1അവന്‍ ഗന്നേസരെത്ത് തടാകത്തിന്റെ കരയില്‍ നിലക്കുമ്പോള്‍ പുരുഷാരം ദൈവവചനം കേള്‍ക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയില്‍
1တရံရောအခါ ဂင်္နေသရက်အိုင်နားမှာ ရပ်တော်မူ၍၊ လူများတို့သည် ဘုရားသခင်၏ နှုတ်ကပတ် တရားကို နားထောင်ခြင်းငှါ ကိုယ်တော်အနီးသို့ တိုးဝင်ကြစဉ်တွင်၊ ကမ်းနားမှာဆိုက်သော လှေနှစ်စင်းမြင် တော်မူ၏။
2രണ്ടു പടകു കരെക്കു അടുത്തു നിലക്കുന്നതു അവന്‍ കണ്ടു; അവയില്‍ നിന്നു മീന്‍ പിടിക്കാര്‍ ഇറങ്ങി വല കഴുകുകയായിരുന്നു.
2တံငါတို့သည် လှေထဲကထွက်၍ပိုက်ကွန်တို့ကို ဆေးလျှော်လျက်နေကြ၏။
3ആ പടകുകളില്‍ ശിമോന്നുള്ളതായ ഒന്നില്‍ അവന്‍ കയറി കരയില്‍ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകില്‍ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
3ထိုလှေတို့တွင် ရှိမုန်၏ လှေထဲသို့ ဝင်တော်မူပြီးလျှင်၊ လှေကိုကမ်းနားမှာ အနည်းငယ်ခွာဖွင့်စေခြင်းငှါ ရှိမုန်ကို အခွင့်တောင်းတော်မူ၏။ ထိုလှေပေါ်မှာ ထိုင်လျက် လူများတို့ကို ဆုံးမဩဝါဒပေးတော်မူ၏။
4സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമോനോടുആഴത്തിലേക്കു നീക്കി മീമ്പിടിത്തത്തിന്നു വല ഇറക്കുവിന്‍ എന്നു പറഞ്ഞു.
4စကားတော်ပြတ်သောအခါ၊ ရေနက်ရာအရပ်သို့ ရွှေ့ဦးလော့။ ပိုက်ကွန်ကိုချ၍ ငါးကိုအုပ်စမ်းလော့ ဟု ရှိမုန်အားမိန့်တော်မူ၏။
5അതിന്നു ശിമോന്‍ നാഥാ, ഞങ്ങള്‍ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാന്‍ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.
5ရှိမုန်ကလည်း၊ သခင်၊ အကျွန်ုပ်တို့သည် တညဉ့်လုံးကြိုးစားသော်လည်း တကောင်ကိုမျှမရပါ။ သို့ရာ တွင် အမိန့်တော်ရှိလျှင် ပိုက်ကွန်ကို ချပါမည်ဟု လျှောက်လေ၏။
6അവര്‍ അങ്ങനെ ചെയ്തപ്പോള്‍ പെരുത്തു മീന്‍ കൂട്ടം അകപ്പെട്ടു വല കീറാറായി.
6ထိုသို့ချကြပြီးလျှင်၊ အလွန်များစွာသော ငါးတို့ကို အုပ်မိသဖြင့် ပိုက်ကွန်သည် စုတ်ပျတ်စရှိ၏။
7അവര്‍ മറ്റെ പടകിലുള്ള കൂട്ടാളികള്‍ വന്നു സഹായിപ്പാന്‍ അവരെ മാടിവിളിച്ചു. അവര്‍ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു.
7အခြားသော လှေတစင်း၌ရှိသော အပေါင်းအဘော်တို့သည်လာ၍ကူညီစေခြင်းငှါ သူတို့ကို အမှတ် ပေးသဖြင့်၊ သူတို့သည်လာ၍ လှေနှစ်စင်း နစ်လုမတတ် ငါးနှင့်ပြည့်စေကြ၏။
8ശിമോന്‍ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്‍ക്കല്‍ വീണുകര്‍ത്താവേ, ഞാന്‍ പാപിയായ മനുഷ്യന്‍ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞഞു.
8ရှိမုန် ပေတရုသ်မြင်လျှင်၊ ယေရှု၏ ပုဆစ်တော်ကိုဦးတိုက်၍၊ သခင်၊ အကျွန်ုပ်သည် အပြစ်များသော သူ ဖြစ်ပါ၏။ အကျွန်ုပ်ဆီမှကြွသွားတော်မူပါဟု လျှောက်လေ၏။
9അവര്‍ക്കും ഉണ്ടായ മീമ്പിടിത്തത്തില്‍ അവന്നു അവനോടു കൂടെയുള്ളവര്‍ക്കും എല്ലാവര്‍ക്കും സംഭ്രമം പിടിച്ചിരുന്നു.
9အဘယ်ကြောင့် ဤသို့ လျှောက်သနည်း ဟူမူကား၊ အုပ်မိသောငါးများကိုထောက်သဖြင့်၊ ရှိမုန်နှင့် သူ၏အပေါင်းအဘော် ဇေဗေဒဲ၏သားယာကုပ်နှင့် ယောဟန်မှစ၍ ရှိမုန်နှင့်ပါသမျှသောသူတို့သည် မိန်းမော တွေဝေခြင်းရှိကြ၏။
10ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാന്‍ എന്ന സെബെദിമക്കള്‍ക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടുഭയപ്പെടേണ്ടാ ഇന്നു മുതല്‍ നീ മനുഷ്യരെ പിടിക്കുന്നവന്‍ ആകും എന്നു പറഞ്ഞു.
10ယေရှုကလည်း၊ ကြောက်ရွံ့ခြင်းမရှိနှင့်။ သင်သည်ယခုမှစ၍ လူတို့ကိုဘမ်းမိသောသူ ဖြစ်လိမ့်မည်ဟု မိန့်တော်မူ၏။
11പിന്നെ അവര്‍ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.
11ကမ်းနားမှာလှေကိုဆိုက်ပြီးလျှင်၊ ထိုသူတို့သည် ရှိသမျှတို့ကို စွန့်ပစ်၍ နောက်တော်သို့လိုက်ကြ၏။
12അവന്‍ ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ കുഷ്ഠം നിറഞ്ഞോരു മനുഷ്യന്‍ യേശുവിനെ കണ്ടു കവിണ്ണു വീണുകര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അവനോടു അപേക്ഷിച്ചു.
12ကိုယ်တော်သည် မြို့တမြို့၌ရှိတော်မူစဉ်၊ တကိုယ်လုံးနူနာစွဲသော သူတယောက်သည် ကိုယ်တော်ကို မြင်လျှင် ပြစ်ဝပ်၍၊ သခင်၊ အလိုတော်ရှိလျှင် ကျွန်တော်ကို သန့်ရှင်းစေနိုင်တော်မူသည်ဟု တောင်းပန်လေ၏။
13യേശു കൈ നീട്ടി അവനെ തൊട്ടുഎനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം വിട്ടു മാറി.
13ယေရှုကလည်း၊ ငါအလိုရှိ၏။ သန့်ရှင်းခြင်းသို့ ရောက်စေဟုမိန့်တော်မူလျက်၊ လက်ထောက်ကိုဆန့်၍ ထိုသူကိုတို့တော်မူ၏။ ထိုခဏခြင်းတွင် နူနာပျောက်လေ ၏။
14അവന്‍ അവനോടുഇതു ആരോടും പറയരുതു; എന്നാല്‍ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവര്‍ക്കും സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അര്‍പ്പിക്ക എന്നു അവനോടു കല്പിച്ചു.
14ယေရှုကလည်း၊ ဤအကြောင်းကို အဘယ်သူအားမျှမပြောနှင့် ယဇ်ပရောဖိတ်ထံသို့သွား၍ ကိုယ်ကို ပြလော့။ သူတပါး၌ သက်သေဖြစ်စေခြင်းငှါ သန့်ရှင်းခြင်းသို့ ရောက်သည့်အတွက် မောရှေစီရင်မှာထားသော ပူဇော်သက္ကာကို ဆက်လော့ဟုမိန့်တော်မူ၏။
15എന്നാല്‍ അവനെക്കുറിച്ചുള്ള വര്‍ത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേള്‍ക്കേണ്ടതിന്നും കൂടി വന്നു.
15သို့သော်လည်း သိတင်းတော်သည်သာ၍ ကျော်စောသဖြင့်၊ များစွာသောလူအပေါင်းတို့သည် တရား နာလိုသောငါ၎င်း၊ အနာငြိမ်းစေခြင်း ကျေးဇူးတော်ကို ခံလိုသော၎င်း၊ စုဝေးလျက်ရှိကြ၏။
16അവനോ നിര്‍ജ്ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
16ကိုယ်တော်သည် တောအရပ်သို့ကြွ၍ ဆုတောင်းလေ့ရှိတော်မူ၏။
17അവന്‍ ഒരു ദിവസം ഉപദേശിക്കുമ്പോള്‍ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തില്‍നിന്നും യെരൂശലേമില്‍നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാന്‍ കര്‍ത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
17တနေ့သ၌ ကိုယ်တော်သည် ဆုံးမဩဝါဒပေးတော်မူစဉ် ယေရုရှလင်မြို့မှစသော ယုဒပြည်၊ ဂါလိလဲ ပြည်မြို့ရွာများတို့က ရောက်လာသော ဖာရိရှဲတို့နှင့် နိဿရည်ဆရာတို့သည် ထိုင်လျက်ရှိကြ၏၊ အနာရောဂါ ငြိမ်းစေခြင်းငှါ သခင်ဘုရား၏ တန်ခိုးတော်သည် ထင်ရှား၏။
18അപ്പോള്‍ ചില ആളുകള്‍ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയില്‍ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പില്‍ വെപ്പാന്‍ ശ്രമിച്ചു.
18ထိုအခါ လက်ခြေသေသောသူတယောက်ကို အိမ်ယာနှင့်တကွ အထံသို့ဆောင်ခဲ့၍၊ ရှေ့တော်၌ သွင်း ထားခြင်းငှါ ရှာကြံကြ၏။
19പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാന്‍ വഴി കാണാഞ്ഞിട്ടു പുരമേല്‍ കയറി ഔടു നീക്കി അവനെ കിടക്കയോടെ നടുവില്‍ യേശുവിന്റെ മുമ്പില്‍ ഇറക്കിവെച്ചു.
19လူစုဝေးလျက်ရှိသောကြောင့် ဝင်စရာလမ်းကိုမတွေ့သဖြင့်၊ အိမ်မိုးပေါ်သို့တက်၍ အုတ်မိုးကို ဖောက်ပြီးမှ လူနာကို အိမ်ယာနှင့်တကွ လူများ အလည်ယေရှု၏ ရှေ့တော်သို့ လျှော့ချကြ၏။
20അവരുടെ വിശ്വാസം കണ്ടിട്ടു. അവന്‍ മനുഷ്യാ, നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
20ကိုယ်တော်သည် ထိုသူတို့၏ ယုံကြည်ခြင်းကိုမြင်လျှင်၊ လူနာအား၊ အချင်းလူ၊ သင်၏အပြစ်ကို လွတ် စေပြီဟု မိန့်တော်မူ၏။
21ശാസ്ത്രിമാരും പരീശന്മാരുംദൈവദൂഷണം പറയുന്ന ഇവന്‍ ആര്‍? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ചിന്തിച്ചുതുടങ്ങി.
21ကျမ်းပြုဆရာနှင့် ဖာရိရှဲတို့က၊ ဘုရားကိုလွန်ကျူး၍ ပြောသောဤသူကား အဘယ်သူနည်း။ ဘုရား သခင်မှတပါး အဘယ်သူသည် အပြစ်ကို လွှတ်နိုင်သနည်းဟု ထင်မှတ်ကြ၏။
22യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടുനിങ്ങള്‍ ഹൃദയത്തില്‍ ചിന്തിക്കുന്നതു എന്തു?
22ယေရှုသည် ထိုသူတို့၏ ထင်မှတ်ခြင်းကိုသိတော်မူလျှင်၊ သင်တို့စိတ်ထဲမှာအဘယ်ကြောင့် ထင်မှတ် ကြသနည်း။
23നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
23အဘယ်စကားကိုသာ၍ ပြောလွယ်သနည်း။ သင်၏အပြစ်ကိုလွတ်စေပြီဟု ပြောလွယ်သလော။ သင် ထ၍ လှမ်းသွားလော့ ပြောလွယ်သလော။
24എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു - അവന്‍ പക്ഷവാതക്കാരനോടുഎഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
24လူသားသည်မြေကြီးပေါ်မှာ အပြစ်လွှတ်ပိုင်သည်ကို သင်တို့သိစေခြင်းငှါထလော့။ ကိုယ်အိမ်ယာကို ဆောင်၍ ကိုယ်အိမ်သို့သွားလော။ သင်အား ငါဆိုသည်ဟု လက်ခြေသေသောသူအား မိန့်တော်မူ၏။
25ഉടനെ അവര്‍ കാണ്‍കെ അവന്‍ എഴുന്നേറ്റു, താന്‍ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി.
25ထိုသူသည်လည်း လူအများရှေ့မှာ ချက်ချင်းထ၍ အိမ်ယာကိုဆောင်လျက်၊ ဘုရားသခင်၏ ဂုဏ် တော်ကို ချီးမွမ်းလျက် မိမိအိမ်သို့သွားလေ၏။
26എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായിഇന്നു നാം അപൂര്‍വ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.
26ထိုသူအပေါင်းတို့သည် မိန်းမောတွေဝေ၍ ကြောက်ရွံ့အားကြီးသည်နှင့်၊ ငါတို့သည် အံ့ဘွယ်သော အမှုအရာကို ယနေ့မြင်ခဲ့ပြီဟုပြောဆို၍ ဘုရားသခင်၏ ဂုဏ်တော်ကိုချီးမွမ်းကြ၏။
27അതിന്റെ ശേഷം അവന്‍ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കകാരന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
27ထိုနောက်ကိုယ်တော်သည် ထကြွ၍ လေဝိအမည်ရှိသော အခွန်ခံသူသည် အခွန်ခံရာတဲ၌ ထိုင်နေ သည်ကိုမြင်သော ငါနောက်သို့လိုက်လော့ မိန့်တော်မူ၏။
28അവന്‍ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു.
28ထိုသူသည်လည်း ရှိသမျှတို့ကို စွန့်ပြစ်လေရဲ့ ထ၍နောက်တော်သို့လိုက်လေ၏။
29ലേവി തന്റെ വീട്ടില്‍ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയില്‍ ഇരുന്നു.
29ထိုနောက်မှလေဝိသည် ကိုယ်တော်အဘို့အလို့ငှါ မိမိအိမ်၌ကြီးစွာသောပွဲကိုခံ၍၊ အခွန်ခံသောသူများ နှင့် အခြားသောသူအပေါင်းတို့သည် ကိုယ်တော်မှစသော တပည့်တော်တို့နှင့်တကွ စားပွဲ၌ လျောင်းကြ၏။
30പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടുനിങ്ങള്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.
30ကျမ်းပြုဆရာနှင့်ဖာရိရှဲတို့က သင်တို့သည် အခွန်ခံသောသူ ဆိုးသောသူတို့နှင့်အတူ အဘယ်ကြောင့် စားသောက်ကြသနည်းဟု တပည့်တော် တို့ကိုကဲ့ရဲ့အပြစ်တင်ကြ၏။
31യേശു അവരോടുദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
31ယေရှုကလည်း၊ ကျန်းမာသောသူတို့သည် ဆေးသမားကိုအလိုမရှိကြ။ နာသောသူတို့သာလျှင် အလိုရှိ ကြ၏။
32ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാന്‍ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.
32ဖြောင့်မတ်သောသူတို့သည် နောင်တသို့ ခေါ်ခြင်းငှါလာသည်မဟုတ် ဆိုးသောသူတို့ကိုခေါ်ခြင်းငှါ ငါလာသတည်းဟု မိန့်တော်မူ၏။
33അവര്‍ അവനോടുയോഹന്നാന്റെ ശിഷ്യന്മാര്‍ കൂടക്കൂടെ ഉപവസിച്ചു പ്രാര്‍ത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.
33လူအချို့တို့က၊ ယောဟန်၏ တပည့်တို့နှင့် ဖာရိရှဲတို့သည် အစာရှောင်ခြင်းနှင့် ဆုတောင်းခြင်းတို့ကို အဖန်တလဲလဲပြုကြသည်ဖြစ်၍၊ အဘယ်ကြောင့် ကိုယ်တော်၏တပည့်တို့သည် စားသောက်လျက်နေကြ ပါသနည်းဟု လျှောက်ကြ၏။
34യേശു അവരോടുമണവാളന്‍ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോള്‍ അവരെ ഉപവാസം ചെയ്യിപ്പാന്‍ കഴിയുമോ?
34ကိုယ်တော်ကလည်း၊ မင်္ဂလာဆောင်လုလင်သည် မိမိအပေါင်းအဘော်တို့နှင့်အတူရှိစဉ်အခါ သူတို့ကို အစာရှောင်စေနိုင်သလော။
35മണവാളന്‍ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവര്‍ ഉപവസിക്കും എന്നു പറഞ്ഞു.
35မင်္ဂလာဆောင်လုလင်ကို သူ၏အပေါင်းအဘော်တို့နှင့်ခွါ၍ ယူသွားသောအချိန်ကာလ ရောက်လိမ့် မည်။ ထိုကာလ အခါသူတို့သည် အစာရှောင်ကြလိမ့်မည်။
36ഒരു ഉപമയും അവരോടു പറഞ്ഞുആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേര്‍ത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.
36ဥပမာကား၊ အဝတ်ဟောင်းကို အထည်သစ်နှင့် ဖာလေ့မရှိ။ ထိုသို့ဖာလျှင် အထည်သစ်သည် ဆွဲဆုတ် တတ်၏။ ဖာသောအထည်သစ်သည် အဝတ်ဟောင်းနှင့် မသင့်မတင့်တတ်။
37ആരും പുതുവീഞ്ഞു പഴയതുരുത്തിയില്‍ പകരുമാറില്ല, പകര്‍ന്നാല്‍ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;
37၎င်းနည်း၊ ဟောင်းသောသားရေဘူး၌ အသစ်သောစပျစ်ရည်ကို ထည့်လေ့မရှိ။ ထိုသို့ထည့်လျှင် အသစ်သောစပျစ်ရည်သည် သားရေဘူးကို ဆုတ်ခွဲသဖြင့်၊ စပျစ်ရည်သည် သားရေဘူးကို ဆုတ်ခွဲသဖြင့်၊ စပျစ်ရည်သည်ယို၍ သားရေဘူးလည်း ပျက်စီးတတ်၏။
38പുതുവീഞ്ഞു പുതിയതുരുത്തിയില്‍ അത്രേ പകര്‍ന്നുവെക്കേണ്ടതു.
38အသစ်သောစပျစ်ရည်ကို အသစ်သောသားရေဘူး၌ ထည့်ရသည်၊ ထိုသို့ထည့်လျှင် နှစ်ပါးစလုံး မပျက် စီး။
39പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.
39ဟောင်းသောစပျစ်ရည်ကိုသောက်ပြီးသော သူသည်လည်း အသစ်သောစပျစ်ရည်ကို ချက်ခြင်းအလို မရှိတတ်။ ဟောင်းသော စပျစ်ရည်သာ၍ ကောင်းသည်ကိုသိ၏ဟုမိန့်တော်မူ၏။