Malayalam

Myanmar

Mark

4

1അവന്‍ പിന്നെയും കടല്‍ക്കരെവെച്ചു ഉപദേശിപ്പാന്‍ തുടങ്ങി. അപ്പോള്‍ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കല്‍ വന്നു കൂടുകകൊണ്ടു അവന്‍ പടകില്‍ കയറി കടലില്‍ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയില്‍ ആയിരുന്നു.
1နောက်တဖန် အိုင်နားမှာ ဆုံးမဩဝါဒပေးတော်မူစဉ်တွင်၊ များစွာသောလူအပေါင်းတို့သည် အထံ တော်၌ စုဝေးကြသောကြောင့်၊ အိုင်တွင်လှေထဲသို့ဝင်၍ ထိုင်တော်မူ၏။ ပရိသတ်အပေါင်းတို့သည် အိုင်နား ကုန်းပေါ်မှာနေကြ၏။
2അവന്‍ ഉപമകളാല്‍ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തില്‍ അവരോടു പറഞ്ഞതു
2ထိုအခါ ဥပမာစကားအားဖြင့် များစွာသောဆုံးမဩဝါဒကို ပေး၍မြွက်ဆိုတော်မူသည်မှာ၊
3കേള്‍പ്പിന്‍ ; വിതെക്കുന്നവന്‍ വിതെപ്പാന്‍ പുറപ്പെട്ടു.
3နားထောင်ကြလော့။ မျိုးစေ့ကြဲသောသူသည် မျိုးစေ့ကိုကြဲခြင်းငှါ ထွက်သွား၏။
4വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വിണു; പറവകള്‍ വന്നു അതു തിന്നുകളഞ്ഞു.
4အစေ့ကို ကြဲသည်တွင် အချို့သောအစေ့တို့သည် လမ်း၌ကျသဖြင့်၊ မိုဃ်းကောင်းကင်ငှက်တို့သည် လာ၍ ကောက်စားကြ၏။
5മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാല്‍ ക്ഷണത്തില്‍ മുളെച്ചുവന്നു.
5အချို့သောအစေ့တို့သည် မြေနည်း၍ ကျောက်ပေါများသောအရပ်၌ ကျသဖြင့်၊ မြေတိမ်သောကြောင့် ချက်ခြင်းအပင်ပေါက်သော်လည်း၊
6സൂര്യന്‍ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി.
6နေထွက်သောအခါ ပူလောင်သည်ဖြစ်၍ အမြစ်မစွဲသောကြောင့် ညှိုးနွမ်းပျက်စီးခြင်းသို့ ရောက်ကြ၏။
7മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളു മുളെച്ചു വളര്‍ന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.
7အချို့သောအစေ့တို့သည် ဆူးပင်တို့တွင် ကျသဖြင့်၊ ဆူးပင်တို့သည် ကြီးပွား၍ ညှဉ်းဆဲသောကြောင့် အသီးမသီးကြ။
8മറ്റു ചിലതു നല്ലമണ്ണില്‍ വീണിട്ടു മുളെച്ചു വളര്‍ന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.
8အချို့သောအစေ့တို့သည် ကောင်းသောမြေ၌ ကျသဖြင့်၊ အပင်ပေါက်၍ ကြီးပွားလျက် အဆသုံးဆယ်၊ အဆခြောက်ဆယ်၊ အဆတရာပွားများ၍ အသီးသီးကြ၏။
9കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ എന്നും അവന്‍ പറഞ്ഞു.
9ကြားစရာ နားရှိသောသူမည်သည်ကား ကြားပါစေဟု မိန့်တော်မူ၏။
10അനന്തരം അവന്‍ തനിച്ചിരിക്കുമ്പോള്‍ അവനോടുകൂടെയുള്ളവന്‍ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.
10ဆိတ်ကွယ်ရာအရပ်၌ ရှိတော်မူသောအခါ တကျိပ်နှစ်ပါးသောသူတို့နှင့် အခြံအရံတော်တို့သည် ထို ဥပမာကို မေးမြန်းကြလျှင်၊
11അവരോടു അവന്‍ പറഞ്ഞതുദൈവരാജ്യത്തിന്റെ മര്‍മ്മം നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവര്‍ക്കോ സകലവും ഉപമകളാല്‍ ലഭിക്കുന്നു.
11ကိုယ်တော်က၊ သင်တို့သည် ဘုရားသခင့်နိုင်ငံတော်၏နက်နဲသောအရာကို သိရသောအခွင့်ရှိကြ၏။
12അവര്‍ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവര്‍ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.
12ပြင်၌ရှိသော ထိုသူတို့မူကား၊ မြင်လျက်ပင် အာရုံမပြုဘဲမြင်၍၊ ကြားလျက်ပင် အနက်ကို နားမလည် ဘဲ ကြားသဖြင့်၊ သူတို့အကျင့်မပြောင်းလဲ၊ အပြစ်မလွှတ်ရသည်တိုင်အောင် သူတို့အား ဟောသမျှကို ဥပမာ အားဖြင့် ဟောရ၏။
13പിന്നെ അവന്‍ അവരോടു പറഞ്ഞതുഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകള്‍ ഒക്കെയും എങ്ങനെ ഗ്രഹിക്കും?
13သင်တို့သည် ဤဥပမာကိုမျှ နားမလည်လျှင်၊ ဥပမာရှိသမျှတို့ကို အဘယ်သို့ နားလည်ကြမည်နည်း။
14വിതെക്കുന്നവന്‍ വചനം വിതെക്കുന്നു.
14မျိုးစေ့ကြဲသောသူသည် တရားစကားကိုကြဲ၏။
15വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താന്‍ വന്നു ഹൃദയങ്ങളില്‍ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.
15တရားစကားကို လမ်း၌ကြဲခြင်း၊ အကြောင်းအရာကား၊ တရားစကားကို ကြားသည်ရှိသော်၊ စာတန် သည် ချက်ခြင်းလာ၍ နှလုံး၌ကြဲသော တရားစကားကို နှုတ်ယူတတ်သည်ဟု ဆိုလိုသတည်း။
16അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍;
16ကျောက်ပေါသောအရပ်၌ ကြဲခြင်းအကြောင်းအရာကား၊ တရားစကားကိုကြား၍ ဝမ်းမြောက်သော စိတ်နှင့်ချက်ခြင်းခံယူသော်လည်း၊
17എങ്കിലും അവര്‍ ഉള്ളില്‍ വേരില്ലാതെ ക്ഷണികന്‍ മാര്‍ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാല്‍ ക്ഷണത്തില്‍ ഇടറിപ്പോകുന്നു.
17စိတ်နှလုံး၌ အမြစ်မစွဲခဏသာ တည်သဖြင့် တရားစကားကြောင့် အမှုအခင်းနှင့် ညှဉ်းဆဲခြင်းကို ခံရ သောအခါ ချက်ခြင်းဖောက်ပြန်တတ်သည်ဟု ဆိုလိုသတည်း။
18മുള്ളിന്നിടയില്‍ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു
18ဆူးပင်တို့တွင် ကြဲခြင်းအကြောင်းအရာကား၊ တရားစကားကိုကြား၍၊
19ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീര്‍ക്കുംന്നതാകുന്നു.
19လောကီအမှု၌စိုးရိမ်ခြင်း၊ စည်းစိမ်ဥစ္စာ၏ လှည့်စားခြင်း၊ ကြွင်းသောအရာကို တပ်မက်ခြင်းစိတ် တို့ သည် တရားစကားကို လွှမ်းမိုးညှဉ်းဆဲတတ်သောကြောင့် အသီးမသီးနိုင်ဟု ဆိုလိုသတည်း။
20നല്ലമണ്ണില്‍ വിതെക്കപ്പെട്ടതോ വചനം കേള്‍ക്കയും അംഗീകരിക്കയും ചെയ്യുന്നവര്‍ തന്നേ; അവര്‍ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.
20ကောင်းသောမြေ၌ ကြဲခြင်းအကြောင်းအရာကား၊ တရားစကားကို ကြား၍ခံယူသဖြင့်၊ အဆသုံးဆယ်၊ အဆခြောက်ဆယ်၊ အဆတရာပွားများ၍ အသီးသီးတတ်သည်ဟု ဆိုလိုသတည်း။
21പിന്നെ അവന്‍ അവരോടു പറഞ്ഞതുവിളകൂ കത്തിച്ചു പറയിന്‍ കീഴിലോ കട്ടീല്‍ക്കീഴിലോ വെക്കുമാറുണ്ടോ? വിളകൂതണ്ടിന്മേലല്ലയോ വെക്കുന്നതു?
21ထိုမှတပါး ဆီမီးကို ဆီမီးခုံပေါ်မှာမတင်၊ တောင်းဇလားအောက်၊ ခုတင်အောက်၌ ဖုံးထားခြင်းငှါ ယူခဲ့ သလော။
22വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായതു ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.
22ဆိတ်ကွယ်ရာ၌ရှိသမျှတို့သည် ထင်ရှားလိမ့်မည်။ ဝှက်ထားလျက်ရှိသမျှတို့သည်လည်း ပွင့်လင်းလိမ့် မည်။
23കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ.
23ကြားစရာနားရှိသောသူ မည်သည်ကား ကြားပါစေ။
24നിങ്ങള്‍ കേള്‍ക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊള്‍വിന്‍ ; നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടു നിങ്ങള്‍ക്കും അളന്നുകിട്ടും; അധികമായും കിട്ടും.
24ထိုမှတပါး သင်တို့သည် အဘယ်သို့ကြားနာရသည်ကို သတိပြုကြလော့။ အကြင်ချိန်၊ တင်းပမာဏနှင့် သင်တို့သည် သူတပါးအား ပေး၏။ ထိုပမာဏအတိုင်း ကိုယ်တိုင်ခံရကြမည်။
25ഉള്ളവന്നു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവന്‍ അവരോടു പറഞ്ഞു.
25အကြင်သူသည် ရတတ်၏၊ ထိုသူအား ပေးဦးမည်။ အကြင်သူသည် ဆင်းရဲ၏၊ ထိုသူ၌ ရှိသမျှကိုပင် နှုတ်လိမ့်မည်။
26പിന്നെ അവന്‍ പറഞ്ഞതുദൈവരാജ്യം ഒരു മനുഷ്യന്‍ മണ്ണില്‍ വിത്തു എറിഞ്ഞശേഷം
26ထိုမှတပါး လူသည် လယ်၌ မျိုးစေ့ကြဲပြီးမှ နောက်တဖန် မိမိမကြည့်မမှတ်၊
27രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവന്‍ അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു.
27ညဉ့်၊ နေ့၊ အိပ်လျက် ၊ နိုးလျက်နေသော်လည်း အပင်ပေါက်၍ ကြီးပွားသည်နှင့် ဘုရားသခင်၏နိုင်ငံ တော်တူ၏။
28ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരില്‍ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.
28မြေကြီးသည် မိမိအလိုအလျောက်အသီးကိုသီးစေ၍ ရှေ့ဦးစွာ အညှောက်၊ ထိုနောက်အနှံ၊ ထိုနောက် အနှံထဲမှာ အောင်မာသောအဆန်ကို ဖြစ်စေတတ်၏။
29ധാന്യം വിളയുമ്പോള്‍ കൊയ്ത്തായതുകൊണ്ടു അവന്‍ ഉടനെ അരിവാള്‍ വെക്കുന്നു.
29အသီးမှည့်၍ ရိတ်ချိန်ရောက်သောအခါ၊ လယ်ရှင်သည် မဆိုင်းမလင့်၊ တံစဉ်နှင့် ရိတ်စေတတ် သည်ဟု မိန့်တော်မူ၏။
30പിന്നെ അവന്‍ പറഞ്ഞതുദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാല്‍ അതിനെ വര്‍ണ്ണിക്കേണ്ടു?
30ထိုမှတပါး ဘုရားသခင်၏နိုင်ငံတော်ကို အဘယ်သို့ပုံပြရအံ့နည်း။ အဘယ်ဥပမာနှင့် ခိုင်းနှိုင်းရအံ့ နည်းဟူမူကား၊
31അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണില്‍ വിതെക്കുമ്പോള്‍ഭൂമിയിലെ എല്ലാവിത്തിലും ചെറിയതു.
31မုန်ညင်းစေ့နှင့်တူ၏။ မုန်ညင်းစေ့သည် မြေ၌စိုက်သောအခါ မြေ၌ရှိသော အစေ့တကာတို့ထက် ငယ် သော်လည်း၊ စိုက်ပြီးမှ အပင်ပေါက်၍၊
32എങ്കിലും വിതെച്ചശേഷം വളര്‍ന്നു, സകലസസ്യങ്ങളിലും വലുതായിത്തീര്‍ന്നു, ആകാശത്തിലെ പക്ഷികള്‍ അതിന്റെ നിഴലില്‍ വസിപ്പാന്‍ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
32မြက်ပင်တကာတို့ထက် ကြီးပွားသဖြင့်၊ မိုဃ်းကောင်းကင်ငှက်တို့သည် အရိပ်ခို၍ နားနေလောက် သော အကိုင်းအခက်ကြီးတို့ကိုဖြစ်စေတတ်သည်ဟု မိန့်တော်မူ၏။
33അവന്‍ ഇങ്ങനെ പല ഉപമകളാല്‍ അവര്‍ക്കും കേള്‍പ്പാന്‍ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.
33ထိုသို့သော ဥပမာစကားများအားဖြင့် ကိုယ်တော်သည် ပရိသတ်များနားထောင်နိုင်သည်အတိုင်း တရားဟောတော်မူ၏။
34ഉപമ കൂടാതെ അവരോു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോള്‍ അവന്‍ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.
34ဥပမာကင်း၍ ဟောပြောတော်မမူ။ ရှိသမျှသောအရာတို့ကို ဆိတ်ကွယ်ရာအရပ်၌ တပည့်တော်တို့ အား ဖွင့်ပြတော်မူ၏။
35അന്നു സന്ധ്യയായപ്പോള്‍നാം അക്കരെക്കു പോക എന്നു അവന്‍ അവരോടു പറഞ്ഞു
35ထိုနေ့ညအချိန်၌ ကိုယ်တော်က၊ ကမ်းတဘက်သို့ ကူးကြကုန်အံ့ဟု မိန့်တော်မူလျှင်၊
36അവര്‍ പുരുഷാരത്തെ വിട്ടു, താന്‍ പടകില്‍ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;
36တပည့်တော်တို့သည် လူစုဝေးရာမှထွက်၍ လှေပေါ်၌ရှိနှင့်သော ကိုယ်တော်ပါလျက် သွားကြ၏။ အခြားလှေတို့လည်း ပါသေး၏။
37അപ്പോള്‍ വലിയ ചുഴലിക്കാറ്റു ഉണ്ടായിപടകില്‍ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി.
37ထိုအခါ ပြင်းစွာသောမိုဃ်းသက်မုန်တိုင်းဖြစ်၍ လှိုင်းတံပိုးခတ်သောကြောင့် လှေသည် ရေနှင့် ပြည့် လေ၏။
38അവന്‍ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവര്‍ അവനെ ഉണര്‍ത്തിഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
38ကိုယ်တော်သည် ပဲ့၌ ခေါင်းအုံးပေါ်မှာ ကျိန်းစက်၍နေတော်မူ၏။ တပည့်တော်တို့သည် ကိုယ်တော် ကို နှိုးပြီးမှ၊ အရှင်ဘုရား၊ အကျွန်ုပ်တို့သည်ပျက်စီးခြင်းသို့ ရောက်သည်ကို လျစ်လျူသောစိတ်ရှိတော်မူ သ လောဟု လျှောက်ကြသော်၊
39അവന്‍ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടുഅനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമര്‍ന്നു, വലിയ ശാന്തത ഉണ്ടായി.
39ကိုယ်တော်သည် ထ၍ တိတ်ဆိတ်ငြိမ်ဝပ်စွာ နေဟုလေနှင့် ပင်လယ်ကို ဆုံးမတော်မူသဖြင့် လေသည် ငြိမ်၍ အလွန်သာယာလေ၏။
40പിന്നെ അവന്‍ അവരോടുനിങ്ങള്‍ ഇങ്ങനെ ഭീരുക്കള്‍ ആകുവാന്‍ എന്തു? നിങ്ങള്‍ക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു.
40ကိုယ်တော်ကလည်း၊ သင်တို့သည် အဘယ်ကြောင့် ဤမျှလောက်ကြောက်တတ်သနည်း။ အဘယ် ကြောင့် ယုံကြည်ခြင်းစိတ်နှင့် ကင်းသနည်းဟု မေးတော်မူလျှင်၊
41അവര്‍ വളരെ ഭയപ്പെട്ടുകാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവന്‍ ആര്‍ എന്നു തമ്മില്‍ പറഞ്ഞു.
41သူတို့သည် အလွန်ကြောက်ရွံ့၍ ဤသူကား အဘယ်သို့သောသူနည်း။ လေနှင့် ပင်လယ်သည် သူ၏ စကားကို နားထောင်ပါသည်တကားဟု အချင်းချင်းပြောဆိုကြ၏။