1അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില്‍ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
1ဣသရေလအမျိုးသားတို့သည်၊ အဲဂုတ္တုပြည်မှ ထွက်၍ ဒုတိယနှစ်၊ ဒုတိယလ၊ ပဌမနေ့၌သိနာတောတွင် ပရိသတ်စည်းဝေးရာ တဲတော်မှာ ထာဝရဘုရားသည် မောရှေအား မိန့်တော်မူသည်ကား၊
2നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.
2သင်နှင့် အာရုန်သည် ဣသရေလအမျိုးသား ပရိသတ်တို့တွင်၊ အသက်နှစ်ဆယ်လွန်၍၊
3നീയും അഹരോനും യിസ്രായേലില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.
3စစ်တိုက်နိုင်သော ယောက်ျားအပေါင်းတို့ကို သူတို့အဆွေအမျိုး အသီးသီးအလိုက် စာရင်းယူလျက်၊ တပ်ခင်းကျင်း၍ ရေတွက်လော့။
4ഔരോ ഗോത്രത്തില്‍നിന്നു തന്റെ കുടുംബത്തില്‍ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.
4အမျိုးအနွယ်အသီးသီး တမျိုးတယောက်စီ မိမိတို့ အဆွေအမျိုး၌ သူကြီးဖြစ်သော လူတို့သည် သင်တို့နှင့်အတူကူညီ၍ အမှုကိုဆောင်ရကြမည်။
5നിങ്ങളോടുകൂടെ നില്‍ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതുരൂബേന്‍ ഗോത്രത്തില്‍ ശെദേയൂരിന്റെ മകന്‍ എലീസൂര്‍;
5သင်တို့နှင့်အတူကူညီ၍ အမှုကိုဆောင်ရသော သူဟူမူကား၊ ရုဗင်အမျိုး၊ ရှေဒုရသားဧလိဇုရ။
6ശിമെയോന്‍ ഗോത്രത്തില്‍ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍;
6ရှိမောင်အမျိုး၊ ဇုရိရှဒ္ဒဲသားရှေလုမျေလ။
7യെഹൂദാഗോത്രത്തില്‍ അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ ;
7ယုဒအမျိုး၊ အမိနဒပ်သားနာရှုန်။
8യിസ്സാഖാര്‍ ഗോത്രത്തില്‍ സൂവാരിന്റെ മകന്‍ നെഥനയേല്‍;
8ဣသခါအမျိုး ဇုအာသား နာသနေလ။
9സെബൂലൂന്‍ ഗോത്രത്തില്‍ ഹോലോന്റെ മകന്‍ എലീയാബ്;
9ဇာဗုလုန်အမျိုး၊ ဟေလုန်သားဧလျာဘ။
10യോസേഫിന്റെ മക്കളില്‍ എഫ്രയീംഗോത്രത്തില്‍ അമ്മീഹൂദിന്റെ മകന്‍ എലീശാമാ; മനശ്ശെഗോത്രത്തില്‍ പെദാസൂരിന്റെ മകന്‍ ഗമലീയേല്‍;
10ယောသပ်သားတွင်၊ ဧဖရိမ်အမျိုး အမိဟုဒ်သား ဧလိရှမာ၊ မနာရှေအမျိုး၊ ပေဒါဇုရသားဂါမလျလ။
11ബെന്യാമീന്‍ ഗോത്രത്തില്‍ ഗിദെയോനിയുടെ മകന്‍ അബീദാന്‍ ;
11ဗင်္ယာမိန်အမျိုး၊ ဂိဒေါနိ သားအဘိဒန်။
12ദാന്‍ ഗോത്രത്തില്‍ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍;
12ဒန်အမျိုး၊ အမိရှဒဲသားအဟေဇာ။
13ആശേര്‍ഗോത്രത്തില്‍ ഒക്രാന്റെ മകന്‍ പഗീയേല്‍;
13အာရှာအမျိုး၊ ဩကရန်သားပါဂျေလ။
14ഗാദ് ഗോത്രത്തില്‍ ദെയൂവേലിന്റെ മകന്‍ എലീയാസാഫ്;
14ဂဒ်အမျိုး၊ ဒွေလသားဧလျာသပ်၊
15നഫ്താലിഗോത്രത്തില്‍ ഏനാന്റെ മകന്‍ അഹീര.
15နဿလိအမျိုး၊ ဧနန်သားအဟိရတည်း။
16ഇവര്‍ സംഘത്തില്‍നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില്‍ പ്രഭുക്കന്മാരും യിസ്രായേലില്‍ സഹസ്രാധിപന്മാരും ആയിരുന്നു.
16ဤသူတို့သည် ပရိသတ်တွင် ကျော်စောသော သူ၊ အဆွေအမျိုး သူကြီးမင်းဖြစ်၍ ဣသရေလအမျိုး၌ လူတထောင်စီအုပ်ရသောသူ ဖြစ်ကြသတည်း။
17കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.
17ထိုသို့နာမည်ဖြင့် ရွေးတော်မူသော ထိုသူတို့ကို၊ မောရှေနှင့် အာရုန်သည်ခေါ်၍၊
18രണ്ടാം മാസം ഒന്നാം തിയ്യതി അവര്‍ സര്‍വ്വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.
18ဒုတိယလ၊ ပဌမနေ့၌ ပရိသတ်အပေါင်းကို စည်းဝေးစေပြီးမှ၊ အဆွေအမျိုးစာရင်းကို ဘော်ပြ၍ အနှစ်နှစ်ဆယ်အလွန်သောသူတို့၏ နာမည်ပေါင်းကို မှတ်သဖြင့်၊
19യഹോവ മോശെയോടു കല്പിച്ചതു പോലെ അവന്‍ സീനായിമരുഭൂമിയില്‍വെച്ചു അവരുടെ എണ്ണമെടുത്തു.
19ထာဝရဘုရားသည် မောရှေအား မှာထားတော် မူသည်အတိုင်း၊ သိနာတော၌ ဣသရေလအမျိုးသားတို့ ကို ရေတွက်လေ၏။
20യിസ്രായേലിന്റെ മൂത്തമകനായ രൂബേന്റെ മക്കളുടെ സന്തതികള്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
20ဣသရေလ၏သားဦး၊ ရုဗင်၏အမျိုးသားတို့တွင် အဆွေအမျိုး အသီးအသီးလိုက်၍ နာမည်များကို စာရင်း၌ မှတ်သားသည်အတိုင်း၊
21പേരുപേരായി രൂബേന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്താറായിരത്തഞ്ഞൂറു പേര്‍.
21အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သော ယောက်ျားပေါင်း လေးသောင်းခြောက်ထောင်ငါးရာ ရှိကြ၏။
22ശിമെയോന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
22ရှိမောင်အမျိုးသားတို့တွင် အဆွေအမျိုးအသီး အသီးလိုက်၍ နာမည်များကို စာရင်း၌ မှတ်သားသည် အတိုင်း၊
23പേരുപേരായി ശിമെയോന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്‍.
23အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သော ယောက်ျားပေါင်း ငါးသောင်းကိုးထောင်သုံးရာရှိကြ၏။
24ഗാദിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
24ဂဒ်အမျိုးသားတို့တွင် အဆွေအမျိုးအသီးအသီး လိုက်၍ နာမည်များကို စာရင်း၌မှတ်သားသည်အတိုင်း၊
25ഗാദ് ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്‍.
25အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သော ယောက်ျားပေါင်း လေးသောင်းငါးထောင်ခြောက်ရာ ငါးဆယ် ရှိကြ၏။
26യെഹൂദയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
26ယုဒအမျိုးသားတို့တွင် အဆွေအမျိုးအသီးအသီးလိုက်၍ နာမည်များကို စာရင်း၌မှတ်သားသည် အတိုင်း၊
27യെഹൂദാഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ എഴുപത്തുനാലായിരത്തറുനൂറു പേര്‍.
27အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သောယောက်ျားပေါင်း ခုနစ်သောင်း၊ လေးထောင်ခြောက်ရာ ရှိကြ၏။
28യിസ്സാഖാരിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
28ဣသခါအမျိုးသားတို့တွင် အဆွေအမျိုးအသီး အသီးကိုလိုက်၍ နာမည်များကို စာရင်း၌ မှတ်သားသည် အတိုင်း၊
29യിസ്സാഖാര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുനാലായിരത്തി നാനൂറു പേര്‍.
29အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သော ယောက်ျားပေါင်း ငါးသောင်းလေးထောင်လေးရာ ရှိကြ ၏။
30സെബൂലൂന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
30ဇာဗုလုန်အမျိုးသားတို့တွင် အဆွေအမျိုးအသီး အသီးလိုက်၍ နာမည်များကို စာရင်း၌ မှတ်သားသည် အတိုင်း၊
31പേരു പേരായി സെബൂലൂന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തേഴായിരത്തി നാനൂറു പേര്‍.
31အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သော ယောက်ျားပေါင်း ငါးသောင်းနှစ်ထောင်လေးရာရှိကြ၏။
32യോസേഫിന്റെ മക്കളില്‍ എഫ്രയീമിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
32ယောသပ်မှ ဆင်းသက်သော ဧဖရိမ်အမျိုးသား တို့တွင် အဆွေအမျိုးအသီးအသီးလိုက်၍ နာမည်များကို စာရင်း၌ မှတ်သားသည်အတိုင်း၊
33പേരുപേരായി എഫ്രയീംഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്‍.
33အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သော ယောက်ျားပေါင်း လေးသောင်းငါးရာ ရှိကြ၏။
34മനശ്ശെയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
34မနာရှေအမျိုးသားတို့တွင် အဆွေအမျိုးအသီး အသီးလိုက်၍ နာမည်များကို စာရင်း၌ မှတ်သားသည် အတိုင်း၊
35മനശ്ശെഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ മുപ്പത്തീരായിരത്തിരുനൂറു പേര്‍.
35အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သော ယောက်ျားပေါင်း သုံးသောင်းနှစ်ထောင်နှစ်ရာ ရှိကြ၏။
36ബെന്യാമീന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
36ဗင်္ယာမိန်အမျိုးသားတို့တွင် အဆွေအမျိုးအသီး သီးလိုက်၍ နာမည်များကို စာရင်း၌ မှတ်သားသည် အတိုင်း၊
37ബെന്യാമീന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ മുപ്പത്തയ്യായിരത്തി നാനൂറു പേര്‍.
37အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သော ယောက်ျားပေါင်း သုံးသောင်းငါးထောင်လေးရာ ရှိကြ၏။
38ദാന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
38ဒန်အမျိုးသားတို့တွင် အဆွေအမျိုးအသီးအသီး လိုက်၍ နာမည်များကို စာရင်း၌ မှတ်သားသည်အတိုင်း၊
39ദാന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അറുപത്തീരായിരത്തെഴുനൂറു പേര്‍.
39အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သော ယောက်ျားပေါင်း ခြောက်သောင်းနှစ်ထောင်ခုနစ်ရာ ရှိကြ၏။
40ആശേരിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
40အာရှာအမျိုးသားတို့တွင် အဆွေအမျိုးအသီးအ သီးလိုက်၍ နာမည်များကို စာရင်း၌ မှတ်သားသည် အတိုင်း၊
41ആശേര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.
41အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သော ယောက်ျားပေါင်း လေးသောင်းတထောင်ငါးရာ ရှိကြ၏။
42നഫ്താലിയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
42နဿလိအမျိုးသားတို့တွင် အဆွေအမျိုးအသီး အသီးလိုက်၍ နာမည်များကို စာရင်း၌ မှတ်သားသည် အတိုင်း၊
43നഫ്താലിഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുമൂവായിരത്തി നാനൂറു പേര്‍.
43အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သော ယောက်ျားပေါင်း ငါးသောင်းသုံးထောင်လေးရာ ရှိကြ၏။
44മോശെയും അഹരോനും ഗോത്രത്തിന്നു ഒരുവന്‍ വീതം യിസ്രായേല്‍പ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരും കൂടി എണ്ണമെടുത്തവര്‍ ഇവര്‍ തന്നേ.
44ထိုသို့မောရှေနှင့် အာရုန်အစရှိသော ဣသရေ လအမျိုး၌ အဆွေအမျိုးသူကြီးဖြစ်သော မင်းဆယ်နှစ်ပါး တို့သည်
45യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി
45ဣသရေလအမျိုးသားအပေါင်းတို့ကို အဆွေ အမျိုးအလိုက် ရေတွက်၍ စာရင်းယူသည်အတိုင်း၊
46എണ്ണപ്പെട്ടവര്‍ ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേര്‍ ആയിരുന്നു.
46အသက်နှစ်ဆယ်လွန်၍ စစ်တိုက်နိုင်သော လူပေါင်းကား ခြောက်သိန်းသုံးထောင်ငါးရာ ငါးဆယ် ရှိသတည်း။
47ഇവരുടെ കൂട്ടത്തില്‍ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.
47လေဝိသားတို့သည်၊ ဘိုးဘအမျိုးအလိုက် စာရင်း မဝင်ရသည် အမှုမှာ၊
48ലേവിഗോത്രത്തെ മാത്രം എണ്ണരുതു;
48ထာဝရဘုရားသည် မောရှေအား မိန့်တော်မူ သည်ကား
49യിസ്രായേല്‍മക്കളുടെ ഇടയില്‍ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
49လေဝိသားတို့ကို၊ ဣသရေလအမျိုးသားတို့နှင့် ရောနှော၍ မရေတွက်ရ။ စာရင်းထဲ၌ မသွင်းရ။
50ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവര്‍ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര്‍ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാര്‍ക്കയും വേണം.
50လေဝိသားတို့အား သက်သေခံချက် တဲတော်ကို ၎င်း၊ တဲတော်တန်ဆာ ရှိသမျှကို၎င်း၊ တဲတော်နှင့်ဆိုင်သမျှတို့ကို၎င်း အပ်၍၊ သူတို့သည် တဲတော်နှင် တဲတော်တန်သော အလုံးစုံကို ဆောင်ရွက်ကြရမည်။ တဲတော်မှုကိုလည်း ထမ်းရကြမည်။ တပ်ချသောအခါ တဲတော်ပတ်လည်၌ မိမိတို့နေရာချရကြမည်။
51തിരുനിവാസം പുറപ്പെടുമ്പോള്‍ ലേവ്യര്‍ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോള്‍ ലേവ്യര്‍ അതു നിവിര്‍ത്തേണം; ഒരന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.
51တဲတော်ကို ယူသွားချိန် ရောက်သောအခါ၊ လေဝိသားတို့သည် ရုပ်သိမ်းရမည်။ နေရာချချိန်ရောက် သောအခါ ထူထောင်ပြန်ရမည်။ လေဝိအမျိုးသားမှတပါး အခြားသော အမျိုးသားသည် ချဉ်းကပ်လျှင်၊ အသေ သတ်ခြင်းကို ခံရမည်။
52യിസ്രായേല്‍മക്കള്‍ ഗണംഗണമായി ഔരോരുത്തന്‍ താന്താന്റെ പാളയത്തിലും ഔരോരുത്തന്‍ താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.
52ဣသရေလအမျိုးသားတို့သည် တပ်ချသော အခါ၊ အလုံးအရင်းတရှောက်လုံး၊ လူတိုင်း မိမိဆိုင်သော တပ်တွင် မိမိဆိုင်သော အလံနားမှာ မိမိတဲကို ဆောက်ရ မည်။
53എന്നാല്‍ യിസ്രായേല്‍മക്കളുടെ സംഘത്തിന്മേല്‍ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യര്‍ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യര്‍ സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം
53ဣသရေလအမျိုးသားစည်းဝေးရာ၊ ပရိသတ် အပေါ်မှာ အမျက်တော်မသက်ရောက်စေခြင်းငှါ၊ လေဝိသားတို့သည် သက်သေခံချက် တဲတော်ပတ်လည်၌ နေရာချ၍ သက်သေခံချက်တဲတော်ကို စောင့်ရှောက်ရ မည်ဟု၊
54എന്നു യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേല്‍മക്കള്‍ ചെയ്തു; അതു പോലെ തന്നെ അവര്‍ ചെയ്തു.
54မောရှေအား ထာဝရဘုရားမှာထားတော်မူ သည်အတိုင်း ဣသရေလာအမျိုးသားတို့သည် ပြုကြ၏။