Malayalam

Myanmar

Matthew

24

1യേശു ദൈവാലയം വിട്ടു പോകുമ്പോള്‍ ശിഷ്യന്മാര്‍ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കല്‍ വന്നു.
1ယေရှုသည် ဗိမာန်တော်မှ ထွက်ကြွတော်မူသည်ရှိသော်၊ တပည့်တော်တို့သည် ဗိမာန်တော်၏ တိုက် ဆောင်များကို ပြခြင်းငှါ အထံတော်သို့ ချဉ်းကပ်ကြ၏။
2അവന്‍ അവരോടു“ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേല്‍ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
2ယေရှုကလည်း၊ ဤအရာအလုံးစုံကို သင်တို့သည်မြင်ကြသည်မဟုတ်လော။ ငါအမှန်ဆိုသည်ကား၊ မဖြိုမချဘဲ ကျောက်တခုပေါ်မှာ တခုမျှမတည်မနေရဟု မိန့်တော်မူ၏။
3അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര്‍ തനിച്ചു അവന്റെ അടുക്കല്‍ വന്നുഅതു എപ്പോള്‍ സംഭവിക്കും എന്നു നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
3ထိုနောက် သံလွင်တောင်ပေါ်မှာ ထိုင်တော်မူစဉ်၊ တပည့်တော်တို့သည် အခြားသူမပါဘဲချဉ်းကပ်၍၊ ထိုအမူအရာတို့သည် အဘယ်ကာလမှ ဖြစ်မည်ကို၎င်း၊ ကိုယ်တော်သည်ကြွလာ၍ ဤကပ်ကမ္ဘာကုန်သော ပုပ္ပနိမိတ်သည် အဘယ်နိမိတ်ဖြစ်မည်ကို၎င်း အမိန့်ရှိတော်မူပါဟု လျှောက်ကြ၏။
4അതിന്നു യേശു ഉത്തരം പറഞ്ഞതു“ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
4ယေရှုကလည်း၊ သင်တို့ကို အဘယ်သူမျှ မလှည့်ဖြားစေခြင်းငှါ သတိပြုကြလော့။
5ഞാന്‍ ക്രിസ്തു എന്നു പറഞ്ഞു അനേകര്‍ എന്റെ പേര്‍ എടുത്തു വന്നു പലരെയും തെറ്റിക്കും.
5အများသောသူတို့က၊ ငါသည် ခရစ်တော်ဖြစ်၏ဟု ဆိုလျက်၊ ငါ၏အယောင်ကိုဆောင်၍ ပေါ်လာ သဖြင့် လူအများတို့ကို လှည့်ဖြားကြလိမ့်မည်။
6നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേള്‍ക്കും; ചഞ്ചലപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ ; അതു സംഭവിക്കേണ്ടതു തന്നേ;
6သင်တို့သည် စစ်တိုက်ခြင်းအကြောင်းကို၎င်း၊ စစ်တိုက်အံ့သော သိတင်းစကားကို၎င်း ကြားရကြလိမ့် မည်။ သို့သော်လည်း စိုးရိမ်တုန်လှုပ်ခြင်းမရှိစေခြင်းငှါ သတိပြုကြလော့။ ထိုအမူအရာများသည်ဖြစ်ရမည်။ သို့သော်လည်း အဆုံးသည်မဖြစ်သေး။
7എന്നാല്‍ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
7လူတမျိုးနှင့်တမျိုး တနိုင်ငံနှင့်တနိုင်ငံ ရန်ဘက်ပြုကြလိမ့်မည်။ အရပ်ရပ်တို့၌ အစာခေါင်းပါးခြင်း၊ ကာလနာများပြားခြင်း၊ မြေကြီးလှုပ်ခြင်းတို့သည် ဖြစ်ကြလိမ့်မည်။
8എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
8ထိုအမူအရာတို့သည် ဒုက္ခဆင်းရဲခြင်း၏ အစအဦးပင်ဖြစ်သတည်း။
9അന്നു അവര്‍ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
9ထိုကာလ၌ လူများတို့သည် သင်တို့ကိုညှဉ်းဆဲခြင်း၊ အသေသတ်ခြင်းကိုခံစေခြင်းငှါ အပ်နှံကြလိမ့် မည်။ ငါ၏နာမကြောင့်လည်း ခပ်သိမ်းသောလူမျိုးတို့သည် သင်တို့ကို မုန်းကြလိမ့်မည်။
10പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും
10ထိုကာလ၌ အများသောသူတို့သည် ဖောက်ပြန်ခြင်းသို့ရောက်၍၊ အချင်းချင်းတယောက်ကိုတယောက် အပ်ကြလိမ့်မည်။
11കള്ളപ്രവാചകന്മാര്‍ പലരും വന്നു അനേകരെ തെറ്റിക്കും.
11အချင်းချင်မုန်းကြလိမ့်မည်။ မိစ္ဆာပရောဖက်အများတို့သည် ပေါ်လာ၍လူအများတို့ကို လှည့်ဖြားကြ လိမ့်မည်။
12അധര്‍മ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
12မတရားသောအမှုတို့သည်များပြားသဖြင့် အများသောသူတို့၏ ချစ်ခြင်းမေတ္တာသည် ခေါင်းပါးလိမ့် မည်။
13എന്നാല്‍ അവസാനത്തോളം സഹിച്ചു നിലക്കുന്നവന്‍ രക്ഷിക്കപ്പെടും.
13အကြင်သူသည် အဆုံးတိုင်အောင် တည်ကြည်၏။ ထိုသူသည် ကယ်တင်ခြင်းသို့ရောက်လိမ့်မည်။
14രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികള്‍ക്കും സാക്ഷ്യമായി ഭൂലോകത്തില്‍ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോള്‍ അവസാനം വരും.
14လူမျိုးအပေါင်းတို့အား သက်သေဖြစ်မည်အကြောင်း နိုင်ငံတော်နှင့်ယှဉ်သော ဧဝံဂေလိတရားကို လောကီနိုင်ငံအရပ်ရပ်ရှိသမျှတို့၌ ဟောရလိမ့်မည်။ သို့ပြီးမှ အဆုံးသည်ဖြစ်လတံ့။
15എന്നാല്‍ ദാനീയേല്‍പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തില്‍ നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍” - വായിക്കുന്നവന്‍ ചിന്തിച്ചു കൊള്ളട്ടെ -
15ထို့ကြောင့် ပရောဖက်ဒံယေလ ဟောသည်အတိုင်း ဖျက်ဆီးတတ်သောရွံ့ရှာဘွယ်အရာသည် သန့် ရှင်းသောအရပ်ဌာန၌ စိုက်နေသည်ကို သင်တို့မြင်ရလျှင်၊ ကျမ်းစာကိုကြည့်သောသူသည် နားလည်ပါစေ။
16“അന്നു യെഹൂദ്യയിലുള്ളവര്‍ മലകളിലേക്കു ഔടിപ്പോകട്ടെ.
16ထိုသို့ မြင်ရလျှင်၊ ယုဒပြည်၌ ရှိသောသူတို့သည် တောင်ပေါ်သို့ပြေးကြစေ။
17വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു;
17အိမ်မိုးပေါ်မှာ ရှိသောသူသည် အိမ်ထဲက ဥစ္စာကိုယူခြင်းငှါ မဆင်းစေနှင့်။
18വയലിലുള്ളവന്‍ വസ്ത്രം എടുപ്പാന്‍ മടങ്ങിപ്പോകരുതു.
18လယ်၌ရှိသောသူလည်း မိမိအဝတ်ကို ယူခြင်းငှါ နောက်သို့ မပြန်စေနှင့်။
19ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!
19ထိုနေ့ရက်၌ ကိုယ်ဝန်ဆောင်သောမိန်းမနှင့် နို့စို့သူငယ်ရှိသောမိန်းမတို့သည် အလွန်ခက်ကြလိမ့်မည်။
20എന്നാല്‍ നിങ്ങളുടെ ഔടിപ്പോകൂ ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ .
20သင်တို့ ပြေးရသောအချိန်သည် ဆောင်းကာလ၌မကျ၊ ဥပုသ်နေ့၌လည်းမကျမည်အကြောင်း ဆု တောင်းကြလော့။
21ലോകാരംഭംമുതല്‍ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേല്‍ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.
21အကြောင်းမူကား၊ ကမ္ဘာဦးမှစ၍ ယခုတိုင်အောင်မဖြစ်စဖူး၊ နောက်၌လည်း မဖြစ်လတံ့သော ကြီး စွာသော ဒုက္ခသည် ထိုကာလ၌ဖြစ်လိမ့်မည်။
22ആ നാളുകള്‍ ചുരുങ്ങാതിരുന്നാല്‍ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാര്‍ നിമിത്തമോ ആ നാളുകള്‍ ചുരുങ്ങും.
22ထိုကာလတာရှည်လျှင် အဘယ်သူမျှမလွတ်နိုင်ရာ။ ရွေးချယ်သောသူတို့အဘို့အလို့ငှါ ထိုကာလသည် တိုလိမ့်မည်။
23അന്നു ആരാനും നിങ്ങളോടുഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുതു.
23ထိုအခါ သူတပါးက ဤအရပ်၌ ခရစ်တော်ရှိသည်၊ ထိုအရပ်၌ရှိသည်ဟု ဆိုသော်လည်းမယုံကြနှင့်။
24കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
24အကြောင်းမူကား၊ ခရစ်တော်၏အယောင်ကိုဆောင်သောသူနှင့် မိစ္ဆာပရောဖက်တို့သည် ပေါ်လာ၍ ရွေးချယ်သောသူတို့ကိုပင် လှည့်ဖြားနိုင်လျှင် လှည့်ဖြားလောက်အောင် ကြီးစွာသောနိမိတ်လက္ခဏာ၊ အံ့ဘွယ် သောအမှုတို့ကို ပြကြလိမ့်မည်။
25ഔര്‍ത്തുകൊള്‍വിന്‍ ; ഞാന്‍ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
25ထိုအကြောင်းအရာတို့ကို ငါပြောနှင့်ပြီ။
26ആകയാല്‍ നിങ്ങളോടുഅതാ, അവന്‍ മരുഭൂമിയില്‍ എന്നു പറഞ്ഞാല്‍ പുറപ്പെടരുതു; ഇതാ, അറകളില്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുതു.
26ထို့ကြောင့် သူတို့ကခရစ်တော်သည် တော၌ရှိသည်ဟုဆိုသော်လည်း မထွက်မသွားကြနှင့်။ တိုက်ခန်း၌ ရှိသည်ဟု ဆိုသော်လည်း မယုံကြနှင့်။
27മിന്നല്‍ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരുവു ആകും.
27လျှပ်စစ်သည် အရှေ့မှပြက်၍အနောက်တိုင်အောင် ထွန်းလင်းသကဲ့သို့၊ လူသားသည် ကြွလာတော် မူလတံ့။
28ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും.
28အသေကောင်ရှိရာ၌ ရွှေလင်းတတို့သည် စုဝေးကြလတံ့။
29ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങള്‍ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകും.
29ထိုကာလ၏ ဒုက္ခဆင်းရဲခြင်းနောက် ရုတ်ခနဲ နေသည်မိုက်လိမ့်မည်။ လသည် အရောင်ကိုမပေး။ ကြယ်တို့သည် ကောင်းကင်မှ ကျကြလိမ့်မည်။ ကောင်းကင်တန်ခိုးတို့သည် တုန်လှုပ်ကြလိမ့်မည်။
30അപ്പോള്‍ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.
30ထိုအခါ လူသား၏နိမိတ်လက္ခဏာသည် ကောင်းကင်၌ထင်ရှားလိမ့်မည်။ မြေကြီးပေါ်မှာ လူအပေါင်း တို့သည် ငိုကြွေးမြည်တမ်းကြ၍၊ လူသားသည်ကြီးစွာသော ဘုန်းတန်ခိုးအာနုဘော်ကိုဆောင်လျက်၊ မိုဃ်းတိမ် ကိုစီး၍ ကြွလာတော်မူသည်ကိုမြင်ရကြလိမ့်မည်။
31അവന്‍ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവര്‍ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതല്‍ അറുതിവരെയും നാലു ദിക്കില്‍നിന്നും കൂട്ടിച്ചേര്‍ക്കും.
31လူသားသည် မိမိတမန်တို့ကိုစေလွှတ်၍ တံပိုးခရာကိုပြင်းစွာမှုတ်စေတော်မူသဖြင့်၊ သူတို့သည် ရွေး ချယ်တော်မူသောသူတို့ကို အရပ်လေးမျက်နှာ၊ ကောင်းကင်အောက်ထက်ဝန်းကျင်တို့မှ ခေါ်၍စုရုံးကြလတံ့။
32അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍ ; അതിന്റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുംമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
32သင်္ဘောသဖန်းပင်ကို အစွဲပြု၍ ပုံသက်သေတခုကိုမှတ်ကြလော့။ သင်္ဘောသဖန်းပင်သည် အခက် အလက်နု၍ အရွက်ပေါက်သောအခါ နွေကာလနီးသည်ကို သင်တို့သိကြ၏။
33അങ്ങനെ നിങ്ങള്‍ ഇതു ഒക്കെയും കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിന്‍ .
33ထိုနည်းတူ၊ ထိုအကြောင်းအရာအလုံးစုံတို့ကိုမြင်ရလျှင် လူသားသည်တံခါးဝတိုင်အောင် အနီးသို့ ရောက်တော်မူသည်ကို သိမှတ်ကြလော့။
34ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
34ငါအမှန်ဆိုသည်ကား၊ ယခုဖြစ်သောလူများမကုန်မှီ ထိုအကြောင်းအရာအလုံးစုံတို့သည် ဖြစ်ကြလိမ့် မည်။
35ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
35ကောင်းကင်နှင့် မြေကြီးမတည်သော်လည်း ငါ့စကားတည်လိမ့်မည်။
36ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
36ထိုအချိန်နာရီကိုကား အဘယ်သူမျှမသိ။ ကောင်းကင်တမန်မသိ။ ငါ့ခမည်းတော်တပါးတည်းသာ သိ တော်မူ၏။
37നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും
37လူသားသည် ကြွလာသောအခါ နောဧလက်ထက်၌ ဖြစ်သကဲ့သို့ ဖြစ်လိမ့်မည်။
38ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തില്‍ കയറിയനാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;
38ရေလွှမ်းမိုးခြင်းမဖြစ်မှီကာလ၌ နောဧသည် သင်္ဘောထဲသို့ဝင်သောနေ့တိုင်အောင် လူများတို့သည် စားသောက်လျက်၊ ထိမ်းမြားစုံဘက်လျက်နေ၍၊
39ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവര്‍ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.
39ရေလွှမ်းမိုးခြင်းရောက်သဖြင့် လူခပ်သိမ်းတို့ကို သုတ်သင်ပယ်ရှင်းသည်တိုင်အောင် သတိမဲ့နေကြသည် နည်းတူ၊ လူသားကြွလာသောအခါ၌ ဖြစ်လိမ့်မည်။
40അന്നു രണ്ടുപേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.
40ထိုအခါ လယ်၌ရှိသော သူနှစ်ယောက်တို့တွင် တယောက်ကိုသိမ်းယူ၍ တယောက်မူကား နေရစ်ရ လတံ့။
41രണ്ടുപേര്‍ ഒരു തിരിക്കല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.
41ကြိတ်ဆုံကြိတ်သောသူနှစ်ယောက်တို့တွင် တယောက်ကိုသိမ်းယူ၍ တယောက်မူကား နေရစ်ရလတံ့။
42നിങ്ങളുടെ കര്‍ത്താവു ഏതു ദിവസത്തില്‍ വരുന്നു എന്നു നിങ്ങള്‍ അറിയായ്ക കൊണ്ടു ഉണര്‍ന്നിരിപ്പിന്‍ .
42သင်တို့အရှင်သည် အဘယ်အချိန်နာရီ၌ရောက်လာမည်ကို သင်တို့မသိသောကြောင့် စောင့်နေကြ လော့။
43കള്ളന്‍ വരുന്നയാമം ഇന്നതെന്നു വീട്ടുടയവന്‍ അറിഞ്ഞു എങ്കില്‍ അവന്‍ ഉണര്‍ന്നിരിക്കയും തന്റെ വീടു തുരക്കുവാന്‍ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
43သူခိုးလာမည်အချိန်နာရီကို အိမ်ရှင်သိရလျှင်၊ မိမိအိမ်ကိုမထွင်းမဖောက်စေခြင်းငှါ၊ စောင့်နေလိမ့် မည်ကို သင်တို့သိကြ၏။
44അങ്ങനെ നിങ്ങള്‍ നിനെക്കാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന്‍ .
44ထိုကြောင့် သင်တို့သည်ပြင်ဆင်လျက်နေကြလော့။ အကြောင်းမူကား၊ သင်တို့ မထင်မမှတ်သော အချိန်နာရီ၌ လူသားသည်ကြွလာလိမ့်မည်။
45എന്നാല്‍ യജമാനന്‍ തന്റെ വീട്ടുകാര്‍ക്കും തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേല്‍ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന്‍ ആര്‍?
45အရှင်သည် မိမိအိမ်သူအိမ်သားအပေါင်းတို့အား အချိန်တန်လျှင် အစားအသောက်တို့ကို ဝေဖန်စေ ခြင်းငှါ အအုပ်အချုပ်ခန့်ထား၍၊ သစ္စာနှင့်၎င်း၊ သတိပညာနှင့်၎င်း ပြည့်စုံသောကျွန်ကား အဘယ်သူနည်း။
46യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തു കാണുന്ന ദാസന്‍ ഭാഗ്യവാന്‍ .
46အကြင်ကျွန်သည် ဤသို့ပြုလျက်နေသည်ကို အရှင်သည်ပြန်လာ၍တွေ့၏။ ထိုကျွန်သည် မင်္ဂလာရှိ ၏။
47അവന്‍ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനന്‍ ആക്കിവേക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
47ငါအမှန်ဆိုသည်ကား၊ အရှင်သည် မိမိဥစ္စာရှိသမျှတို့ကို ထိုကျွန်၌ အပ်လိမ့်မည်။
48എന്നാല്‍ അവന്‍ ദുഷ്ടദാസനായിയജമാനന്‍ വരുവാന്‍ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
48သို့မဟုတ်မူကား၊ အကြင်ကျွန်ဆိုးက ငါ့အရှင်လာခဲ့လိမ့်မည်ဟု စိတ်ထဲ၌အောက်မေ့သည်။
49കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാല്‍
49ကျွန်ချင်းတို့ကို ရိုက်ပုတ်လျက် သေသောက်ကြူးသောသူတို့နှင့်တကွ စားသောက်လျက်နေ၏။
50ആ ദാസന്‍ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും”
50ထိုကျွန်မကြည့်မမျှော်သောနေ့ရက်၊ မကြားမသိသောအချိန်နာရီ၌ သခင်သည်ရောက်လာလျှင်၊
51ထိုကျွန်သည် ပြင်းပြစွာကွပ်မျက်ဆုံးမ၍၊ ငိုကြွေးခြင်း၊ အံသွားခဲကြိတ်ခြင်းရှိရာအရပ်၌ လျှို့ဝှက်သော သူတို့နှင့်တကွ နေရာချလတံ့။