Malayalam

Myanmar

Nehemiah

5

1ജനവും അവരുടെ ഭാര്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരെ വലിയ നിലവിളി കൂട്ടി
1ထိုအခါ ယောက်ျားမိန်းမများတို့သည် အမျိုးသား ချင်း ယုဒလူတို့ကို အလွန်အပြစ်တင်၍ မြည်တမ်းကြ၏။
2ഞങ്ങള്‍ ഞങ്ങളുടെ പുത്രന്മാരും പുത്രിമാരുമായി പലരാകകൊണ്ടു ഞങ്ങളുടെ ഉപജീവനത്തിന്നു ധാന്യം വേണ്ടിയിരിക്കുന്നു എന്നു ചിലരും
2အချို့ကလည်း၊ ငါတို့နှင့် သားသမီးများစွာ ရှိကြ၏။ သူတို့ အသက်မွေးလောက်အောင် စားစရာ ဆန်စပါးကို အဘယ်မှာ ရနိုင်မည်နည်းဟုဆိုကြ၏။
3ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയം എഴുതി ഈ ദുര്‍ഭിക്ഷകാലത്തു ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു എന്നു ചിലരും
3အချို့ကလည်း၊ ငါတို့သည် လယ်ယာ၊ ဥယျာဉ်၊ အိမ်တို့ကို ပေါင်ထားပြီ။ အစာခေါင်းပါးသောကာလ၊ ဆန်စပါးကို အဘယ်မှာ ရနိုင်ပါမည်နည်းဟု ဆိုကြ၏။
4രാജഭോഗം കൊടുക്കേണ്ടതിന്നു ഞങ്ങള്‍ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടംമേടിച്ചിരിക്കുന്നു;
4အချို့ကလည်း၊ ငါတို့သည် အခွန်တော်ကို ပေးစရာရှိခြင်းငှါ လယ်ယာဥယျာဉ်အတွက် ငွေကို ချေးယူပြီ။
5ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കള്‍ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങള്‍ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിന്നു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരില്‍ ചിലര്‍ അടിമപ്പെട്ടു പോയിരിക്കുന്നു; ഞങ്ങള്‍ക്കു വേറെ നിര്‍വ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞു.
5ယခုမှာ ငါတို့ ကိုယ်ခန္ဓာသည် အမျိုးသားချင်း တို့၏ ကိုယ်ခန္ဓာ ကဲ့သို့ဖြစ်၏။ ငါတို့သားသမီးသည် သူတို့ သားသမီးကဲ့သို့ဖြစ်ကြ၏။ ငါတို့ သားသမီးကိုရောင်း၍ ကျွန်ခံစေရမည်လော။ ကျွန်ခံပြီးသော သမီးတို့ကိုလည်း ရွေးခြင်းငှါ မတတ်နိုင်။ ပိုင်ရင်းလယ်ယာနှင့် ဥယျာဉ်တို့ သည် သူတပါးလက်သို့ ရောက်လေပြီတကားဟု ဆိုကြ၏။
6അവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോള്‍ എനിക്കു അതി കോപം വന്നു.
6ထိုသို့အပြစ်တင်မြည်တမ်းသောစကားကို ငါ သည် ကြားသောအခါ၊ အလွန်ညှိုးငယ်သောစိတ်ရှိ၍၊ ကိုယ်အလိုအလျောက် ဆင်ခြင်ပြီးမှ၊
7ഞാന്‍ എന്റെ മനസ്സുകൊണ്ടു ആലോചിച്ചശേഷം പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചുനിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ സഹോദരനോടു പലിശ വാങ്ങുന്നുവല്ലോ എന്നു അവരോടു പറഞ്ഞു. അവര്‍ക്കും വിരോധമായി ഞാന്‍ ഒരു മഹായോഗം വിളിച്ചുകൂട്ടി.
7မှူးမတ်နှင့် မင်းအရာရှိတို့ကိုခေါ်၍၊ သင်တို့ သည် အမျိုးသားချင်းတို့၌ အတိုးစားတတ်ကြသည် တကားဟု ဆုံးမသဖြင့်၊ သူတို့တဘက်၌ လူအများတို့ကို စုဝေးစေလျက်၊
8ജാതികള്‍ക്കു വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മാല്‍ കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാര്‍ തങ്ങളെത്തന്നേ നമുക്കു വില്പാന്തക്കവണ്ണം അവരെ വീണ്ടും വില്പിപ്പാന്‍ പോകുന്നുവോ എന്നു ഞാന്‍ അവരോടു ചോദിച്ചു. അതിന്നു അവര്‍ ഒരു വാക്കും പറവാന്‍ കഴിയാതെ മൌനമായിരുന്നു.
8တပါးအမျိုးသားတို့လက်၌ ကျွန်ခံသောငါတို့ ညီအစ်ကို ယုဒလူတို့ကို၊ ငါတို့သည် တတ်နိုင်သမျှအတိုင်း ရွေးနှုတ်ပြီးမှ၊ သင်တို့သည် ညီအစ်ကိုတို့ကို တဖန် ရောင်းဦးမည်လော။ သူတို့သည် အမျိုးသားချင်းတို့တွင် အရောင်းခံရမည်လောဟုဆိုလျှင်၊ သူတို့သည် ပြန်ပြော စရာမရှိ၊ တိတ်ဆိတ်စွာနေကြ၏။
9പിന്നെയും ഞാന്‍ പറഞ്ഞതുനിങ്ങള്‍ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഔര്‍ത്തിട്ടെങ്കിലും നിങ്ങള്‍ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?
9ငါကလည်း၊ သင်တို့ပြုသောအမှု မကောင်းပါ တကား။ ငါတို့ ရန်သူဖြစ်သော တပါးအမျိုးသားတို့သည် ငါတို့ကိုကဲ့ရဲ့မည်ဟု စိုးရိမ်၍၊ ငါတို့၏ ဘုရားသခင်ကို ကြောက်ရွံ့သောစိတ်နှင့် သင်တို့ကျင့်သင့်သည် မဟုတ် လော။
10ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവര്‍ക്കും ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക.
10ငါနှင့်ငါ့ညီ၊ ငါ့ကျွန်တို့သည်လည်း၊ လူများတို့၌ ငွေနှင့်ဆန်စပါးကို ခွဲယူပိုင်သည်မဟုတ်လော။ အတိုးစား သော အမှုကို ပယ်ဖြတ်ကြပါလော့။
11നിങ്ങള്‍ ഇന്നു തന്നേ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിന്‍ ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയില്‍ നൂറ്റിന്നു ഒന്നു വീതം നിങ്ങള്‍ അവരോടു വാങ്ങിവരുന്നതും അവര്‍ക്കും ഇളെച്ചുകൊടുപ്പിന്‍ .
11ယနေ့ပင်သူတို့လယ်ယာ၊ စပျစ်ဥယျာဉ်၊ သံလွင် ဥယျာဉ်၊ အိမ်ရာကို၎င်း၊ သူတို့၌ခွဲယူပြီးသော ငွေ၊ ဆန်စပါး၊ စပျစ်ရည်၊ ဆီအချို့ကို၎င်း ပြန်ပေးကြပါလော့ ဟု ဆိုသော်၊
12അതിന്നു അവര്‍ഞങ്ങള്‍ അവ മടക്കിക്കൊടുക്കാം; ഇനി അവരോടു ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നേ ഞങ്ങള്‍ ചെയ്യും എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ പുരോഹിതന്മാരെ വിളിച്ചു ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്നു അവരുടെ മുമ്പില്‍ വെച്ചു അവരെക്കൊണ്ടു സത്യം ചെയ്യിച്ചു.
12သူတို့က ပြန်ပေးပါမည်။ ဘာမျှမတောင်းမယူ ပါ။ ကိုယ်တော်မိန့်တော်မူသည်အတိုင်း ပြုပါမည်ဟု ဝန်ခံကြ၏။ ထိုသို့ ယဇ်ပုရောဟိတ်တို့သည် ဂတိထား သည်အတိုင်း ပြုရမည်အကြောင်း၊ ငါသည် သူတို့ကို ခေါ်၍ ကျိန်ဆိုစေပြီးမှ၊
13ഞാന്‍ എന്റെ മടി കുടഞ്ഞു; ഈ വാഗ്ദാനം നിവര്‍ത്തിക്കാത്ത ഏവനെയും അവന്റെ വീട്ടില്‍നിന്നും അവന്റെ സമ്പാദ്യത്തില്‍നിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവന്‍ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സര്‍വ്വസഭയുംആമേന്‍ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവര്‍ത്തിച്ചു.
13ကိုယ်ခါးပိုက်ကို ခါလျက်၊ ဂတိပျက်သော သူအပေါင်းတို့ကို ဘုရားသခင်သည် အိမ်တော်၊ အမှုတော် ထဲက ဤသို့ခါလိုက်တော်မူပါစေသော။ သူတို့သည် ဤသို့ခါပစ်လိုက်ခြင်းကို ခံရကြပါစေဟုဆို၍ စည်းဝေး သောသူအပေါင်းတို့သည် အာမင်ဟု ဝန်ခံ၍ ထာဝရ ဘုရားကို ချီးမွမ်းကြ၏။ လူများတို့သည်လည်း၊ ဂတိထား သည်အတိုင်း ပြုကြ၏။
14ഞാന്‍ യെഹൂദാദേശത്തു അവരുടെ ദേശാധിപതിയായി നിയമിക്കപ്പെട്ട നാള്‍മുതല്‍ അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതല്‍ തന്നേ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല.
14ထိုမှတပါး ယုဒမြို့ဝန်အရာကို ငါခံသောအချိန်၊ အာတဇေရဇ်မင်းကြီး နန်းစံနှစ်ဆယ်မှစ၍ သုံးဆယ်နှစ်နှစ် တိုင်အောင်၊ တဆယ်နှစ် နှစ်ပတ်လုံး ငါနှင့် ငါ့ညီတို့သည် မြို့ဝန်ရိက္ခာကိုမစား။
15എനിക്കു മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികള്‍ ജനത്തിന്നു ഭാരമായിരുന്നു; നാല്പതു ശേക്കെല്‍ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേല്‍ കര്‍ത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല.
15အရင်မြို့ဝန်တို့ကို လူများတို့သည် ကျွေးရကြ၏။ မုန့်နှင့်စပျစ် ရည်ကို၎င်း၊ တနေ့လျှင် ငွေလေးဆယ်ကို၎င်း ပေးရကြ၏။ မင်းလုလင်၏ စေစားခြင်းကိုလည်း ခံရကြ ၏။ ငါမူကား ဘုရားသခင်ကို ကြောက်ရွံ့သောကြောင့်၊ အရင်မြို့ဝန်ကဲ့သို့မပြု။
16ഞാന്‍ ഈ മതിലിന്റെ വേലയില്‍ തന്നേ ഉറ്റിരുന്നു; ഞങ്ങള്‍ ഒരു നിലവും വിലെക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാര്‍ ഒക്കെയും ഈ വേലയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുപോന്നു.
16ထိုမှတပါး၊ ငါသည် မြို့ရိုးကိုအမြဲလုပ်၍နေ၏။ ငါနှင့် ငါ့ကျွန်တို့ သည်လယ်ယာကို မဝယ်၊ မြို့ရိုးတည်ခြင်း အမှုကိုသာ ဝိုင်းညီ၍ ကြိုးစားကြ၏။
17യെഹൂദന്മാരും പ്രമാണികളുമായ നൂറ്റമ്പതുപേരല്ലാതെ ചുറ്റുമുള്ള ജാതികളുടെ ഇടയില്‍നിന്നു ഞങ്ങളുടെ അടുക്കല്‍ വന്നവരും എന്റെ മേശെക്കല്‍ ഭക്ഷണം കഴിച്ചുപോന്നു.
17ထိုမှတပါး၊ ပတ်ဝန်းကျင်၌နေ၍ ငါတို့ထံသို့ လာသော တပါးအမျိုးသားကို မဆိုဘဲ၊ ယုဒအမျိုးသားတို့ နှင့် မင်းအရာရှိ တရာငါးကျိပ်တို့သည် ငါ့စားပွဲ၌ စားသောက်မြဲရှိကြ၏။
18എനിക്കു ഒരു ദിവസത്തേക്കു ഒരു കാളയെയും വിശേഷമായ ആറു ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തില്‍ ഒരിക്കല്‍ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാടു കഠിനമായിരുന്നതിനാല്‍ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാന്‍ ആവശ്യപ്പെട്ടില്ല.
18နေ့တိုင်း ငါ့စားပွဲကို နွားတကောင်၊ ရွေးသော သိုးခြောက်ကောင်၊ ကြက်များကို စီရင်ရ၏။ ဆယ်ရက် တခါများစွာသော စပျစ်ရည်အမျိုးမျိုးကိုလည်း တင်ရ၏။ ထိုမျှလောက်ကုန်သော်လည်း၊ လူများတို့သည် ပင်ပန်းစွာ အမှုစောင့်ရသောကြောင့်၊ မြို့ဝန်၌ ရိက္ဓာကို ငါမတောင်း။
19എന്റെ ദൈവമേ, ഞാന്‍ ഈ ജനത്തിന്നു വേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മെക്കായിട്ടു ഔക്കേണമേ.
19အိုအကျွန်ုပ် ဘုရားသခင်၊ ဤလူတို့အဘို့ အကျွန်ုပ်ပြုသမျှအတွက် အကျွန်ုပ်ကို အောက်မေ့၍ ကျေးဇူးပြုတော်မူပါ။