1യിസ്രായേല്‍മക്കള്‍ യാത്രപുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നക്കരെ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങി.
1တဖန် ဣသရေလအမျိုးသားတို့သည် ခရီး သွား၍ မောဘလွင်ပြင်၊ ယော်ဒန်မြစ်နား၊ ယေရိခေါမြို့ တဘက်၌ တဲဆောက်ကြ၏။
2യിസ്രായേല്‍ അമോര്‍യ്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക്‍ അറിഞ്ഞു.
2အာမောရိအမျိုးသားတို့၌ပြုကြသော အမှုအလုံး စုံကို၊ ဇိဖေါ်သားဗာလက်မင်းသိမြင်လျှင်၊
3ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്‍മക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.
3ဣသရေလအမျိုးသားတို့သည် များပြားသော ကြောင့်၊ မောဘပြည်သားတို့သည် အလွန်ကြောက်ရွံ့ ကြ၍၊
4മോവാബ് മിദ്യാന്യമൂപ്പന്മാരോടുകാള വയലിലെ പുല്ലു നക്കിക്കളയുന്നതു പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്രാജാവു സിപ്പോരിന്റെ മകനായ ബാലാക്‍ ആയിരുന്നു.
4နွားသည် မြက်ပင်ကို လှမ်း၍ စားသကဲ့သို့ ဤအလုံးအရင်းသည် ငါတို့ပတ်လည်၌ ရှိသမျှကို လှမ်း၍ စားလိမ့်မည်ဟု ပူပန်သောစိတ်ရှိလျက်၊ မိဒျန်ပြည်သား အသက်ကြီးသူတို့အား ဆိုကြ၏။ ထိုအခါ ဇိဖေါ်သား ဗာလက်သည်၊ မောဘရှင်ဘုရင်ဖြစ်သည်နှင့်၊
5അവന്‍ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാന്‍ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചുഒരു ജനം മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരെ പാര്‍ക്കുംന്നു.
5အမ္မုန်ပြည်၌ စီးသောမြစ်၏အနားမှာရှိသော ပေသော်မြို့နေ ဗောရသားဗာလမ်ကို ခေါ်ပင့်ခြင်းငှါ၊ သံတမန်တို့ကို စေလွှတ်၍၊ အဲဂုတ္တုပြည်မှ ရောက်လာ သော လူတမျိုးသည် မြေမျက်နှာကို ဖုံးလွှမ်းလျက် ငါ့အနား ၌ နေရာချကြပြီ။
6നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവര്‍ എന്നെക്കാള്‍ ഏറ്റവും ബലവാന്മാര്‍ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഔടിച്ചുകളവാന്‍ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ , നീ ശപിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു ഞാന്‍ അറിയുന്നു എന്നു പറയിച്ചു.
6သို့ဖြစ်၍၊ ကြွလာပါ။ ဤလူမျိုးသည် ငါ့ထက် အားကြီးသောကြောင့် သူတို့ကို ငါ့အဘို့ ကျိန်ဆဲပါ။ သို့ ပြုလျှင် သူတို့ကို ငါတိုက်၍ ငါ့ပြည်မှ နှင်ထုတ်နိုင်ကောင်း နှင်ထုတ်နိုင်လိမ့်မည်။ ကိုယ်တော် ကောင်းကြီးပေးသော သူသည် ကောင်းကြီးမင်္ဂလာခံရသည်ကို၎င်း၊ ကိုယ်တော် ကျိန်ဆဲသောသူသည် ကျိန်ဆဲအပ်သောသူဖြစ်သည်ကို၎င်း ငါသိသည်ဟု မှာလိုက်လေ၏။
7മോവാബ്യ മൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യില്‍ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കല്‍ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു.
7မောဘပြည်သား အသက်ကြီးသူတို့နှင့် မိဒျန် ပြည်သား အသက်ကြီးသူတို့သည် ပြုစားခြင်းလက်ဆောင် ပါလျက်သွား၍၊ ဗာလမ်ထံသို့ ရောက်သောအခါ၊ ဗာလက် မင်းစကားကို ကြားလျှောက်လေ၏။
8അവന്‍ അവരോടുഇന്നു രാത്രി ഇവിടെ പാര്‍പ്പിന്‍ ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതു പോലെ ഞാന്‍ നിങ്ങളോടു ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാര്‍ ബിലെയാമിനോടു കൂടെ പാര്‍ത്തു.
8ဗာလမ်က၊ ယနေ့ညမှာ ဤအရပ်၌နေကြပါဦး။ ထာဝရဘုရားမိန့်တော်မူသည်အတိုင်း ငါပြန်ပြောမည်ဟု ဆိုလျှင်၊ မောဘအရာရှိတို့သည် ဗာလမ်ထံမှာ နေကြ၏။
9ദൈവം ബിലെയാമിന്റെ അടുക്കല്‍വന്നുനിന്നോടുകൂടെയുള്ള ഈ മനുഷ്യര്‍ ആരെന്നു ചോദിച്ചു.
9ဘုရားသခင်သည် ဗာလမ်ရှိရာသို့ လာ၍၊ သင်၌ ရှိသော ဤလူတို့သည် အဘယ်သူနည်းဟု မေးတော်မူ လျှင်၊
10ബിലെയാം ദൈവത്തോടുഒരു ജനം മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
10ဗာလမ်က၊ မောဘရှင်ဘုရင် ဇိဖေါ်သား ဗာလက်သည် အကျွန်ုပ်ဆီသို့ လူကို စေလွှတ်၍၊
11പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഔടിച്ചുകളവാന്‍ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്രാജാവായി സിപ്പോരിന്റെ മകനായ ബാലാക്‍ എന്റെ അടുക്കല്‍ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
11အဲဂုတ္တုပြည်မှ ရောက်လာသော လူအများ သည်၊ မြေမျက်နျာကို ဖုံးလွှမ်းလျက်နေကြပြီ။ သို့ဖြစ်၍ ကြွလာပါ။ ဤလူမျိုးကို ငါ့အဘို့ ကျိန်ဆဲပါ။ သို့ပြုလျှင်၊ သူတို့ကို ငါတိုက်၍ နှင်ထုတ်နိုင်ကောင်းနှင်ထုတ်နိုင်လိမ့် မည်ဟု ခေါ်ပင့်ကြောင်းကို၊ ဘုရားသခင်အား လျှောက် ဆို၏။
12ദൈവം ബിലെയാമിനോടുനീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു എന്നു കല്പിച്ചു.
12ဘုရားသခင်ကလည်း၊ သင်သည် ဤလူတို့နှင့် အတူ မလိုက်မသွားရ။ ထိုလူမျိုးကို မကျိန်ဆဲရ။ ကောင်း ကြီးမင်္ဂလာကို ခံရသော လူမျိုးဖြစ်သည်ဟု ဗာလမ်အား မိန့်တော်မူ၏။
13ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടുനിങ്ങളുടെ ദേശത്തേക്കു പോകുവിന്‍ ; നിങ്ങളോടുകൂടെ പോരുവാന്‍ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.
13နံနက်ရောက်မှ၊ ဗာလမ်သည် ထ၍ သင်တို့သည် ကိုယ်ပြည်သို့ ပြန်သွားကြပါလော့။ သင်တို့နှင့်အတူ ငါလိုက်ရသောအခွင့်ကို ထာဝရဘုရားပေးတော်မမူဟု ဗာလက်မင်းစေလွှတ်သော အရာရှိတို့အား ပြန်ပြော လေ၏။
14മോവാബ്യപ്രഭുക്കന്മാര്‍ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കല്‍ ചെന്നു; ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാന്‍ മനസ്സില്ല എന്നു പറഞ്ഞു.
14ထိုအခါ မောဘပြည်အရာရှိတို့သည် ဗာလက် မင်းထံသို့ ပြန်သွား၍၊ ဗာလမ်သည် ကျွန်တော်တို့နှင့် အတူ မလိုက်လိုပါဟု လျှောက်ကြ၏။
15ബാലാക്‍ വീണ്ടും അവരെക്കാള്‍ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
15တဖန် ဗာလက်မင်းသည်၊ အရင်ထက်အရေ အတွက်အားဖြင့် များ၍ အရာအားဖြင့် ဘုန်းကြီးသော မှူးမတ်တို့ကို စေလွှတ်ပြန်သည်အတိုင်း၊
16അവര്‍ ബിലെയാമിന്റെ അടുക്കല്‍ വന്നു അവനോടുഎന്റെ അടുക്കല്‍ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
16သူတို့သည် ဗာလမ်ထံသို့ ရောက်လာ၍ ဇိဖေါ် သားဗာလက်မင်းက၊ ကိုယ်တော်သည် ငါ့ထံသို့ မလာမည် အကြောင်း အဘယ်အဆီးအတားမျှ မရှိပါစေနှင့်။
17ഞാന്‍ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാന്‍ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാക്‍ പറയുന്നു എന്നു പറഞ്ഞു.
17ငါသည် ကိုယ်တော်ကို အလွန်ချီးမြှောက်မည်။ ကိုယ်တော်တောင်းသမျှကို ပေးမည်။ သို့ဖြစ်၍ ကြွလာပါ။ ဤလူမျိုးကို ငါ့အဘို့ ကျိန်ဆဲပါဟု မိန့်တော်မူကြောင်းကို ပြန်ပြောကြ၏။
18ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടുബാലാക്‍ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‍വാന്‍ എനിക്കു കഴിയുന്നതല്ല.
18ဗာလမ်ကလည်း၊ ဗာလက်မင်းသည် ရွှေငွေနှင့် ပြည့်သော မိမိနန်းတော်ကိုပင် ပေးသော်လည်း၊ ငါကိုး ကွယ်သော ဘုရားသခင်ထာဝရဘုရား၏ စကားတော်ကို လွန်ကျူး၍ အမှုအကြီးအငယ် တစုံတခုကိုမျှ ငါမပြုနိုင်။
19ആകയാല്‍ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാന്‍ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാര്‍പ്പിന്‍ എന്നു ഉത്തരം പറഞ്ഞു.
19သို့ရာတွင် ထာဝရဘုရားသည် အဘယ်သို့ ထပ်၍ မိန့်တော်မူမည်ကို ငါသိမည်အကြောင်း၊ ယနေ့ည မှာ ဤအရပ်၌ နေကြပါဦးဟု ဗာလက်မင်းကျွန်တို့အား ပြန်ပြော၏။
20രാത്രിയില്‍ ദൈവം ബിലെയാമിന്റെ അടുക്കല്‍ വന്നുഇവര്‍ നിന്നെ വിളിപ്പാന്‍ വന്നിരിക്കുന്നു എങ്കില്‍ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
20ညအချိန်၌ ဘုရားသခင်သည် ဗာလမ်ရှိရာသို့ လာ၍၊ ထိုလူတို့သည် သင့်ကိုခေါ်ခြင်းငှါလာလျှင်၊ သူတို့ နှင့်အတူ ထ၍ လိုက်လော့။ သို့ရာတွင် ငါမှာထားသမျှ အတိုင်းသာ ပြုရမည်ဟု မိန့်တော်မူ၏။
21ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.
21နံနက်ရောက်မှ ဗာလမ်ထ၍ မြည်းကို ကုန်းနှီး ထင်ပြီးလျှင်၊ မောဘအရာရှိတို့နှင့်အတူ လိုက်လေ၏။
22അവന്‍ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതന്‍ വഴിയില്‍ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
22ထိုသို့ လိုက်သောကြောင့်၊ ဘုရားသခင် အမျက် တော်ထွက်၍၊ ထာဝရဘုရား၏ ကောင်းကင်တမန်သည် သူ့ကို ဆီးတားခြင်းငှါ လမ်း၌ ရပ်နေ၏။ ထိုအခါ ဗာလမ် သည် မြည်းကို စီး၍ ငယ်သားနှစ်ယောက်နှင့် သွားစဉ် တွင်၊
23യഹോവയുടെ ദൂതന്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു വഴിയില്‍ നിലക്കുന്നതു കഴുത കണ്ടു; കഴുത വഴിയില്‍ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു.
23ထာဝရဘုရား၏ ကောင်းကင်တမန်သည် ထားကို မိုးလျက်၊ လမ်း၌ ရပ်နေသည်ကို မြည်းသည် မြင်လျှင်၊ လမ်းလွှဲ၍ လယ်သို့ ဝင်လေ၏။ ဗာလမ်လည်း မြည်းကို လမ်းသို့ ပြန်စေခြင်းငှါ ရိုက်လေ၏။
24പിന്നെ യഹോവയുടെ ദൂതന്‍ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയില്‍ നിന്നു.
24ထာဝရဘုရား၏ ကောင်းကင်တမန်သည်၊ စပျစ်ဥယျာဉ်စောင်ရန်းနှစ်ဘက်စပ်ကြားလမ်း၌ တဖန် ရပ်နေ၏။
25കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാല്‍ മതിലോടു ചേര്‍ത്തു ഞെക്കി; അവന്‍ അതിനെ വീണ്ടും അടിച്ചു.
25ထာဝရဘုရား၏ ကောင်းကင်တမန်ကို မြည်း သည် မြင်ပြန်သောအခါ၊ စောင်ရန်းတဘက်၌ တိုး၍ ဗာလမ်၏ခြေကို ဖိလေ၏။ ဗာလမ်လည်း တဖန် ရိုက်ပြန်လေ၏။
26പിന്നെ യഹോവയുടെ ദൂതന്‍ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാന്‍ വഴിയില്ലാത്ത ഒരു ഇടുക്കിടയില്‍ നിന്നു.
26ထာဝရဘုရား၏ ကောင်းကင်တမန်သည် လွန် သွား၍ လမ်းတဘက်ဘက်မျှ မလွှဲနိုင်အောင် ကျဉ်း မြောင်းသော အရပ်၌ ရပ်နေ၏။
27യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ കഴുത ബിലെയാമിന്റെ കീഴെകിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവന്‍ കഴുതയെ വടികൊണ്ടു അടിച്ചു.
27မြည်းသည်လည်း ထာဝရဘုရား၏ကောင်းကင် တမန်ကို မြင်ပြန်သောအခါ၊ ဗာလမ်အောက်၌ ဝပ်လျက် နေ၏။ ဗာလမ်သည် အမျက်ထွက်၍ တောင်ဝေးနှင့် မြည်းကိုရိုက်လေ၏။
28അപ്പോള്‍ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടുനീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാന്‍ ഞാന്‍ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
28ထိုအခါ ထာဝရဘုရားသည် မြည်း၏နှုတ်ကို ဖွင့်တော်မူ၍၊ မြည်းက သင်သည် ငါ့ကို သုံးကြိမ်တိုင် အောင် ရိုက်ရမည်အကြောင်း၊ ငါသည် သင်၌ အဘယ်သို့ ပြုဘိသနည်းဟု ဗာလမ်အားမေးလျှင်၊
29ബിലെയാം കഴുതയോടുനീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യില്‍ ഒരു വാള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
29ဗာလမ်က၊ သင်သည် ငါ့ကို ကျီစားပါသည် တကား။ ငါ၌ ထားရှိပါစေသော။ ထားရှိလျှင် သင့်ကို ယခုသတ်မည်ဟု မြည်းအားဆို၏။
30കഴുത ബിലെയാമിനോടുഞാന്‍ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാന്‍ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവന്‍ പറഞ്ഞു.
30မြည်းကလည်း၊ ငါသည် ယနေ့တိုင်အောင် သင် ၏အစီးကို အစဉ်ခံရသော သင်၏ မြည်းဖြစ်သည်မဟုတ် လော။ သင်၌တခါမျှ ဤသို့ ငါပြုဘူးသလောဟု ဗာလမ် အား မေးလျှင်၊ မပြုဘူးဟု ပြန်ပြော၏။
31അപ്പോള്‍ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതന്‍ വാളൂരിപ്പിടിച്ചു കൊണ്ടു നിലക്കുന്നതു അവന്‍ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതന്‍ അവനോടു
31ထိုအခါ ထာဝရဘုရားသည် ဗာလမ်မျက်စိကို ဖွင့်တော်မူ၍၊ ထာဝရဘုရား၏ ကောင်းကင်တမန်သည် ထားကိုမိုးလျက်၊ လမ်း၌ ရပ်နေသည်ကို ဗာလမ်သည် မြင်သဖြင့် ဦးချ၍ ပြပ်ဝပ်လေ၏။
32ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാന്‍ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നുനിന്റെ വഴി നാശകരം എന്നു ഞാന്‍ കാണുന്നു.
32ထာဝရဘုရား၏ကောင်းကင်တမန်ကလည်း၊ သင်၏မြည်းကို သုံးကြိမ်တိုင်အောင် အဘယ်ကြောင့် ရိုက်သနည်း။ သင်သွားသောလမ်းသည် ငါနှင့် ဆန့်ကျင် ဘက်ဖြစ်သောကြောင့်၊ သင့်ကို ဆီးတားခြင်းငှါ ငါထွက် လာပြီ။
33കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പില്‍ നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.
33မြည်းသည် ငါ့ကို မြင်၍ သုံးကြိမ်ရှောင်ခဲ့ပြီ။ ထိုသို့မရှောင်လျှင်၊ အကယ်စင်စစ် သင့်ကိုငါသတ်၍ မြည်းကို အသက်ချမ်းသာပေးလေပြီဟု ဆို၏။
34ബിലെയാം യഹോവയുടെ ദൂതനോടുഞാന്‍ പാപം ചെയ്തിരിക്കുന്നുനീ എനിക്കു എതിരായി വഴിയില്‍നിന്നിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികില്‍ ഞാന്‍ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
34ဗာလမ်ကလည်း၊ အကျွန်ုပ်ပြစ်မှားပါပြီ။ ကိုယ် တော်သည် လမ်း၌ ကန့်လန့်နေတော်မူသည်ကို အကျွန်ုပ် မသိပါ။ ယခုမှာ အလိုတော်မရှိလျှင် အကျွန်ုပ်ပြန်သွားပါ မည်ဟု ထာဝရဘုရား၏ ကောင်းကင်တမန်အား ဆိုလျှင်၊
35യഹോവയുടെ ദൂതന്‍ ബിലെയാമിനോടുഇവരോടുകൂടെ പോക; എങ്കിലും ഞാന്‍ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
35ထာဝရဘုရား၏ကောင်းကင်တမန်က၊ သူတို့နှင့် အတူ လိုက်လော့။ သို့ရာတွင် ငါမှာထားသော စကားကို သာ ဟောပြောရမည်ဟု ဗာလမ်အား မိန့်တော် မူသည်အတိုင်း၊ သူသည် ဗာလက်မင်း၏ ကျွန်တို့နှင့်အတူ လိုက်သွားလေ၏။
36ബിലെയാം വരുന്നു എന്നു ബാലാക്‍ കേട്ടപ്പോള്‍ അര്‍ന്നോന്‍ തീരത്തു ദേശത്തിന്റെ അതിരിലുള്ള ഈര്‍മോവാബ്വരെ അവനെ എതിരേറ്റു ചെന്നു.
36ဗာလမ်ရောက်သောသိတင်းကို ဗာလက်မင်း ကြားလျှင်၊ ခရီးဦးကြိုပြုခြင်းငှါ၊ မောဘပြည်စွန် အာနုန် ချောင်းနားမှာရှိသော မြို့တမြို့သို့ ထွက်သွား၏။
37ബാലാക്‍ ബിലെയാമിനോടുഞാന്‍ നിന്നെ വിളിപ്പാന്‍ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാന്‍ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു
37ဗာလက်မင်းကလည်း၊ ကိုယ်တော်ကို ခေါ်ပင့် စေခြင်းငှါ ငါသည် အထပ်ထပ် စေလွှတ်သည်မဟုတ် လော။ အဘယ်ကြောင့် နှေးပါသနည်း။ ကိုယ်တော်ကို ငါချီးမြှောက်နိုင်သည်မဟုတ်လောဟု ဗာလမ်အား ဆိုလျှင်၊
38ഞാന്‍ വന്നിരിക്കുന്നുവല്ലോ; എന്നാല്‍ എന്തെങ്കിലും പറവാന്‍ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേല്‍ ആക്കിത്തരുന്ന വചനമേ ഞാന്‍ പ്രസ്താവിക്കയുള്ളു എന്നു പറഞ്ഞു.
38ဗာလမ်က၊ မင်းကြီးထံသို့ ငါလာပါပြီ။ သို့ရာတွင် ငါသည် စကားတခွန်းကိုမျှ ပြောပိုင်သလော။ ငါ့နှုတ်၌ ဘုရားသခင်ထားတော်မူသော စကားကိုသာ ငါပြောပါ မည်ဟု ပြန်ပြောပြီးမှ၊
39അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവര്‍ കിര്‍യ്യത്ത് - ഹൂസോത്തില്‍ എത്തി.
39ဗာလက်မင်းနှင့်အတူ လိုက်၍ ကိရယဿုဇုတ် မြို့သို့ ရောက်ကြ၏။
40ബാലാക്‍ കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാര്‍ക്കും കൊടുത്തയച്ചു.
40ဗာလက်မင်းသည်လည်း၊ သိုးနွားတို့ကို ပူဇော်၍ ဗာလမ်နှင့်အရာရှိတို့အား ပေးလိုက်လေ၏။
41പിറ്റെന്നാള്‍ ബാലാക്‍ ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവന്‍ ജനത്തിന്റെ ഒരു അറ്റം കണ്ടു.
41နက်ဖြန်နေ့၌ ဗာလက်မင်းသည် ဗာလမ်ကို ခေါ်၍ ဣသရေလအမျိုးသားအပေါင်းတို့ကို အကုန် အစင်ပြခြင်းငှါ ဗာလဘုရားနှင့်ဆိုင်သော ကုန်းရိုးပေါ်သို့ ပို့ဆောင်လေ၏။