Malayalam

Myanmar

Numbers

28

1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1တဖန် မောရှေအား ထာဝရဘုရားက၊ သင်သည် ဣသရေလအမျိုးသားတို့အား ဆင့်ဆိုရ မည်မှာ၊ ငါ၏ပူဇော်သက္ကာကို၎င်း၊
2എനിക്കു സൌരഭ്യവാസനയായ ദഹനയാഗങ്ങള്‍ക്കുള്ള എന്റെ ഭോജനമായ വഴിപാടു തക്കസമയത്തു എനിക്കു അര്‍പ്പിക്കേണ്ടതിന്നു ജാഗ്രതയായിരിപ്പാന്‍ യിസ്രായേല്‍മക്കളോടു കല്പിക്കേണം.
2ငါ့အဘို့ မွှေးကြိုင် သောအနံ့ရှိစေခြင်းငှာ မီးဖြင့်ပြုသော ငါ၏အစာ အာဟာရကို၎င်း၊ အချိန်တန်မှ ငါ့အားပူဇော်ခြင်းငှာ သတိပြုရကြမည်။
3നീ അവരോടു പറയേണ്ടതുനിങ്ങള്‍ യഹോവേക്കു അര്‍പ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാല്‍നാള്‍തോറും നിരന്തരഹോമയാഗത്തിന്നായിഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടു.
3တဖန်ဆင့်ဆိုရမည်မှာ၊ နေ့တိုင်းအစဉ်အမြဲ မီးရှို့ရာယဇ်ဘို့၊ အခါမလည် အပြစ်မပါသော သိုးသငယ် နှစ်ကောင်ကို ထာဝရဘုရားအား မီးဖြင့်ပူဇော်ရမည်။
4ഒരു കുഞ്ഞാടിനെ രാവിലേയും മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.
4နံနက်ယံ၌ သိုးသငယ်တကောင်၊ ညဦးယံ၌ တကောင်ကို ပူဇော်ရမည်။
5ഇടിച്ചെടുത്ത എണ്ണ കാല്‍ ഹീന്‍ ചേര്‍ത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അര്‍പ്പിക്കേണം.
5သံလွင်သီးကို ထောင်း၍ရသော သံလွင်ဆီ သုံးလောဃနှင့် ရောသော မုန့်ညက်တဩမဲကိုလည်း ပူဇော်ရမည်။
6ഇതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി സീനായിപര്‍വ്വതത്തില്‍വെച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.
6ဤရွေ့ကား၊ သိနာတောင်ပေါ်မှာ စီရင်တော် မူသည်အတိုင်း၊ ထာဝရဘုရားအဘို့ မွှေးကြိုင်သော အနံ့နှင့် မီးဖြင့်ပြုသော ပူဇော်သက္ကာ၊ အစဉ်အမြဲပြု ရသော မီးရှို့ရာယဇ်ဖြစ်သတည်း။
7അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന്നു കാല്‍ ഹീന്‍ മദ്യം ആയിരിക്കേണം; അതു യഹോവേക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തില്‍ ഒഴിക്കേണം.
7သိုးသငယ်တကောင်နှင့်အတူ သွန်းလောင်းရာ ပူဇော်သက္ကာဘို့၊ စပျစ်ရည်သုံးလောဃကို ပူဇော်၍၊ သန့်ရှင်းရာဌာန၌ သွန်းလောင်းရာ ပူဇော်သက္ကာဘို့၊ ထာဝရဘုရားအား သွန်းလောင်းရမည်။
8മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി അര്‍പ്പിക്കേണം.
8အခြားသော သိုးသငယ်ကို ညဦးယံ၌ ပူဇော် သောအခါ၊ နံနက်ယံ၌ ဘောဇဉ် ပူဇော်သက္ကာ၊ သွန်း လောင်းရာ ပူဇော်သက္ကာပါသည်နည်းတူ ပါလျက်၊ ထာဝရဘုရားအဘို့ မွှေးကြိုင်သောအနံ့နှင့် ပြည့်စုံ၍ မီးဖြင့်ပူဇော်သော ယဇ်ကို ပြုရမည်။
9ശബ്ബത്ത് നാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അര്‍പ്പിക്കേണം.
9နေ့တိုင်း အစဉ်ပူဇော်သော မီးရှို့ရာယဇ်၊ သွန်းလောင်းရာ ပူဇော်သက္ကာမှတပါး၊ ဥပုပ်နေ့ရက်၌ အခါမလည် အပြစ်မပါသော သိုးသငယ်နှစ်ကောင်ကို၎င်း၊ သွန်းလောင်းရာ ပူဇော်သက္ကာပါလျက်၊ ဘောဇဉ် ပူဇော်သက္ကာဘို့၊ ဆီရောသောမုန့်ညက်နှစ်ဩမဲကို၎င်း ပူဇော်ရမည်။
10നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.
11လဆန်းတရက်နေ့၌၊ အသက်ပျိုသော နွားထီး နှစ်ကောင်၊ သိုးထီးတကောင်၊ အခါမလည်၊ အပြစ် မပါသော သိုးသငယ်ခုနစ်ကောင်တို့ကို၊ ထာဝရဘုရား အား မီးရှို့ရာယဇ်ပြု၍ ပူဇော်ရမည်။
11നിങ്ങളുടെ മാസാരംഭങ്ങളില്‍ നിങ്ങള്‍ യഹോവേക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും
12နွားတကောင်အဘို့၊ ဆီရောသော မုန့်ညက် သုံးဩမဲ၊ သိုးတကောင်အဘို့၊ ဆီရောသော မုန့်ညက် နှစ်ဩမဲ၊
12കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേര്‍ത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേര്‍ത്ത രണ്ടിടങ്ങഴി മാവും
13သိုးသငယ်တကောင်အဘို့၊ ဆီရောသော မုန့်ညက်တဩ မဲစီတည်း ဟူသော ဘောဇဉ်ပူဇော်သက္ကာ နှင့်တကွ၊ ထာဝရဘုရားအား မီးဖြင့်ပူဇော်၍ မီးရှို့ရာ ယဇ်ကို ပြုရမည်။
13കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേര്‍ത്ത ഒരിടങ്ങഴി മാവും അര്‍പ്പിക്കേണം. അതു ഹോമയാഗം; യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.
14သွန်းလောင်းရာ ပူဇော်သက္ကာဘို့ကား၊ နွား တကောင်နှင့် စပျစ်ရည် ခြောက်လောဃ၊ သိုးတကောင် နှင့် လေးလောဃ၊ သိုးသငယ်တကောင်နှင့် သုံးလောဃ ကို ပူဇော်ရမည်။ ထိုသို့ လတိုင်း အစဉ်မပြတ် မီးရှို့ရာ ယဇ်ကို ပူဇော်ရမည်။
14അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീന്‍ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നില്‍ ഒന്നും കുഞ്ഞാടൊന്നിന്നു കാല്‍ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.
15နေ့တိုင်း အစဉ်ပူဇော်သော မီးရှို့ရာယဇ်၊ သွန်းလောင်းရာ ပူဇော်သက္ကာမှတပါး၊ အပြစ်ဖြေရာ ယဇ်ဘို့ ထာဝရဘုရားအား ဆိတ်သငယ်တကောင်ကို လည်း ပူဇော်ရမည်။
15നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവേക്കു ഒരു കോലാട്ടുകൊറ്റനെയും അര്‍പ്പിക്കേണം.
16ပဌမလတဆယ်လေးရက်နေ့၌၊ ထာဝရဘုရား၏ ပသခါပွဲဖြစ်၏။
16ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു.
17၎င်းလ တဆယ်ငါးရက်နေ့၌ ပွဲကိုခံရမည်။ ခုနစ်ရက်ပတ်လုံး တဆေးမဲ့မုန့်ကို စားရကြမည်။
17ആമാസം പതിനഞ്ചാം തിയ്യതി പെരുനാള്‍ ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.
18ပဌမနေ့၌ ဓမ္မစည်းဝေးခြင်းကို ပြုရမည်။ လောကီအလုပ်ကို မလုပ်ရ။
18ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
19ထာဝရဘုရားအား မီးဖြင့်ပြုသော ယဇ်တည်းဟူ သော အသက်ပျိုသော နွားထီးနှစ်ကောင်၊ သိုးထီး တကောင်၊ အခါမလည် အပြစ်မပါသော သိုးသငယ် ခုနစ်ကောင်တို့ကို မီးရှို့ရာယဇ်ပြု၍ ပူဇော်ရမည်။
19എന്നാല്‍ നിങ്ങള്‍ യഹോവേക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
20နွားတကောင်လျှင် ဆီရောသော မုန့်ညက် သုံးဩမဲ၊ သိုးတကောင်လျှင် နှစ်ဩမဲ၊
20അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും
21သိုးသငယ်ခုနစ်ကောင်စေ့အောင်၊ တကောင် လျှင် တဩမဲစီနှင့် ဘောဇဉ်ပူဇော်သက္ကာပြုရမည်။
21ഏഴു കുഞ്ഞാട്ടില്‍ ഔരോന്നിന്നു ഔരോ ഇടങ്ങഴിയും അര്‍പ്പിക്കേണം.
22အပြစ်ဖြေခြင်းကို ပြုအံ့သောငှာ၊ အပြစ်ဖြေရာ ယဇ်ဘို့ ဆိတ်တကောင်ကိုလည်း ပူဇော်ရမည်။
22നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അര്‍പ്പിക്കേണം.
23နေ့ရက်အစဉ် နံနက်တိုင်းပူဇော်သော မီးရှို့ရာ ယဇ်မှတပါး၊ ထိုယဇ်များကို ထပ်၍ ပူဇော်ရမည်။
23നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അര്‍പ്പിക്കേണം.
24ထိုသို့ အစဉ်အမြဲ ပူဇော်သောမီးရှို့ရာယဇ်၊ သွန်း လောင်းရာ ပူဇော်သက္ကာမှတပါး ခုနစ်ရက်ပတ်လုံး တနေ့တနေ့လျှင် ထာဝရဘုရားအဘို့ မွှေးကြိုင်သောအနံ့ နှင့် မီးဖြင့်ပြုသော ပူဇော်သက္ကာ အစာအာဟာရကို ပူဇော်ရမည်။
24ഇങ്ങനെ ഏഴു നാളും യഹോവേക്കു സൌരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അര്‍പ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അര്‍പ്പിക്കേണം.
25သတ္တမနေ့၌လည်း၊ ဓမ္မစည်းဝေးခြင်းကို ပြုရ မည်။ လောကီအလုပ်ကို မလုပ်ရ။
25ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
26ထိုမှတပါး၊ သိတင်းခုနစ်သိတင်းစေ့ပြီးမှ၊ ဘောဇဉ် ပူဇော်သက္ကာအသစ်ကို ထာဝရဘုရားထံတော် သို့ ဆောင်ခဲ့သောနေ့၊ အဦးသီးသောအသီး နေ့ရက်၌ ဓမ္မစည်းဝေးခြင်းကို ပြုရမည်။ လောကီအလုပ်ကို မလုပ်ရ။
26വാരോത്സവമായ ആദ്യഫലദിവസത്തില്‍ പുതിയധാന്യംകൊണ്ടു ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
27ထာဝရဘုရားအဘို့ မွှေးကြိုင်သောအနံ့နှင့် မီးရှို့ရာယဇ်ဘို့ အသက်ပျိုသော နွားထီးနှစ်ကောင်၊ သိုးထီးတကောင်၊ အခါမလည်သော သိုးသငယ်ခုနစ် ကောင်တို့ကို ပူဇော်ရမည်။
27എന്നാല്‍ നിങ്ങള്‍ യഹോവേക്കു സൌരഭ്യവാസനയായ ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.
28နွားတကောင်လျှင် ဆီရောသောမုန့်ညက် သုံးဩမဲ၊ သိုးတကောင်လျှင် နှစ်ဩမဲ၊
28അവയുടെ ഭോജനയാഗമായി എണ്ണചേര്‍ത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
29သိုးသငယ်ခုနစ်ကောင်စေ့အောင်၊ တကောင် လျှင် တဩမဲစီနှင့် ဘောဇဉ်ပူဇော်သက္ကာပြုရမည်။
29ഏഴു കുഞ്ഞാട്ടില്‍ ഔരോന്നിന്നു ഇടങ്ങഴി ഔരോന്നും
30အပြစ်ဖြေခြင်းကို ပြုအံ့သောငှါ၊ ဆိတ်သငယ် တကောင်ကိုလည်း ပူဇော်ရမည်။
30നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഒരു കോലാട്ടുകൊറ്റനും വേണം.
31ထိုသို့ အစဉ်အမြဲပူဇော်သော မီးရှို့ရာယဇ်၊ ဘောဇဉ် ပူဇော်သက္ကာမှတပါး၊ သွန်းလောင်းရာ ပူဇော် သက္ကာနှင့်တကွ၊ အပြစ်မပါသော ယဇ်ကောင်များတို့ကို ထပ်၍ ပူဇော်ရမည်။
31നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവയുടെ പാനീയയാഗത്തിന്നും പുറമെ നിങ്ങള്‍ ഇവ അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.