Malayalam

Myanmar

Nahum

1

1നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എല്‍ക്കോശ്യനായ നഹൂമിന്റെ ദര്‍ശനപുസ്തകം.
1ဧလကောရှရွာသား နာဟုံခံရ၍၊ နိနေဝေမြို့နှင့် ဆိုင်သော ဗျာဒိတ်တော်အချက်ဟူမူကား၊
2ദൈവം തീക്ഷണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂര്‍ണ്ണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കള്‍ക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു.
2အပြစ်ရှိသည်ဟု ထာဝရဘုရားသည် ယုံလွယ်၍ ဒဏ်ပေးသော ဘုရားဖြစ်တော်မူ၏။ ထာဝရဘုရားသည် ဒဏ်ပေး၍ အမျက်ပြင်းထန်တော်မူ၏။ ထာဝရဘုရား သည် ရန်ဘက်ပြုသောသူတို့ကို ဒဏ်ပေး၍၊ ရန်သူတို့ကို အငြိုးထားတော်မူ၏။
3യഹോവ ദീര്‍ഘക്ഷമയും മഹാശക്തിയുമുള്ളവന്‍ ; അവന്‍ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ടു; മേഘം അവന്റെ കാല്‍ക്കീഴിലെ പൊടിയാകുന്നു.
3ထာဝရဘုရားသည် စိတ်ရှည်တော်မူ၏။ တန်ခိုး လည်း ကြီးတော်မူ၏။ သို့ရာတွင်၊ အပြစ်တည်သော သူ တို့ကို အပြစ်မှ လွှတ်တော်မမူ။ ထာဝရဘုရားသည် လေ ဘွေ၌၎င်း၊ မိုဃ်းသက်မုန်တိုင်း၌၎င်း ကြွတော်မူ၍၊ မိုဃ်း တိမ်တို့သည် စက်တော်အောက်၌ မြေမှုန့်ကဲ့သို့ ဖြစ်ကြ၏။
4അവന്‍ സമുദ്രത്തെ ഭര്‍ത്സിച്ചു വറ്റിക്കയും സകലനദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കര്‍മ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.
4ပင်လယ်ကို ဆုံးမ၍ ခန်းခြောက်စေတော်မူ၏။ ခပ်သိမ်းသော မြစ်ရေကိုလည်း ကုန်စေတော်မူ၏။ ဗာရှန် တောင်နှင့် ကရမေလတောင်တို့သည် ညှိုးနွမ်းကြ၏။ လေဗနုန်အပွင့်လည်း ညှိုးနွမ်း၏။
5അവന്റെ മുമ്പില്‍ പര്‍വ്വതങ്ങള്‍ കുലുങ്ങുന്നു; കുന്നുകള്‍ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയില്‍ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ.
5ကိုယ်တော်ကြောင့် တောင်တို့သည် တုန်လှုပ် လျက်၊ ကုန်းတို့သည် အရည်ကျိုလျက်၊ ရှေ့တော်၌ မြေကြီး နှင့် လောကဓာတ်မှစ၍ လောကသားအပေါင်းတို့သည် ရွေ့လျက်ရှိကြ၏။
6അവന്റെ ക്രോധത്തിന്‍ മുമ്പില്‍ ആര്‍ നിലക്കും? അവന്റെ ഉഗ്രകോപത്തിങ്കല്‍ ആര്‍ നിവിര്‍ന്നുനിലക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകള്‍ അവനാല്‍ പിളര്‍ന്നുപോകുന്നു.
6အမျက်တော်ရှေ့မှာ အဘယ်သူရပ်နိုင်သနည်း။ အမျက်တော်အရှိန်ကို အဘယ်သူ ဆီးတားနိုင်သနည်း။ မီးလောင်သကဲ့သို့ အမျက်ထွက်၍၊ ကျောက်တို့ကို ဖြိုချ တော်မူ၏။
7യഹോവ നല്ലവനും കഷ്ടദിവസത്തില്‍ ശരണവും ആകുന്നു; തങ്കല്‍ ആശ്രയിക്കുന്നവരെ അവന്‍ അറിയുന്നു.
7ထာဝရဘုရားသည် ကောင်းတော်မူ၏။ အမှု ရောက်သောအခါ ရဲတိုက်ဖြစ်တော်မူ၏။ ခိုလှုံသောသူတို့ ကို သိမှတ်တော်မူ၏။
8എന്നാല്‍ കവിഞ്ഞൊഴുകുന്നോരു പ്രവാഹം കൊണ്ടു അവന്‍ അതിന്റെ സ്ഥലത്തിന്നു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവന്‍ അന്ധകാരത്തില്‍ പിന്തുടരുന്നു.
8ရန်သူနေရာကို လွှမ်းမိုးသော မြစ်ရေနှင့် ဆုံးရှုံး စေတော်မူသဖြင့်၊ ရန်သူတို့ကို မှောင်မိုက်လိုက်လိမ့်မည်။
9നിങ്ങള്‍ യഹോവേക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവന്‍ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല.
9ထာဝရဘုရားတဘက်၌ အဘယ်သို့ ကြံစည်ကြ သနည်း။ အပြီးဆုံးရှုံးစေတော်မူမည်။ တဖန် နှိပ်နင်းစရာ အကြောင်းမရှိရ။
10അവര്‍ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തില്‍ മദ്യപിച്ചിരുന്നാലും അവര്‍ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്കു ഇരയായിത്തീരും.
10သူတို့သည် ဆူးပင်ကဲ့သို့ အချင်းချင်း ညိတွယ် လျက်၊ စပျစ်ရည်နှင့် ယစ်မူးသကဲ့သို့ဖြစ်လျက်၊ သွေ့ ခြောက်သောအမှိုက်ကဲ့သို့ မီးလောင်ခြင်းကို ခံရကြလိမ့် မည်။
11യഹോവേക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവന്‍ നിന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു.
11ထာဝရဘုရားတဘက်၌ မကောင်းသော အကြံ ကို ကြံစည်သောအဓမ္မတိုင်ပင်အမတ်သည် သင့်အထဲက ပေါ်လာပြီ။
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര്‍ പൂര്‍ണ്ണ ശക്തന്മാരും അവ്വണ്ണം തന്നേ അനേകരും ആയിരുന്നാലും അവര്‍ അങ്ങനെ തന്നേ ഛേദിക്കപ്പെടുകയും അവന്‍ കഴിഞ്ഞുപോകയും ചെയ്യും. ഞാന്‍ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.
12ထာဝရဘုရား မိန့်တော်မူသည်ကား၊ သူတို့သည် စုံလင်၍ အရေအတွက်အားဖြင့် များပြားသော်လည်း၊ ဆုံးရှုံး၍ ကွယ်ပျောက်ရကြလိမ့်မည်။ သင့်ကို ငါညှဉ်းဆဲ ဘူးသော်လည်း နောက်တဖန် မညှဉ်းဆဲ။
13ഇപ്പോഴോ ഞാന്‍ അവന്റെ നുകം നിന്റെമേല്‍നിന്നു ഒടിച്ചുകളയും നിന്റെ ബന്ധനങ്ങള്‍ അറുത്തുകളകയും ചെയ്യും.
13ယခုမှာ သင်၌ သူတင်သော ထမ်းဘိုးကို ငါချိုး ပယ်၍၊ ချည်နှောင်သော ကြိုးတို့ကိုလည်း ဖြတ်မည်။
14എന്നാല്‍ യഹോവ നിന്നെക്കുറിച്ചുനിന്റെ പേരുള്ള സന്തതി ഇനി ഒട്ടു ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാര്‍ത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തില്‍ നിന്നു ഞാന്‍ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാല്‍ ഞാന്‍ നിന്റെ ശവകൂഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു.
14သင်၏အမှု၌ ထာဝရဘုရားစီရင်တော်မူသည် ကား၊ သင်၏အမျိုးမဆက်မနွှယ်ရ။ ထုသော ရုပ်တုနှင့် သွန်းသော ရုပ်တုတို့ကို သင်၏ဘုရားကျောင်းမှ ငါပယ် ရှင်းမည်။ သင်သည် ယုတ်မာသောကြောင့် သင်၏ သင်္ချိုင်းကို ငါလုပ်မည်။
15ഇതാ, പര്‍വ്വതങ്ങളിന്മേല്‍ സുവാര്‍ത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാല്‍; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേര്‍ച്ചകളെ കഴിക്ക; നിസ്സാരന്‍ ഇനി നിന്നില്‍കൂടി കടക്കയില്ല; അവന്‍ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.
15ငြိမ်သက်ခြင်း၏ ဝမ်းမြောက်စရာသိတင်း စကားကို ကြားပြောသော သူ၏ခြေတို့ကို တောင်ပေါ်မှာ ကြည့်ကြလော့။ အိုယုဒအမျိုး၊ သင်၏ဓမ္မပွဲကို ခံလော့။ သစ္စာဂတိထားသည်အတိုင်း သစ္စာဝတ်ကို ဖြေလော့။ အဓမ္မလူသည် ရှင်းရှင်းပယ်ဖြတ်ခြင်းကို ခံရသောကြောင့် နောက်တဖန်သင့်ကို မကျော်မနင်းရ။