Malayalam

Myanmar

Nehemiah

1

1ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം. ഇരുപതാം ആണ്ടില്‍ കിസ്ളേവ് മാസത്തില്‍ ഞാന്‍ ശൂശന്‍ രാജധാനിയില്‍ ഇരിക്കുമ്പോള്‍
1ဟာခလိသား နေဟမိစကားဟူမူကား၊ အာတ ဇေရဇ်မင်းကြီး နန်းစံနှစ်ဆယ်၊ ခိသလုလတွင်၊ ငါသည် ရှုရှန်နန်းတော်၌ ရှိနေစဉ်၊
2എന്റെ സഹോദരന്മാരില്‍ ഒരുത്തനായ, ഹനാനിയും യെഹൂദയില്‍നിന്നു ചില പുരുഷന്മാരും വന്നു; ഞാന്‍ അവരോടു പ്രവാസത്തില്‍നിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.
2ငါ့ညီ ဟာနန်နှင့် ယုဒလူအချို့တို့သည် ရောက်လာ၍၊ ငါသည် သိမ်းသွားခြင်းကို ခံရသောယုဒလူစုထဲ က လွတ်သော သူတို့၏ အကြောင်းအရာနှင့်၊ ယေရုရှလင်မြို့၏ အကြောင်းအရာကို မေးမြန်းလျှင်၊
3അതിന്നു അവര്‍ എന്നോടുപ്രവാസത്തില്‍നിന്നു തെറ്റി ഒഴിഞ്ഞുപോയി ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതില്‍ ഇടിഞ്ഞും അതിന്റെ വാതിലുകള്‍ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.
3သူတို့က၊ သိမ်းသွားခြင်းကို ခံရသော လူစုထဲက လွတ်၍၊ ထိုပြည်၌ နေသောသူတို့သည် ကြီးစွာသော ဆင်းရဲခြင်း၊ ကဲ့ရဲ့ခြင်းကို ခံရကြ၏။ ယေရုရှလင်မြို့ရိုးသည် ပြိုပျက်လျက်၊ မြို့တံခါးလည်း မီးလောင်၍ ကုန်ပြီဟု ပြန်ပြောကြ၏။
4ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ഞാന്‍ ഇരുന്നു കരഞ്ഞു; കുറെനാള്‍ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വര്‍ഗ്ഗത്തിലെ ദൈവത്തോടു ഞാന്‍ പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍
4ထိုစကားကိုကြားလျှင်၊ ငါသည် ထိုင်၍ အင်တန် ကာလပတ်လုံး ငိုကြွေးမြည်တမ်းလျက်၊ အစာရှောင်လျက် နေ၍၊ ကောင်းကင်ဘုံ၏အရှင် ဘုရားသခင့်ရှေ့တော်၌ ဆုတောင်းသော ပဌာနာဟူမူကား၊
5സ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,
5အိုကောင်းကင်ဘုံ၏အရှင် ဘုရားသခင် ထာဝရဘုရား၊ ကြီးမြတ်၍ ကြောက်မက်ဘွယ်သော ဘုရား၊ ပညတ်တော်တို့ကို နှစ်သက်၍ ကျင့်စောင့်သော သူတို့နှင့်ဖွဲ့သော ကရုဏာပဋိညာဉ်ကို မဖျက်၊ တည်စေ တော်မူသောဘုရား၊
6നിന്റെ ദാസന്മാരായ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാര്‍ത്ഥിക്കയും യിസ്രായേല്‍മക്കളായ ഞങ്ങള്‍ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിന്നു നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.
6ကိုယ်တော် ကျွန်ဣသရေလအမျိုးသားတို့အဘို့၊ ရှေ့တော်၌ နေ့ညဉ့်မပြတ် အကျွန်ုပ်ဆုတောင်း၍၊ ဣသရေလအမျိုးသားဖြစ်သော အကျွန်ုပ်တို့သည် ကိုယ်တော်ကို ပြစ်မှားမိသော အပြစ်များကို ဘော်ပြ၍ တောင်းပန် သော ကိုယ်တော်ကျွန်၏ ပဌနာစကားကို ကြားခြင်းငှါ၊ ယခု နားထောင်၍ စေ့စေ့ကြည့်ရှုတော်မူပါ။
7ഞങ്ങള്‍ നിന്നോടു ഏറ്റവും വഷളത്വമായി പ്രവര്‍ത്തിച്ചിരിക്കുന്നു; നിന്റെ ദാസനായ മോശെയോടു നീ കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങള്‍ പ്രമാണിച്ചിട്ടുമില്ല.
7အကျွန်ုပ်နှင့် အကျွန်ုပ်အဆွေအမျိုးတို့သည် ပြစ်မှားပါပြီ။ ကိုယ်တော်ကို ပြစ်မှား၍၊ အလွန်ဆိုးညစ် သော အမှုတို့ကို ပြုမိပါပြီ။ ကိုယ်တော် ကျွန်မော်ရှေ၌ ထားတော်မူသော ပညတ်တရား၊ စီရင်ထုံးဖွဲ့တော်မူချက် တို့ကို မစောင့်ဘဲနေပါပြီ။
8നിങ്ങള്‍ ദ്രോഹം ചെയ്താല്‍ ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍ ചിന്നിച്ചുകളയും;
8ကိုယ်တော်က၊ သင်တို့သည် လွန်ကျူးလျှင်၊ သင်တို့ကို တပါးအမျိုးသားတို့တွင် ငါကွဲပြားစေမည်။
9എന്നാല്‍ നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞു എന്റെ കല്പനകളെ പ്രമാണിച്ചു അവയെ അനുസരിച്ചുനടന്നാല്‍, നിങ്ങളുടെ ഭ്രഷ്ടന്മാര്‍ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാന്‍ അവിടെനിന്നു അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഔര്‍ക്കേണമേ.
9တဖန် ငါ့ထံသို့ ပြန်လာ၍၊ ငါ့ပညတ်တို့ကို ကျင့် စောင်ပြန်လျှင်၊ မိုဃ်းကောင်းကင်အောက် အဝေးဆုံး သော အရပ်သို့ နှင့်ထုတ်ခြင်းကို ခံရသော်လည်း၊ ထိုအရပ် က ငါသိမ်းယူ၍၊ ငါ့နာမတည်ရာဘို့ ငါရွေးချယ်သော အရပ်သို့ ဆောင်ခဲ့မည်ဟု ကိုယ်တော်ကျွန်မောရှ၌ ထားတော်မူသော ဂတိတော်ကို အောက်မေ့တော်မူပါ။
10അവര്‍ നിന്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്റെ ദാസന്മാരും നിന്റെ ജനവുമല്ലോ.
10ယခုမှာ၊ ဤသူတို့သည် မဟာတန်ခိုးတော်နှင့် အားကြီးသော လက်တော်ဖြင့် ရွေးနှုတ်တော်မူသော ကိုယ်တော်ကျွန်၊ ကိုယ်တော်လူမျိုး ဖြစ်ကြပါ၏။
11കര്‍ത്താവേ, നിന്റെ ചെവി അടിയന്റെ പ്രാര്‍ത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാന്‍ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാര്‍ത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാന്‍ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.
11အို ဘုရားရှင်၊ ကိုယ်တော် ကျွန်ပြုသော ပဌနာ စကားနှင့် နာမတော်ကို ရိုသေချင်သော ကျွန်တော်များ ပြုသော ပဌနာစကားကို နားထောင်တော်မူပါ။ ကိုယ်တော်ကျွန်ကို ယနေ့ကောင်းကြီးပေးတော်မူပါ။ ဤလူရှေ့မှာ မျက်နှာရပါမည်အကြောင်း ကယ်မသနား တော်မူပါဟု ဆုတောင်းလေ၏။ ထိုအခါ ငါသည် ရှင် ဘုရင်၏ ဖလားတော်ကို ဖြစ်သတည်း။