Malayalam

Myanmar

Nehemiah

13

1അന്നു ജനം കേള്‍ക്കെ മോശെയുടെ പുസ്തകം വായിച്ചതില്‍ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയില്‍ ഒരു നാളും പ്രവേശിക്കരുതു;
1ထိုနေ့ရက်ကာလ၌ မောရှေ၏ပညတ္တိကျမ်းစာကို လူများရှေ့မှာ ဘတ်ရွတ်သောအခါ၊ အမ္မုန်အမျိုးသားနှင့် မောဘအမျိုးသားသည် ဘုရားသခင်၏ ပရိသတ်တော်ထဲ သို့ ဝင်ရသောအခွင့် အစဉ်မရှိဟု တွေ့ကြ၏။
2അവര്‍ അപ്പവും വെള്ളവുംകൊണ്ടു യിസ്രായേല്‍മക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന്നു അവര്‍ക്കും വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്നു എഴുതിയിരിക്കുന്നതു കണ്ടു.
2အကြောင်းမူကား၊ သူတို့သည် ဣသရေလ အမျိုးသားတို့ကို လုပ်ကျွေးခြင်းငှါမကြိုဆို၊ ကျိန်ဆဲစေ ခြင်းငှါ ဗာလံကိုငှါးကြ၏။ သို့ရာတွင် ငါတို့၏ ဘုရား သခင်သည် ကျိန်ဆဲသော စကားကို ကောင်းကြီးပေး သော စကားဖြစ်စေတော်မူ၏။
3ആ ന്യായപ്രമാണം കേട്ടപ്പോള്‍ അവര്‍ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലില്‍നിന്നു വേറുപിരിച്ചു.
3ထိုတရားကို ကြားသောအခါ၊ အမျိုးမစစ်သော သူ ရှိသမျှတို့ကို ဣသရေလအမျိုးမှ ပယ်ရှားကြ၏။
4അതിന്നു മുമ്പെ തന്നേ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകള്‍ക്കു മേല്‍വിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതന്‍ തോബീയാവിന്റെ ബന്ധുവായിരുന്നതിനാല്‍ അവന്നു ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു.
4အရင်တခါ ငါတို့ဘုရားသခင်၏ အိမ်တော်ပြင် ခန်းကို အုပ်သော ယဇ်ပုရောဟိတ်ဧလျာရှိပ်သည် တောဘိနှင့် ပေါက်ဘော်တော်သည် ဖြစ်၍၊
5മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങള്‍ എന്നിവയും ലേവ്യര്‍ക്കും സംഗീതക്കാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞു, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാര്‍ക്കുംള്ള ഉദര്‍ച്ചാര്‍പ്പണങ്ങളും വെച്ചിരുന്നു.
5ဘောဇဉ်ပူဇော်သက္ကာ၊ နံ့သာပေါင်း၊ တန်ဆာ မျိုးကို၎င်း၊ ပညတ်တော်အတိုင်း လေဝိသား၊ သီချင်းသည်၊ တံခါးစောင့်တို့အား ပေးရသော ဆန်စပါး၊ စပျစ်ရည်၊ ဆီဆယ်ဘို့တဘို့ကို၎င်း၊ ယဇ်ပုရောဟိတ်တို့အား လှူရ သော အလှူတို့ကို၎င်း၊ သိုထားမြဲရှိသော အခန်းကြီးကို တောဘိအဘို့ ပြင်ဆင်၏။
6ഈ കാലത്തൊക്കെയും ഞാന്‍ യെരൂശലേമില്‍ ഉണ്ടായിരുന്നില്ലബാബേല്‍ രാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടില്‍ ഞാന്‍ രാജാവിന്റെ അടുക്കല്‍ പോയിരുന്നു; കുറെനാള്‍ കഴിഞ്ഞിട്ടു
6ထိုကာလပတ်လုံး ငါသည် ယေရုရှလင်မြို့၌မရှိ။ ဗာဗုလုန် ရှင်ဘုရင် အာတဇေရဇ် နန်းစံ သုံးဆယ်နှစ် နှစ်တွင် အထံတော်သို့ သွားရ၏။ အင်တန်ကာလ ကြာပြီးမှ၊ ရှင်ဘုရင်ထံတော်၌ အခွင့်ရ၍၊
7ഞാന്‍ രാജാവിനോടു അനുവാദം വാങ്ങി യെരൂശലേമിലേക്കു വന്നാറെ എല്യാശീബ് തോബീയാവിന്നു ദൈവാലയത്തിന്റെ പ്രാകാരങ്ങളില്‍ ഒരു അറ ഒരുക്കിക്കൊടുത്തതിനാല്‍ ചെയ്തദോഷം ഞാന്‍ അറിഞ്ഞു.
7ယေရုရှလင်မြို့သို့ရောက်သောအခါ၊ ဧလျာရှိပ် သည် ဘုရားသခင်၏ အိမ်တော်တန်တိုင်းထဲမှာ အခန်းကို တောဘိအဘို့ ပြင်ဆင်၍ ဒုစရိုက်ပြုကြောင်းကို ငါကြားသိရ၏။
8അതു എനിക്കു അത്യന്തം വ്യസനമായതുകൊണ്ടു ഞാന്‍ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയില്‍നിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.
8ထိုအခါ ငါသည် အလွန်နာကြင်သောစိတ်ရှိ၍ တောဘိဥစ္စာ ပရိကံရှိသမျှကို အခန်းထဲက ထုတ်ပစ်ပြီးမှ၊
9പിന്നെ ഞാന്‍ കല്പിച്ചിട്ടു അവര്‍ ആ അറകളെ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാന്‍ വീണ്ടും അവിടെ വരുത്തി.
9အခန်းများကို စင်ကြယ်စေခြင်းငှါစီရင်၍၊ တဖန်ဘုရားသခင်၏ အိမ်တော်တန်ဆာများ၊ ဘောဇဉ် ပူဇော်သက္ကာ၊ နံ့သာပေါင်းကို ဆောင်ခဲ့၍ သိုထား၏။
10ലേവ്യര്‍ക്കും ഉപജീവനം കൊടുക്കായ്കയാല്‍ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഔരോരുത്തന്‍ താന്താന്റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാന്‍ അറിഞ്ഞു
10အမှုတော်စောင့်၊ လေဝိသား၊ သီချင်းသည် တို့သည် အသီးအသီး မိမိတို့လယ်ယာသို့ ပြေးသွားကြ သည်ကို ငါထောက်၍၊ သူတို့ခံအပ်သော စားစရာ ရိက္ခာကို မံမရကြောင်းကို ငါရိပ်မိလျက်၊
11പ്രമാണികളെ ശാസിച്ചുദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞതു എന്തു എന്നു ചോദിച്ചു അവരെ കൂട്ടി വരുത്തി അവരുടെ സ്ഥാനത്തു നിര്‍ത്തി.
11ဘုရားသခင်၏ အိမ်တော်ကို အဘယ်ကြောင့် စွန့်ပစ်ကြသနည်းဟု မင်းတို့ကို အပြစ်တင်၍၊ လေဝိသား တို့ကို စုဝေးစေပြီးမှ၊ သူတို့နေရာ၌ ခန့်ထားပြန်၏။
12പിന്നെ എല്ലായെഹൂദന്മാരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു.
12ထိုအခါ ယုဒလူအပေါင်းတို့သည် ဆန်စပါး၊ စပျစ်ရည်၊ ဆီဆယ်ဘို့တဘို့ကို ဘဏ္ဍာတော်တိုက်သို့ ဆောင်ခဲ့ပြန်ကြ၏။
13ഞാന്‍ ശേലെമ്യാപുരോഹിതനെയും സാദോക്‍ ശാസ്ത്രിയെയും ലേവ്യരില്‍ പെദായാവെയും ഇവര്‍ക്കും സഹായിയായിട്ടു മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകന്‍ ഹാനാനെയും ഭണ്ഡാരഗൃഹങ്ങളുടെ മേല്‍വിചാരകന്മാരായി നിയമിച്ചു; അവരെ വിശ്വസ്തരെന്നു എണ്ണിയിരുന്നു; തങ്ങളുടെ സഹോദരന്മാര്‍ക്കും പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ഉദ്യോഗം.
13ယဇ်ပုရောဟိတ် ရှေလမိ၊ ကျမ်းတတ်ဇာဒုတ်၊ လေဝိသား ပေဒါယ၊ သူ့နောက်မဿနိသားဖြစ်သော ဇက္ကုရ၏သား ဟာနန်တို့ကို ဘဏ္ဍာတော်တိုက်စိုးအရာ၌ ငါခန့်ထား၏။ ထိုသူတို့သည် သစ္စာစောင့်ခြင်း အသရေ ရှိသည်ဖြစ်၍၊ အမျိုးသားချင်းတို့အား ဝေဖန်ရကြ၏။
14എന്റെ ദൈവമേ, ഇതു എനിക്കായി ഔര്‍ക്കേണമേ; ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തിന്നും അതിലെ ശുശ്രൂഷെക്കും വേണ്ടി ചെയ്ത എന്റെ സല്‍പ്രവൃത്തികളെ മായിച്ചുകളയരുതേ.
14အို အကျွန်ုပ်၏ ဘုရားသခင်၊ ထိုအမှုကြောင့် အကျွန်ုပ်ကို အောက်မေ့တော်မူပါ။ အကျွန်ုပ်၏ ဘုရား သခင့် အိမ်တော်အဘို့၊ အိမ်တော်အမှုစောင့်ခြင်းအဘို့ အကျွန်ုပ်ပြုသော ကျေးဇူးကို ချေတော်မမူပါနှင့်။
15ആ കാലത്തു യെഹൂദയില്‍ ചിലര്‍ ശബ്ബത്തില്‍ മുന്തിരിച്ചകൂ ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടുകയറ്റുന്നതും ശബ്ബത്തില്‍ വീഞ്ഞു, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവര്‍ ഭക്ഷണസാധനം വിലക്കുന്ന ദിവസത്തില്‍ ഞാന്‍ അവരെ പ്രബോധിപ്പിച്ചു.
15ထိုကာလ၊ ယုဒပြည်မှာ အချို့တို့သည် ဥပုသ်နေ့ ၌ စပျစ်သီးကို နယ်လျက်၊ ကောက်လှိုင်းကိုသွင်းလျက်၊ မြည်းပေါ်မှာ ဝန်ကိုတင်လျက် လုပ်ဆောင်ကြသည်ကို၎င်း၊ ဥပုသ်နေ့၌စပျစ်ရည်၊ စပျစ်သီး၊ သင်္ဘော သဖန်းသီး အစရှိသည်တို့ကိုတင်၍ ယေရုရှလင်မြို့သို့ ဆောင်ခဲ့ကြ သည်ကို၎င်း ငါမြင်၍၊ ဤမည်သော နေ့ရက်၌သာ စားစရာများကို ရောင်းအပ်သည်ဟု သူတို့အကြား ပြော၏။
16സോര്‍യ്യരും അവിടെ പാര്‍ത്തു മത്സ്യവും പല ചരക്കും കൊണ്ടുവന്നു ശബ്ബത്തില്‍ യെഹൂദ്യര്‍ക്കും യെരൂശലേമിലും വിറ്റുപോന്നു.
16ထိုအရပ်၌နေသော တုရုမြို့သားတို့သည်လည်း၊ ငါးအစရှိသည်တို့ကို ယေရုရှလင်မြို့သို့ဆောင်ခဲ့၍၊ ဥပုသ် နေ့၌ ယုဒအမျိုးသားတို့အား ရောင်းတတ်ကြ၏။
17അതുകൊണ്ടു ഞാന്‍ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; നിങ്ങള്‍ ശബ്ബത്തുനാള്‍ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്തു?
17ထိုအခါငါက၊ သင်တို့သည် ဥပုသ်နေ့ကို ဖျက်၍ ပြုသော ဒုစရိုက်ကား အဘယ်သို့နည်း။
18നിങ്ങളുടെ പിതാക്കന്മാര്‍ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേലും ഈ അനര്‍ത്ഥം ഒക്കെയും വരുത്തിയിരിക്കുന്നതു? എന്നാല്‍ നിങ്ങള്‍ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാല്‍ യിസ്രായേലിന്മേല്‍ ഉള്ള ക്രോധം വര്‍ദ്ധിപ്പിക്കുന്നു എന്നു അവരോടു പറഞ്ഞു.
18ဘိုးဘေးတို့သည် ထိုသို့ပြုသောကြောင့်၊ ဤမျှ လောက်ကြီးစွာသော ဆင်းရဲခြင်းကို ငါတို့၌၎င်း၊ ဤမြို့၌ ၎င်း ဘုရားသခင် ရောက်စေတော်မူသည်မဟုတ်လော။ သင်တို့သည် ဥပုသ်နေ့ကို ဖျက်သောအားဖြင့် သာ၍ ပြင်းစွာသော အမျက်တော်ကို ဣသရေလအမျိုး၌ ရောက်စေဦးမည်လောဟု ယုဒမှူးမတ်တို့ကို အပြစ် တင်လျက်၊
19പിന്നെ ശബ്ബത്തിന്നു മുമ്പെ യെരൂശലേം നഗരവാതിലുകളില്‍ ഇരുട്ടായിത്തുടങ്ങുമ്പോള്‍ വാതിലുകള്‍ അടെപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാന്‍ കല്പിച്ചു; ശബ്ബത്തുനാളില്‍ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിന്നു വാതിലുകള്‍ക്കരികെ എന്റെ ആളുകളില്‍ ചിലരെ നിര്‍ത്തി.
19အဘိတ်နေ့တွင် နေရောင်ကွယ်၍ ဥပုသ်နေ့ လွန်သည်တိုင်အောင်၊ ယေရုရှလင်မြို့တံခါးတို့ကို ပိတ် ထားရမည်အကြောင်း စီရင်၍၊ ဥပုသ်နေ့၌ဝန်များကို မြို့ထဲသို့ မသွင်းစေခြင်းငှါ မိမိကျွန်အချို့တို့ကို တံခါးတို့၌ ခန့်ထား၏။
20അതുകൊണ്ടു കച്ചവടക്കാരും പലചരകൂ വിലക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിന്നു പുറത്തു രാപാര്‍ത്തു.
20ထိုနောက် ကုန်သည်များ၊ ဥစ္စာမျိုးကို ရောင်း သောသူများတို့သည်၊ ယေရုရှလင်မြို့ပြင်မှာ တခါနှစ်ခါ အိပ်ကြ၏။
21ആകയാല്‍ ഞാന്‍ അവരെ പ്രബോധിപ്പിച്ചുനിങ്ങള്‍ മതിലിന്നരികെ രാപാര്‍ക്കുംന്നതെന്തു? നിങ്ങള്‍ ഇനിയും അങ്ങനെ ചെയ്താല്‍ ഞാന്‍ നിങ്ങളെ പിടിക്കും എന്നു അവരോടു പറഞ്ഞു. ആ കാലംമുതല്‍ അവര്‍ ശബ്ബത്തില്‍ വരാതെയിരുന്നു.
21ငါကလည်း၊ မြို့ရိုးပတ်လည်၌အဘယ်ကြောင့် အိပ်ကြသနည်း။ နောက်တဖန်လာ၍ အိပ်လျှင် ဘမ်းဆီး မည်ဟု သူတို့အား သတိပေး၏။ ထိုအခါမှစ၍ ဥပုသ်နေ့ တွင် မလာဘဲနေကြ၏။
22ലേവ്യരോടു ഞാന്‍ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന്നു തങ്ങളെത്തന്നേ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്‍വാന്‍ കല്പിച്ചു. എന്റെ ദൈവമേ, ഇതുവും എനിക്കായി ഔര്‍ത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ.
22လေဝိသားတို့သည်လည်း၊ ဥပုသ်နေ့ကို သန့်ရှင်း စေခြင်းငှါ၊ စင်ကြယ်သောကိုယ်နှင့်လာ၍ တံခါးတို့ကို စောင့်ရမည်အကြောင်း ငါမှာထား၏။ အို အကျွန်ုပ်၏ ဘုရားသခင်၊ ထိုအမှုကြောင့် အကျွန်ုပ်ကို အောက်မေ့ တော်မူပါ။ ကရုဏာတော်များပြားသည်အတိုင်း အကျွန်ုပ် ကို ကယ်မသနားတော်မူပါ။
23ആ കാലത്തു ഞാന്‍ അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു.
23ထိုကာလ၊ အာဇုတ်အမျိုး၊ အမ္မုန်အမျိုး၊ မောဘ အမျိုးသမီးနှင့် စုံဘက်သော ယုဒလူအချို့တို့ကို ငါမြင်၏။
24അവരുടെ മക്കള്‍ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവര്‍ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാന്‍ അറിഞ്ഞില്ല.
24သူတို့သားသမီးတို့သည် ယုဒစကားကို မပြောတတ်။ အာဇုတ် စကားတဝက် အစရှိသော အသီးအသီး ဘာသာစကားကို ပြောတတ်ကြ၏။
25അവരെ ഞാന്‍ ശാസിച്ചു ശപിച്ചു അവരില്‍ ചിലരെ അടിച്ചു അവരുടെ തലമുടി പറിച്ചു; നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കരുതു; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കോ നിങ്ങള്‍ക്കോ എടുക്കയുമരുതു എന്നു ആജ്ഞാപിച്ചു അവരെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചു.
25သူတို့ကို ငါအပြစ်တင်၍ ကဲ့ရဲ့၏။ အချို့တို့ကို ရိုက်လျက်၊ ဆံပင်နှုတ်လျက် ဒဏ်ပေး၍၊ သင်တို့သည် ကိုယ်သမီးတို့ကို ပြည်သားတို့အား မပေးစားရ။ ပြည်သား သမီးတို့ကို ကိုယ်သားတို့အဘို့ မသိမ်းမယူရ။
26യിസ്രായേല്‍രാജാവായ ശലോമോന്‍ ഇതിനാല്‍ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവു അനേകംജാതികളുടെ ഇടയില്‍ ഉണ്ടായിരുന്നില്ല; അവന്‍ തന്റെ ദൈവത്തിന്നു പ്രിയനായിരുന്നതിനാല്‍ ദൈവം അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാര്‍ വശീകരിച്ചു പാപം ചെയ്യിച്ചുവല്ലോ.
26ဣသရေလရှင်ဘုရင် ရှောလမုန်သည် ထိုသို့ ပြု၍ ပြစ်မှားရာရောက်သည်မဟုတ်လော။ အတိုင်းတိုင်း အပြည်ပြည်၌ သူနှင့်တူသောရှင်ဘုရင်မရှိ။ ဣသရေလ ရှင်ဘုရင်အရာ၌ ဘုရားသခင် ခန့်ထားသည်တိုင်အောင် စိတ်တော်နှင့်တွေ့သောသူဖြစ်သော်လည်း၊ တပါးအမျိုး သားမိန်းမတို့သည် ပြစ်မှားစေသည်တကား။
27നിങ്ങള്‍ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാല്‍ നമ്മുടെ ദൈവത്തോടു ദ്രോഹിക്കേണ്ടതിന്നു ഈ വലിയ ദോഷം ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം ഞങ്ങള്‍ നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു.
27ငါတို့သည် သင်တို့စကားကို နားထောင်၍ တပါးအမျိုးသား မိန်းမတို့နှင့် စုံဘက်သဖြင့်၊ ဤမျှလောက် ကြီးသော ဒုစရိုက်ကို ပြုလျက်၊ ငါတို့၏ ဘုရားသခင်ကို ပြစ်မှားရမည်လောဟု ဘုရားသခင်ကို တိုင်တည်၍ သူတို့ကိုကျိန်ဆိုစေ၏။
28യോയാദയുടെ പുത്രന്മാരില്‍ മഹാപുരോഹിതനായ എല്യാശീബിന്റെ മകന്‍ ഹോരോന്യനായ സന്‍ ബല്ലത്തിന്റെ മരുമകന്‍ ആയിരുന്നു; അതുകൊണ്ടു ഞാന്‍ അവനെ എന്റെ അടുക്കല്‍നിന്നു ഔടിച്ചുകളഞ്ഞു.
28ယဇ်ပုရောဟိတ်မင်း ဧလျာရှိပ်သားယောယဒ၏ သားတယောက်သည်၊ ဟောရနိလူ သမ္ဘာလတ် သမက်ဖြစ်သောကြောင့်၊ သူ့ကိုငါနှင်ထုတ်၏။
29എന്റെ ദൈവമേ, അവര്‍ പൌരോഹിത്യത്തെയും പൌരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നതു അവര്‍ക്കും കണക്കിടേണമേ.
29အို အကျွန်ုပ်၏ ဘုရားသခင်၊ သူတို့သည် ယဇ် ပုရောဟိတ်အရာကို၎င်း၊ ယဇ်ပုရောဟိတ်၊ လေဝိသားတို့ နှင့် ဖွဲ့သောပဋိညာဉ်တော်ကို၎င်း ရှုတ်ချသောကြောင့်၊ သူတို့ကို မှတ်တော်မူပါ။
30ഇങ്ങനെ ഞാന്‍ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഔരോരുത്തന്നു താന്താന്റെ വേലയില്‍ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങള്‍ക്കു വിറകുവഴിപാടും
30ထိုသို့ ယုဒအမျိုးသားတို့ကို တပါးအမျိုးသား အပေါင်းတို့နှင့် ကင်းစင်စေပြီးမှ၊ ယဇ်ပုရောဟိတ်နှင့် လေဝိသားတို့ကို အသီးအသီး မိမိတို့ အမှုစောင့်ရသည် အတိုင်း ငါခန့်ထား၍၊
31ആദ്യഫലവും നിയമിക്കയും ചെയ്തു. എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഔര്‍ക്കേണമേ.
31ချိန်းချက်သောအချိန်၌ ထင်းပူဇော်သက္ကာနှင့် အဦးသီးသော အသီးကို ပူဇော်စေခြင်းငှါ စီရင်၏။ အို အကျွန်ုပ်၏ ဘုရားသခင်၊ ကျေးဇူးပြုပါမည်အကြောင်း၊ အကျွန်ုပ်ကို အောက်မေ့တော်မူပါ။