1ജനം കേള്‍ക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീര്‍ന്ന ശേഷം അവന്‍ കഫര്‍ന്നഹൂമില്‍ ചെന്നു.
1ထိုဒေသနာတော်ကို ယေရှုသည် ပရိတ်သတ်တို့အား အကုန်အစင်ဟောတော်မူပြီးမှ ကပေရနောင်မြို့ သို့ ကြွဝင်တော်မူ၏။
2അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസന്‍ ദീനം പിടിച്ചു മരിപ്പാറായിരുന്നു.
2ထိုမြို့၌ တပ်မှူး၏ကျွန်တယောက်သည်နာ၍ သေခါနီးရှိ၏။ သူ၏သခင်သည် သူ့ကိုချစ်၍၊
3അവന്‍ യേശുവിന്റെ വസ്തുത കേട്ടിട്ടു, അവന്‍ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാന്‍ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കല്‍ അയച്ചു.
3ယေရှု၏ သိတင်းတော်ကိုကြားလျှင်၊ ယုဒအမျိုး အကြီးအကဲတို့အလိုငှါ နောင်တနှင့်စပ်ဆိုင်သော ဗတ္တိဇံ တရားကိုဟောလေ၏။
4അവന്‍ യേശുവിന്റെ അടുക്കല്‍ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചുനീ അതു ചെയ്തുകൊടുപ്പാന്‍ അവന്‍ യോഗ്യന്‍ ;
4ထိုသူတို့သည် ယေရှုထံတော်သို့ရောက်လျှင်၊ ကျေးဇူးတော်ကို ခံမည့်သူသည် ခံထိုက်သောသူဖြစ်ပါ၏။
5അവന്‍ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങള്‍ക്കു ഒരു പള്ളിയും തീര്‍പ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
5သူသည် အကျွန်ုပ်တို့အမျိုးကို နှစ်သက်၍ အကျွန်ုပ်တို့အဘို့ တရားစရပ်ကို ဆောက်ပါပြီဟု၍ ကျပ် ကျပ်တောင်းပန်ကြ၏။
6യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോള്‍ ശതാധിപന്‍ സ്നേഹിതന്മാരെ അവന്റെ അടുക്കല്‍ അയച്ചുകര്‍ത്താവേ, പ്രയാസപ്പെടേണ്ടാ; നി എന്റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ പോരാത്തവന്‍ .
6ယေရှုသည် သူတို့နှင့်အတူကြွတော်မူ၏။ တပ်မှူးအိမ်နှင့်မနီးမဝေးရောက်တော်မူသောအခါ၊ တပ်မှူး သည် မိမိအဆွေတို့ကို စေလွှတ်၍၊ သခင်၊ ကိုယ်ကို ပင်ပန်းစေတော်မမူပါနှင့်။ အကျွန်ုပ်၏ အိမ်မိုးအောက်သို့ ကြွဝင်တော်မူခြင်း ကျေးဇူးတော်ကို အကျွန်ုပ်မခံထိုက်ပါ။
7അതുകൊണ്ടു നിന്റെ അടുക്കല്‍ വരുവാന്‍ ഞാന്‍ യോഗ്യന്‍ എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാല്‍ എന്റെ ബാല്യക്കാരന്നു സൌഖ്യംവരും.
7ထိုအတူ အကျွန်ုပ်သည် ကိုယ်တော်ထံသို့ ရောက်ထိုက်သောသူမဟုတ်သည်ကို အကျွန်ုပ်ထင်ပါပြီ။ အမိန့်တော်တခွန်းရှိလျှင် အကျွန်ုပ်၏ငယ်သားသည် ချမ်းသာရပါလိမ့်မည်။
8ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യന്‍ ; എന്റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാല്‍ അവന്‍ പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാല്‍ അവന്‍ വരുന്നു; എന്റെ ദാസനോടുഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു പറയിച്ചു.
8ဥပမာကား၊ အကျွန်ုပ်သည် မင်းအောက်၌ ကျွန်ခံသောသူဖြစ်သော်လည်း စစ်သူရဲများကိုအုပ်စိုး၍ တဦးကိုသွားချေဟု ဆိုလျှင်သွားပါ၏။ တဦးကိုလာခံဟုခေါ်လျှင် လာပါ၏။ ကျွန်ကိုလည်း ဤအမှုကို လုပ် တော့ ဟုဆိုလျှင် လုပ်ပါ၏ဟု တပ်မှူးလျှောက်စေ၏။
9യേശു അതു കേട്ടിട്ടു അവങ്കല്‍ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്നക്കുട്ടത്തോടുയിസ്രായേലില്‍കൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
9ထိုစကားကို ယေရှုသည်ကြားတော်မူလျှင် အံ့ဩခြင်းရှိ၍ နောက်တော်သို့လိုက်သောသူများကို လှည့် ကြည့်လျက်၊ ငါဆိုသည်ကား၊ ဤမျှလောက်သော ယုံကြည်ခြင်းကို ဣသရေလအမျိုး၌ပင် ငါမတွေ့ဘူးသေးဟု မိန့်တော်မူ၏။
10ശതാധിപന്‍ പറഞ്ഞയച്ചിരുന്നവര്‍ വീട്ടില്‍ മടങ്ങി വന്നപ്പോള്‍ ദാസനെ സൌഖ്യത്തോടെ കണ്ടു.
10တပ်မှူးစေလွှတ်သော သူတို့သည် အိမ်သို့ ပြန်ရောက်လျှင်၊ အနာရာဂါစွဲသော ကျွန်သည် ကျန်းမာ လျက်ရှိသည်ကို တွေ့ကြ၏။
11പിറ്റെന്നാള്‍ അവന്‍ നയിന്‍ എന്ന പട്ടണത്തിലേക്കു പോകുമ്പോള്‍ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
11နက်ဖြန်နေ့၌ နာဣနမြို့သို့ ကြွတော်မူ၍၊ တပည့်တော်တို့များနှင့် လူအစုအဝေးအပေါင်းတို့သည် နောက်တော်သို့လိုက်ကြ၏။
12അവന്‍ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോള്‍ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവന്‍ അമ്മകൂ ഏകജാതനായ മകന്‍ ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
12မြို့တံခါးအနီးသို့ရောက်သောအခါ၊ မုတ်ဆိုးမ၌ တယောက်တည်းသောသားအသေလောင်းကို သင်္ဂြိုဟ် ခြင်းငှါ ထုတ်သွား၍၊ မြို့သူမြို့သားများတို့သည် လိုက်ကြ၏။
13അവളെ കണ്ടിട്ടു കര്‍ത്താവു മനസ്സലിഞ്ഞു അവളോടുകരയേണ്ടാ എന്നു പറഞ്ഞു; അവന്‍ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവര്‍ നിന്നു.
13သခင်ဘုရားသည် ထိုမိန်းမကိုမြင်လျှင် သနားခြင်းစိတ်တော်ရှိ၍၊ မငိုနှင့်ဟု မိန့်တော်မူလျှက် အနီးသို့ ကြွ၍ တလားကို လက်နှင့်တို့တော်မူသဖြင့်၊ ထမ်းသောသူတို့သည် ရပ်၍နေကြ၏၊
14ബാല്യക്കാരാ എഴുന്നേല്‍ക്ക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു അവന്‍ പറഞ്ഞു.
14ကိုယ်တော်ကလည်း၊ အချင်းလုလင်၊ ထလော့၊ သင့်အားငါအမိန့်ရှိသည်ဟု မိန့်တော်မူလျှင်၊
15മരിച്ചവന്‍ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാന്‍ തുടങ്ങി; അവന്‍ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.
15သေသောသူသည် ထိုင်၍စကားပြော၏၊ ကိုယ်တော်သည်လည်း ထိုသူကိုမိခင်အား အပ်ပေးတော်မူ ၏။
16എല്ലാവര്‍ക്കും ഭയംപിടിച്ചുഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
16လူအပေါင်းတို့သည် ကြောင့်ရွံ့ခြင်း သို့ရောက်၍၊ ကြီးစွာသောပရောဖက်သည် ငါတို့တွင်ပေါ်ထွန်းပြီ။ ဘုရားသခင်သည် မိမိလူမျိုးကို အကြည့်အရှု ကြွတော်မူပြီ ဟူ၍ ဘုရားသခင်၏ဂုဏ်တော်ကို ချီးမွမ်းကြ၏။
17അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയില്‍ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.
17ထိုသိတင်းတော်သည် ယုဒပြည်မှစ၍ ပတ်ဝန်းကျင်အရပ်တို့၌ အနှံ့အပြားကျော်စောလေ၏။
18ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാര്‍ അവനോടു അറിയിച്ചു.
18ယောဟန်၏ တပည့်တို့သည် ထိုအကြောင်းအရာအလုံးစုံတို့ကို မိမိဆရာအားကြားပြောကြ၏။
19എന്നാറെ യോഹന്നാന്‍ തന്റെ ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ചു, കര്‍ത്താവിന്റെ അടുക്കല്‍ അയച്ചുവരുവാനുള്ളവന്‍ നീയോ? അല്ല, ഞങ്ങള്‍ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു.
19ထိုအခါ ယောဟန်သည် မိမိတပည့်နှစ်ယောက်ကို ခေါ်ပြီးလျှင် ယေရှုထံတော်သို့စေလွှတ်၍၊ ကိုယ် တော်သည် ကြွလာသောသူမှန်သလော။ သို့မဟုတ် အခြားသောသူကို မြော်လင့်ရပါမည်လောဟု မေးလျှောက် စေ၏။
20ആ പുരുഷന്മാര്‍ അവന്റെ അടുക്കല്‍ വന്നുവരുവാനുള്ളവന്‍ നീയോ? അല്ല, ഞങ്ങള്‍ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാന്‍ യോഹന്നാന്‍ സ്നാപകന്‍ ഞങ്ങളെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
20ထိုသူတို့သည် အထံတော်သို့ရောက်လျှင်၊ ကိုယ်တော်သည်ကြွလသောသူမှန်သလော။ သို့မဟုတ် အခြားသောသူကို မြော်လင့်ရပါမည်ဟု မေးလျှောက်စေခြင်းငှါ၊ ဗတ္တိဇံဆရာယောဟန်သည် အကျွန်ုပ်တို့ကို ကိုယ်တော်ထံသို့စေလွှတ်ပါပြီဟု လျှောက်ကြ၏။
21ആ നാഴികയില്‍ അവന്‍ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാര്‍ക്കും കാഴ്ച നലകുകയും ചെയ്തിട്ടു അവരോടു
21ထိုအချိန်နာရီ၌ ယေရှုသည် လူများတို့ကို အနာရောဂါဝေဒနာဘေး၊ နတ်ဆိုးဘေးနှင့် ကင်းလွတ်စေ တော်မူ၏။ မျက်စိကန်းသောသူများတို့ကိုလည်း မျက်စိမြင်စေခြင်းငှါ ကျေးဇူးပြုတော်မူ၏။
22കുരുടര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേലക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന്‍ .
22ထိုအခါယေရှုက၊ သင်တို့သည်ကြားရသမျှ၊ မြင်ရသမျှတို့ကိုသွား၍ ယောဟန်အား ကြားလျှောက်ကြ လော့။ မျက်စီကန်းသောသူတို့သည် လှမ်းသွားရကြ၏။ နူနာစွဲသောသူတို့သည် လှမ်းသွားရကြ၏။ နူနာစွဲသော သူတို့သည် သန့်ရှင်းခြင်းသို့ရောက်ရကြ၏။ နားပင်သောသူတို့သည် နားကြားရကြ၏။ သေသောသူတို့သည် ထမြောက်ခြင်းသို့ ရောက်ရကြ၏။
23എന്നാല്‍ എങ്കല്‍ ഇടറിപ്പോകാത്തവന്‍ ഭാഗ്യവാന്‍ എന്നു ഉത്തരം പറഞ്ഞു.
23ဆင်းရဲသားတို့သည်လည်း ဝမ်းမြောက်စရာ သိတင်းကိုကြားရကြ၏။ ငါ့ကြောင့်စိတ်မပျက်သောသူ သည် မင်္ဂလာရှိ၏ဟု ပြန်ပြောတော်မူ၏။
24യോഹന്നാന്റെ ദൂതന്മാര്‍ പോയശേഷം അവന്‍ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതുനിങ്ങള്‍ എന്തു കാണ്മാന്‍ മരുഭൂമിയിലേക്കു പോയി? കാറ്റിനാല്‍ ഉലയുന്ന ഔടയോ?
24ယောဟန်စေလွှတ်သောသူတို့သည် သွားကြသည်နောက်၊ ယေရှုသည် ဟောဟန်ကို အကြောင်းပြု၍ ပရိတ်သတ်တို့အား၊ သင်တို့သည် အဘယ်မည်သောအရာကို ကြည့်ရှုခြင်းငှါ တောသို့ထွက်သွားကြသနည်း။ လေလှုပ်သောကျူပင်ကို ကြည့်ရှုခြင်းငှါ သွားသလော့။
25അല്ല, എന്തു കാണ്മാന്‍ പോയി? മാര്‍ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവര്‍ രാജധാനികളില്‍ അത്രേ.
25သို့မဟုတ်နူးညံ့သောအဝတ်ကို ဝတ်ဆင်သောသူကို ကြည့်ရှုခြင်းငှါ သွားသလော။ တင့်တယ်သော အဝတ်ကိုဝတ်ဆင်၍ ကောင်းမွန်စွာ စားသောက်သောသူတို့သည် မင်းအိမ်၌ နေတတ်ကြ၏။
26അല്ല, എന്തു കാണ്മാന്‍ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു
26ပရောဖက်ကို ကြည့်ရှုခြင်းငှါ သွားသလော့။ မှန်ပေ၏။ ပရောဖက်ထက်ကြီးမြတ်သောသူလည်း ဖြစ်သည်ဟု ငါဆို၏။
27“ഞാന്‍ എന്റെ ദൂതനെ നിനക്കു മുമ്പായി അയയക്കുന്നു; അവന്‍ നിന്റെ മുമ്പില്‍ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു.
27ကျမ်းစာ၌လာသည်ကား၊ ကြည့်ရှုလော့။ သင်သွားရာလမ်းကိုပြရသော ငါ၏တမန်ကိုသင့်ရှေ့၌ ငါစေ လွှတ်၏ဟုဆုရာ၌ ထိုသူကိုဆိုလိုသနည်း။
28സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ല; ദൈവരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.--
28ငါဆိုသည်ကား၊ မိန်းမမွေးသောသူတို့တွင် ဗတ္တိဇံဆရာယောဟန်ထက် ကြီးမြတ်သော ပရောဖက် တ ယောက်မျှမရှိ။ သို့သော်လည်း ဘုရားသခင်၏နိုင်ငံတော်တွင် အငယ်ဆုံးသောသူသည် ထိုသူထက်သာ၍ ကြီး မြတ်၏။
29എന്നാല്‍ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാല്‍ ദൈവത്തെ നീതീകരിച്ചു.
29အခွန်ခံသူမှစ၍ လူအပေါင်းတို့သည် ယောဟန်၏စကားကို ကြားနာရလျှင်၊ ဘုရားသခင်ကို ချီးမွမ်း၍ ယောဟန်ပေးသော ဗတ္တိဇံကို ခံကြ၏။
30എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാല്‍ സ്നാനം ഏല്‍ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങള്‍ക്കു വൃഥാവാക്കിക്കളഞ്ഞു. -
30ဖာရိရှဲနှင့် ကျမ်းတတ်တို့မူကား၊ သူတို့အကျိုး အလိုငှါ ဘုရားသခင်ကြံစည်တော်မူသော ကျေးဇူးတော် ကို ပယ်၍ ယောဟန်၏ ဗတ္တိဇံကို မခံဘဲနေကြ၏။
31ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവര്‍ ഏതിനോടു തുല്യം?
31ထိုကြောင့် ဤလူမျိုးကို အဘယ်ဥပမာနှင့် ပုံပြရအံ့နည်း။ အဘယ်သူနှင့်တူသနည်း။
32ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ നിങ്ങള്‍ക്കായി വിലാപം പാടി, നിങ്ങള്‍ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവര്‍ തുല്യര്‍.
32ပွဲသဘင်၌ ထိုင်နေသောသူငယ်ချင်းတို့သည် တယောက်ကိုတယောက် အသံလွှင့်ကြ၍၊ ငါတို့သည် သာယာစွာတီးမှုတ်သော်လည်း သင်တို့သည်မကကြ။ ညည်းတွားစွာမြည်တမ်းသော်လည်း မငိုကြွေးကြဟု ပြော ဆိုသောသူငယ်တို့နှင့် ဤလူမျိုးသည် တူလှ၏။
33യോഹന്നാന്‍ സ്നാപകന്‍ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങള്‍ പറയുന്നു.
33အကြောင်းမူကား၊ ဗတ္တိဇံဆရာယောဟန်သည် မုန့်ကိုမစား၊ စပျစ်ရည်ကိုမသောက်ဘဲ လာသည်ရှိ သော် သင်တို့က၊ ဤသူသည် နတ်ဆိုးစွဲသော သူပါတကားဟု ဆိုကြ၏။
34മനുഷ്യപുത്രന്‍ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യന്‍ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്നു നിങ്ങള്‍ പറയുന്നു.
34လူသားသည် စားသောက်လျက်လာသည်ရှိသော်၊ ဤသူသည် စားကြူးသောသူ၊ စပျစ်ရည်သောက် ကြူးသောသူပါတကား။ အခွန်ခံသောသူနှင့် ဆိုးသောသူတို့ကို မိတ်ဆွေဖွဲ့သောသူပါတကားဟု ဆိုပြန်ကြ၏။
35ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
35သို့သော်လည်း ပညာတရားသည် မိမိသားရှိသမျှတို့တွင် ကဲ့ရဲ့ပြစ်တင်ခြင်းနှင့်လွတ်၏ဟု မိန့်တော် မူ၏။
36പരീശന്മാരില്‍ ഒരുത്തന്‍ തന്നോടുകൂടെ ഭക്ഷണം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവന്‍ പരീശന്റെ വീട്ടില്‍ ചെന്നു ഭക്ഷണത്തിന്നിരുന്നു.
36ဖာရိရှဲတယောက်သည် အစာကို သုံးဆောင်တော်မူစေခြင်းငှါ ကိုယ်တော်ကို ခေါ်ပင့်လျှင်၊ ထိုဖာရိရှဲ၏ အိမ်သို့ကြွ၍ စားပွဲ၌လျောင်းတော်မူ၏။
37ആ പട്ടണത്തില്‍ പാപിയായ ഒരു സ്ത്രീ, അവന്‍ പരീശന്റെ വീട്ടില്‍ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെണ്‍കല്‍ഭരണി പരിമളതൈലം കൊണ്ടുവന്നു,
37ထိုသို့စားပွဲ၌လျောင်းတော်မူသည်ကိုထိုမြို့၌ဆိုးသောမိန်းမတယောက်သည် သိလျှင်၊ ဆီမွှေး ကျောက်ဖြူ ခွင်တလုံးကို ယူခဲ့၍၊
38പുറകില്‍ അവന്റെ കാല്‍ക്കല്‍ കരഞ്ഞുകൊണ്ടു നിന്നു കണ്ണിനീര്‍കൊണ്ടു അവന്റെ കാല്‍ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാല്‍ ചുംബിച്ചു തൈലം പൂശി.
38နောက်တော်၌ ခြေတော်အနီးမှာရပ်လျက် ငိုကြွေး၍ ခြေတော်ပေါ်သို့ မျက်ရည်ကြလျှင် မိမိဆံပင် နှင့်သုတ်လေ၏။ ခြေတော်ကိုလည်း နမ်း၍ ဆီမွှေးနှင့် လိမ်းလျက်နေလေ၏။
39അവനെ ക്ഷണിച്ച പരീശന്‍ അതു കണ്ടിട്ടുഇവന്‍ പ്രവാചകന്‍ ആയിരുന്നു എങ്കില്‍, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള്‍ എന്നും അറിയുമായിരുന്നു; അവള്‍ പാപിയല്ലോ എന്നു ഉള്ളില്‍ പറഞ്ഞു
39ကိုယ်တော်ကို ခေါ်ပင့်သော ဖာရိရှဲသည်မြင်လေသော်၊ ဤသူသည်ပရောဖက်မှန်လျင် ခြေတော်ကို ကိုင်သော ဤမိန်းမသည် အဘယ်သို့သောသူဖြစ်သည်ကို သိလိမ့်မည်။ ဤမိန်းမသည် ဆိုးသောသူဖြစ်၏ဟု ထင်မှတ်၏။
40ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നുഗുരോ, പറഞ്ഞാലും എന്നു അവന്‍ പറഞ്ഞു.
40ယေရှုကလည်း၊ အချင်းရှိမုန်၊ သင့်အား ငါပြောစရာတခုရှိသည်ဟု မိန့်တော်မူလျှင်၊ အရှင်ဘုရား အမိန့်ရှိတော်မူပါဟု လျှောက်သော်၊
41കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ അഞ്ഞൂറു വെള്ളിക്കാശും മറ്റവന്‍ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.
41ယေရှုက၊ ဥစ္စာရှင်တဦး၌ ကြွေးစားနှစ်ဦးရှိ၏။ တယောက်၌ကား ဒေနာရိအပြားငါးရာ၊ တယောက်၌ ကား ငါးဆယ်ကြွေးရှိ၏။
42വീട്ടുവാന്‍ അവര്‍ക്കും വക ഇല്ലായ്കയാല്‍ അവന്‍ ഇരുവര്‍ക്കും ഇളെച്ചുകൊടുത്തു; എന്നാല്‍ അവരില്‍ ആര്‍ അവനെ അധികം സ്നേഹിക്കും?
42သူတို့သည် ကြွေးဆပ်ရန်မရှိသောကြောင့်၊ ကြွေးရှင်သည် ထိုသူနှစ်ယောက်တို့ကို အချည်းနှီးလွှတ်၏။ သို့ဖြစ်လျှင် ထိုသူနှစ်ယောက်တွင် အဘယ်သူသည် ကြွေးရှင်ကိုသာ၍ ချစ်လိမ့်မည်နည်းဟု မေးတော်မူ၏။
43അധികം ഇളെചചുകിട്ടിയവന്‍ എന്നു ഞാന്‍ ഊഹിക്കുന്നു എന്നു ശിമോന്‍ പറഞ്ഞു. അവന്‍ അവനോടുനീ വിധിച്ചതു ശരി എന്നു പറഞ്ഞു. സ്ത്രിയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതുഈ സ്ത്രീയെ കാണുന്നുവോ? ഞാന്‍ നിന്റെ വീട്ടില്‍ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീര്‍കൊണ്ടു എന്റെ കാല്‍ നനെച്ചു തലമുടികൊണ്ടു തുടെച്ചു.
43ရှိမုန်ကလည်း၊ သာ၍ကျေးဇူးကိုခံရသောသူသည် သာ၍ချစ်လိမ့်မည် အကျွန်ုပ်ထင်ပါ၏ဟု လျှောက် လျှင်၊ ယေရှုက၊ သင်ထင်သည်အတိုင်း မှန်ပေ၏ဟု မိန့်တော်မူပြီးမှ၊
44നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാന്‍ അകത്തു വന്നതു മുതല്‍ ഇടവിടാതെ എന്റെ കാല്‍ ചുംബിച്ചു.
44ထိုမိန်းမကိုလှည့်၍ ရှိမုန်အားလည်း၊ သင်သည် ဤမိန်းမကိုမြင်သလော။ သင်၏အိမ်သို့ ငါဝင်သော် သင်သည် ခြေဆေးရေကိုမပေး။ ဤမိန်းမမူကား၊ ငါ့ခြေ ပေါ်သို့ မျက်ရည်ကျ၍ မိမိဆံပင်နှင့်သုတ်လေပြီ။
45നീ എന്റെ തലയില്‍ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാല്‍ പൂശി.
45သင်သည် ငါ့ကိုမနမ်း၊ သူမူကား၊ အိမ်သို့ဝင်သောအချိန်မှစ၍ ငါ့ခြေကို နမ်းလျက်မစဲဘဲနေ၏။
46ആകയാല്‍ ഇവളുടെ അനേകമായ പാപങ്ങള്‍ മോചിച്ചിരിക്കുന്നു എന്നു ഞാന്‍ നിന്നോടു പറയുന്നു; അവള്‍ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവന്‍ അല്പം സ്നേഹിക്കുന്നു.
46သင်သည်ငါ့ခေါင်းကို ဆီနှင့်မလိမ်း။ သူမူကား၊ ငါ့ခြေကို ဆီမွှေးနှင့်လိမ်းလေပြီ။
47പിന്നെ അവന്‍ അവളോടുനിന്റെ പാപങ്ങള്‍ മോചിച്ചു തിന്നിരിക്കുന്നു എന്നു പറഞ്ഞു.
47ထိုကြောင့် ငါဆိုသည်ကား၊ သူသည် များစွာသောအပြစ်တို့နှင့်လွတ်သည်ဖြစ်၍ အလွန်ချစ်တတ်၏။ အနည်းငယ်သောအပြစ်လွတ်သောသူသည် အနည်းငယ်မျှသာ ချစ်တတ်သည်ဟု မိန့်တော်မူ၏။
48അവനോടു കൂടെ പന്തിയില്‍ ഇരുന്നവര്‍പാപമോചനവും കൊടുക്കുന്ന ഇവന്‍ ആര്‍ എന്നു തമ്മില്‍ പറഞ്ഞുതുടങ്ങി.
48ထိုမိန်းမအားလည်း၊ သင်သည် အပြစ်တို့နှင့် လွတ်လေပြီဟု မိန့်တော်မူ၏။
49അവനോ സ്ത്രീയോടുനിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
49စားပွဲ၌လျောင်းသောသူတို့က၊ အပြစ်ကိုလွှတ်သော ဤသူကား အဘယ်သူနည်းဟု အောက်မေ့ကြ၏။
50ယေရှုသည် ထိုမိန်းမအားသင်၏ ယုံကြည်ခြင်းသည် သင့်ကို ကယ်တင်ပြီ။ ငြိမ်ဝပ်စွာသွားလောဟု မိန့်တော်မူ၏။