1ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവര്‍ഗ്ഗം വാങ്ങി.
1ဥပုသ်နေ့လွန်မှ မာဂဒလမာရိ၊ ယာကုပ်၏အမိဖြစ်သော မာရိနှင့် ရှာလုံတို့သည်သွား၍၊ အလောင်း တော်ကို လိမ်းခြင်းငှါ နံ့သာမျိုးကိုဝယ်ပြီးလျှင်၊
2ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ അതികാലത്തു സൂര്യന്‍ ഉദിച്ചപ്പോള്‍ അവര്‍ കല്ലറെക്കല്‍ ചെന്നു
2ခုနစ်ရက်တွင် ပဌမနေ့ရက်နံနက်စောစော၊ နေထွက်သောအချိန်၌ သင်္ချိုင်းတော်သို့သွားကြ၏။
3കല്ലറയുടെ വാതില്‍ക്കല്‍ നിന്നു നമുക്കു വേണ്ടി ആര്‍ കല്ലു ഉരുട്ടിക്കളയും എന്നു തമ്മില്‍ പറഞ്ഞു.
3ထိုမိန်းမတို့က၊ တွင်းဝ၌ ပိတ်သောကျောက်ကို အဘယ်သူလှိမ့်လှန်၍ ပေးမည်နည်းဟု အချင်းချင်း ပြောဆိုပြီးမှ ကြည့်ရှုလျှင်၊ ထိုကျောက်သည် လှိမ့်လှန်လျက်ရှိသည်ကို မြင်ကြ၏။
4അവര്‍ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു.
4ထိုကျောက်ကားအလွန်ကြီးသောကျောက် ဖြစ်သတည်း။
5അവര്‍ കല്ലറെക്കകത്തു കടന്നപ്പോള്‍ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരന്‍ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.
5မိန်းမတို့သည် တွင်းထဲသို့ဝင်ကြပြီးလျှင်၊ လုလင်တယောက်သည် ဖြူစင်ရှည်လျားသောအင်္ကျီကို ဝတ် လျက်လက်ျာဘက်၌ ထိုင်သည်ကိုမြင်၍ ထိတ်လန့် မိန်းမောခြင်းသို့ ရောက်ကြ၏။
6അവന്‍ അവരോടുഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു; അവന്‍ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.
6ထိုသူကလည်း၊ ထိတ်လန့်မိန်းမောခြင်းမရှိကြနှင့်။ လက်ဝါးကပ်တိုင်မှာ သတ်သောနာဇရက်မြို့သား ယေရှုကို သင်တို့ရှာကြ၏။ ထိုသူသည် ထမြောက်တော်မူပြီ။ ဤအရပ်၌မရှိ။ အလောင်းတော် ထားရာအရပ် ကိုကြည့်ကြလော့။
7നിങ്ങള്‍ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടുംഅവന്‍ നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിന്‍ ; അവന്‍ നിങ്ങളോടു പറഞ്ഞതു പോലെ അവിടെ അവനെ കാണും എന്നു പറവിന്‍ എന്നു പറഞ്ഞു.
7သင်တို့ရှေ့ဂါလိလဲပြည်သို့ ကြွတော်မူကြောင်းကို၊ ပေတရုမှစ၍ တပည့်တော်တို့အား သွား၍ပြောကြ လော့။ အထက်ကမိန့်တော်မူသည်အတိုင်း၊ ထိုပြည်၌ သင်တို့သည် ကိုယ်တော်ကိုတွေ့မြင်ရကြလိမ့်မည်ဟု ပြော ဆို၏။
8അവര്‍ക്കും വിറയലും ഭ്രമവും പിടിച്ചു അവര്‍ കല്ലറ വിട്ടു ഔടിപ്പോയി; അവര്‍ ഭയപ്പെടുകയാല്‍ ആരോടും ഒന്നും പറഞ്ഞില്ല.
8ထိုမိန်းမတို့သည်လည်း၊ သင်္ချိုင်းတော်မှထွက်၍ တုန်လှုပ်လျက်၊ မိန်းမောတွေဝေလျက် ပြေးကြ၏၊ ကြောက်လန့်သောကြောင့် အဘယ်သူကိုမျှ မပြောမဆိုကြ။
9(അവന്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ രാവിലെ ഉയിര്‍ത്തെഴുന്നേറ്റിട്ടു താന്‍ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.
9ကိုယ်တော်သည် ခုနစ်ရက်တွင် ပဌမနေ့ရက် စောစောအချိန်၌ထမြောက်ပြီးမှ၊ အထက်က နတ်ဆိုး ခုနစ်ယောက်ကို နှင်ထုတ်တော်မူသော မာဂဒလမာရိအား ရှေ့ဦးစွာကိုယ်ကိုပြတော်မူ၏။
10അവള്‍ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.
10မာရိလည်းသွား၍ ကိုယ်တော်နှင့် ပေါင်းဘော်သောသူတို့သည် ညည်းတွားငိုကြွေးလျက် နေကြစဉ် တွင်၊ သူတို့အားထိုသိတင်းကို ကြားပြောလေ၏။
11അവന്‍ ജീവനോടിരിക്കുന്നു എന്നും അവള്‍ അവനെ കണ്ടു എന്നും അവര്‍ കേട്ടാറെ വിശ്വസിച്ചില്ല.
11ကိုယ်တော်သည် အသက်ရှင်တော်မူသည်ကို၎င်း၊ မာရိသည် ကိုယ်တော်ကိုမြင်ရသည်ကို၎င်း၊ သူတို့ သည်ကြားလျှင် မယုံကြ။
12പിന്നെ അവരില്‍ രണ്ടുപേര്‍ നാട്ടിലേക്കു പോകുമ്പോള്‍ അവന്‍ മറ്റൊരു രൂപത്തില്‍ അവര്‍ക്കും പ്രത്യക്ഷനായി.
12ထိုနောက် တပည့်တော်နှစ်ယောက်တို့သည် တောရွာသို့သွားစဉ်တွင် ကိုယ်တော်သည်ခြားနားသော အရောင်ကိုဆောင်လျက် ကိုယ်ကိုပြတော်မူ၏။
13അവര്‍ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവര്‍ വിശ്വസിച്ചില്ല.
13သူတို့သည်ပြန်လာ၍ အခြားသောတပည့်တော်တို့အား ထိုသိတင်းကို ကြားပြောသော်လည်း မယုံဘဲ နေကြ၏။
14പിന്നത്തേതില്‍ പതിനൊരുവര്‍ ഭക്ഷണത്തിന്നിരിക്കുമ്പോള്‍ അവന്‍ അവര്‍ക്കും പ്രത്യക്ഷനായി, തന്നെ ഉയിര്‍ത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാല്‍ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.
14ထိုနောက် တကျိပ်တပါးသောသူတို့သည် စားပွဲ၌ လျောင်းကြစဉ်တွင် ကိုယ်တော်ကိုပြတော်မူ၍၊ ထ မြောက်လျက်ရှိသော ကိုယ်တော်ကိုမြက်သောသူတို့၏ စကားကိုမယုံသောကြောင့် သူတို့မယုံတတ်သောစိတ်၊ ခိုင်မာသောစိတ်ကို ဆုံးမ၍ အပြစ်တင်တော်မူပြီးမှ၊
15പിന്നെ അവന്‍ അവരോടുനിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ .
15သင်တို့သည် လောကီနိုင်ငံအရပ်ရပ် ရှိသမျှသို့သွား၍၊ ဝေနေယျသတ္တဝါအပေါင်းတို့အား ဗဝံဂေလိတ ရာကို ဟောကြလော့။
16വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.
16ယုံကြည်၍ ဗတ္တိဇံကိုခံသောသူသည် ကယ်တင်တော်မူခြင်းသို့ ရောက်လတံ့။ မယုံကြည်သောသူမူကား အပြစ်စီရင်ခြင်းကို ခံရလတံ့။
17വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കുംഎന്റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും;
17ယုံကြည်သောသူတို့၌ ဖြစ်အံ့သော နိမိတ်လက္ခဏာဟူမူကား၊ ငါ၏နာမကို အမှီပြု၍ နတ်ဆိုးတို့ကို နှင်ထုတ်ကြလတံ့။ ထူးခြားသောဘာသာစကားမျိုးတို့ကို ပြောကြလတံ့။
18സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കും ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്കും സൌഖ്യം വരും എന്നു പറഞ്ഞു.
18မြွေတို့ကို ဘမ်းကိုင်ကြလတံ့။ သေစေတတ်သော အဆိပ်အတောက်ကို သောက်စားလျှင် ဘေးဥပဒ် နှင့် ကင်းလွတ်ကြလတံ့။ မကျန်းမမာသောသူတို့အပေါ်မှာ လက်ကိုတင်၍ ချမ်းသာပေးကြလတံ့ဟု မိန့်တော်မူ ၏။
19ഇങ്ങനെ കര്‍ത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
19ထိုသို့သခင်ဘုရားသည် တပည့်တော်တို့အား မိန့်တော်မူပြီးမှ၊ ကောင်းကင်ဘုံသို့ ဆောင်ယူခြင်းကို ခံတော်မူ၍၊ ဘုရားသခင်၏ လက်ျာတော်ဘက်၌ ထိုင်နေတော်မူ၏။
20അവര്‍ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കര്‍ത്താവു അവരോടുകൂടെ പ്രവര്‍ത്തിച്ചും അവരാല്‍ നടന്ന അടയാളങ്ങളാല്‍ വചനത്തെ ഉറപ്പിച്ചും പോന്നു.ക്ക
20တပည့်တော်တို့သည်လည်း ထွက်သွား၍၊ သခင်ဘုရားသည် မစတော်မူသည်နှင့်၎င်း၊ ခပ်သိမ်းသော အရပ်တို့၌ တရားဟောကြ၏။