1യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തു മോരസ്ത്യനായ മീഖെക്കു ഉണ്ടായതും അവന്‍ ശമര്‍യ്യയെയും യെരൂശലേമിനെയും കുറിച്ചു ദര്‍ശിച്ചതുമായ യഹോവയുടെ അരുളപ്പാടു.
1ယုဒရှင်ဘုရင်ယောသံမင်း၊ အာခတ်မင်း၊ ဟေဇ ကိမင်းတို့လက်ထက်၌ မောရရှရွာသားမိက္ခာသည် ရှမာရိ မြို့နှင့် ယေရုရှလင်မြို့အဘို့ ခံရသော ထာဝရဘုရား၏ ဗျာဒိတ်တော်ဟူမူကား၊
2സകലജാതികളുമായുള്ളോരേ, കേള്‍പ്പിന്‍ ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊള്‍വിന്‍ ; യഹോവയായ കര്‍ത്താവു, തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു കര്‍ത്താവു തന്നേ, നിങ്ങള്‍ക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.
2အိုလူများအပေါင်းတို့၊ ကြားကြလော့။ အို ပြည် နှင့် ပြည်သားအပေါင်းတို့၊ နားထောင်ကြလော့။ အရှင် ထာဝရဘုရားတည်းဟူသော သန့်ရှင်းသော ဗိမာန်တော် ထဲက ဘုရားရှင်သည် သင်တို့ တဘက်၌ သက်သေ ခံတော်မူမည်။
3യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേല്‍ നടകൊള്ളുന്നു.
3ထာဝရဘုရားသည် ကျိန်းဝပ်တော်မူရာ အရပ် ဌာနတော်ထဲက ထွက်ကြွဆင်းသက်၍၊ မြင့်သော မြေ အရပ်တို့ကို နင်းတော်မူမည်။
4തീയുടെ മുമ്പില്‍ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തില്‍ ചാടുന്ന വെള്ളംപോലെയും പര്‍വ്വതങ്ങള്‍ അവന്റെ കീഴില്‍ ഉരുകുകയും താഴ്വരകള്‍ പിളര്‍ന്നുപോകയും ചെയ്യുന്നു.
4မီးရှေ့မှာ ဘယောင်းကဲ့သို့၎င်း၊ ချောက်ကြီးမှ ဆင်းသော ရေကဲ့သို့၎င်း ရှေ့တော်၌ တောင်တို့သည် အရည်ဖြစ်၍၊ ချိုင့်တို့သည်လည်း အက်ကွဲကြလိမ့်မည်။
5ഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേല്‍ഗൃഹത്തിന്റെ പാപങ്ങള്‍ നിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്തു? ശമര്‍യ്യയല്ലയോ? യെഹൂദയുടെ പൂജാഗിരികള്‍ ഏവ?
5ထိုအမှုသည် ယာကုပ်လွန်ကျူး၍ ဣသရေလ အမျိုး ပြစ်မှားသောကြောင့် ရောက်သတည်း။ ယာကုပ် လွန်ကျူးရာကား အဘယ်သို့နည်း။ ရှမာရိမြို့မဟုတ် လော။ ယုဒ၏မြင့်ရာအရပ်ကား အဘယ်မှာရှိသနည်း။ ယေရုရှလင်မြို့၌ရှိသည်မဟုတ်လော။
6യെരൂശലേം അല്ലയോ? അതുകൊണ്ടു ഞാന്‍ ശമര്‍യ്യയെ വയലിലെ കലക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാന്‍ അതിന്റെ കല്ലു താഴ്വരയിലേക്കു തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും.
6ထိုကြောင့်၊ ရှမာရိမြို့ကို လယ်ပြင်၌ မြေပုံကဲ့သို့၎င်း၊ စပျစ်ဥယျာဉ် စိုက်ရာအရပ်ကဲ့သို့၎င်း ငါဖြစ်စေ မည်။ မြို့ရိုးကျောက်တို့ကို ချိုင့်ထဲသို့ သွန်ပစ်၍၊ မြို့ရိုး အမြစ်ကို လှန်ပြမည်။
7അതിലെ സകല വിഗ്രഹങ്ങളും തകര്‍ന്നു പോകും; അതിന്റെ സകല വേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകല ബിംബങ്ങളെയും ഞാന്‍ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലോ അവള്‍ അതു സ്വരൂപിച്ചതു; അവ വീണ്ടും വേശ്യാ സമ്മാനമായിത്തീരും.
7ခပ်သိမ်းသော ရုပ်တုဆင်းတုတို့ကို ချိုးဖဲ့မည်။ သူငှါးလုပ်၍ ရသမျှသောအခတို့ကို မီးရှို့မည်။ မှားသော ဘုရားရှိသမျှတို့ကို သုတ်သင်ပယ်ရှင်းမည်။ ပြည်တန်ဆာ လုပ်၍ ဥစ္စာကို ဆည်းဖူးသည်ဖြစ်၍၊ ထိုဥစ္စာသည် ပြည် တန်ဆာလက်သို့ တဖန်ရောက်ရဦးမည်။
8അതുകൊണ്ടു ഞാന്‍ വിലപിച്ചു മുറയിടും; ഞാന്‍ ചെരിപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാന്‍ കുറുനരികളെപ്പോലെ വിലപിച്ചു, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.
8ထိုအမှုကြောင့် ငါသည် ငိုကြွေးမြည်တမ်းမည်။ အဝတ်ကိုချွတ်၍ အချည်းစည်း လည်သွားမည်။ မြေခွေး ကဲ့သို့ အူလျက်၊ ကုလားအုပ်ငှက်ကဲ့သို့ မြည်လျက်နေမည်။
9അവളുടെ മുറിവു പൊറുക്കാത്തതല്ലോ; അതു യെഹൂദയോളം പരന്നു, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു.
9သူခံရသော ဒဏ်နာမပျောက်နိုင်။ ယုဒပြည် အောင် ကူးသဖြင့်၊ ငါ၏အမျိုးသားနေရာ ယေရုရှလင်မြို့ တံခါးသို့ ရောက်လေပြီ။
10അതു ഗത്തില്‍ പ്രസ്താവിക്കരുതു; ഒട്ടും കരയരുതു; ബേത്ത്-അഫ്രയില്‍ (പൊടിവീടു) ഞാന്‍ പൊടിയില്‍ ഉരുണ്ടിരിക്കുന്നു.
10ဂါသမြို့၌ သိတင်းမပြောကြနှင့်။ အလျှင်းမငို ကြွေးကြနှင့်။ ဗေသောဖရာမြို့မှာ မြေမှုန့်၌ လူးလဲလျက် နေကြလော့။
11ശാഫീര്‍ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ടു കടന്നുപോകുവിന്‍ ; സയനാന്‍ (പുറപ്പാടു) നിവാസികള്‍ പുറപ്പെടുവാന്‍ തുനിയുന്നില്ല; ബേത്ത്--ഏസെലിന്റെ വിലാപം നിങ്ങള്‍ക്കു അവിടെ താമസിപ്പാന്‍ മുടക്കമാകും.
11အိုရှဖိရမြို့သမီး၊ အဝတ်ကို ချွတ်၍ အရှက်ကွဲ လျက် သွားလော့။ ဇာနန်မြို့သမီးသည် ငိုကြွေးခြင်းကို ပြုလျက်မထွက်ရ။ ဗေသဇေလမြို့သည် သင်တို့တည်းခို ရသော အခွင့်ကို မပေးရ။
12യഹോവയുടെ പക്കല്‍നിന്നു യെരൂശലേംഗോപുരത്തിങ്കല്‍ തിന്മ ഇറങ്ങിയിരിക്കയാല്‍ മാരോത്ത് (കൈപ്പു) നിവാസികള്‍ നന്മെക്കായി കാത്തു പിടെക്കുന്നു.
12မာရုတ်မြို့သမီးသည်လည်း ကောင်းသောအရာ ကို တောင့်တ၍ နာကျင်လျက်ရှိ၏။ အကြောင်းမူကား၊ ထာဝရဘုရားထံတော်မှ ဘေးဒဏ်သည် ယေရုရှလင်မြို့ တံခါးသို့ ရောက်လေပြီ။
13ലാക്കീശ് (ത്വരിത) നഗരനിവാസികളേ, തുരഗങ്ങളെ രഥത്തിന്നു കെട്ടുവിന്‍ ; അവര്‍ സീയോന്‍ പുത്രിക്കു പാപകാരണമായ്തീര്‍ന്നു; യിസ്രായേലിന്റെ അതിക്രമങ്ങള്‍ നിന്നില്‍ കണ്ടിരിക്കുന്നു.
13အိုလာခိရှမြို့သမီး၊ လျင်မြန်သော မြင်းကို ရထား၌ကလော့။ သင်သည် ဣသရေလ၏ လွန်ကျူးခြင်း ကို လက်ခံ၍၊ ဇိအုန်သတို့သမီးအား အပြစ်လမ်းကို ပြသ တည်း။
14അതുകൊണ്ടു നീ മോരേശെത്ത്-ഗത്തിന്നു ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകള്‍ യിസ്രായേല്‍രാജാക്കന്മാര്‍ക്കും ആശാഭംഗമായി ഭവിക്കും.
14ထိုကြောင့် သင်သည် ဂါသပြည် မောရရှက်မြို့ သို့ လက်ဆောင်ကို ပေးလိုက်ရမည်။ အာခဇိပ်မြို့သားတို့ သည် ဣသရေလရှင်ဘုရင်တို့ကို လှည့်စားကြလိမ့်မည်။
15മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുത്തനെ ഞാന്‍ നിങ്ങളുടെ നേരെ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കള്‍ അദുല്ലാമോളം ചെല്ലേണ്ടിവരും.
15အိုမရေရှမြို့သမီး၊ သင်၏ဥစ္စာကို အမွေခံသော သူကို ငါခေါ်ခဲ့မည်။ သူသည် ဣသရေလဘုန်း၊ အဒုလံ မြို့သို့ ရောက်လိမ့်မည်။
16നിന്റെ ഔമനക്കുഞ്ഞുകള്‍നിമിത്തം നിന്നെത്തന്നെ ക്ഷൌരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവര്‍ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.
16ချစ်ဘွယ်သော သင်၏သားသမီးတို့သည် သိမ်း သွားခြင်းကို ခံရသောကြောင့်၊ သူတို့အတွက် သင်သည် ခေါင်းပြောင်အောင် ဆံပင်ကို ရိတ်၍နေလော့။ ရွှေ လင်းတကဲ့သို့ ကျယ်စွာသော ခေါင်းပြောင်ခြင်းကို ပြုလော့။