1അവിടെ നിന്നു അവന്‍ പുറപ്പെട്ടു യോര്‍ദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കല്‍ വന്നു കൂടി, പതിവുപോലെ അവന്‍ അവരെ പിന്നെയും ഉപദേശിച്ചു.
1ထိုအရပ်မှ ကိုယ်တော်သည်ထ၍ ယော်ဒန်မြစ်တဘက်ကို ရှောက်သွားသဖြင့် ယုဒပြည်စွန်းသို့ ရောက် တော်မူ၏။ လူများတို့သည် အထံတော်၌စုဝေးပြန်၍၊ ထုံးစံရှိတော်မူသည်အတိုင်းတဖန် ဆုံးမဩဝါဒ ပေးတော် မူ၏။
2അപ്പോള്‍ പരീശന്മാര്‍ അടുക്കെ വന്നുഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു.
2ဖာရိရှဲတို့သည် အထံတော်သို့လာ၍၊ လူသည် မိမိမယားနှင့်ကွာအပ်သလောဟု စုံစမ်းနှောင့်ရှက်ခြင်း ငှါ မေးလျှောက်ကြသော်၊
3അവന്‍ അവരോടുമോശെ നിങ്ങള്‍ക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു.
3ယေရှုက၊ မောရှေသည်သင်တို့အား အဘယ်သို့ စီရင်သနည်းဟုလှန်၍ မေးတော်မူလျှင်၊
4ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചു എന്നു അവര്‍ പറഞ്ഞു.
4သူတို့က၊ ဖြတ်စာကို ပေး၍မယားနှင့် ကွာစေခြင်းငှါ မောရှေစီရင်ပါသည်ဟု လျှောက်ကြ၏။
5യേശു അവരോടുനിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവന്‍ നിങ്ങള്‍ക്കു ഈ കല്പന എഴുതിത്തന്നതു.
5ယေရှုကလည်း၊ သင်တို့စိတ်နှလုံး ခိုင်မာသောကြောင့် မောရှေသည် ထိုပညတ်ကို ရေးထားသတည်း။
6സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.
6ဘုရားသခင်ဖန်ဆင်းတော်မူစက ယောက်ျားနှင့်မိန်းမနှစ်ယောက်တည်းကို ဖန်ဆင်းတော်မူ၏။
7അതുകൊണ്ടു മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;
7ထိုအကြောင်းကြောင့် ယောက်ျားသည် ကိုယ်မိဘကိုစွန့်၍ ကိုယ်ခင်ပွန်း၌မှီဝဲသဖြင့်၊
8ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവര്‍ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.
8ထိုသူနှစ်ယောက်တို့သည် တသားတကိုယ်တည်းဖြစ်ရလိမ့်မည်။ ထိုကြောင့် လင်မယားတို့သည် နှစ်ဦး မဟုတ် တဦးတည်းဖြစ်၏။
9ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
9ဘုရားသခင် တွဲဘက်၍ ထမ်းဘိုးတင်တော်မူသောအရာကို လူမခွဲမခွါစေနှင့်ဟု မိန့်တော်မူ၏။
10വീട്ടില്‍ വെച്ചു ശിഷ്യന്മാര്‍ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു.
10နောက်တဖန်တပည့်တော်တို့သည် အိမ်၌ရှိစဉ်၊ ထိုအကြောင်းကို မေးလျှောက်ပြန်ကြ၏။
11അവന്‍ അവരോടുഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ അവള്‍ക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.
11ကိုယ်တော်ကလည်း၊ အကြင်သူသည် မယားနှင့်ကွာ၍ အခြားသောမိန်းမနှင့်စုံထက်ခြင်းကိုပြ၏။ ထို သူသည် မိမိမယားကို ပြစ်မှား၏။
12സ്ത്രീയും ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാല്‍ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.
12မိန်းမသည်လည်း မိမိလင်နှင့်ကွာ၍ အခြားသောယောက်ျားနှင့်စုံဘက်ခြင်းကိုပြုလျှင် မှားယွင်းခြင်းသို့ ရောက်သည်ဟု မိန့်တော်မူ၏။
13അവന്‍ തൊടേണ്ടതിന്നു ചിലര്‍ ശിശുക്കളെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
13ထိုအခါသူငယ်တို့ကို လက်တော်နှင့် တို့စေခြင်းငှါ အထံတော်သို့ ဆောင်ခဲ့သည်ဖြစ်၍၊ တပည့်တော် တို့သည် ဆောင်ခဲ့သောသူတို့ကို အပြစ်တင်ကြ၏။
14യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടുശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.
14ယေရှုသည်မြင်တော်မူလျှင် အမျက်တော်ထွက်၍၊ ထိုသူငယ်တို့ကို ငါ့ထံသို့လာပါစေလေ။ မဆီးတား ကြနှင့်။ ဘုရားသခင်၏နိုင်ငံတော်သည် ထိုသို့သောသူတို့၏ နိုင်ငံဖြစ်၏။
15ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
15ငါအမှန်ဆိုသည်ကား၊ အကြင်သူသည် ဘုရားသခင်၏နိုင်ငံတော်ကို သူငယ်ကဲ့သို့မခံယူ၊ ထိုသူသည် နိုင်ငံတော်သို့မဝင်ရဟု မိန့်တော်မူပြီးမှ၊
16പിന്നെ അവന്‍ അവരെ അണെച്ചു അവരുടെ മേല്‍ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.
16သူငယ်တို့ကို ချီပိုက်၍ သူတို့အပေါ်မှာ လက်တော်ကိုတင်လျက် ကောင်းကြီးပေးတော်မူ၏။
17അവന്‍ പുറപ്പെട്ടു യാത്രചെയ്യുമ്പോള്‍ ഒരുവന്‍ ഔടിവന്നു അവന്റെ മുമ്പില്‍ മുട്ടുകുത്തിനല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാന്‍ ഞാന്‍ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.
17လမ်းမှာကြွတော်မူစဉ်တွင် လူတယောက်သည် အထံတော်သို့ပြေး၍ ဒူးထောက်လျက်၊ ကောင်းမြတ် သောဆရာ၊ ထာဝရအသက်ကို အမွေခံရအံ့သောငှါ အကျွန်ုပ်သည် အဘယ်အမှုကိုပြုရပါမည်နည်းဟု မေး လျှောက်သော်၊
18അതിന്നു യേശുഎന്നെ നല്ലവന്‍ എന്നു പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ നല്ലവന്‍ ആരുമില്ല.
18ယေရှုက၊ ငါ့ကိုကောင်းမြတ်သည်ဟု အဘယ်ကြောင့်ခေါ်သနည်း။ ဘုရားသခင်တပါးတည်းသာ ကောင်းမြတ်တော်မူ၏။
19കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
19သင်သည် ပညတ်တော်တို့ကို သိသည်မဟုတ်လော။ သူ့မယားကိုမပြစ်မှားနှင့်။ လူအသက်ကို မသတ် နှင့်။ သူဥစ္စာကိုမခိုးနှင့်။ မမှန်သောသက်သေကိုမခံနှင့်။ သူ့ဥစ္စာကို မတရားသဖြင့်မသိမ်းနှင့်။ မိဘကို ရိုသေစွာ ပြုလော့ဟု မိန့်တော်မူလျှင်၊
20അവന്‍ അവനോടുഗുരോ, ഇതു ഒക്കെയും ഞാന്‍ ചെറുപ്പം മുതല്‍ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു.
20အရင်ဘုရား၊ ထိုပညတ်ရှိသမျှတို့ကို အကျွန်ုပ်သည် ငယ်သောအရွယ်မှစ၍ စောင့်ရှောက်ပါပြီဟု လျှောက်ပြန်လျှင်၊
21യേശു അവനെ നോക്കി അവനെ സ്നേഹിച്ചുഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രര്‍ക്കും കൊടുക്ക; എന്നാല്‍ നിനക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
21ယေရှုသည်၊ ထိုသူကိုကြည့်ရှုလျက် ချစ်သောစိတ်ရှိ၍၊ သင်သည်အခုလိုသေး၏။ သွားလော့။ ကိုယ် ဥစ္စာရှိသမျှကိုရောင်း၍ ဆင်းရဲသောသူတို့အား ပေးလော့။ ထိုသို့ပြုလျှင်၊ ကောင်းကင်ဘုံ၌ ဘဏ္ဍာကို ရလိမ့် မည်။ သို့ပြီးမှလာ၍ လက်ဝါးကပ်တိုင်ကိုထမ်းလျက် ငါ့နောက်သို့လိုက်လော့ဟု မိန့်တော်မူ၏။
22അവന്‍ വളരെ സമ്പത്തുള്ളവന്‍ ആകകൊണ്ടു ഈ വചനത്തിങ്കല്‍ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
22ထိုသူသည် များစွာသောဥစ္စာကို ရတတ်သောသူဖြစ်၍၊ ထိုစကားကိုကြားလျှင် မျက်နှာပျက်၍ စိတ် မသာသည်နှင့်သွားလေ၏။
23യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോടുസമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു.
23ယေရှုကလည်း၊ ဥစ္စာရတတ်သောသူသည် ဘုရားသခင်၏နိုင်ငံတော်သို့ အလွန်ဝင်ခဲလှ၏ဟု ပတ် လည်သို့ကြည့်ရှု၍ တပည့်တော်တို့အား မိန့်တော်မူ၏။
24അവന്റെ ഈ വാക്കിനാല്‍ ശിഷ്യന്മാര്‍ വിസ്മയിച്ചു; എന്നാല്‍ യേശു പിന്നെയുംമക്കളേ, സമ്പത്തില്‍ ആശ്രയിക്കുന്നവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം.
24တပည့်တော်တို့သည် ထိုစကားကိုကြားလျှင်၊ မိန်မောတွေဝေခြင်းရှိကြ၏။ တဖန်ယေရှုက၊ ငါသားတို့၊ မိမိဥစ္စာကိုမှီခိုသောသူသည် ဘုရားသခင်၏ နိုင်ငံတော်သို့အလွန်ဝင်ခဲလှ၏။
25ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു.
25ကုလားအုပ်သည် အပ်နဖားကိုလျှိုလွယ်၏။ ငွေရတတ်သောသူသည် ဘုရားသခင်၏နိုင်ငံတော်သို့ ဝင်ခဲသည်ဟု မိန့်တော်မူ၏။
26അവര്‍ ഏറ്റവും വിസ്മയിച്ചുഎന്നാല്‍ രക്ഷപ്രാപിപ്പാന്‍ ആര്‍ക്കും കഴിയും എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
26ထိုသူတို့သည် သာ၍မိန်းမောတွေဝေခြင်းရှိ၍၊ သို့ဖြစ်လျှင် အဘယ်သူသည် ကယ်တင်တော်မူခြင်းသို့ ရောက်နိုင်မည်နည်းဟု အချင်းချင်းပြောဆိုကြ၏။
27യേശു അവരെ നോക്കി; മനുഷ്യര്‍ക്കും അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.
27ယေရှုကလည်း၊ သူတို့ကိုကြည့်ရှု၍၊ ဤအမှုကို လူမတတ်နိုင်သော်လည်း၊ ဘုရားသခင် မတတ်နိုင် သည်မဟုတ်။ ဘုရားသခင်သည် ခပ်သိမ်းသောအမှုတို့ကို တတ်နိုင်တော်မူသည်ဟု မိန့်တော်မူ၏။
28പത്രൊസ് അവനോടുഇതാ, ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
28ထိုအခါ၊ ပေတရုက၊ အကျွန်ုပ်တို့သည် ရှိသမျှကိုစွန့်ပစ်၍ ကိုယ်တော်နောက်သို့ လိုက်ကြပါပြီဟု လျှောက်လေသော်၊
29അതിന്നു യേശുഎന്റെ നിമിത്തവും സുവിശേഷം നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാല്‍,
29ယေရှုက၊ ငါအမှန်ဆိုသည်ကား၊ အကြင်သူသည် ငါ့ကြောင့်၎င်း၊ ဧဝံဂေလိတရားကြောင့်၎င်း၊ အိမ်၊ လယ်၊ ညီအစ်ကို၊ နှမ၊ မိဘ၊ သားမယားတည်းဟူသော တပါးပါးကိုစွန့်၏။
30ഈ ലോകത്തില്‍ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരുമില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
30ထိုသူသည် အဆတရာသော အကျိုးတည်းဟူသော ယခုကာလ၌ ညှဉ်းဆဲခြင်းနှင့်တကွ အိမ်၊ လယ်၊ ညီအစ်ကို၊ နှမ၊ အမိ၊ သားသမီးတို့ကို၎င်း၊ နောင်ဘဝ၌ ထာဝရအသက်ကို၎င်း ခံရလတံ့။
31എങ്കിലും മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും എന്നു ഉത്തരം പറഞ്ഞു.
31နောက်ကျသောသူအများတို့သည် အရင်ကျကြလိမ့်မည်။ အရင်ကျကြသောသူအများတို့သည် နောက် ကျကြလိမ့်မည်ဟု မိန့်တော်မူ၏။
32അവര്‍ യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവര്‍ക്കും മുമ്പായി നടന്നു; അവര്‍ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ദയപ്പെട്ടു. അവന്‍ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു
32ယေရှုရုရှလင်မြို့သို့ တက်သွားကြရာ၊ လမ်းမှာ ယေရှုသည်တပည့်တော်တို့ရှေ့၌ ကြွတော်မူစဉ်၊ သူတို့ သည် မိန်းမောတွေဝေ၍ ကြောက်ရွံ့သောစိတ်နှင့် လိုက်ကြ၏။ ထိုအခါ ကိုယ်တော်သည် တကျိပ်နှစ်ပါးတို့ကို တဖန်ခေါ်၍၊ ငါတို့သည်ယေရှုရှလင်မြို့သို့ ယခုသွားကြ၏။
33ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അവനെ മരണത്തിനു വിധിച്ചു ജാതികള്‍ക്കു ഏല്പിക്കും.
33လူသားသည် ယဇ်ပုရောဟိတ်အကြီး၊ ကျမ်းပြုဆရာတို့လက်သို့ ရောက်လိမ့်မည်။ ထိုသူတို့သည် သေ ပြစ်ကို စီရင်၍ တပါးအမျိုးသားတို့လက်သို့ အပ်နှံကြလိမ့်မည်။
34അവര്‍ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാള്‍ കഴിഞ്ഞിട്ടു അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞു തുടങ്ങി.
34သူတို့သည်လည်း လူသားအားပြက်ယယ်ပြုခြင်း၊ ရိုက်ပုတ်ခြင်း၊ တံတွေးနှင့်ထွေးခြင်း၊ အသေသတ်ခြင်း ကို ပြုကြလိမ့်မည်။ သုံးရက်မြော်ကသောနေ့၌ထမြောက်လိမ့်မည်ဟူ၍ မိမိကိုယ်၌ရောက်လတံ့သော အမှုအရာ တို့ကို တပည့်တော်တို့အား မိန့်တော်မူ၏။
35സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കല്‍ വന്നു അവനോടുഗുരോ, ഞങ്ങള്‍ നിന്നോടു യാചിപ്പാന്‍ പോകുന്നതു ഞങ്ങള്‍ക്കു ചെയ്തുതരുവാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
35ထိုအခါ ဇေဗေဒ၏သား ယာကုပ်နှင့် ယောဟန်သည် အထံတော်သို့ ချဉ်းကပ်၍၊ အရှင်ဘုရား၊ အကျွန်ုပ်တို့တောင်းသော ဆုကျေးဇူးကို ပြုတော်မူစေချင်ပါသည်ဟု လျှောက်လေ၏။
36അവന്‍ അവരോടുഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്തുതരുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു.
36ကိုယ်တော်က၊ ငါသည်သင်တို့ကို အဘယ်သို့ပြုစေချင်သနည်းဟု မေတော်မူသော်၊
37നിന്റെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിക്കാന്‍ വരം നല്കേണം എന്നു അവര്‍ പറഞ്ഞു.
37ကိုယ်တော်သည် ဘုန်းပွင့်တော်မူသောအခါ အကျွန်ုပ်တို့သည် လက်ျားဘက်၌တယောက်၊ လက်ဝဲ တော်ဘက်၌ တယောက်တိုင်ရသောအခွင့်ကို ပေးတော်မူပါဟု လျှောက်ကြ၏။
38യേശു അവരോടുനിങ്ങള്‍ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിക്കുന്നപാന പാത്രം കുടിപ്പാനും ഞാന്‍ ഏലക്കുന്ന സ്നാനം ഏല്പാനും നിങ്ങള്‍ക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവര്‍ പറഞ്ഞു.
38ယေရှုကလည်း၊ သင်တို့သည် အဘယ်သို့တောင်းပန်သည်ကို သင်တို့မသိကြ။ ငါသောက်သောခွက်ကို သောက်ခြင်းငှါ၎င်း၊ ငါခံသောဗတ္တိဇံကိုခံခြင်းငှါ၎င်း၊ သင်တို့သည် တတ်စွမ်းနိုင်သလောဟု မေးတော်မူလျှင်၊
39യേശു അവരോടുഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കയും ഞാന്‍ ഏലക്കുന്ന സ്നാനം ഏല്‍ക്കയും ചെയ്യും നിശ്ചയം.
39အကျွန်ုပ်တို့သည် တတ်စွမ်းနိုင်ပါ၏ဟု လျှောက်ကြသော်၊ ယေရှုက၊ ငါသောက်သောခွက်ကို သင်တို့ သည် သောက်ရကြလိမ့်မည်။ ငါခံသောဗတ္တိဇံကိုလည်း သင်တို့သည်ခံရကြလိမ့်မည်။
40എന്റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നലകുന്നതോ എന്റേതല്ല; ആര്‍ക്കും ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കും കിട്ടും എന്നു പറഞ്ഞു.
40သို့သော်လည်း ငါလက်ျာဘက်လက်ဝဲဘက်မှာ ထိုင်ရသောအခွင့်ကိုကား အကြင်သူတို့အဘို့အလိုငှါ ပြင်ဆင်၏၊ ထိုသူတို့အားသာ ငါပေးပိုင်သည်ဟု မိန့်တော်မူ၏။
41അതു ശേഷം പത്തു പേരും കേട്ടിട്ടു യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടുതുടങ്ങി.
41အခြားသော တပည့်တော်တကျိပ်တို့သည်ကြားသိလျှင်၊ ယာကုပ်နှင့်ယောဟန်တို့ကို အမျက်ထွက် ကြ ၏။
42യേശു അവരെ അടുക്കെ വിളിച്ചു അവരോടുജാതികളില്‍ അധിപതികളായവര്‍ അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു; അവരില്‍ മഹത്തുക്കളായവര്‍ അവരുടെ മേല്‍ അധികാരം നടത്തുന്നു എന്നു നിങ്ങള്‍ അറിയുന്നു.
42ယေရှုသည် ထိုသူတို့ကိုခေါ်တော်မူ၍၊ သင်တို့သိသည်အတိုင်း လောကီမင်းတို့သည် အစိုးတရပြုတတ် ကြ၏။ အကဲအမှုးတို့သည် အာဏာထားတတ်ကြ၏။
43നിങ്ങളുടെ ഇടയില്‍ അങ്ങനെ അരുതു; നിങ്ങളില്‍ മഹാന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം;
43သင်တိုမူကား၊ ထိုသို့မပြုကြနှင့်။ သင်တို့တွင် အကဲအမှူးပြုလိုသောသူသည် သင်တို့အစေခံဖြစ်ရမည်။
44നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാവര്‍ക്കും ദാസനാകേണം.
44သင်တို့တွင် အထွဋ်အမြတ်လုပ်ချင်သောသူသည်လည်း အလုံးစုံတို့၏စေခိုင်းရာ ကျွန်ဖြစ်ရမည်။
45മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകര്‍ക്കുംവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
45အကြောင်းမူကား၊ လူသားသည် သူတပါးကို စေစားခြင်းငှါမလာ၊ သူတပါးအစေကို ခံခြင်းငှါ၎င်း၊ မိမိအသက်ကိုစွန့်၍ လူများကို ရွေးခြင်းငှါ၎င်း၊ ကြွလာသတည်းဟု မိန့်တော်မူ၏။
46അവര്‍ യെരീഹോവില്‍ എത്തി; പിന്നെ അവന്‍ ശിഷ്യന്മാരോടു വലിയ പുരുഷാരത്തോടും കൂടെ യെരീഹോവില്‍ നിന്നു പുറപ്പെടുമ്പോള്‍ തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരന്‍ വഴിയരികെ ഇരുന്നിരുന്നു.
46ယေရိခေါမြို့သို့ရောက်ကြလျှင်၊ တပည့်တော်တို့မှစ၍ များစွားသောလူအပေါင်းတို့နှင့်တကွ ထိုမြို့မှ ထွက်ကြွတော်မူစဉ်တွင်၊ တိမဲ၏သား ဗာတိမဲအမည်ရှိသော လူကန်းသည် လမ်းနားမှာထိုင်၍ တောင်းစားလေ ၏။
47നസറായനായ യേശു എന്നു കേട്ടിട്ടു അവന്‍ ദാവീദ് പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി.
47နာဇရက်မြို့သား ယေရှုရှိကြောင်းကို ကြားရလျှင်၊ ဒါဝိဒ်၏သားတော်ယေရှု၊ အကျွန်ုပ်ကို ကယ်မ သနားတော်မူပါဟု ဟစ်ကြော်လေ၏။
48മിണ്ടാതിരിപ്പാന്‍ പലരും അവനെ ശാസിച്ചിട്ടുംദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവന്‍ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
48ထိုသူကို တိတ်ဆိတ်စွာနေစေခြင်းငှါ လူအများတို့သည် ငေါက်၍ဆိုကြသော်လည်း၊ ဒါဝိဒ်၏ သား တော်၊ အကျွန်ုပ်ကိုကယ်မသနားတော်မူပါဟု သာ၍ ဟစ်ကြော်လေသော်၊
49അപ്പോള്‍ യേശു നിന്നുഅവനെ വിളിപ്പിന്‍ എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേല്‍ക്ക, നിന്നെ വിളിക്കുന്നു എന്നു അവര്‍ പറഞ്ഞു കുരുടനെ വിളിച്ചു.
49ယေရှုသည် ရပ်တော်မူလျက်၊ ထိုသူကိုခေါ်ခဲ့ဟု အမိန့်တော်ရှိ၏။ သူတပါးတို့သည် လူကန်းကိုခေါ်၍ မစိုးရိမ်နှင့်၊ ထလော့။ သင့်ကို ခေါ်တော်မူသည်ဟုဆိုကြ၏။
50അവന്‍ തന്റെ പുതപ്പു ഇട്ടും കളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കല്‍ വന്നു.
50ထိုသူသည် မိမိအဝတ်ကို ခြုံပြီးလျှင်၊ ထ၍ ယေရှုထံတော်သို့သွား၏။
51യേശു അവനോടുഞാന്‍ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നുറബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടന്‍ അവനോടു പറഞ്ഞു.
51ယေရှုကလည်း၊ သင်၌ အဘယ်သို့ ပြုစေလိုသနည်းဟု မေးတော်မူလျှင်၊
52യേശു അവനോടുപോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ കാഴ്ച പ്രാപിച്ചു യാത്രയില്‍ അവനെ അനുഗമിച്ചു.
52အရှင်ဘုရား အကျွန်ုပ်မျက်စိကိုမြင်စေခြင်းငှါ ပြုတော်မူပါဟု လူကန်းလျှောက်လေသော်၊ ယေရှုက၊ သွားလော့။ သင်၏ယုံကြည်ခြင်းသည် သင့်ကိုကယ်မပြီဟုမိန့်တော်မူ၏။ ထိုခဏခြင်းတွင် ထိုသူသည် မျက်စိ မြင်၍ လမ်း၌နောက်တော်သို့လိုက်လေ၏။