ခရစ်တော်မှန်သည်မမှန်သည်ကို နှလုံးထဲမှာ တွေး တောဆင်ခြင်ကြစဉ်၊
16അവന്നു വീശുമുറം കയ്യില്‍ ഉണ്ടു; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.
16ယောဟန်သည် လူအပေါင်းတို့အား ပြန်ပြောသည်ကား၊ ငါသည်သင်တို့အား ရေ၌ ဗတ္တိဇံကိုပေး၏။ ငါ့ထက်တတ်စွမ်းနိုင်သောသူသည် ကြွလာသေး၏။ ထိုသူ၏ခြေတော်ကြိုးကိုမျှ ဖြည်ခြင်းငှါ ငါမထိုက်။ ထို သူသည် သန့်ရှင်းသောဝိညာဉ်တော်၌၎င်း၊ မီး၌၎င်း သင်တို့ကိုဗတ္တဇံကိုပေးမည်။
17മറ്റു പലതും അവന്‍ പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.
17လက်တော်တွင် စံကောပါလျက် မိမိကောက် နယ်တလင်းကို ရှင်းလင်းစေသဖြင့်၊ ဂျုံစပါးကိုကား ကျီ၌ စုသိမ်းသွင်းထား၍၊ အဖျင်းကိုကား မငြိမ်းနိုင်သောမီးနှင့် ရှို့တော်မူလတံ့ဟု ပြောဆို၏။
18എന്നാല്‍ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങള്‍ നിമിത്തവും യോഹന്നാന്‍ അവനെ ആക്ഷേപിക്കയാല്‍
18အခြားသောစကားများနှင့် ဆုံးမသွေးဆောင်၍ ဧဝံဂေလိတရားကို လူအများတို့အား ဟောပြော လေ၏။
19അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവില്‍ ആക്കുകയും ചെയ്തു.
19ထိုနောက် စော်ဘွားဟေရုဒ်သည် မိမိညီ၏ ခင်ပွန်းဟေရောဒိအကြောင်းမှစ၍၊ မိမိပြုသောဒုစရိုက် အပြစ်ရှိသမျှတို့ကို ယောဟန်သည် ဘော်ပြဆုံးမသောကြောင့်၊
20ജനം എല്ലാം സ്നാനം ഏലക്കുകയില്‍ യേശുവും സ്നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു,
20ဟေရုဒ်သည် အရင်အပြစ်ရှိသမျှတို့အပေါ်မှာ ပြစ်သစ်ကိုထပ်လောင်း၍ ယောဟန်ကို ထောင်ထဲမှာ လှောင်ထား၏။
21പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്റെമേല്‍ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രന്‍ ; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.
21လူအပေါင်းတို့သည် ဗတ္တိဇံကိုခံကြသောအခါ၊ ယေရှုသည်လည်း ဗတ္တိဇံကိုခံတော်မူ၍ ဆုတောင်းစဉ် တွင်၊ ကောင်းကင်ဖွင့်လှစ်သဖြင့်၊
22യേശുവിന്നു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്റെ മകന്‍ എന്നു ജനം വിചാരിച്ചു;
22သန့်ရှင်းသောဝိညာဉ်တော်သည် ချိုးငှက်ကဲ့သို့ ကိုယ်ထင်ရှားလျက် ကိုယ်တော်ပေါ်၌ ဆင်းသက်တော် မူ၍၊ သင်ကား၊ ငါနှစ်သက်မြတ်နိုးရာ၊ ငါ၏ချစ်သားပေတည်းဟု ကောင်းကင်က အသံတော်ဖြစ်လေ၏။
23യോസേഫ് ഹേലിയുടെ മകന്‍ , ഹേലി മത്ഥാത്തിന്റെ മകന്‍ , മത്ഥാത്ത് ലേവിയുടെ മകന്‍ , ലേവി മെല്‍ക്കിയുടെ മകന്‍ , മെല്‍ക്കി യന്നായിയുടെ മകന്‍ , യന്നായി
23ထိုအခါ ယေရှုသည် အနှစ်သုံးဆယ်ခန့်မျှရှိတော်မူ၏။ လူများအထင်အမှတ်အားဖြင့် ကိုယ်တော်၏ အဘကား ယောသပ်တည်း။ ယောသပ်အဘဧလိ၊
24യോസേഫിന്റെ മകന്‍ , യോസേഫ് മത്തഥ്യൊസിന്റെ മകന്‍ , മത്തഥ്യൊസ് ആമോസിന്റെ മകന്‍ , ആമോസ് നാഹൂമിന്റെ മകന്‍ , നാഹൂം എസ്ളിയുടെ മകന്‍ , എസ്ളി നഗ്ഗായിയുടെ മകന്‍ ,
24ဧလိအဘ မဿတ်၊ မဿတ်အဘ လေဝိ။ လေဝိအဘ မေလခိ၊ ပေလခိဘ ယန္န၊ ယန္နအဘ ယောသပ်၊
25നഗ്ഗായി മയാത്തിന്റെ മകന്‍ , മയാത്ത് മത്തഥ്യൊസിന്റെ മകന്‍ , മത്തത്യൊസ് ശെമയിയുടെ മകന്‍ , ശെമയി യോസേഫിന്റെ മകന്‍ , യോസേഫ് യോദയുടെ മകന്‍ ,
25ယောသပ်အဘ မတ္တသိ၊ မတ္တသိအဘ အာမုတ်၊ အာမုတ်အဘ နာဟုံ၊ နာဟုံအဘ ဧသလိ၊
26യോദാ യോഹന്നാന്റെ മകന്‍ , യോഹന്നാന്‍ രേസയുടെ മകന്‍ , രേസ സൊരൊബാബേലിന്റെ മകന്‍ , സൊരൊബാബേല്‍ ശലഥീയേലിന്റെ മകന്‍ , ശലഥീയേല്‍ നേരിയുടെ മകന്‍ ,
26ဧသလိအဘနဂ္ဂဲ၊ နဂ္ဂဲအဘ မာအတ်၊ မာအတ်အဘ မတ္တသိ၊ မတ္တသိအဘ ရှေမိ၊ ရှေမိအဘ ယောသပ်၊ ယောသပ်အဘ ယုဒ၊ ယုဒအဘယေဟန္န၊
27നേരി മെല്‍ക്കിയുടെ മകന്‍ , മെല്‍ക്കി അദ്ദിയുടെ മകന്‍ , അദ്ദി കോസാമിന്റെ മകന്‍ , കോസാം എല്മാദാമിന്റെ മകന്‍ , എല്മാദാം ഏരിന്റെ മകന്‍ ,
27ယောဟန္နအဘ ရေသ၊ ရေသအဘ ဇေရု ဗဗေလ၊ ဇေရုဗဗေလအဘ ရှာလသေလ၊ ရှာလသေလ အဘ နေရိ၊ နေရိအဘ မေလခိ၊ မေလခိအဘ အဒ္ဒိ၊
28ഏര്‍ യോസുവിന്റെ മകന്‍ , യോശു എലീയേസരിന്റെ മകന്‍ , എലീയേസര്‍ യോരീമിന്റെ മകന്‍ , യോരീം മത്ഥാത്തിന്റെ മകന്‍ , മത്ഥാത്ത് ലേവിയുടെ മകന്‍ ,
28အဒ္ဒိအဘကောသံ၊ ကောသံအဘ ဧလမောဒံ၊ ဧလမောဒံအဘ ဧရ၊
29ലേവി ശിമ്യോന്റെ മകന്‍ , ശിമ്യോന്‍ യെഹൂദയുടെ മകന്‍ യെഹൂദാ യോസേഫിന്റെ മകന്‍ , യോസേഫ് യോനാമിന്റെ മകന്‍ , യോനാം എല്യാക്കീമിന്റെ മകന്‍ ,
29ဧရအဘ ယောသေ၊ ယောသေအဘဧလျေဇာ၊ ဧလျေဇာအဘ ယောရိမ်၊ ယောရိမ်အဘမဿတ်၊ မဿတ်အဘလေဝိ၊
30എല്യാക്കീം മെല്യാവിന്റെ മകന്‍ , മെല്യാവു മെന്നയുടെ മകന്‍ , മെന്നാ മത്തഥയുടെ മകന്‍ , മത്തഥാ നാഥാന്റെ മകന്‍ , നാഥാന്‍ ദാവീദിന്റെ മകന്‍ ,
30လေဝိအဘရှိမောင်၊ ရှိမောင်အဘယုဒ၊ ယုဒ အဘယောသပ်၊ ယောသပ် အဘယောနန်၊ ယောနန်အဘ ဧလျောတိမ်၊ ဧလျာကိမ် အဘမေလေ၊
31ദാവീദ് യിശ്ശായിയുടെ മകന്‍ , യിശ്ശായി ഔബേദിന്റെ മകന്‍ , ഔബേദ് ബോവസിന്റെ മകന്‍ , ബോവസ് സല്മോന്റെ മകന്‍ , സല്മോന്‍ നഹശോന്റെ മകന്‍ ,
31မေလေအဘမဲနန်၊ မဲနန်အဘမတ္တသ၊ မတ္တသ အဘနာသန်၊ နာသန့်အဘဒါဝိဒ်၊
32നഹശോന്‍ അമ്മീനാദാബിന്റെ മകന്‍ , അമ്മീനാദാബ് അരാമിന്റെ മകന്‍ , അരാം എസ്രോന്റെ മകന്‍ , എസ്രോന്‍ പാരെസിന്റെ മകന്‍ , പാരെസ് യേഹൂദയുടെ മകന്‍ ,
32ဒါဝိဒ်အဘယေရှဲ၊ ယေရှဲ အဘဩဗက်၊ ဩဇက် အာဘဗောဇ၊ ဗောဇအဘစာလမုန်၊ စာလမုန်အဘ နာရှန်၊
33യെഹൂദാ യാക്കോബിന്റെ മകന്‍ , യാക്കോബ് യിസ്ഹാക്കിന്റെ മകന്‍ , യിസ്ഹാക്‍ അബ്രാഹാമിന്റെ മകന്‍ , അബ്രാഹാം തേറഹിന്റെ മകന്‍ ,
33နာရှုန်အဘအမိနဒဝ်၊ အမိနဒဝ်အဘအာရံ၊ အာရံအဘဟေဇရုံ၊ ဟေဇရုံအဘဖာရက်၊ ဖာရက် အဘယုဒ၊
34തേറഹ് നാഹോരിന്റെ മകന്‍ , നാഹോര്‍ സെരൂഗിന്റെ മകന്‍ , സെരൂഗ് രെഗുവിന്റെ മകന്‍ , രെഗു ഫാലെഗിന്റെ മകന്‍ , ഫാലെഗ് ഏബെരിന്റെ മകന്‍ , ഏബെര്‍ ശലാമിന്റെ മകന്‍ , ശലാം കയിനാന്റെ മകന്‍ ,
34ယုဒအဘ ယာကုပ်၊ ယာကုပ်အဘ ဣဇာက်၊ ဣဇာက်အဘအာဗြဟံ၊ အာဗြဟံအဘတေရ၊ တေရအဘ နာခေါ်၊
35കയിനാന്‍ അര്‍ഫക്സാദിന്റെ മകന്‍ , അര്‍ഫക്സാദ് ശേമിന്റെ മകന്‍ , ശേം നോഹയുടെ മകന്‍ , നോഹ, ലാമേക്കിന്റെ മകന്‍ ,
35နာခေါ်အဘစေရောက်၊ စေရောက်အဘ ရာဂေါ၊ ရာဂေါအဘဖာလက်၊ ဖာလက်အဘ ဟေဗာ၊ ဟေဗာအဘ ရှာလ၊
36ലാമേക്ക്‍ മെഥൂശലയുടെ മകന്‍ , മെഥൂശലാ ഹാനോക്കിന്റെ മകന്‍ , ഹാനോക്ക്‍ യാരെദിന്റെ മകന്‍ , യാരെദ് മലെല്യേലിന്റെ മകന്‍ , മലെല്യേല്‍ കയിനാന്റെ മകന്‍ ,
36ရှာလအဘ ကာဣနန်၊ ကာဣနန်အဘ အာဖာဇဒ်၊ အာဖာဇဒ်အဘ ရှေမ၊ ရှေမအဘနောဧ၊ နောဧအဘလာမက်၊
37കയിനാന്‍ എനോശിന്റെ മകന്‍ , എനോശ് ശേത്തിന്റെ മകന്‍ , ശേത്ത് ആദാമിന്റെ മകന്‍ , ആദാം ദൈവത്തിന്റെ മകന്‍ .
37လာမက်အဘ မသုရှလ၊ မသုရှလအဘ ဧနောက်၊ ဧနောက်အဘယာရက်၊ ယာရက်အဘ မဟာ လေလေလ၊ မဟာလေလေလအဘ ကာဣနန်၊ ကာဣနန် အဘဧနုတ်၊ ဧနုတ်အဘရှေသ၊ ရှေသအဘ အာဒံ၊ အာဒံအဘဘုရား သခင်ပေတည်း။