1അവന്‍ പന്തിരുവരെ അടുക്കല്‍ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവര്‍ക്കും ശക്തിയും അധികാരവും കൊടുത്തു;
1တကျိပ်နှစ်ပါးသော တပည့်တော်တို့ကို စုဝေးစေတော်မူပြီးမှ၊ နတ်ဆိုးအပေါင်းတို့ကို နိုင်သောတန်ခိုး နှင့် အနာရောဂါတို့ကို ငြိမ်းစေခြင်းငှါ အခွင့်တန်ခိုးကို ပေးတော်မူ၏။
2ദൈവരാജ്യം പ്രസംഗിപ്പാനും രോഗികള്‍ക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു
2ဘုရားသခင်၏ နိုင်ငံတော်အကြောင်းကို ဟောပြောစေခြင်းငှါ၎င်း၊ လူနာတို့ကို ချမ်းသာစေခြင်းငှါ၎င်း စေလွှတ်တော်မူ၍၊
3വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു.
3သင်တို့သည် လမ်းခရီးဘို့ အဘယ်အရာကိုမျှမယူကြနှင့်။ တောင်ဝေး၊ လွယ်အိတ်၊ မုန့်၊ ငွေကို မယူကြ နှင့်။ အင်္ကျီနှစ်ထည်ကိုလည်း မပါစေကြနှင့်။
4നിങ്ങള്‍ ഏതു വീട്ടില്‍ എങ്കിലും ചെന്നാല്‍ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാര്‍പ്പിന്‍ .
4မည်သည့် အိမ်သို့ဝင်လျှင် ထိုအိမ်တွင် ထိုအရပ်မှ မထွက်မသွားမှီတိုင်အောင်နေကြလော့။ အကြင်သူ တို့သည် သင်တို့အားဧည့်သည်ဝတ်ကို မပြုဘဲနေ၏။
5ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാല്‍ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലില്‍നിന്നു പൊടി തട്ടിക്കളവിന്‍ .
5ထိုသူတို့နေရာမြို့မှ ထွက်သွားစဉ်၊ သူတို့တဘက်၌ သက်သေဖြစ်စေခြင်းငှါ သင်တို့၏ခြေဘဝါးမှ မြေမှုန့်ကို ခါလိုက်ကြလော့ဟု မိန့်တော်မူ၏။
6അവര്‍ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൌഖ്യമാക്കിയും കൊണ്ടു ഊര്‍തോറും സഞ്ചരിച്ചു.
6တပည့်တော်တို့သည် ထွက်သွား၍ ဧဝံဂေလိတရားကို ဟောလျက်၊ ခပ်သိမ်းသောအရပ်တို့၌ အနာ ရောဂါကိုငြိမ်းစေလျက်၊ မြို့ရွာတို့တွင် ဒေသစာရီ လှည့်လည်ကြ၏။
7സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരില്‍ ഒരുത്തന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറക കൊണ്ടു ഹെരോദാവു ചഞ്ചലിച്ചു
7ယေရှုပြုတော်မူသမျှတို့ကို စော်ဘွားဟေရုဒ်သည်ကြားလျှင် တွေးတောသောစိတ်ရှိ၏။ အကြောင်းမူ ကား၊ လူအချို့က၊ ယောဟန်သည် သေခြင်းမှထမြောက်လေပြီဟု ဆိုကြ၏။
8യോഹന്നാനെ ഞാന്‍ ശിരഃഛേദം ചെയ്തു; എന്നാല്‍ ഞാന്‍ ഇങ്ങനെയുള്ളതു കേള്‍ക്കുന്ന ഇവന്‍ ആര്‍ എന്നു പറഞ്ഞു അവനെ കാണ്മാന്‍ ശ്രമിച്ചു.
8အချို့ကဧလိယပေါ်ထွန်းပြီဟု ဆိုကြ၏။ အချို့ကရှေးပရောဖက်တပါးပါးထပြန်ပြီဟုဆိုကြ၏။
9അപ്പൊസ്തലന്മാര്‍ മടങ്ങിവന്നിട്ടു തങ്ങള്‍ ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവന്‍ അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി.
9ဟေရုဒ်မင်းကလည်း၊ ယောဟန်၏လည်ပင်းကို ငါဖြတ်လေပြီ။ ဤမျှလောက်သောသိတင်းကို ငါကြား ရသော ဤသူကား အဘယ်သူနည်းဟုဆိုလျက်ယေရှုကို မြင်ခြင်းငှါ အလိုရှိ၏။
10അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടര്‍ന്നു. അവന്‍ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു.
10တမန်တော်တို့သည် အထံတော်သို့ပြန်လာ၍ မိမိတို့ပြုသမျှတို့ကို ကြားလျှောက်ကြ၏။ ကိုယ်တော် သည် သူတို့ကိုခေါ်၍၊ ဗက်ဇဲဒမြို့နယ်အတွင်း တော၌ဆိတ်ကွယ်ရာအရပ်သို့ကြွတော်မူ၏။ လူအစုအဝေးတို့ သည် သိလျှင် နောက်တော်သို့ လိုက်ကြ၏။
11പകല്‍ കഴിവാറായപ്പോള്‍ പന്തിരുവര്‍ അടുത്തുവന്നു അവനോടുഇവിടെ നാം മരുഭൂമിയില്‍ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാര്‍പ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
11ထိုလူများကို လက်ခံတော်မူလျက်၊ ဘုရားသခင့် နိုင်ငံတော်၏အကြောင်းကို ဟောပြော၍၊ နာသော သူတို့ကို ချမ်းသာပေးတော်မူ၏။
12അവന്‍ അവരോടുനിങ്ങള്‍ തന്നേ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു പറഞ്ഞതിന്നുഅഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കല്‍ ഇല്ല; ഞങ്ങള്‍ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങള്‍ കൊള്ളേണമോ എന്നു അവര്‍ പറഞ്ഞു.
12မိုဃ်းချုပ်သောအခါ တကျိပ်နှစ်ပါးသောသူတို့သည် ချည်းကပ်လျက်၊ လူများတို့သည် ပတ်ဝန်းကျင်ရွာ ဇနပုဒ်သို့သွား၍၊ အိပ်ရာ၊ စားစရာကို ရှာစေခြင်းငှါ အခွင့်ပေးတော်မူပါ။ ဤအရပ်သည် တောအရပ်ဖြစ်ပါ၏ ဟု လျှောက်ကြလျှင်၊
13ഏകദേശം അയ്യായിരം പുരുഷന്മാര്‍ ഉണ്ടായിരുന്നു. പിന്നെ അവര്‍ തന്റെ ശിഷ്യന്മാരോടുഅവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിന്‍ എന്നു പറഞ്ഞു.
13ကိုယ်တော်က၊ သူတို့စားစရာဘို့ သင်တို့ပေးကြလော့ဟု မိန့်တော်မူ၏။ တပည့်တော်တို့ကလည်း၊ အကျွန်ုပ်တို့သည်သွား၍ ဤလူအပေါင်းတို့ စားစရာဘို့မဝယ်လျှင်၊ မုန့်ငါးလုံးနှင့် ငါးနှစ်ကောင်မှတပါး အဘယ် စားစရာမျှ အကျွန်ုပ်တို့၌ မရှိပါဟုလျှောက်ကြ၏။
14അവര്‍ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.
14ထိုသို့လျှောက်သည်အကြောင်းကား၊ လူငါးထောင်ခန့်မျှ ရှိသတည်း။ ထိုအခါလူများတို့ကို တစုလျှင် ငါးဆယ်စီအစုစုလျောင်းကြစေဟု အမိန့်တော်ရှိ၏။
15അവന്‍ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാന്‍ ശിഷ്യന്മാരുടെ കയ്യില്‍ കൊടുത്തു.
15တပည့်တော်တို့သည် အမိန့်တော်အတိုင်းပြု၍၊ လူအပေါင်းတို့ကို လျောင်းစေပြီးလျှင်၊
16എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
16ယေရှုသည် မုန့်ငါးလုံးနှင့် ငါးနှစ်ကောင်ကိုယူ၍ ကောင်းကင်သို့ကြည့်မျှော်လျက်၊ ကျေးဇူးတော်ကို ချီးမွမ်းပြီးမှ မုန့်ကိုဖဲ့၍ လူများရှေ့၌ ထည့်စေခြင်းငှါ တပည့်တော်တို့အားပေးတော်မူ၏။
17അവന്‍ തനിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശിഷ്യന്മാര്‍ കൂടെ ഉണ്ടായിരുന്നു; അവന്‍ അവരോടുപുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.
17လူအပေါင်းတို့သည် စား၍ဝကြပြီးမှ ကြွင်းရစ်သောအကျိုးအပဲ့ကိုကောက်သိမ်း၍ တဆယ်နှစ်တောင်း အပြည့်ရကြ၏။
18യോഹന്നാന്‍ സ്നാപകന്‍ എന്നും ചിലര്‍ ഏലീയാവു എന്നും മറ്റു ചിലര്‍ പുരാതന പ്രവാചകന്മാരില്‍ ഒരുത്തന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു.
18တရံရောအခါ၊ ယေရှုသည် တပည့်တော်တို့နှင့်တကွ ဆိတ်ကွယ်ရာအရပ်၌ ဆုတောင်းတော်မူစဉ်၊ လူများတို့သည် ငါ့ကိုအဘယ်သူဖြစ်သည်ကို ဆိုကြသနည်းဟု မေးမြန်းတော်မူလျှင်၊
19അവന്‍ അവരോടുഎന്നാല്‍ നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നുദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
19လူအချို့က၊ ကိုယ်တော်သည် ဗတ္တိဇံဆရာ ယောဟန်ဖြစ်သည်ဟူ၍၎င်း၊ အချို့က၊ ဧလိယဖြစ်သည် ဟူ၍၎င်း၊ အချို့က၊ ရှေးပရောဖက် တပါးပါးထပြန်သည်ဟူ၍၎င်း ဆိုကြပါ၏ဟု လျှောက်ကြသော်၊
20ഇതു ആരോടും പറയരുതെന്നു അവന്‍ അവരോടു അമര്‍ച്ചയായിട്ടു കല്പിച്ചു.
20သင်တို့လည်း ငါ့ကို အဘယ်သူဖြစ်သည်ဆိုကြသနည်းဟု မေးမြန်းတော်မူလျှင်၊ ပေတရုက၊ ကိုယ်တော် သည် ဘုရားသခင်၏ ခရစ်တော်ဖြစ်တော်မူသည်ဟု လျှောက်လေ၏။
21മനുഷ്യപുത്രന്‍ പലതും സഹിക്കയും മൂപ്പന്മാര്‍ മഹാപുരോഹിതന്മാര്‍ ശാസ്ത്രികള്‍ എന്നിവര്‍ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണം എന്നു പറഞ്ഞു.
21ထိုအကြောင်းကို အဘယ်သူအားမျှ မပြောစိမ့်သောငှါ တပည့်တော်တို့ကို ကြပ်တည်းစွာ ပညတ်တော် မူ၏။
22പിന്നെ അവന്‍ എല്ലാവരോടും പറഞ്ഞതുഎന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.
22ထိုမှတပါး၊ လူသားသည် များစွာခံရမည်။ လူအကြီးအကဲ၊ ယဇ်ပုရောဟိတ်အကြီး၊ ကျမ်းပြုဆရာတို့၏ ငြင်းပယ်ခြင်းကို၎င်း၊ အသေသတ်ခြင်းကို၎င်း ခံရမည်။ သုံးရက်မြောက်သောနေ့၌ ထမြောက်လိမ့်မည်ဟူသော အကြောင်းများတို့ကို မိန့်တော်မူ၏။
23ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.
23ထိုမှတပါး၊ လူအပေါင်းတို့အား မိန့်တော်မူသည်ကား၊ ငါ၌ဆည်းကပ်လိုသောသူဖြစ်လျှင် ကိုယ်ကို ကိုယ် ငြင်းပယ်ရမည်။ ကိုယ်လက်ဝါးကပ်တိုင်ကို နေ့တိုင်းထမ်း၍ ငါ့နောက်သို့လိုက်ရမည်။
24ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടീട്ടു തന്നെത്താന്‍ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താന്‍ അവന്നു എന്തു പ്രയോജനം?
24အကြင်သူသည် မိမိအသက်ကို ကယ်ဆယ်ခြင်းငှါ အလိုရှိ၏။ ထိုသူသည် အသက်ရှုံးလိမ့်မည်။ အကြင်သူသည် ငါ့ကြောင့်အသက်ရှုံး၏၊ ထိုသူသည် မိမိအသက်ကို ကယ်ဆယ်လိမ့်မည်။
25ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രന്‍ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ നാണിക്കും.
25ဤစကြာဝဠာကို အကြွင်းမဲ့အစိုးရ၍ ကိုယ်ကို ကိုယ်ဆုံးရှုံးသောသူသည် အဘယ်ကျေးဇူးရှိသနည်။
26എന്നാല്‍ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഇവിടെ നില്‍ക്കുന്നവരില്‍ ഉണ്ടു സത്യം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
26အကြင်သူသည် ငါ့ကို၎င်း၊ ငါ့စကားကို၎င်းရှက်၏၊ လူသားသည် မိမိဘုန်း၊ မိမိအဘခမည်းတော်၏ ဘုန်း၊ သန့်ရှင်းသောကောင်းကင်တမန်တို့၏ဘုန်းကို ဆောင်လျက်ကြွလာသောအခါ၊ ထိုသူကို ရှက်တော် မူလတံ့။
27ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാര്‍ത്ഥിപ്പാന്‍ മലയില്‍ കയറിപ്പോയി.
27ငါအမှန်ဆိုသည်ကား၊ ဤအရပ်၌ရှိသော သူအချို့တို့သည် ဘုရားသခင်၏ နိုင်ငံတော်ကို မမြင်မှီ သေ ခြင်းသို့ မရောက်ရကြဟု မိန့်တော်မူ၏။
28അവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തിര്‍ന്നു.
28ထိုသို့မိန့်တော်မူသည်နောက်၊ ရှစ်ရက်လောက်လွန်သောအခါ၊ ယေရှုသည်ပေတရု၊ ယောဟန်၊ ယာကုပ် တို့ကိုခေါ်၍ ဆုတောင်းခြင်းငှါ တောင်ပေါ်သို့ တက်ကြွတော်မူ၏။
29രണ്ടു പുരുഷന്മാര്‍ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.
29ဆုတောင်းတော်မူစဉ်တွင် မျက်နှာတော်သည် ထူးခြားသောအဆင်းအရောင်ရှိ၍၊ အဝတ်တော်လည်း ပြောင်ပြောင်လက်လက်ဖြူ၏။
30അവര്‍ തേജസ്സില്‍ പ്രത്യക്ഷരായി അവന്‍ യെരൂശലേമില്‍ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.
30မောရှေနှင့်ဧလိယတည်းဟူသော လူနှစ်ယောက်တို့သည် ဘုန်းအသရေနှင့်ထင်ရှား၍၊
31പത്രൊസും കൂടെയുള്ളവരും ഉറക്കത്താല്‍ ഭാരപ്പെട്ടിരുന്നു; ഉണര്‍ന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നിലക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
31ကိုယ်တော်နှင့်အတူဆွေးနွေးလျက် ယေရုရှလင်မြို့၌ စုတေ့တော်မူမည်အကြောင်းအရာကို ပြော ကြ၏။
32അവര്‍ അവനെ വിട്ടുപിരിയുമ്പോള്‍ പത്രൊസ് യേശുവിനോടുഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ , ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താന്‍ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.
32ပေတရုနှင့် သူ၏အဘော်တို့သည် မျက်စိလေးလန်သဖြင့် တငိုက်ငိုက်ရှိကြ၏၊ နိုးသောအခါ ဘုန်း အသရေတော်ကို၎င်း၊ ကိုယ်တော်နှင့် ရပ်နေသောလူနှစ်ယောက်ကို၎င်း မြင်ကြ၏။
33ഇതു പറയുമ്പോള്‍ ഒരു മേഘം വന്നു അവരുടെമേല്‍ നിഴലിട്ടു. അവര്‍ മേഘത്തില്‍ ആയപ്പോള്‍ പേടിച്ചു.
33ထိုသူတို့သည် အထံတော်မှသွားကြစဉ်၊ ပေတရုက၊ သခင်၊ ဤအရပ်၌နေဘွယ်ကောင်းပါ၏။ ကိုယ် တော်ဘို့တဲတဆောင်၊ မောရှေဘို့တဆောင်။ ဧလိယဘို့တဆောင်၊ တဲသုံးဆောင်ကို အကျွန်ုပ်တို့ ဆောက်လုပ် ပါရစေဟု ယောင်ယမ်း၍ လျှောက်လေ၏။
34മേഘത്തില്‍നിന്നുഇവന്‍ എന്റെ പ്രിയപുത്രന്‍ , ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദം ഉണ്ടായി.
34ထိုသို့လျှောက်ပြီးမှ မိုဃ်းတိမ်သည် သူတို့ကိုလွှမ်းမိုး၍၊ မောရှေနှင့် ဧလိယသည်တိမ်ထဲသို့ဝင်သည်ကို တပည့်တော်တို့သည် ကြောက်ခြင်းရှိကြသည်ဖြစ်၍၊
35ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവര്‍ കണ്ടതു ഒന്നും ആ നാളുകളില്‍ ആരോടും അറിയിക്കാതെ മൌനമായിരുന്നു.
35ဤသူကား ငါ၏ချစ်သားပေတည်း။ သူ၏ စကားကိုနားထောင်ကြလော့ဟု မိုဃ်းတိမ်က အသံတော် ဖြစ်လေ၏။
36പിറ്റെന്നാള്‍ അവര്‍ മലയില്‍ നിന്നു ഇറങ്ങി വന്നപ്പോള്‍ ബഹുപുരുഷാരം അവനെ എതിരേറ്റു.
36ထိုအသံတော်ဖြစ်သည် ခဏခြင်းတွင်၊ ယေရှုသည် တယောက်တည်းရှိတော်မူ၏။ တပည့်တော်တို့ သည် မိမိတို့မြင်သောအရာကိုဝှက်ထား၍၊ ထိုကာလ၌ အဘယ်သူအားမျှမကြားမပြောဘဲနေကြ၏။
37കൂട്ടത്തില്‍നിന്നു ഒരാള്‍ നിലവിളിച്ചുഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; അവന്‍ എനിക്കു ഏകജാതന്‍ ആകുന്നു.
37နက်ဖြန်နေ့၌ တောင်ပေါ်ကဆင်းကြပြီးလျှင်၊ များစွာသောလူအစုအဝေးသည် ကိုယ်တော်ကို ခရီး ဦးကြိုပြု၏။
38ഒരാത്മാവു അവനെ പിടിച്ചിട്ടു അവന്‍ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.
38လူအစုအဝေး၌ ပါသောသူတယောက်က၊ အရှင်ဘုရား၊ အကျွန်ုပ်၏သားကို ကြည့်ရှုတော်မူမည် အကြောင်း အကျွန်ုပ်တောင်းပန်ပါ၏။ အကျွန်ုပ်၌ သားတယောက်တည်းရှိပါ၏။
39അതിനെ പുറത്താക്കുവാന്‍ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവര്‍ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു.
39နတ်ဘမ်းစားသဖြင့် သူသည်ရုတ်ခနဲအော်ဟစ်၍၊ အမြှုတ်ထွက်လျက်တောင့်မာခြင်းသို့ ရောက်တတ် ပါ၏။ ထိုသို့ နာကျင်စွာနှိပ်စက်ပြီးမှ နတ်သည်အလွန် သွားခဲ၏။
40അതിന്നു യേശുഅവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
40ထိုနတ်ကို နှင်ထုတ်ပါမည်အကြောင်း တပည့်တော်တို့အား အကျွန်ုပ်တောင်းပန်သော်လည်း သူတို့ သည် မတတ်နိုင်ကြပါဟု အော်ဟစ်လျက် လျှောက်လေ၏။
41അവന്‍ വരുമ്പോള്‍ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി, അപ്പനെ ഏല്പിച്ചു.
41ယေရှုကလည်း၊ ယုံကြည်ခြင်းမရှိ၊ ဖောက်ပြန်သောအမျိုး၊ ငါသည်သင်တို့နှင့်အတူ အဘယ်မျှ ကာလ ပတ်လုံး နေရမည်နည်း။ သင်တို့ကို အဘယ်မျှ ကာလပတ်လုံး သည်းခံရမည်နည်း။ သင်၏သားကို ငါ့ထံသို့ ယူခဲ့ဟု မိန့်တော်မူ၏။
42എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കല്‍ വിസ്മയിച്ചു.
42သူငယ်လာစဉ်ပင်နတ်ဆိုးသည် မြေပေါ်မှာလှဲ၍ တောင့်မာစေ၏။ ယေရှုသည် ညစ်ညူးသောနတ်ကို ဆုံးမ၍ ထိုသူငယ်ကို ချမ်းသာစေပြီးမှ အဘအား အပ်ပေးတော်မူ၏။
43യേശു ചെയ്യുന്നതില്‍ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോള്‍ അവന്‍ തന്റെ ശിഷ്യന്മാരോടുനിങ്ങള്‍ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊള്‍വിന്‍ മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടുവാന്‍ പോകുന്നു എന്നു പറഞ്ഞു.
43လူအပေါင်းတို့သည် ဘုရားသခင်၏ မဟာတန်ခိုးတော်ကို မြင်၍ မိန်းမောတွေဝေခြင်းရှိကြ၏။
44ആ വാക്കു ശ്രദ്ധിച്ചു കേട്ടുകൊള്‍വിന്‍ മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടുവാന്‍ പോകുന്നു എന്നു പറഞ്ഞു.
44ထိုသို့ယေရှုပြုတော်မူသမျှကို လူအပေါင်းတို့သည် အံ့ဩချီးမွမ်းကြစဉ် တပည့်တော်တို့အား၊ သင်တို့ သည် ငါ့စကားကို နားထောင်မှတ်မိကြလော့။ လူသားကို လူတို့လက်သို့ အပ်နှံရသောအချိန်နီးပြီဟု မိန့်တော် မူ၏။
45ആ വാക്കു അവര്‍ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവര്‍ക്കും മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാന്‍ അവര്‍ ശങ്കിച്ചു.
45ထိုစကားတော်၏ အနက်မထင်ရှားသဖြင့် တပည့်တော်တို့သည် နားမလည်မရိပ်မိဘဲနေကြ၏။ အနက် ကိုလည်းမမေးမလျှောက်ဝံ့ကြ။
46അവരില്‍വെച്ചു ആര്‍ വലിയവന്‍ എന്നു ഒരു വാദം അവരുടെ ഇടയില്‍ നടന്നു.
46ထိုအခါ အဘယ်သူသည် သာ၍ကြီးမြတ်အံ့နည်းဟု တပည့်တော်တို့သည် အချင်းချင်းငြင်းခုံကြ၏။
47യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി
47ယေရှုသည် သူတို့အကြံအစည်ကို သိမြင်လျှင်၊ သူငယ်တယောက်ကိုယူ၍ မိမိအနား၌ထားပြီးမှ၊
48ഈ ശിശുവിനെ എന്റെ നാമത്തില്‍ ആരെങ്കിലും കൈക്കൊണ്ടാല്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവന്‍ അത്രേ വലിയവന്‍ ആകും എന്നു അവരോടു പറഞ്ഞു.
48အကြင်သူသည် ငါ့မျက်နှာကိုထောက်၍ ဤသူငယ်ကိုလက်ခံ၏၊ ထိုသူသည် ငါ့ကိုပင်လက်ခံ၏။ ငါ့ကို လက်ခံသောသူသည်လည်း ငါ့ကိုစေလွှတ်တော်မူသောသူကိုပင်လက်ခံ၏။ သင်တို့တွင် အငယ်ဆုံး သောသူ သည်သာ၍ကြီးမြတ်သော သူဖြစ်လိမ့်မည်ဟု မိန့်တော်မူ၏။
49നാഥാ, ഒരുത്തന്‍ നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാല്‍ അവനെ വിരോധിച്ചു എന്നു യോഹന്നാന്‍ പറഞ്ഞതിന്നു യേശു അവനോടു
49ယောဟန်ကလည်း၊ သခင်၊ ကိုယ်တော်၏ နာမကို အမှီပြု၍ နတ်ဆိုးတို့ကို နှင်ထုတ်သောသူ တယောက်ကို အကျွန်ုပ်တို့တွေ့ပါ၏။ သူသည် အကျွန်ုပ်တို့နှင့်အတူ မလိုက်သောကြောင့် အကျွန်ုပ်တို့ မြစ် တားကြပါ၏ဟု လျှောက်သော်၊
50വിരോധിക്കരുതു; നിങ്ങള്‍ക്കു പ്രതിക്കുലമല്ലാത്തവന്‍ നിങ്ങള്‍ക്കു അനുകൂലമല്ലോ എന്നു പറഞ്ഞു.
50ယေရှုက၊ ထိုသူကိုမမြစ်တားကြနှင့်။ သင်တို့ ရန်သူဘက်၌မရှိသောသူသည် သင်တို့ဘက်၌ရှိသည်ဟု မိန့်တော်မူ၏။
51അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോള്‍ അവന്‍ യെരൂശലേമിലേക്കു യാത്രയാവാന്‍ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
51ကောင်းကင်သို့ဆောင်ယူခြင်းကို ခံတော်မူသောအချိန်ရောက်သောအခါ၊ ယေရုရှလင်မြို့သို့ တူရူကြွ အံ့သောငှါ သဘောထားတော်မူ၏။
52അവര്‍ പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമര്യക്കാരുടെ ഒരു ഗ്രാമത്തില്‍ ചെന്നു.
52ရှေ့တော်သို့ တမန်တော်တို့ကို စေလွှတ်တော်မူသဖြင့်၊ သူတို့သည် ကိုယ်တော်၏အဘို့ကို ပြင်ဆင် ခြင်းငှါသွား၍ ရှမာရိရွာတရွာသို့ဝင်ကြ၏။
53എന്നാല്‍ അവന്‍ യെരൂശലേമിലേക്കു പോകുവാന്‍ ഭാവിച്ചിരിക്കയാല്‍ അവര്‍ അവനെ കൈക്കൊണ്ടില്ല.
53ကိုယ်တော်သည် ယေရုရှလင်မြို့သို့သွားအံ့သော အခြင်းအရာကို ထိုရွာသားတို့သည် ထောက်၍ လက်မခံကြ။
54അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടുകര്‍ത്താവേ, (ഏലിയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാന്‍ ഞങ്ങള്‍ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.
54ထိုအကြောင်းကို တပည့်တော်ယာကုပ်၊ ယောဟန်တို့သည်မြင်လျှင်၊ သခင်၊ ဧလိယပြုသကဲ့သို့ အကျွန်ုပ်တို့သည် ကောင်းကင်မှမီးကျစေ၍ ထိုသူတို့ကို လောင်းစေခြင်းငှါ အလိုရှိတော်မူသလောဟု လျှောက် ကြသော်၊
55അവന്‍ തിരിഞ്ഞു അവരെ ശാസിച്ചു(നിങ്ങള്‍ ഏതു ആത്മാവിന്നു അധീനര്‍ എന്നു നിങ്ങള്‍ അറിയുന്നില്ല;
55ယေရှုသည် လှည့်ကြည့်၍၊ သင်တို့သည် ကိုယ်စိတ်သဘောကို ကိုယ်မသိကြ၊ လူသားသည်လူတို့၏ အသက်ကို သတ်အံ့သောငှါ ကြွလာသည်မဟုတ်။ ကယ်တင်အံ့သောငှါကြွလာသည်ဟု ဆုံးမတော်မူပြီးမှ၊
56മനുഷ്യ പുത്രന്‍ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു എന്നു പറഞ്ഞു.) അവര്‍ വേറൊരു ഗ്രാമത്തിലേക്കു പോയി.
56အခြားသောရွာသို့ကြွတော်မူ၏။
57അവര്‍ വഴിപോകുമ്പോള്‍ ഒരുത്തന്‍ അവനോടുനീ എവിടെപോയാലും ഞാന്‍ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
57လမ်း၌သွားကြစဉ် လူတဦးက၊ သခင် ကိုယ်တော်ကြွတော်မူရာအရပ်ရပ်သို့ အကျွန်ုပ်လိုက်ပါမည်ဟု လျှောက်လေ၏။
58യേശു അവനോടുകുറുനരികള്‍ക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാന്‍ സ്ഥലമില്ല എന്നു പറഞ്ഞു.
58ယေရှုကလည်း၊ မြေခွေးသည်မြေတွင်းရှိ၏။ မိုဃ်းကောင်းကင်၌ ကျင်လည်သော ငှက်သည် နားနေရာ အရပ်ရှိ၏ လူသားမူကား ခေါင်းချရာမျှမရှိဟု မိန့်တော်မူ၏။
59വേറൊരുത്തനോടുഎന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവന്‍ ഞാന്‍ മുമ്പെ പോയി എന്റെ അപ്പനെ കുഴിച്ചിടുവാന്‍ അനുവാദം തരേണം എന്നു പറഞ്ഞു.
59အခြားသောသူကို၊ ငါ့နောက်သို့လိုက်လော့ဟု မိန့်တော်မူလျှင်၊ ထိုသူက၊ သခင်၊ အကျွန်ုပ်အဘကို ရှေ့ဦးစွာသွား၍ သင်္ဂြိုဟ်ရသောအခွင့်ကို ပေးတော်မူပါဟု လျှောက်လေသော်၊
60അവന്‍ അവനോടുമരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
60ယေရှုက၊ လူသေတို့သည် မိမိလူသေတို့ကို သင်္ဂြိုဟ်ပါလေစေ။ သင်မူကားသွား၍ ဘုရားသခင့်နိုင်ငံ တော်၏အကြောင်းကို ဟောပြောလော့ဟု မိန့်တော်မူ၏။
61മറ്റൊരുത്തന്‍ കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോടു യാത്ര പറവാന്‍ അനുവാദം തരേണം എന്നു പറഞ്ഞു.
61အခြားသောသူကလည်း၊ သခင်၊ ကိုယ်တော်နောက်သို့ အကျွန်ုပ်လိုက်ပါမည်။ သို့သော်လည်း အကျွန်ုပ်အိမ်၌ရှိရစ်သောသူတို့ကို အရင်သွား၍ အခွင့်ပန်ပါရစေဟု လျှောက်လျှင်၊
62യേശു അവനോടുകലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവന്‍ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.
62ယေရှုက၊ ထွန်ကိုင်းကို ကိုင်လျက်နောက်သို့ လှည့်၍ကြည့်သောသူမည်သည်ကား၊ ဘုရားသခင်၏ နိုင်ငံတော်နှင့် မထိုက်မတန်ဟု မိန့်တော်မူ၏။