Malayalam

Myanmar

Numbers

33

1മോശെയുടെയും അഹരോന്റെയും കൈക്കീഴില്‍ ഗണംഗണമായി മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ട യിസ്രായേല്‍മക്കളുടെ പ്രയാണങ്ങള്‍ ആവിതു
1မောရှေနှင့် အာရုန်စီရင်၍ အဲဂုတ္တုပြည်မှ ထွက်လာသော ဣသရေလအမျိုးသား အလုံးအရင်းတို့ သည် ခရီးသွားခြင်း အကြောင်းအရာများကို၊
2മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തില്‍ അവരുടെ താവളങ്ങള്‍ എഴുതിവെച്ചു; താവളം താവളമായി അവര്‍ ചെയ്ത പ്രയാണങ്ങള്‍ ആവിതു
2ထာဝရဘုရား အမိန့်တော်အတိုင်း မောရှေမှတ် သား၍၊ ထိုခရီးသွားခြင်း အကြောင်းအရာပါသော စာရင်း ဟူမူကား၊
3ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവര്‍ രമെസേസില്‍നിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാള്‍ യിസ്രായേല്‍മക്കള്‍ എല്ലാമിസ്രയീമ്യരും കാണ്‍കെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
3ပဌမလ တဆယ်ငါးရက်နေ့၌ ရာမသက်မြို့မှ ထွက်လာကြ၏။ ပသခါပွဲကို ခံပြီးသောနောက်၊ နက်ဖြန် နေ့၌ ဣသရေလအမျိုးသားတို့သည် အဲဂုတ္တုလူအပေါင်း တို့ရှေ့မှာ ဝါကြွားသောအခြင်းအရာနှင့် ထွက်လာကြ၏။
4മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയില്‍ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.ഭ
4အကြောင်းမူကား၊ ထာဝရဘုရား ဒဏ်ခတ် တော်မူသော သားဦးအပေါင်းတို့ကို အဲဂုတ္တုလူတို့သည် သင်္ဂြိုဟ်ရကြ၏။ သူတို့၏ ဘုရားများကိုလည်း၊ ထာဝရ ဘုရားသည် တရားစီရင်တော်မူ၏။
5യിസ്രായേല്‍മക്കള്‍ രമെസേസില്‍നിന്നു പുറപ്പെട്ടു സുക്കോത്തില്‍ പാളയമിറങ്ങി.
5ဣသရေလအမျိုးသားတို့သည် ရာမသက်မြို့မှ ပြောင်း၍ သုကုတ်အရပ်၌ စားခန်းချကြ၏။
6സുക്കോത്തില്‍നിന്നു അവര്‍ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമില്‍ പാളയമിറങ്ങി.
6သုကုတ်အရပ်မှပြောင်း၍ တောစပ်နား၊ ဧသံမြို့၌ စားခန်းချကြ၏။
7ഏഥാമില്‍നിന്നു പുറപ്പെട്ടു ബാല്‍-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവര്‍ മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി.
7ဧသံမြို့မှပြောင်း၍ ဗာလဇေဖုန်မြို့ရှေ့မှာရှိ သော ပိဟဟိရုတ်မြို့သို့ တဖန်လည်၍ မိဂဒေါလမြို့ရှေ့၌ စားခန်းချကြ၏။
8പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടവില്‍കൂടി മരുഭൂമിയില്‍ കടന്നു ഏഥാമരുഭൂമിയില്‍ മൂന്നു ദിവസത്തെ വഴിനടന്നു മാറയില്‍ പാളയമിറങ്ങി.
8ပိဟဟိရုတ်မြို့မှပြောင်း၍ ပင်လယ်အလယ်၌ ရှောက်သွား သဖြင့် ဧသံတောသို့ ရောက်၍၊ ထိုတောထဲ၌ သုံးရက်ခရီးသွားပြီးလျှင်၊ မာရအရပ်၌ စားခန်းချကြ၏။
9മാറയില്‍നിന്നു പുറപ്പെട്ടു ഏലീമില്‍ എത്തി; ഏലീമില്‍ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതു കൊണ്ടു അവര്‍ അവിടെ പാളയമിറങ്ങി.
9မာရအရပ်မှပြောင်း၍ ရေတွင်းဆယ်နှစ်တွင်း နှင့် စွန်ပလွံပင် ခုနစ်ဆယ်ရှိသော ဧလိမ်ရွာသို့ရောက်၍ စားခန်းချကြ၏။
10ഏലീമില്‍നിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി.
10ဧလိမ်ရွာမှပြောင်း၍ ဧဒုံပင်လယ်နားမှာ စားခန်း ချကြ၏။
11ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.
11ဧဒုံပင်လယ်မှပြောင်း၍ သိန်တော၌ စားခန်းချ ကြ၏။
12സീന്‍ മരുഭൂമിയില്‍നിന്നു പുറപ്പെട്ടു ദൊഫ്ക്കുയില്‍ പാളയമിറങ്ങി.
12သိန်တောမှပြောင်း၍ ဒေါဖကာအရပ်၌ စားခန်းချကြ၏။
13ദൊഫ്ക്കുയില്‍ നിന്നു പുറപ്പെട്ടു ആലൂശില്‍ പാളയമിറങ്ങി.
13ဒေါဖကာအရပ်မှပြောင်း၍ အာလုရှအရပ်၌ စားခန်းချကြ၏။
14ആലൂശില്‍ നിന്നു പുറപ്പെട്ടു രെഫീദീമില്‍ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു.
14အာလုရှအရပ်မှပြောင်း၍ လူများသောက်စရာ ရေမရှိသော ရေဖိဒိမ်အရပ်၌ စားခန်းချကြ၏။
15രെഫീദീമില്‍ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയില്‍ പാളയമിറങ്ങി.
15ရေဖိဒိမ်အရပ်မှပြောင်း၍ သိနာတော၌ စားခန်းချကြ၏။
16സീനായിമരുഭൂമിയില്‍നിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയില്‍ പാളയമിറങ്ങി.
16သိနာတောမှပြောင်း၍ ကိဗြုတ်ဟတ္တဝါအရပ်၌ စားခန်းချကြ၏။
17കിബ്രോത്ത്-ഹത്താവയില്‍ നിന്നു പുറപ്പെട്ടു ഹസേരോത്തില്‍ പാളയമിറങ്ങി.
17ကိဗြုတ်ဟတ္တဝါအရပ်မှပြောင်း၍ ဟာဇရုတ် အရပ်၌ စားခန်းချကြ၏။
18ഹസേരോത്തില്‍നിന്നു പുറപ്പെട്ടു രിത്ത്മയില്‍ പാളയമിറങ്ങി.
18ဟာဇရုတ်အရပ်မှပြောင်း၍ ရိသမအရပ်၌ စားခန်းချကြ၏။
19രിത്തമയില്‍നിന്നു പുറപ്പെട്ടു രിമ്മോന്‍ -പേരെസില്‍ പാളയമിറങ്ങി.
19ရိသမအရပ်မှပြောင်း၍ ရိမ္မုန်ဖါရက်၌ စားခန်း ချကြ၏။
20രിമ്മോന്‍ -പേരെസില്‍നിന്നു പുറപ്പെട്ടു ലിബ്നയില്‍ പാളയമിറങ്ങി.
20ရိမ္မုန်ဖါရက်အရပ်မှပြောင်း၍ လိဗနရွာ၌ စားခန်းချကြ၏။
21ലിബ്നയില്‍നിന്നു പുറപ്പെട്ടു രിസ്സയില്‍ പാളയമിറങ്ങി.
21လိဗနရွာမှပြောင်း၍ ရိဿအရပ်၌ စားခန်း ချကြ၏။
22രിസ്സയില്‍നിന്നു പുറപ്പെട്ടു കെഹേലാഥയില്‍ പാളയമിറങ്ങി.
22ရိဿအရပ်မှပြောင်း၍ ကေဟလာသအရပ်၌ စားခန်းချကြ၏။
23കെഹേലാഥയില്‍നിന്നു പുറപ്പെട്ടു ശാഫേര്‍മലയില്‍ പാളയമിറങ്ങി.
23ကေဟလာသအရပ်မှပြောင်း၍ ရှာဖါတောင်၌ စားခန်းချကြ၏။
24ശാഫേര്‍മലയില്‍നിന്നു പുറപ്പെട്ടു ഹരാദയില്‍ പാളയമിറങ്ങി.
24ရှာဖါတောင်မှပြောင်း၍ ဟာရဒအရပ်၌ စားခန်းချကြ၏။
25ഹരാദയില്‍നിന്നു പുറപ്പെട്ടു മകഹേലോത്തില്‍ പാളയമിറങ്ങി.
25ဟာရဒအရပ်မှပြောင်း၍ မက္ကလုတ်အရပ်၌ စားခန်းချကြ၏။
26മകഹേലോത്തില്‍നിന്നു പുറപ്പെട്ടു തഹത്തില്‍ പാളയമിറങ്ങി.
26မက္ကလုတ်အရပ်မှပြောင်း၍ တာဟတ်အရပ်၌ စားခန်းချကြ၏။
27തഹത്തില്‍നിന്നു പുറപ്പെട്ടു താരഹില്‍ പാളയമിറങ്ങി.
27တာဟတ်အရပ်မှပြောင်း၍ တာရအရပ်၌ စားခန်းချကြ၏။
28താരഹില്‍നിന്നു പുറപ്പെട്ടു മിത്ത്ക്കുയില്‍ പാളയമിറങ്ങി.
28တာရအရပ်မှပြောင်း၍ မိသကာအရပ်၌ စားခန်းချကြ၏။
29മിത്ത്ക്കുയില്‍നിന്നു പുറപ്പെട്ടു ഹശ്മോനയില്‍ പാളയമിറങ്ങി.
29မိသကာအရပ်မှပြောင်း၍ ဟာရှမောနအရပ်၌ စားခန်းချကြ၏။
30ഹശ്മോനയില്‍നിന്നു പുറപ്പെട്ടു മോസേരോത്തില്‍ പാളയമിറങ്ങി.
30ဟာရှမောနအရပ်မှပြောင်း၍ မောသရုတ် အရပ်၌ စားခန်းချကြ၏။
31മോസേരോത്തില്‍നിന്നു പുറപ്പെട്ടു ബെനേയാക്കാനില്‍ പാളയമിറങ്ങി.
31မောသရုတ်အရပ်မှပြောင်း၍ ဗင်္ယာကန်အရပ် ၌ စားခန်းချကြ၏။
32ബെനേയാക്കാനില്‍നിന്നു പുറപ്പെട്ടു ഹോര്‍-ഹഗ്ഗിദ്ഗാദില്‍ പാളയമിറങ്ങി.
32ဗင်္ယာကန်အရပ်မှပြောင်း၍ ဟောရဂိဒ်ဂဒ် အရပ်၌ စားခန်းချကြ၏။
33ഹോര്‍-ഹഗ്ഗിദ്ഗാദില്‍ നിന്നു പുറപ്പെട്ടു യൊത്ബാഥയില്‍ പാളയമിറങ്ങി.
33ဟောရဂိဒ်ဂဒ်အရပ်မှပြောင်း၍ ယုပ္ဘသအရပ်၌ စားခန်းချကြ၏။
34യൊത്ബാഥയില്‍നിന്നു പുറപ്പെട്ടു അബ്രോനയില്‍ പാളയമിറങ്ങി.
34ယုပ္ဘသအရပ်မှပြောင်း၍ ဧဗြောနအရပ်၌ စားခန်းချကြ၏။
35അബ്രോനയില്‍നിന്നു പുറപ്പെട്ടു എസ്യോന്‍ -ഗേബെരില്‍ പാളയമിറങ്ങി.
35ဧဗြောနအရပ်မှပြောင်း၍ ဧဇယုန်ဂါဗာအရပ် ၌ စားခန်းချကြ၏။
36എസ്യോന്‍ -ഗേബെരില്‍നിന്നു പുറപ്പെട്ടു സീന്‍ മരുഭൂമിയില്‍ പാളയമിറങ്ങി. അതാകുന്നു കാദേശ്.
36ဧဇယုန်ဂါဗာအရပ်မှပြောင်း၍ ဇိနတော၊ ကာဒေရှအရပ်၌ စားခန်းချကြ၏။
37അവര്‍ കാദേശില്‍നിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കല്‍ ഹോര്‍പര്‍വ്വതത്തിങ്കല്‍ പാളയമിറങ്ങി.
37ကာဒေရှအရပ်မှပြောင်း၍ ဧဒုံပြည်အနားမှာ ဟောရတောင်၌ စားခန်းချကြ၏။
38പുരോഹിതനായ അഹരോന്‍ യഹോവയുടെ കല്പനപ്രകാരം ഹോര്‍ പര്‍വ്വതത്തില്‍ കയറി, യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.
38ဣသရေလအမျိုးသားတို့သည် အဲဂုတ္တုပြည်မှ ထွက်သောနောက်၊ သက္ကရာဇ်လေးဆယ်၊ ပဥ္စမလ ပဌမ နေ့ရက်၌ ထာဝရဘုရား အမိန့်တော်ရှိသည်တိုင်း၊ ယဇ်ပုရောဟိတ်အာရုန်သည် ဟောရတောင်ပေါ်သို့ တက်၍ အနိစ္စရောက်လေ၏။
39അഹരോന്‍ ഹോര്‍ പര്‍വ്വതത്തില്‍വെച്ചു മരിച്ചപ്പോള്‍ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.
39အာရုန်သည် ဟောရတောင်ပေါ်မှာ အနိစ္စ ရောက်သောအခါ၊ အသက် တရာနှစ်ဆယ်သုံးနှစ် ရှိသတည်း။
40എന്നാല്‍ കനാന്‍ ദേശത്തു തെക്കു പാര്‍ത്തിരുന്ന കനാന്യനായ അരാദ്‍രാജാവു യിസ്രായേല്‍ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.
40ခါနာန်ပြည်တောင်ပိုင်း၌နေသော ခါနနိ ရှင်ဘုရင် အာရဒ်သည် ဣသရေလအမျိုးသား ရောက် ကြောင်းကို ကြားလေ၏။
41ഹോര്‍ പര്‍വ്വതത്തിങ്കല്‍നിന്നു അവര്‍ പുറപ്പെട്ടു സല്മോനയില്‍ പാളയമിറങ്ങി.
41သူတို့သည် ဟောရတောင်မှပြောင်း၍၊ ဇာလ မောနအရပ်၌ စားခန်းချကြ၏။
42സല്മോനയില്‍ നിന്നു പറപ്പെട്ടു പൂനോനില്‍ പാളയമിറങ്ങി.
42ဇာလမောနအရပ်မှပြောင်း၍ ပုနုန်အရပ်၌ စားခန်းချကြ၏။
43പൂനോനില്‍നിന്നു പുറപ്പെട്ടു ഔബോത്തില്‍ പാളയമിറങ്ങി.
43ပုနုန်အရပ်မှပြောင်း၍ ဩဗုတ်အရပ်၌ စားခန်း ချကြ၏။
44ഔബോത്തില്‍നിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കല്‍ ഈയേ-അബാരീമില്‍ പാളയമിറങ്ങി.
44ဩဗုတ်အရပ်မှပြောင်း၍ ဣဇာဗာရိမ်အရပ်၌ စားခန်းချကြ၏။
45ഈയീമില്‍നിന്നു പുറപ്പെട്ടു ദീബോന്‍ ഗാദില്‍ പാളയമിറങ്ങി.
45ဣဇာဗာရိမ်အရပ်မှပြောင်း၍ ဒိဗုန်ဂဒ်အရပ်၌ စားခန်းချကြ၏။
46ദീബോന്‍ ഗാദില്‍നിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമില്‍ പാളയമിറങ്ങി.
46ဒိဗုန်ဂဒ်အရပ်မှပြောင်း၍ အာလမုန်ဒိဗလ သိမ်အရပ်၌ စားခန်းချကြ၏။
47അല്മോദിബ്ളാഥയീമില്‍നിന്നു പുറപ്പെട്ടു നെബോവിന്നു കിഴക്കു അബാരീംപര്‍വ്വതത്തിങ്കല്‍ പാളയമിറങ്ങി.
47အာလမုန်ဒိဗလသိမ်အရပ်မှပြောင်း၍ နေဗော တောင်ရှေ့တွင် အာဗရိမ်တောင်ရိုး၌ စားခန်းချကြ၏။
48അബാരീംപര്‍വ്വതത്തിങ്കല്‍ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങി.
48အာဗရိမ်တောင်ရိုးမှပြောင်း၍ မောဘလွင်ပြင်၊ ယော်ဒန်မြစ်နား၊ ယေရိခေါမြို့တဘက်၌ စားခန်းချ ကြ၏။
49യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍ ബേത്ത്-യെശീമോത്ത് മുതല്‍ ആബേല്‍-ശിത്തീംവരെ പാളയമിറങ്ങി.
49ထိုသို့ မောဘလွင်ပြင်၊ ယော်ဒန်မြစ်နားမှာ ဗက်ယေရှိမုတ်မြို့မှ အာဗေလရှိတ္တိမ်မြို့ တိုင်အောင် စားခန်းချကြ၏။
50യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു
50မောဘလွင်ပြင်၊ ယော်ဒန်မြစ်နား၊ ယေရိခေါမြို့ တဘက်၌ ထာဝရဘုရားသည် မောရှေကိုခေါ်၍၊
51നീ യിസ്രായേല്‍മക്കളോടു പറയേണ്ടുന്നതെന്തെന്നാല്‍നിങ്ങള്‍ യോര്‍ദ്ദാന്നക്കരെ കനാന്‍ ദേശത്തേക്കു കടന്നശേഷം
51သင်သည် ဣသရေလအမျိုးသားတို့အား ဆင့်ဆိုရမည်မှာ၊ သင်တို့သည် ယော်ဒန်မြစ်ကိုကူး၍ ခါနာန်ပြည်သို့ ရောက်ကြသောအခါ၊
52ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകര്‍ത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.
52ထိုပြည်သူပြည်သားအပေါင်းတို့ကို နှင်ထုတ်ရ ကြမည်။ သူတို့ရေးသော အရုပ်၊ သွန်းသော ရုပ်တုဆင်းတု ရှိသမျှတို့ကို ဖျက်ရကြမည်။ သူတို့လုပ်သော ကုန်းရှိသမျှ တို့ကို ဖြိုချရကြမည်။
53നിങ്ങള്‍ ദേശം കൈവശമാക്കി അതില്‍ കുടിപാര്‍ക്കേണം; നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു ഞാന്‍ ആ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു.
53ထိုပြည်ကို သင်တို့အား ငါအပိုင်ပေးသော ကြောင့်၊ ထိုပြည်သားတို့ကို နှင်ထုတ်၍ သင်တို့ကိုယ်တိုင် နေရကြမည်။
54നിങ്ങള്‍ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവര്‍ക്കും ഏറെയും കുറെയുള്ളവകൂ കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങള്‍ക്കു അവകാശം ലഭിക്കേണം.
54သင်တို့ အဆွေအမျိုးတို့အား စာရေးတံချ၍ ထိုမြေကို ဝေရမည်။ လူများလျှင်များသောမြေ၊ လူနည်း လျှင် နည်းသောမြေကို ပေးရမည်။ အသီးအသီးတို့သည် စာရေးတံကျသည်အတိုင်း၊ ဘိုးဘအမျိုးအနွယ်အလိုက် အမွေခံရကြမည်။
55എന്നാല്‍ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയാതിരുന്നാല്‍ നിങ്ങള്‍ അവരില്‍ ശേഷിപ്പിക്കുന്നവര്‍ നിങ്ങളുടെ കണ്ണുകളില്‍ മുള്ളുകളും പാര്‍ശ്വങ്ങളില്‍ കണ്ടകങ്ങളുമായി നിങ്ങള്‍ പാര്‍ക്കുംന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.
55သင်တို့သည် ထိုပြည်သူပြည်သားတို့ကို အကုန် အစင် မနှင်ထုတ်လျှင်၊ ကျန်ကြွင်းသော သူတို့သည် သင်တို့မျက်စိ၌ အပ်ဖျားကဲ့သို့၎င်း၊ သင်တို့နံဘေး၌ ဆူးကဲ့သို့၎င်း ဖြစ်၍၊ သင်တို့နေသော ပြည်မှာ သင်တို့ကို နှောင့်ရှက်ကြလိမ့်မည်။
56അത്രയുമല്ല, ഞാന്‍ അവരോടു ചെയ്‍വാന്‍ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.
56ထိုမှတပါး၊ သူတို့အား ငါကြံစသည်သည်အတိုင်း သင်တို့ကို ငါပြုမည်ဟု မိန့်တော်မူ၏။