1യെരൂശലേമില്‍ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കല്‍ വന്നു കൂടി.
1ထိုအခါ ဖာရိရှဲတို့နှင့် ယေရုရှလင်မြို့မှရောက်လာသော ကျမ်းပြုဆရာအချို့တို့သည် အထံတော်၌ စု ဝေး၍၊
2അവന്റെ ശിഷ്യന്മാരില്‍ ചിലര്‍ ശുദ്ധിയില്ലാത്ത എന്നുവെച്ചാല്‍, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവര്‍ കണ്ടു.
2တပည့်တော်အချို့တို့သည် ညစ်ညူးသောလက်တည်းဟူသော ရေမဆေးသောလက်နှင့် အစာစား သည်ကိုမြင်လျှင် အပြစ်တင်ကြ၏။
3പരീശന്മാരും യെഹൂദന്മാര്‍ ഒക്കെയും പൂര്‍വ്വന്മാരുടെ സന്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല.
3အကြောင်းမူကား၊ ရှေးလူဟောင်းတို့မှ ဆက်ဆံသော နည်းဥပဒေသကိုခံယူသော ဖာရိရှဲမှစ၍ ယုဒလူ အပေါင်းတို့သည် လက်ဆုပ်မဆေးဘဲ အစာကို စားလေ့မရှိ။
4ചന്തയില്‍ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവര്‍ക്കും ചട്ടമായിരിക്കുന്നു.
4ဈေးမှ ပြန်လာသောအခါ၌လည်း ဆေးခြင်းမပြုဘဲစားလေ့မရှိ။ ထိုမှတပါး၊ ခွက်၊ ဖလား၊ ကြေးဝါ ပုကန်၊ ခုတင်တို့ ဆေးခြင်းမှစ၍ အခြားသောထုံးတမ်းများကို ခံယူ၍ ကျင့်လေ့ရှိ၏။
5അങ്ങനെ പരീശന്മാരും ശാസ്ത്രിമാരുംനിന്റെ ശിഷ്യന്മാര്‍ പൂര്‍വ്വന്മാരുടെ സന്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
5ထိုအခါ ဖာရိရှဲတို့နှင့် ကျမ်းပြုဆရာတို့က၊ ရှေးလူဟောင်းတို့မှ ဆက်ခံသောနည်းဥပဒေသကို ကိုယ်တော်၏ တပည့်တို့သည် မကျင့်ဘဲလျက် အဘယ်ကြောင့် ညစ်ညူးသောလက်နှင့် အစာစားကြပါသနည်း ဟု မေးလျှောက်ကြလျှင်၊ ကိုယ်တော်က၊ ကျမ်းစာလာသည်အတိုင်း၊
6അവന്‍ അവരോടു ഉത്തരം പറഞ്ഞതുകപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി“ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കല്‍ നിന്നു ദൂരത്തു അകന്നിരിക്കുന്നു. ”
6ဟေရှာယသည် လျှို့ဝှက်သော သင်တို့ကိုရည်မှတ်လျက်၊ ဤလူမျိုးသည် နှုတ်ခမ်းနှင့်ငါ့ကို ရိုသေ ကြ၏။ စိတ်နှလုံးမူကား ငါနှင့်ဝေးလှ၏။
7“മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു”. എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
7လူတို့စီရင်သော ပညတ်တို့ကို သွန်သင်၍ နည်းဥပဒေပေးလျက်ပင်၊ ငါ့ကို အချည်းနှီးကိုးကွယ် ကြ၏ဟု၊ နောက်ဖြစ်လတံ့သောအရာကို လျောက်ပတ်စွာ ဟောခဲ့ပြီ။
8നിങ്ങള്‍ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സന്പ്രദായം പ്രമാണിക്കുന്നു;
8အကြောင်းမူကား၊ သင်တို့သည် ဘုရားသခင်၏ ပညတ်တော်ကို ပယ်၍ ခွက်ဖလားဆေးခြင်းတည်းဟူ သော လူတို့မှ ဆက်ခံသောနည်းဥပဒေသကို ခံယူလျှက်၊ ထိုသို့သော အခြားအကျင့်အလေ့များတို့ကို ကျင့်လေ့ ရှိကြ၏။
9പിന്നെ അവരോടു പറഞ്ഞതുനിങ്ങളുടെ സംപ്രദായം പ്രമാണിപ്പാന്‍ വേണ്ടി നിങ്ങള്‍ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി.
9သင်တို့သည် အဆက်ဆက်ခံသော နည်းဥပဒေသကိုကျင့်ရသော အခွင့်ရှိစေခြင်းငှါ၊ ဘုရားသခင်၏ ပညတ်တော်ကို လျောက်ပတ်စွာ ပယ်ကြသည်တကား။
10നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവന്‍ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ.
10မောရှေ၏ ပညတ်ကား၊ မိဘကို ရိုသေစွာပြုလော့။ အကြင်သူသည် မိဘကို နှုတ်ဖြင့်ပြစ်မှား၏၊ ထိုသူ သည် အသေသတ်ခြင်းကို ခံစေဟု လာသတည်း။
11നിങ്ങളോ ഒരു മനുഷ്യന്‍ അപ്പനോടോ അമ്മയോടോനിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നര്‍ത്ഥമുള്ള കൊര്‍ബ്ബാന്‍ എന്നു പറഞ്ഞാല്‍ മതി എന്നു പറയുന്നു.
11သင်တို့မူကား၊ အကြင်သူသည် ကိုယ်မိဘကို သင်တို့အသုံးရနိုင်သမျှသော ငါ၏ဥစ္စာသည် အလှူဝတ္ထု တည်းဟူသော ကော်ဘန်ဖြစ်စေဟုဆို၏။
12തന്റെ അപ്പന്നോ അമ്മെക്കോ മേലാല്‍ ഒന്നും ചെയ്‍വാന്‍ അവനെ സമ്മതിക്കുന്നതുമില്ല.
12ထိုသူသည် မိဘဝတ်ကို အလျှင်းမပြုရဟု မြစ်တား၍၊
13ഇങ്ങനെ നിങ്ങള്‍ ഉപദേശിക്കുന്ന സന്പ്രദായത്താല്‍ ദൈവകല്പന ദുര്‍ബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങള്‍ ചെയ്യുന്നു.
13မိမိတို့အဆက်ဆက်ခံသော နည်းဥပဒေသအားဖြင့် ဘုရားသခင်၏ နှုတ်ကပတ်တော်ကိုပယ်ကြ၏။ ထိုသို့သောအကျင့်အလေ့များတို့ကို သင်တို့သည် ကျင့်လေ့ရှိကြသည်ဟု မိန့်တော်မူ၏။
14പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ചു അവരോടുഎല്ലാവരും കേട്ടു ഗ്രഹിച്ചുകൊള്‍വിന്‍ .
14ထိုအခါ လူအစုအဝေးအပေါင်းကို အထံတော်သို့ခေါ်၍၊ သင်တို့ရှိသမျှသည် နားထောင်နားလည်ကြ လော့။
15പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല; അവനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു
15လူပြင်မှလာ၍ လူအတွင်းသို့ဝင်လျက်၊ လူကိုညစ်ညူးစေနိုင်သော အရာတစုံတခုမျှမရှိ။ လူအတွင်းမှ ထွက်သောအရာသည် လူကို ညစ်ညူးစေသောအရာဖြစ်၏။
16(കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ) എന്നു പറഞ്ഞു.
16ကြားစရာနားရှိသော သူမည်သည်ကား ကြားပါစေဟု မိန့်တော်မူ၏။
17അവന്‍ പുരുഷാരത്തെ വിട്ടു വീട്ടില്‍ ചെന്നശേഷം ശിഷ്യന്മാര്‍ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു.
17လူအစုအဝေးရှိရာမှ ကြွ၍ အိမ်သို့ ဝင်တော်မူပြီးလျှင်၊ တပည့်တော်တို့သည် ထိုဥပမာကို မေးမြန်းကြ ၏။
18അവന്‍ അവരോടുഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?
18ကိုယ်တော်ကလည်း၊ သင်တို့သည် ဤမျှလောက် ပညာမဲ့လျက်နေသလော။ လူပြင်မှလာ၍ လူအတွင်း သို့ ဝင်သမျှသည် နှလုံးထဲသို့မဝင်။
19അതു അവന്റെ ഹൃദയത്തില്‍ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങള്‍ക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു.
19ဝမ်းထဲသို့ဝင်၍ အစာရှိသမျှကို သန့်ရှင်းစေသဖြင့် ရေအိမ်တွင် ဆင်းသွားသောကြောင့်၊ လူကို မညစ် ညူးစေနိုင်သည်ကို နားမလည်ကြသလော။
20മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു;
20လူအတွင်းမှထွက်သော အရာမူကား၊ လူကို ညစ်ညူးစေသောအရာဖြစ်၏။
21അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
21လူအတွင်းနှလုံးထဲက မကောင်းသော ကြံစည်ခြင်း၊ သူမယားကို ပြစ်မှားခြင်း၊ မိန်းမလွတ်နှင့် မှားယွင်း ခြင်း၊ လူအသက်ကို သတ်ခြင်း၊
22കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
22သူ့ဥစ္စာကို ခိုးခြင်း၊ လောဘလွန်ကျူးခြင်း၊ မနာလိုခြင်း၊ လှည့်စားခြင်း၊ ညစ်ညူးခြင်း၊ ငြူစုခြင်း၊ သူ့ အသရေကို ဖျက်ခြင်း၊ ထောင်လွှားစော်ကားခြင်း၊ လျှပ်ပေါ်ခြင်း၊
23ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവന്‍ പറഞ്ഞു.
23ဤဆိုးညစ်သောအရာများတို့သည် အတွင်းမှထွက်လာ၍ လူကို ညစ်ညူးစေကြသည်ဟု မိန့်တော်မူ၏။
24അവന്‍ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിര്‍നാട്ടില്‍ ചെന്നു ഒരു വീട്ടില്‍ കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാന്‍ സാധിച്ചില്ല.
24ကိုယ်တော်သည် ထိုအရပ်မှထ၍ တုရုမြို့နှင့် ဖိဒုန်မြို့၏ ကျေးလက်သို့ ကြွတော်မူပြီးလျှင် အိမ်သို့ ဝင်၍ အဘယ်သူမျှ မသိစေခြင်းငှါ အလိုတော်ရှိသော်လည်း ပုန်းရှောင်၍ နေတော်မမူနိုင်။
25അശുദ്ധാത്മാവു ബാധിച്ച ചെറിയ മകള്‍ ഉള്ളോരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്നു അവന്റെ കാല്‍ക്കല്‍ വീണു.
25အကြောင်းမူကား၊ ညစ်ညူးသောနတ်စွဲသော မိန်းမငယ်၏ အမိသည် သိတင်းတော်ကို ကြားသဖြင့်၊
26അവള്‍ സുറൊഫൊയീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളില്‍ നിന്നു ഭൂതത്തെ പുറത്താക്കുവാന്‍ അവള്‍ അവനോടു അപേക്ഷിച്ചു.
26မိမိသမီးထဲက နတ်ဆိုးကို နှင်ထုတ်တော်မူမည်အကြောင်း တောင်းပန်လေ၏။ ထိုမိန်းမကား၊ ဟေလသအမျိုး၊ ရှုရိဖိနိတ်ပြည်သူ ဖြစ်သတည်း။
27യേശു അവളോടുമുമ്പെ മക്കള്‍ക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
27ယေရှုကလည်း၊ ရှေးဦးစွာ သားများကို ဝစွာကျွေးပါရစေ။ သား၏ အစာကို ယူ၍ ခွေးအားမပေး မချ အပ်ဟု မိန့်တော်မူ၏။
28അവള്‍ അവനോടുഅതേ, കര്‍ത്താവേ, ചെറുനായ്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.
28မိန်းမကလည်း မှန်ပါ၏သခင်။ ခွေးမည်သည်ကား၊ သားတို့၏ စားနုပ်စားပေါက်ကို စားပွဲအောက်၌ စားမြဲထုံးစံရှိပါသည်ဟု ပြန်၍ လျှောက်လျှင်၊
29അവന്‍ അവളോടുഈ വാക്കുനിമിത്തം പൊയ്ക്കൊള്‍കഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു.
29ကိုယ်တော်က၊ ထိုစကားကြောင့် သင်သွားလော့။ နတ်ဆိုးသည် သင်၏သမီးထဲမှ ထွက်သွားပြီဟု မိန့် တော်မူ၏။
30അവള്‍ വീട്ടില്‍ വന്നാറെ, മകള്‍ കിടക്കമേല്‍ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.
30ထိုမိန်းမသည် မိမိအိမ်သို့ပြန်၍ နတ်ဆိုးထွက်သွားသည်ကို၎င်း၊ သမီးသည် အိပ်ရာ၌ အိပ်လျက် ရှိသည်ကို၎င်း တွေ့၏။
31അവന്‍ വീണ്ടും സോരിന്റെ അതിര്‍ വിട്ടു സീദോന്‍ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവില്‍കൂടി ഗലീലക്കടല്പുറത്തു വന്നു.
31တဖန် ကိုယ်တော်သည် တုရုမြို့နှင့် ဇိဒုန်မြို့၏ ကျေးလက်မှထွက်၍ ဒေကာပေါလိပြည်နယ်ကို ရှောက်သွားသဖြင့်၊ ဂါလိလဲအိုင်သို့ ရောက်တော်မူ၏။
32അവിടെ അവര്‍ വിക്കനായോരു ചെകിടനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു, അവന്റെ മേല്‍ കൈ വെക്കേണം എന്നു അപേക്ഷിച്ചു.
32ထိုအခါ နားပင်း၍ စကားအသောသူတယောက်ကို အထံတော်သို့ဆောင်ခဲ့၍၊ သူ့အပေါ်မှာ လက်တော်ကို တင်ပါမည်အကြောင်း တောင်းပန်ကြ၏။
33അവന്‍ അവനെ പുരുഷാരത്തില്‍നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,
33ကိုယ်တော်သည် ထိုသူကို လူအစုအဝေးထဲကခေါ်၍၊ ဆိတ်ကွယ်ရာအရပ်သို့ သွားပြီးလျှင်၊ လက်ညှိုး တော်ကို သူ၏နားပေါက်၌ သွင်းတော်မူ၏။ တံထွေးနှင့် ထွေး၍ သူ၏လျှာကိုလည်း တို့တော်မူ၏။
34സ്വര്‍ഗ്ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോടുതുറന്നുവരിക എന്നു അര്‍ത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.
34ထိုနောက် ကောင်းကင်သို့ ကြည့်မျှော်၍ ညီးတွားသံကိုပြုလျက်၊ ဧဖသဟု မိန့်တော်မူ၏။ အနက် ကား၊ ပွင့်စေဟု ဆိုလိုသတည်း။
35ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു.
35ထိုခဏခြင်းတွင် သူသည် နားပွင့်ခြင်း၊ လျှာကြောလွတ်ခြင်းရှိသဖြင့် စကားပြီပြီပြောနိုင်၏။
36ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവന്‍ എത്ര കല്പിച്ചുവോ അത്രയും അവര്‍ പ്രസിദ്ധമാക്കി
36ထိုအကြောင်းကို အဘယ်သူအားမျှမပြောစေခြင်းငှါ သူတို့ကို ပညတ်တော်မူ၏။ ပညတ်တော်မူသော် လည်း သူတို့သည် သာ၍ အလွန်သိတင်းကြားပြောကြ၏။
37അവന്‍ സകലവും നന്നായി ചെയ്തു; ചെകിടരെ കേള്‍ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
37အတိုင်းထက် အလွန်မိန်းမောတွေဝေလျက်ရှိ၍၊ သူသည် အလုံးစုံတို့ကို လျောက်ပတ်စွာ ပြုတော်မူပြီ။ နားပင်းသောသူတို့ကို စကားပြောစေတော်မူပြီဟု ဆိုကြ၏။